“ആം പറയില്ല. നീ പറയണ പോലെ കേട്ടോളാം. അവൾ ഒന്ന് സുഖിച്ച് കണ്ടാൽ മതി എനിക്ക്.”
രാഹുൽ അവളുടെ നെഞ്ചിലേക്ക് തല പൂഴ്ത്തി അവളെ കെട്ടപ്പിടിച്ചു…..
അതേ സമയം ഷോപ്പിൽ തൻ്റെ മുൻപിൽ ഇരിക്കുന്ന കമ്പ്യൂട്ടറിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു സേതു. അലക്സ് പതിയെ ഡോർ തുറന്ന് ചോദിച്ചു.
*അകത്തേക്ക് വരാമോ മാഡം,😄😄*
“അയ്യോ ആരാ ഇത് അലക്സ് സാറോ. കയറി വാ .ഇതെന്താ മുന്നറിയിപ്പ് ഒന്നും ഇല്ലാതെ.വാ ഇരിക്ക്”
*അതെന്താ മുന്നറിയിപ്പ് ഇല്ലാതെ എനിക്ക് ഇവിടെ വരാൻ പാടില്ലേ, 😜😜*
*അയ്യോ അങ്ങനെ അല്ല സാർ,,, ഞാൻ വെറുതെ *
*ഞാൻ ചുമ്മാ പറഞ്ഞതാ, ഇനി ഇപ്പൊ മറുപടി പറയാൻ കിടന്ന് ഉരുളണ്ട… നിമിഷ എവിടെ പോയി.*
“സർ നിമിഷ ചേച്ചി എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞാ പോയത്. എന്തോ മീറ്റിംഗ് എന്തോ ആണെന്ന് തോന്നുന്നു.”
*ഓ ശെരിയ എന്നോട് പറഞ്ഞിരുന്നു. ഞാൻ മറന്നു. അത് പോട്ടെ എന്താ ഇതിൽ ഇത്ര കാര്യമായിട്ട് നോക്കുന്നത്*
അലക്സ് ചെയർ അവളുടെ അടുത്തേക്ക് അടുപ്പിച്ച് ഇട്ടുകൊണ്ട് ചോദിച്ചു.
“ഞാൻ ചുമ്മാ കണക്ക് ഒക്കെ ക്ലിയർ ചെയ്യുകയായിരുന്നു. മന്ത് എൻഡ് ആകാറായില്ലെ അതുകൊണ്ട്.. അവസാനത്തേക്ക് വെച്ചാൽ പിന്നേം ബുദ്ധിമുട്ട് അല്ലേ, ഇപ്പൊ ആണേൽ വല്യ തിരക്കും ഇല്ല. സോ ചുമ്മാ ഇരിക്കണ്ടല്ലോ എന്ന് കരുതി.”
*ആഹാ കൊള്ളാലോ അപ്പോ താൻ ഇതൊക്കെ പഠിച്ചിട്ടുണ്ടോ?*
“പിന്നെ… ഞാൻ ടാക്സ് അല്ലേ പഠിച്ചത്. അതും പോരാഞ്ഞ് ഞാൻ എൻ്റെ വീടിൻ്റെ അടുത്ത് കുറച്ച് നാൾ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നത് ആണ്…അതുകൊണ്ട് ഇതൊക്കെ അറിയാം.”
*നന്നായി എന്നിട്ട് ഇതൊന്നും നിമിഷ പറഞ്ഞില്ലല്ലോ.*
“അതിന് ഞാൻ നിമിഷ ചേച്ചിയോടും പറഞ്ഞിട്ടില്ല.”
*അപ്പോ തൻ്റെ സാലറി ഒക്കെ എങ്ങനെയാ പറഞ്ഞേക്കുന്നത്*
“അയ്യോ സർ അതൊന്നും വേണ്ട”
*വേണ്ടെ? പിന്നെ താൻ എന്തിനാ ഇവിടെ വന്ന് ഇരിക്കുന്നത്*
“സർ പി എസ് സി ലിസ്റ്റില് എൻ്റെ പേരുണ്ട് സോ ജോബ് കിട്ടുന്നത് വരെ ഞാൻ ചുമ്മാ നിൽക്കാൻ വന്നതാ. വീട്ടിൽ ഇരുന്ന് ബോർ അടിച്ചു. അപ്പോ നിമിഷ ചേച്ചിയോട് ചോദിച്ചപ്പോൾ ചേച്ചി തന്നെയാ പറഞ്ഞത് ഇവിടെ നിന്നോളാൻ.ഞാൻ അവിടെ ഇരുന്നു മടുത്തപ്പോ ഒരു നേരമ്പോക്ക് ആയിക്കോട്ടെ എന്നോർത്ത് വന്നതാ, അല്ലാതെ സാലറി ഒന്നും വേണ്ട”
*അങ്ങനെ പറഞാൽ പറ്റില്ല. ഇവിടെ ഇരിക്കണം എന്നുണ്ടെങ്കിൽ സാലറി വാങ്ങിയെ പറ്റൂ.. അതും ഇത്രേം ഒക്കെ പഠിച്ച ഒരാള്.*
“സർ അതൊന്നും വേണ്ട എനിക്ക് സാലറി തന്നാൽ അത് നിങ്ങൾക്കും നഷ്ടമല്ലെ വെറുതെ എന്തിനാ”
*നീ ഇപ്പൊ കണക്ക് നോക്കിയിട്ട് എങ്ങനെയാ നഷ്ടം ആണോ ലാഭം ആണോ, *
“അത് നല്ല ലാഭം ആണ്.. ”
*മോളെ സേതു. ഇത് നീ വിചാരിക്കുന്ന പോലെ അല്ല. ഞങ്ങൾക്ക് ഈ ഷോപ്പ് മാത്രമല്ല ഉള്ളത്. ഞങ്ങളുടെ മെയിൻ ബിസിനെസ്സ് അങ്ങ് ദുബായ് ആണ്. ഇവിടെ കേരളത്തിലും നമുക്ക് വേറെ സൂപ്പർ മാർക്കറ്റ്, ജ്വെല്ലറി ഷോപ്പ് ഒക്കെ ഉണ്ട്.എല്ലാം നല്ല ലാഭത്തിലും. പിന്നെ ഇവിടെ ഒരു ജ്വെല്ലെറി ഷോപ്പ് ഇടാൻ പ്ലാൻ ഉണ്ട് അതിൻ്റെ മീറ്റിംഗ് ആണ് ഇപ്പൊ നടക്കുന്നത്.സോ നിനക്ക് സാലറി തരുന്നത് അത്ര വലിയ കാര്യം ഒന്നുമല്ല.*
“സർ അതുകൊണ്ട് അല്ല, ഞാൻ പറഞ്ഞില്ലേ ഞാൻ ഇവിടെ അധികം ഒന്നും ചെയ്യുന്നില്ല.. അതുകൊണ്ട് ഒക്കെ ആണ് ഞാൻ അങ്ങനെ പറഞ്ഞത്. ”
*ആ ഞാൻ ഒന്ന് നിമിഷ ആയിട്ട് ചർച്ചിക്കട്ടെ എന്നിട്ട് പറയാം. *
അവരുടെ സംസാരം അങ്ങനെ കുറച്ച് നേരം നീണ്ടു പോയി. അലക്സിൻ്റെ മാന്യമായ പെരുമാറ്റവും സംസാരവും എല്ലാം സേതുവിൻ്റെ മനസ്സിൽ ഒരു ഇമ്പ്രഷൻ നൽകി.കുറച്ച് നേരത്തെ സംഭാഷണത്തിന് ശേഷം തൻ്റെ ഫോണിൽ നോക്കിക്കൊണ്ട് അലക്സ് ചോദിച്ചു
താൻ ചായ കുടിച്ചോ?*
“ഉവ്വ് കുടിച്ചു…”
*പിന്നെ നിമിഷ മെസ്സേജ് അയച്ചിട്ടുണ്ട് അവൾ വരില്ല എന്ന് പറഞ്ഞ്.ഞാൻ ഇവിടെ ഉണ്ട് എന്ന് പറഞ്ഞപ്പോൾ നിന്നെ ഒന്ന് വീട്ടിൽ ആക്കമോ എന്ന് ചോദിച്ചു.*
