ലൂസിഫർ- 1 Like

നിന്നും മുടികളിലൂടെ കൈ ഓടിച്ചുകൊണ്ടു യാസിൻ
ചോദിച്ചു.
എന്താ മോളുന്റെ പേര്…?
അശ്വതി….
വയ്യാതെയാണലും അവൾ പറഞ്ഞൊപ്പിച്ചു…
ഇന്നലെ രാത്രിയിൽ എന്താ നടന്നതെന്ന് മോളൂന് ഓർത്തെടുക്കാൻ പറ്റുന്നുണ്ടോ … ?
ചോദ്യം കേട്ടതും അവളുടെ കണ്ണിൽ നിന്നും കണ്ണീരൊഴുകി ഒപ്പം വല്ലാത്ത ഭയപ്പാടും.
കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു തുടങ്ങി. വ ളരെ സന്തോഷത്തോടെയാ ഞങ്ങൾ ഗവിയിൽ പോയത്.
തിരിച്ചു വരുന്ന വഴിയിൽ റോഡ് ഒന്നും കാണാൻ പാടില്ലാത്ത രീതിയിൽ മഞ്ഞു ഇറങ്ങി.
മഞ്ഞു കൂടി കൂടി ഒന്നും കാണാൻ പറ്റാത്ത അവസ്ഥ അച്ഛൻ വണ്ടി ഒന്നു
നിർത്തി.
പെട്ടന്നായിരുന്നു വണ്ടിയുടെ ലൈറ്റ് രണ്ടും അണഞ്ഞത് ഞങ്ങൾക്കെല്ലാവര്കും പേടിയായി എന്ത് ചെയ്യണം എന്നറിയാതെ ഇരുന്നപ്പോൾ ലൈറ്റ് കത്തി വീണ്ടും കെട്ടു.
അതെ സമയം തന്നെ വണ്ടിയുടെ അകത്തേക്കു വല്ലാത്തൊരു ദുർഗന്ധം അടിച്ചു കയറി.

പെട്ടന് ലൈറ്റ് ഓൺ ആയപ്പോൾ വണ്ടിയുടെ മുന്നിൽ ഒരു കറുത്ത രൂപം നിൽക്കുന്ന കണ്ടു.
ഞങ്ങളെല്ലാവരും പേടിച്ചു വിറച്ചു. ഭയത്താൽ അച്ഛൻ വണ്ടി മുന്നോട്ടു എടുത്തു.
പെട്ടന്ന് ലൈറ്റ് കെട്ടു.
അച്ഛൻ വണ്ടി നിർത്താതെ മുന്നോട്ടു ഓടിച്ചു.
ആ രൂപത്തെ ഇടിച്ചു തെറിപ്പിച്ചു.
കുറച്ചുകൂടി മുന്നോട്ടു പോയപോഴെകും ലൈറ്റ് ഇല്ലാത്തതിനാൽ ഒരു മരത്തിൽ ഇടിച്ചു വണ്ടി നിന്നു.
ഞാനും ചേട്ടായിയും പേടിച്ചു കരഞ്ഞു അപ്പോൾ ആദ്യം കണ്ടതുപോലെ നാലു രൂപങ്ങൾ വണ്ടിയുടെ ഗ്ലാസ്- പൊട്ടിച്ചു ഞങ്ങളുടെയെല്ലാം കഴുത്തിൽ പിടിച്ചു മുഖം ഒന്നും കാണാൻ പാടില്ലായിരുന്നു വണ്ടിയിൽ വന്ന അതെ ദുർഗന്ധം തന്നെ ആയിരുന്നു ആ കറുത്ത രൂപങ്ങൾക്കും അപ്പോഴേക്കും.
പിന്നെ എന്താ സംഭവിച്ചതെന്ന് എനിക്ക് ഓർമ ഇല്ലാ ഉണ്ട് അങ്കിൾ…
മോള് പറഞ്ഞ കാര്യം മനസ്സിൽ ചിന്തിച്ചുകൊണ്ട് കുറച്ചു മിണ്ടാതെ ഇരുന്നു.
എന്റെ അച്ഛനും അമ്മയും ചേട്ടായിയും എവിടെ അങ്കിളേ… ?
അപ്പുറത്ത് ഉണ്ട് മോളു…
മോളു പഴയപോലെ മിടുക്കി ആകുമ്പോഴേക്കും അങ്കിൾ അവരെയും കൂടി വരാട്ടോ. ആ കുട്ടിയുടെ നെറ്റിയിൽ സ്നേഹചുംബനം നൽകിക്കൊണ്ട്.
നിറ കണ്ണുകൾ അവൾ കാണാതിരിക്കാനായി യാസിൻ പെട്ടന്ന് തിരിഞ്ഞു നടന്നു…….
ഭാസ്കരൻ ചേട്ടാ…
എന്താ സാർ..?

ഇന്ന് രാത്രി നമുക്കൊന്നു പോകണം അവിടേം വരെ എന്താ ചേട്ടന്റെ അഭിപ്രായം…?
അത് വേണോ സർ ഒരു മുൻകരുതലും ഇല്ലാതെ

റിസ്ക് എടുക്കണോ..? നമുക്കു കുറച്ചു പൊലിസുകാരേം കൂട്ടാം.
എന്താ സംഭവിക്കുന്നത് എന്ന് നോക്കാലോ…?
അത് മനുഷ്യന്മാരായിരിക്കുമോ അതോ വല്ല ദുഷ്ട ശക്തികളോ ആണോ എന്ന് അറിയാമല്ലോ…
എനിക്ക് പേടി തോന്നുന്നുണ്ട് സർ.
ആ കുട്ടി പറഞ്ഞതൊക്കെ കേട്ടപ്പോൾ മനുഷ്യന്മാരാണെന്നു തോന്നണില്ല.
എന്തായാലും നമുക്കൊന്നു പോയി നോകാം.
doo I am adrement അപകടം നടന്ന വണ്ടിയിൽ നിന്നു വല്ലതും മോഷണം പോയിട്ടുണ്ടോ…?
ഇല്ലാ സർ…
ഓക്കേ ചേട്ടാ വൈകിട്ടു ഒൻപതു മണിക്ക് കാണാം
ഉമ്മാനോട് കാര്യം പറഞ്ഞു…
ഉമ്മാക് എന്താ തോന്നുന്നേ… ?
ഞാൻ എന്ത് പറയാനാ മോനെ…
കേട്ടിട്ട് വല്ലാത്ത ഭയം തോന്നുന്നുണ്ട്…
എന്നാലേ…
എന്റെ പൊന്നു പേടിച്ചിരിക്കാതെ.
മകൻ പോയി വിജയിച്ചു വരാൻ പ്രാർത്ഥിച്ചുകൊണ്ട് ഇരിക്ക് കേട്ടോ…
ഉമ്മാടെ കവിളിൽ ഒരു മുത്തം നൽകികൊണ്ട്.
യാസിൻ വീട്ടിൽ നിന്നിറങ്ങി.

എതിര് പറയും എന്നറിയാവുന്ന കൊണ്ട് മുഹ്-സിയോട് കാര്യം പറഞ്ഞില്ല………..
രാത്രി 11. 30 ആയപ്പോഴേക്കും അവർ സംഭവ സ്ഥലത്തെത്തി.
രണ്ടു വണ്ടിയിലാണ് അവർ പോയത് ഒരു വണ്ടി ആക്സിഡന്റ് നടന്ന
പോട്ടിൽ ഇട്ടു.
യാസിനും കൂട്ടരും അവരുടെ വണ്ടി കുറച്ചു മാറ്റി ഇട്ടു.
ഉറങ്ങുന്നതിനു മുൻപ് ഉമ്മ അവനെ വിളിച്ചു.
എന്താ ഉമ്മാ… ?
സൂക്ഷിക്കണം മോനെ…
പേടിക്കാതെ ഉമ്മാ…
ഒന്നും സംഭവിക്കില്ല… എന്നും പറഞ്ഞു
ഉമ്മയെ സമദനിപ്പിച്ചു.
ഫോൺ കട്ട് ചെയ്തു.
ഫേസ്ബുക് തുറന്നു പ്രതാനുഭവങ്ങൾ ഗ്രൂപ്പിൽ കയറി എല്ലാ പോസ്റ്റുകളും അവൻ നോക്കി എന്നും കാണുന്ന പോലെ അല്ല ഓരോന്നു വായിക്കുമ്പോഴും ഇന്നെന്തോ വല്ലാത്തൊരു ഭയം മനസ്സിൽ ഉടലെടുത്തു.
സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു…
മറ്റേ വണ്ടിയിൽ ഉണ്ടായിരുന്നവർ ചെറുതായി മയങ്ങി തുടങ്ങി…
ആ കുട്ടി പറഞ്ഞ കാര്യങ്ങൾ അവരോടൊന്നും പറയാത്തതിനാൽ അവർക്കൊന്നും ഭയം ഇല്ലായിരുന്നു. രണ്ടു മണി ആകാറായി യാസിനും പതിയെ മയക്കത്തിലേക്കു വീണു മറ്റേ വണ്ടിയിലേക്ക് ദുർഗന്ധം വമിക്കുന്നത് അറിയാതെ.
മഞ്ഞിനാൽ വണ്ടി മൂടപ്പെട്ടു കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *