വധു is a ദേവത 15
Vadhu Is Devatha Part 15 | Author : Doli
[Previous Part]
ഹേയ് ഡോൾ ഞാൻ മറന്നു നാളെ നിനക്ക് ഒരു കിടിലം സർപ്രൈസ് ഉണ്ട്…. ഞാൻ പറഞ്ഞു…
എന്താ അത് അവൾ ചോദിച്ചു….
അത് നാളെ സർപ്രൈസ്…. ഗുഡ് നൈറ്റ്……
പിറ്റേന്ന് രാവിലെ തന്നെ പുറത്തൊക്കെ പോയി വന്ന് കുറെ കാര്യങ്ങൾ ചെയ്യാൻ ഉണ്ടായിരുന്നു…..
തിരിച് വന്ന ഇന്ദ്രൻ കുറച്ച് വശപിശകായി ആണ് വീട്ടിൽ വന്നത്…..
ഡ്രസ്സ് ഒക്കെ കീറിയിട്ടുണ്ട് …..
അയ്യോ എന്താടാ ഇത് …..അവനെ കണ്ട അമർ ചോദിച്ചു….
ഒന്നുമില്ല വണ്ടി സ്കിഡ് ആയതാണ്…..
എവിടെ വെച്ച്
അത് മറ്റെ ഒരു സ്ഥലത്ത് വച്ച്….
സ്ഥലത്തിന് പേരില്ലേ…..
മറ്റെ അത് തന്നെ മറ്റെ കൊട്ടക്കടുതുള്ള വളവിൽ വച്ച് …..
വണ്ടിക്ക് കുഴപ്പം ഒന്നുമില്ലല്ലോ അവൻ വണ്ടിയിൽ നോക്കിയിട്ട് പറഞ്ഞു….
അതിന് ഇതിൽ അല്ല പോയത് ദീപുവിൻ്റെ കൂടെ ആണ് പോയത്……
ആണോ കുഴപ്പം ഒന്നും ഇല്ലല്ലോ ….
ഇല്ല ചെറിയ രീതിക്ക് തൊലി പോയിട്ടുണ്ട് അത്രെ ഉള്ളു…..ഞാൻ പറഞ്ഞോണ്ട് ഉള്ളിൽ പോയി ….പിന്നെ ഇത് വെറുതെ വെളിയിൽ പറഞ്ഞ് സീൻ ആക്കാൻ നിക്കണ്ട കേട്ടല്ലോ…..
ശെരി….
ഇവൾ ഇത് ഇവിടെ പോയി റൂമിൽ എത്തിയ ഞാൻ അവളെ നോക്കി …..
ഇല്ല ആള് ഇവിടെ ഇല്ല
ടാ ദീപു നിങൾ എവിടെ ആണ് വീണത് അമർ ദീപുവിൻ്റെ ഫോണിൽ വിളിച്ചു…..
അളിയാ അത് ഗ്രൗണ്ടിൽ വച്ച് മണ്ണ് സ്‌കിഡ് ആയി അതാണ്…..
ടാ കള്ള നായേ സത്യം പറഞ്ഞോ എന്താന്ന്…… ഇല്ലെങ്കിൽ …..
ടാ അത് ഇന്ന് മാളിൽ പോയപ്പോ മറ്റവന്മാര് അവിടെ വന്നിരുന്നു….
ആര് വിഷ്ണു സൽമാൻ….
ഏത് വിഷ്ണു സൽമാൻ…. അമർ ഓർമയില്ലാത്ത പേര് കേട്ട പോലെ പറഞ്ഞു…..
എടാ പാചുവിൻ്റെ കേസിൽ തല്ലിയില്ലെ അവന്മാര് …..
എനിട്ട്…..
ഒന്നും രണ്ടും പറഞ്ഞു അവന്മാർ ഇന്ദ്രനെ കേറി അങ്ങ് കൊരുതു…..
ആരാ അദ്യം കൈ വച്ചത് ….. അമർ ചോദിച്ചു…..
ആദ്യം അവന്മാർ എടാ ഇവൻ ദേഷ്യം പോലും പെട്ടില്ലടാ ഈ ഇന്ദ്രൻ…..
നിക്ക് ഞാൻ വിളിക്കാം അവൻ ഫോൺ കട്ടാക്കി….
ഇന്ദ്ര ഇന്ദ്ര അമർ അവനെ വിളിച്ചു….
എന്താടാ
എനിക്ക് ഒന്ന് പുറത്ത് പോണം നീയും വാ
എന്താ കാര്യം
ഒന്നുമില്ല എൻ്റെ കുറച്ച് ഫ്രണ്ട്സ് വന്നിട്ടുണ്ട് അവരെ കാണാൻ …..
ഏത് ഫ്രണ്ട്സ് അതും ഞാൻ അറിയാത്തത്…..
നീ അറിയും വിഷ്ണു സൽമാൻ…. അമർ പറഞ്ഞിട്ട് എന്നെ നോക്കി….
ടാ വേണ്ട പ്ലീസ് എടാ അളിയാ പ്ലീസ് ഞാൻ അവൻ്റെ കൈയ്യിൽ പിടിച്ച്….
നീ ഇങ്ങ് വന്നെ അല്ലെങ്കിൽ നീ വേണ്ട ഞാൻ അചുവിനെയും കൊണ്ട് പോവാം….
ടാ വേണ്ട മോനെ പോലീസ് കേസ് ഒക്കെ ആവും വെറുതെ വേണ്ട ടാ അവന്മാർ ഒക്കെ വലിയ ആൾകാർ ആണ് വെറുതെ വേണ്ടാത്ത പണിക്ക് നിക്കണ്ട ഞാൻ അമറിൻ്റെ മുഖത്ത് നോക്കി കെഞ്ചുന്ന പോലെ പറഞ്ഞു….
എന്താടാ ഇന്ദ്ര നീ തന്നെ ആണോ ഈ പറയുന്നത്… നീ എന്ന ഇവരെ ഒക്കെ പേടിക്കാൻ തുടങ്ങിയത് ഹേ…..
ചില സാഹചര്യം വരുമ്പോ എല്ലാം അങ്ങനെ ആണ് നമ്മൾക്ക് ഒട്ടും ഇഷ്ടം അല്ലാത്ത പലതും ചെയ്യേണ്ടി വരും ….. ഞാൻ അവനോട് ദയനീയം ആയി പറഞ്ഞു….
അങ്ങനെ വൈകുന്നേരം പപ്പയെ വിളിച്ച് നേരത്തെ വരാൻ പറഞ്ഞു…..
നീ കൊറേ നേരം ആയല്ലോ ഇവിടെ ഇരിക്കാൻ പറയുന്നു എന്താ കാര്യം……അമ്മ ക്ഷമ കേട്ട് പറഞ്ഞു…..
അങ്കിളും ആൻ്റിയും വരട്ടെ ഞാൻ പറഞ്ഞു…..
ദേ വന്നല്ലോ…..
എന്താടാ പെട്ടന്ന് വരാൻ പറഞ്ഞത്……. അങ്കിൾ പപ്പയോട് ചോദിച്ചു…..
അറിയില്ല ……നിങൾ വന്നിട്ട് പറയാം എന്ന് പറഞ്ഞ് അവൻ ഇരിപ്പാണ്….. ടാ വന്നില്ലേ ഇനി പറ …..
ശെരി എല്ലാരും ആയല്ലോ …..ഒക്കെ എല്ലാരും ആയി……
അപ്പോ ഞങ്ങൾടെ റിസൾട്ട് ഒക്കെ വന്നല്ലോ. …….
അതെ വന്നല്ലോ നീ കാര്യം പറ പപ്പ പറഞ്ഞു…..
ഹാ ഞാൻ പറയട്ടെ ……
എന്ന പറ
ശെരി റിസൾട്ട് ഒക്കെ വന്നല്ലോ അപ്പോ എനിക്കൊരു ആഗ്രഹം …..
എന്ത് ആഗ്രഹം അമ്മ ചോദിച്ചു…..
എനിക്ക് ഒരു ആഗ്രഹം എൻജിനീയറിങ് പഠിക്കണം എന്ന് …..ഞാൻ പറഞ്ഞു….
ആണോ അതുന്നല്ല കാര്യം അല്ലേ അമ്മ പറഞ്ഞു…..
ഏത് എൻജിനീയറിങ് പപ്പ ചോദിച്ചു…..
ഓട്ടോമൊബൈൽ
ബെസ്റ്റ് ഇവിടെ വണ്ടിയുടെ പിന്നാലെ നടക്കുന്നത് പോരാഞ്ഞിട്ട് ആയിരിക്കും ഇനി എത് പഠിക്കാൻ വേറേ പോവുന്നത് …..
