ലൗ ആക്ഷൻ ഡ്രാമ – 2 1

വിവേക് : ഓക്കേ ചേട്ടാ ..

 

അങ്ങനെ  ഞങ്ങൾ  രണ്ടു പേരും  സൂര്യ ചേട്ടന്റെ  കൂടെ  പോയി . ചേട്ടന്റെ  കാറിന്റെ  അങ്ങോട്ട്  ആണ്  കൊണ്ടുപോയത് . ചേട്ടന്റെ  വണ്ടി ചുമന്ന താർ  ആയിരുന്നു .

 

ഞങ്ങൾ കുറെ സംസാരിച്ചു സത്യം  പറഞ്ഞാൽ  സൂര്യ ചേട്ടന്റെ  ഫാൻ  ആക്കി  കളഞ്ഞു . നല്ല  ഇടപടിയിലും പെരുമാറ്റവും . വെറുതെ  അല്ലാ കോളേജിലെ ഹീറോ  ആയത് … ഞങ്ങൾ  ഫ്രഷേഴ്‌സ്  ഡേ ഒരുക്കങ്ങളിൽ സൂര്യ  ചേട്ടനെ സഹായിച്ചു . ഞങ്ങൾക്ക്  ക്ലാസ്സിൽ  കയറണം  അതുകൊണ്ട് പെട്ടന്ന്  തന്നെ അവിടുന്ന്  പോന്നു ..

 

വിവേക് : എങ്ങനെ  ഉണ്ട്  ആള് ??

 

ഞാൻ : പൊളിയാടാ പുള്ളി . പുള്ളി ഒരു കിടിലൻ  ലീഡർ  തന്നെ …

 

വിവേക് : നമ്മൾക്ക് എന്തേലും പ്രശ്നം ഉണ്ടേൽ പുള്ളി  നോക്കിക്കോളും ..

 

ഞാൻ : പുള്ളിടെ  കൂടെ നിന്ന പ്രിയ  എന്തോ പഠിക്കുവാ ..

 

വിവേക് : ഡാ  ഡാ എന്താടാ  പ്രിയ  ചേച്ചി  കുറിച്ച് ചോദിക്കുന്നത് . പുള്ളിക്കാരി  നമ്മുടെ സീനിയറാ ..

 

ഞാൻ : നീ  പറ  നിനക്ക്  പരിചയം  ഉണ്ടോ ??

 

വിവേക് : പരിചയം  ഇല്ല  ചേട്ടൻ  പറഞ്ഞു കേട്ടിട്ടുണ്ട്. നീ  ചേച്ചിയെ  നോക്കണ്ട കാരണം ചേച്ചി സൂര്യ ചേട്ടനെ  പ്രൊപ്പോസ് ചെയ്‌തതാണ്. പക്ഷെ  സൂര്യ  ചേട്ടൻ  റിജെക്ട് ചെയ്തു . പ്രിയ ചേച്ചി  ആണ്  ഈ ക്യാമ്പസിലെ കോളേജ് ബ്യൂട്ടി.

 

ഞാൻ : ഹൊ  സൂര്യ ചേട്ടൻ  റിജക്ട് ചെയ്തല്ലോ അപ്പം  കുഴപ്പം  ഇല്ല . എനിക്ക് ചാൻസ് ഉണ്ട് ..

 

വിവേക് : ഇപ്പം സെറ്റ്  ആവും  നിനക്ക് … ഹി  ഹി .. നിനക്ക്  കണ്ടപ്പോഴേ ചേച്ചിയെ ഇഷ്ടപ്പെട്ടോ ..

 

ഞാൻ : അറിയില്ല  അളിയാ .. പ്രിയേ  കണ്ടപ്പോൾ  മുതൽ  നെഞ്ചിൽ  ഒരു  ഫീലാ ..

 

വിവേക് : നീ ഒരു കാര്യം  ചെയ്യ്  സൂര്യ  ചേട്ടനുമായിട്ട് ശരിക്ക് അടുക്കണം . എന്നിട്ട്  പുള്ളിയോട് കാര്യം  പറയണം പുള്ളി  സഹായിക്കാതെ ഇരിക്കില്ല ..

 

ഞാൻ : ഐഡിയ  പൊളി . ഇന്ന് മുതൽ ഞാൻ എന്താവായാലും  സൂര്യ  ചേട്ടന്റെ  പെറ്റ് ആണ് …

 

വിവേക് : വാ പോവാം ക്ലാസ്  തുടങ്ങി  കാണും ..

 

അങ്ങനെ  പെട്ടന്ന്  ക്ലാസ്സിൽ  കയറി . എന്താവായാലും പൊളി  ദിവസം  ആയിരുന്നു . എനിക്ക്  ആദ്യമായി  ഒരു  പെൺകുട്ടിയോട് ഇഷ്ടം തോന്നി അതുമാത്രം അല്ല കോളേജ് ഹീറോയുമായി നല്ല  കമ്പനി  ആയി . ഈ ദിവസത്തോടു  കൂടി  ഞാൻ  ഈ  കോളേജിനെ ശരിക്ക്  ഇഷ്ടപ്പെട്ടു ..

 

അങ്ങനെ  ഉച്ചയ്ക്ക്  ചോറും  ഊണും കഴിഞ്ഞു  ഞാൻ  ഒറ്റയ്ക്ക്  ബാത്‌റൂമിൽ  പോയി . മൂത്രം  ഒഴിച്ചോണ്ടു  ഇരിക്കുമ്പോൾ  ആണ് കുറെ  സീനിയർ  ചേട്ടന്മാർ  വന്നത് . അവര്  എന്നോട്  എന്തുവാ  പഠിക്കുന്നതും  എന്നും  ഏത്  ഇയർ  ആണെന്നും  ഒക്കെ  ചോദിച്ചു . എന്നിട്ട്  അവരെ  എന്നെ  കോളേജിലെ ഗ്രൗണ്ടിലോട്ട്  വിളിച്ചോണ്ട്  പോയി . എന്തിനാണ്  എന്ന്  ചോദിച്ചു പക്ഷെ  അവർ  ഒന്നും പറഞ്ഞില്ല .

 

ഗ്രൗണ്ടിന് ചുറ്റും കാട്  പോലെ  ആണ് കാട്ടിനകത്തു കയറുമ്പോൾ  പൊളിഞ്ഞ  ഒരു വീട്  ഉണ്ട് . ഇവര് അങ്ങോട്ട്  ആണ്  എന്നെ കൊണ്ട് പോയത് . എനിക്ക്  ആകെ  പേടി  ആയി .. എന്നെ കൊണ്ട്  വീട്ടിനകത്തു കയറി. കയറിയപ്പോൾ  ആണ്  മുത്തു  അവിടെ  നിൽക്കുന്നത് . അപ്പം  മനസിലായി  ഇത് മുത്തുവിന്റെ സങ്കേതം  ആണ്  എന്ന് ..

 

സീനിയർ  ചേട്ടൻ : ഡാ  മുത്തു ഇവനാ ആള് …

 

മുത്തു : ഈ കുരുപ്പ് ആണോ  ആൾ . നിന്റെ  പേര് എന്തുവാ

 

ഞാൻ : നീരവ് ..

 

മുത്തു : അപ്പം  നീരവ്  കുട്ടാ  ഫസ്റ്റ്  ഇയർ ആയിട്ട്  നിനക്ക്  ഇച്ചിരി കിഴപ്പ് കൂടുതൽ  ആണെല്ലോ ….

 

ഞാൻ : എനിക്ക്  മനസിലാവുന്നില്ല  ചേട്ടാ …

 

മുത്തു : ഡാ  കേട്ടോടാ  ഈ  പാൽകുപ്പിക്ക്  ഒന്നും  മനസിലാവുന്നില്ല എന്ന് ..  ആ മൈരൻ  സൂര്യ നടത്തുന്ന പരിപാടിക്ക് അവന്റെ  കൂടെ  നിന്ന്  കുറെ സഹായിച്ചത് അല്ലെ ഒത്തിരി  ഷീണിച്ചു  കാണും  ഇവന്  ഇച്ചിരി പാല്  കൊടുത്താലോ …

Leave a Reply

Your email address will not be published. Required fields are marked *