ലൂസിഫർ- 1

സ്നേഹനിധിയായ ഉമ്മാ…..
തന്റെ
ജീവനായമുഹ്സി ……….
ഉമ്മാ ……
എന്നു ഉറക്കെ വിളിച്ചു യാസിൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു……
ഇതൊരു സ്വപ്നമായിരുന്നു എന്നു വിശ്വസിക്കാൻ പറ്റുന്നില്ല.
വല്ലാതെ വിയർത്തിരിക്കുന്നു.
അറിയാതെ ആണെങ്കിലും കൈകൾ കഴുത്തിലൂടെ ഓടി നടന്നു.
ഇല്ലാ ഒന്നും സംഭവിച്ചിട്ടില്ല.
എല്ലാം സ്വപ്നം തന്നെ ഹോ ഭീകരമായ സ്വപ്നം.
തന്റെ ഓർമയിൽ ആദ്യമായാണ് ഇങ്ങനെ.
ശബ്ദം കേട്ടു ഉമ്മ റൂമിലേക്ക് ഓടി എത്തി. എന്ത് പറ്റി മോനെ…?
ഒന്നുമില്ലുമ്മാ ഒരു സ്വപ്നം കണ്ടതാ വല്ലാതെ പേടിച്ചു പോയി.
സാരല്ല മോനെ എഴുന്നേറ്റു നിസ്കരിക്. എല്ലാം ശരിയാകും. അപ്പോഴേക്കും ഉമ്മാടെ അനിയത്തിമാരും കുട്ടികളും എല്ലാം അവിടെ എത്തി… നല്ലൊരു ദിവസം വരാൻ പോകുവാ പേടിപ്പിച്ചു കളഞ്ഞല്ലോടാ ചെറുക്കാ. മൂത്തുമ്മാടെ ചോദ്യം കേട്ടു ഇല്ലാത്ത ചിരി മുഖത്ത് വരുത്തി യാസിൻ

എഴുന്നേറ്റു എല്ലാവരും വീട്ടിലുണ്ട്. നാളെയും മറ്റന്നാളും ആണ് തന്റെയും മുഹ്-സിയുടെയും കല്യാണം.
മൂത്തുമ്മ പറഞ്ഞതുപോലെ തന്നെ വല്ലാതെ പേടിച്ചു പോയിരിക്കുന്നു.
ഒന്നും മനസ്സിൽ നിന്നും മായുന്നില്ല അശ്വതി ആ കുട്ടീടെ മുഖം
പോലും..
പള്ളിയിൽ പോയി നിസ്കാരമെല്ലാം കഴിഞ്ഞു ഉസ്താദിനെ ഒന്നു കണ്ടു
കാര്യങ്ങൾ എല്ലാം പറഞ്ഞു.
സാരമില്ല യാസിനെ ആദ്യമായല്ലേ ഇങ്ങനെയൊക്കെ.
ടെൻഷൻ ഒന്നും ആകേണ്ട നന്നായി ഒന്നു പ്രാർത്ഥിക്കുക എല്ലാം ശരിയാകും.
ഉസ്താദിനോട് യാത്ര പറഞ്ഞിറങ്ങുമ്പോ ആണ് മുഹ്-സിയുടെ കാൾ
അസ്സലാമു അലൈകും ഇക്ക..
എഴുന്നേറ്റോ..? പലര
എഴുന്നേറ്റോ…?
വ അലൈകും സലാം…
എഴുന്നേറ്റു.
പള്ളിയിൽ നിന്നു വീട്ടിലേക്കു പോകുവാണ്. എന്താ ഇക്ക ശബ്ദം വല്ലതിരിക്കുന്നെ എന്ത് പറ്റി..?
നടന്ന കാര്യങ്ങൾ എല്ലാം യാസിൻ വിശദികരിച്ചു.
ഇതെല്ലാം കേട്ടു അവൾ വല്ലാത്ത ചിരി….
അയ്യേ ഒരു സ്വപ്നം കണ്ടിട്ടാണോ ഇങ്ങനെ…?
അതല്ല മോളെ സ്വപ്നത്തിൽ കണ്ട ഓരോ കാര്യങ്ങളും എന്റെ മനസ്സിൽ നിന്നും മായുന്നില്ല പരിചയമില്ലാത്ത പല മുഖങ്ങളും വളരെ വ്യക്തമായി മനസ്സിൽ തന്നെ ഉണ്ട്

സംഭവം നടന്ന സ്ഥലം ഉൾപ്പടെ…
ഓഹോ… അപ്പോൾ കാര്യം ഗൗരവം ഉള്ളതാണ്.
എന്നാൽ ഒരു പണി ചെയ്യാം… ഏതായാലും എനിക്കൊന്നു ടൗണിൽ വരെ
പോകണം
ഇക്ക ഇങ്ങോട്ടു വാ നമുക്കൊന്നിച്ചു പോകാം.
ആ ടെൻഷൻ ഒന്നു മാറട്ടെ…
മം… എന്നാൽ ശെരി ഞാൻ ഇപ്പോൾ വരാം എന്നും പറഞ്ഞു ഫോൺ വെച്ചു…
ഉമ്മാ …
ഞാൻ മുഹ്-സിയെം കൂട്ടി പുറത്തു പോയേക്കും വരാം.
പെട്ടന്ന് വരണേ കുറെ പണിയുള്ളതാ.
പുതിയാപ്ല ആയ എന്നെകൊണ്ടാണോ പണിയെടുപ്പിക്കണേ ഉമ്മാ…?
പുതിയാപ്ല പണിയെടുത്താൽ ഒന്നും വരില്ലാട്ടോ…
ന്റെ മോൻ വേഗം പോയി ഇങ്ങു വായോ…
ഉമ്മാടെ നെറ്റിയിൽ ഒരു ചുംബനം നൽകി യാസിൻ
ഇറങ്ങി ..
മുഹ്-സിയുടെ വീട്ടിൽ……….
അവളുടെ ഉമ്മയോടും വാപ്പാനോടും സംസാരിച്ചു.
അവിടെയും ബന്ധുക്കൾ എല്ലാവരും എത്തിയിരുന്നു.
എല്ലാവരോടും യാത്ര പറഞ്ഞു അവർ ഇറങ്ങി…

പോലീസ് ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം.
കൊച്ചുകുട്ടികളുടെ സ്വഭാവമാ.
പേടി മാറിയില്ലേ മോനെ ഇതുവരെ…? ഒന്നു പോടീ…
അപ്പോഴത്തെ അവസ്ഥ നിനക്ക് പറഞ്ഞാൽ മനസിലാകില്ല.
ആ….
ദേഷ്യപ്പെടല്ലേ മാഷേ…
ഞാൻ ചുമ്മാ പറഞ്ഞതല്ലേ…
നമുക്കു അവിടേം വരെ ഒന്നു പോയാലോ?
എവിടം വരെ…?
ഇക്ക സ്വപ്നത്തിൽ കണ്ട ആ സ്ഥലം വരെ ?
വേണ്ട മോളെ.
എന്റെ ടെൻഷൻ കൂട്ടാൻ വേണ്ടിയാണോ മോളു വരാൻ പറഞ്ഞത്.
അള്ളാ ഞാൻ ചുമ്മാ പറഞ്ഞതാ എന്റെ കെട്ടിയോനെ……..
മുഹ്-സിഎം കൊണ്ട് പോയി അത്യാവശ്യം സാധനങ്ങളും വാങ്ങി ഭക്ഷണോം കഴിച്ചു.
ഇനി എന്താ നിനക്ക് വേണ്ടത്…?
നേരത്തെ ചെല്ലണം എന്നും പറഞ്ഞ ഉമ്മ വിട്ടേക്കണേ…
എനിക്കൊന്നു ബ്യൂട്ടി പാരറില് കയറണം അതും കഴിഞ്ഞാൽ നമുക്കു
പോകാം …

അങ്ങനെ എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും സമയം 5 മണിയായിരുന്നു.
ഉമ്മാടെ കാൾ വന്നു…
മുഹ്-സിയാണ് ഫോൺ എടുത്തേ…
എവിടെയാ മോളെ നിങ്ങൾ…?
എല്ലാ പരിപാടിയും കഴിഞ്ഞു വീട്ടിലേക്കു

പോയ്കൊണ്ടിരിക്കുന്നു.
അവൻ വണ്ടി ഓടിക്കുവാണോ…?
അതേ ഉമ്മാ…
എന്നെ വീട്ടിൽ ആക്കി ഒരു അരമണിക്കൂർ കൊണ്ട് ഇക്ക വീട്ടിൽ എതുട്ടോ…
എന്നു പറഞ്ഞു ഫോൺ വെച്ചു……

ഗവിയിലേക്ക് തിരിയുന്ന റോഡ് കഴിഞ്ഞു അവർ കുറച്ചുടെ മുന്നോട്ടു പോയി.
ആ റോഡ് കണ്ടതും.
സ്വപ്നത്തിൽ കണ്ട ഓരോ കാര്യങ്ങളും യാസിന്റെ മനസിലൂടെ കടന്നു പോയി.
ഇത്രയും നേരം കുഴപ്പമില്ലായിരുന്നു.
പെട്ടന്ന് എതിരെ വന്ന കാർ കണ്ട്- യാസിൻ ഞെട്ടി.
അതെ ഞാൻ സ്വപ്നത്തിൽ കണ്ട അതെ കാർ.
കാറിനകത്തു അതേ കുടുംബം.
കമ്മുന്നിൽ മരിച്ചു കിടക്കുന്നതായി കണ്ട രാജൻ രജനി ദമ്പതികൾ രാജേഷ് അവരുടെ മകൻ ജീവനോടെ കണ്ട അതെ കുട്ടി അശ്വതി കുട്ടി.
അവരുടെ പേരുകൾ സഹിതം യാസിന്റെ മനസിലേക്കു ഓടിയെത്തി.
ഒരു ഞെട്ടലോടെ അവൻ മുഹ്-സിയോട് കാര്യം പറഞ്ഞു.
ഇക്ക എന്താ ഈ പറയുന്നേ ഇക്കാക്ക് തോന്നിയതായിരിക്കും.
ഇല്ലാ മോളെ എനിക്ക് ഉറപ്പാണ്.
വണ്ടി നിർത്തി അവർ തിരിഞ്ഞു തിരിഞ്ഞു നോക്കി.

അതെ അവർ അതേ റൂട്ടിലേക്കു തന്നെയാണ് പോകുന്നെ.
മരിച്ചു കിടക്കുന്ന കണ്ട അതെ റൂട്ടിലേക്കു.
സമയത്തിൽ മാത്രം കുറച്ചു വിത്യാസം.
യാസിനും വണ്ടി തിരിച്ചു അവരുടെ പുറകെ വിട്ടു.
ചെക്ക് പോസ്റ്റിലേക്ക് അവർ എത്തുമ്പോഴേക്കും ആ കുടുംബം പോയി കഴിഞ്ഞിരുന്നു.
പാസ്സ് ഇല്ലാതെ ചെക് പോസ്റ് കടത്തി വിടില്ല.
ഞങ്ങൾക്ക് അതിനു കഴിയില്ല സർ.
അവിടുത്തെ ഗാർഡ് പറഞ്ഞു.
പെട്ടന്ന് തന്നെ ഭാസ്കരൻ ചേട്ടനെ വിളിച്ചു.
ഭാസ്കരൻ ചേട്ടാ…
അത്യാവശ്യമായി എനിക്ക് ഗവി റോഡിൽ ഒന്നു പോണം.
പാസ്സ് ഇല്ലാതെ സെക്യൂരിറ്റി കടത്തി വിടുന്നില്ല.
എത്രയും പെട്ടന്ന് എന്തേലും ചെയ്യുക.
ശരി സാർ…
ഞാൻ ഒന്ന് നോക്കട്ടെ…
5 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സെക്യൂരിറ്റിക്ക് കാൾ വന്നു ചെക്-പോസ്റ് ഓപ്പൺ ആക്കി….
ഇക്കാ നമുക്കു പോകണോ…?
മുഹ്-സിയുടെ ചോദ്യം കേട്ടു യാസിൻ ഒന്നു ചിരിച്ചു.
എന്താ മോളെ രാവിലെ പോകാമെന്നല്ലേ പറഞ്ഞത്.
എന്നിട്ടിപ്പോ എന്ത് പറ്റി..?
അത് ഞാൻ ഇക്കാനെ കളിയാക്കാൻ പറഞ്ഞതല്ലേ… 5 മിനിട്ടോളം നമ്മൾ വൈകി.
ഒന്നു

– വേഗത്തിൽ പോയാൽ അവരെ കാണാൻ പറ്റുമായിരിക്കും. എനിക്കെന്തോ അവർ മരണത്തിലേക്ക് പോകുന്ന പോലെ തോനുന്നു.
ഇനി ചിലപ്പോൾ അവരെ രക്ഷിക്കാൻ വേണ്ടി ആണോ അള്ളാഹു ആ സ്വപ്നം എന്നെ കാണിച്ചതും ഇപ്പോൾ അവരെ കണ്ടതും…?
ഭയം ഉണ്ടായിരുന്നെങ്കിലും മുഹ്സി തിരിച്ചൊന്നും അവനോടു പറഞ്ഞില്ല.
സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ ഓർക്കുമ്പോൾ യാസീന് ഭയം തോന്നുന്നുണ്ട് എങ്കിലും മുഹ്സി പേടിക്കണ്ട എന്നോർത്ത് ഓരോ തമാശകളും പറഞ്ഞു അവൻ വണ്ടി വേഗത്തിൽ വിട്ടു
ഒന്നു രണ്ടു തവണ ഫണ്ട്സിനെ കൂടെ ടൂർ വന്നതൊഴിച്ചാൽ ഈ വഴിയിൽ അങ്ങനെ വന്നിട്ടില്ല.
പക്ഷെ ഒരുപാടു തവണ വന്നിട്ടുള്ളതു പോലെ യാസീന് തോന്നി.
വഴികൾ എല്ലാം നല്ല പരിജയം.
കുറെ പോയിട്ടും അവരെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഇനി ഒരു രണ്ടു വളവു കൂടി വളഞ്ഞാൽ അതെ സ്ഥലം ആണ് താൻ മരിച്ചു വീഴുന്നത് കണ്ട അതെ സ്ഥലം.
മുഹ്-സിയോട് യാസിൻ ഒന്നും മിണ്ടിയില്ല. ഭയത്തോടെ ആണെങ്കിലും അവൻ വണ്ടി വേഗത്തിൽ തന്നെ വിട്ടു.
ദൂരത്തു നിന്നു തന്നെ അവൻ ആ മരം കണ്ടു.
അവരുടെ വണ്ടി ഇടിച്ചു കിടന്ന അതെ മരം.
താൻ മരിക്കുന്നതു കണ്ട അതെ സ്ഥലം ചുറ്റിലും അവൻ ഒന്നു കണ്ണോടിച്ചു.
ആ സ്ഥലവും കഴിഞ്ഞു വണ്ടി വേഗത്തിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *