സ്നേഹനിധിയായ ഉമ്മാ…..
തന്റെ
ജീവനായമുഹ്സി ……….
ഉമ്മാ ……
എന്നു ഉറക്കെ വിളിച്ചു യാസിൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു……
ഇതൊരു സ്വപ്നമായിരുന്നു എന്നു വിശ്വസിക്കാൻ പറ്റുന്നില്ല.
വല്ലാതെ വിയർത്തിരിക്കുന്നു.
അറിയാതെ ആണെങ്കിലും കൈകൾ കഴുത്തിലൂടെ ഓടി നടന്നു.
ഇല്ലാ ഒന്നും സംഭവിച്ചിട്ടില്ല.
എല്ലാം സ്വപ്നം തന്നെ ഹോ ഭീകരമായ സ്വപ്നം.
തന്റെ ഓർമയിൽ ആദ്യമായാണ് ഇങ്ങനെ.
ശബ്ദം കേട്ടു ഉമ്മ റൂമിലേക്ക് ഓടി എത്തി. എന്ത് പറ്റി മോനെ…?
ഒന്നുമില്ലുമ്മാ ഒരു സ്വപ്നം കണ്ടതാ വല്ലാതെ പേടിച്ചു പോയി.
സാരല്ല മോനെ എഴുന്നേറ്റു നിസ്കരിക്. എല്ലാം ശരിയാകും. അപ്പോഴേക്കും ഉമ്മാടെ അനിയത്തിമാരും കുട്ടികളും എല്ലാം അവിടെ എത്തി… നല്ലൊരു ദിവസം വരാൻ പോകുവാ പേടിപ്പിച്ചു കളഞ്ഞല്ലോടാ ചെറുക്കാ. മൂത്തുമ്മാടെ ചോദ്യം കേട്ടു ഇല്ലാത്ത ചിരി മുഖത്ത് വരുത്തി യാസിൻ
എഴുന്നേറ്റു എല്ലാവരും വീട്ടിലുണ്ട്. നാളെയും മറ്റന്നാളും ആണ് തന്റെയും മുഹ്-സിയുടെയും കല്യാണം.
മൂത്തുമ്മ പറഞ്ഞതുപോലെ തന്നെ വല്ലാതെ പേടിച്ചു പോയിരിക്കുന്നു.
ഒന്നും മനസ്സിൽ നിന്നും മായുന്നില്ല അശ്വതി ആ കുട്ടീടെ മുഖം
പോലും..
പള്ളിയിൽ പോയി നിസ്കാരമെല്ലാം കഴിഞ്ഞു ഉസ്താദിനെ ഒന്നു കണ്ടു
കാര്യങ്ങൾ എല്ലാം പറഞ്ഞു.
സാരമില്ല യാസിനെ ആദ്യമായല്ലേ ഇങ്ങനെയൊക്കെ.
ടെൻഷൻ ഒന്നും ആകേണ്ട നന്നായി ഒന്നു പ്രാർത്ഥിക്കുക എല്ലാം ശരിയാകും.
ഉസ്താദിനോട് യാത്ര പറഞ്ഞിറങ്ങുമ്പോ ആണ് മുഹ്-സിയുടെ കാൾ
അസ്സലാമു അലൈകും ഇക്ക..
എഴുന്നേറ്റോ..? പലര
എഴുന്നേറ്റോ…?
വ അലൈകും സലാം…
എഴുന്നേറ്റു.
പള്ളിയിൽ നിന്നു വീട്ടിലേക്കു പോകുവാണ്. എന്താ ഇക്ക ശബ്ദം വല്ലതിരിക്കുന്നെ എന്ത് പറ്റി..?
നടന്ന കാര്യങ്ങൾ എല്ലാം യാസിൻ വിശദികരിച്ചു.
ഇതെല്ലാം കേട്ടു അവൾ വല്ലാത്ത ചിരി….
അയ്യേ ഒരു സ്വപ്നം കണ്ടിട്ടാണോ ഇങ്ങനെ…?
അതല്ല മോളെ സ്വപ്നത്തിൽ കണ്ട ഓരോ കാര്യങ്ങളും എന്റെ മനസ്സിൽ നിന്നും മായുന്നില്ല പരിചയമില്ലാത്ത പല മുഖങ്ങളും വളരെ വ്യക്തമായി മനസ്സിൽ തന്നെ ഉണ്ട്
സംഭവം നടന്ന സ്ഥലം ഉൾപ്പടെ…
ഓഹോ… അപ്പോൾ കാര്യം ഗൗരവം ഉള്ളതാണ്.
എന്നാൽ ഒരു പണി ചെയ്യാം… ഏതായാലും എനിക്കൊന്നു ടൗണിൽ വരെ
പോകണം
ഇക്ക ഇങ്ങോട്ടു വാ നമുക്കൊന്നിച്ചു പോകാം.
ആ ടെൻഷൻ ഒന്നു മാറട്ടെ…
മം… എന്നാൽ ശെരി ഞാൻ ഇപ്പോൾ വരാം എന്നും പറഞ്ഞു ഫോൺ വെച്ചു…
ഉമ്മാ …
ഞാൻ മുഹ്-സിയെം കൂട്ടി പുറത്തു പോയേക്കും വരാം.
പെട്ടന്ന് വരണേ കുറെ പണിയുള്ളതാ.
പുതിയാപ്ല ആയ എന്നെകൊണ്ടാണോ പണിയെടുപ്പിക്കണേ ഉമ്മാ…?
പുതിയാപ്ല പണിയെടുത്താൽ ഒന്നും വരില്ലാട്ടോ…
ന്റെ മോൻ വേഗം പോയി ഇങ്ങു വായോ…
ഉമ്മാടെ നെറ്റിയിൽ ഒരു ചുംബനം നൽകി യാസിൻ
ഇറങ്ങി ..
മുഹ്-സിയുടെ വീട്ടിൽ……….
അവളുടെ ഉമ്മയോടും വാപ്പാനോടും സംസാരിച്ചു.
അവിടെയും ബന്ധുക്കൾ എല്ലാവരും എത്തിയിരുന്നു.
എല്ലാവരോടും യാത്ര പറഞ്ഞു അവർ ഇറങ്ങി…
പോലീസ് ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം.
കൊച്ചുകുട്ടികളുടെ സ്വഭാവമാ.
പേടി മാറിയില്ലേ മോനെ ഇതുവരെ…? ഒന്നു പോടീ…
അപ്പോഴത്തെ അവസ്ഥ നിനക്ക് പറഞ്ഞാൽ മനസിലാകില്ല.
ആ….
ദേഷ്യപ്പെടല്ലേ മാഷേ…
ഞാൻ ചുമ്മാ പറഞ്ഞതല്ലേ…
നമുക്കു അവിടേം വരെ ഒന്നു പോയാലോ?
എവിടം വരെ…?
ഇക്ക സ്വപ്നത്തിൽ കണ്ട ആ സ്ഥലം വരെ ?
വേണ്ട മോളെ.
എന്റെ ടെൻഷൻ കൂട്ടാൻ വേണ്ടിയാണോ മോളു വരാൻ പറഞ്ഞത്.
അള്ളാ ഞാൻ ചുമ്മാ പറഞ്ഞതാ എന്റെ കെട്ടിയോനെ……..
മുഹ്-സിഎം കൊണ്ട് പോയി അത്യാവശ്യം സാധനങ്ങളും വാങ്ങി ഭക്ഷണോം കഴിച്ചു.
ഇനി എന്താ നിനക്ക് വേണ്ടത്…?
നേരത്തെ ചെല്ലണം എന്നും പറഞ്ഞ ഉമ്മ വിട്ടേക്കണേ…
എനിക്കൊന്നു ബ്യൂട്ടി പാരറില് കയറണം അതും കഴിഞ്ഞാൽ നമുക്കു
പോകാം …
