വധു is a ദേവത – 15

രാത്രി ഏറെ ആയിട്ടും അമൃതക്ക് ഉറങ്ങാൻ പറ്റിയില്ല ….. എന്നൽ ഇന്ദ്രന് എന്തോ വലിയ കറി ചെയ്ത പോലെ ഉള്ള സന്തോഷം ആയിരുന്നു ഉണ്ടായിരുന്നത്……

രാവിലെ വളരെ വൈകി ആണ് അമൃത ഉണർന്നത് താഴെ ചെന്ന അമൃതയെ നോക്കി ഇന്ദ്രൻ്റെ അമ്മ എന്താ മോളെ സുഖം ഇല്ലെ എന്ന് ചോദിച്ചു…..

ഇല്ല ആൻ്റി ഇന്നലെ ഉറങ്ങിയപ്പോ വൈകി പോയി അതാണ് ……

അവൻ പോണത് ഓർതിട്ട് ആയിരിക്കും ലെ അമ്മ ചോദിച്ചു…..

ഉമ് ആൻ്റിക്ക് വിഷമം ഒന്നും ഇല്ലെ …..

അങ്ങനെ ചോദിച്ച ഉണ്ട് ഞാൻ ഇത് വരെ അവനെ പിരിഞ്ഞ് അധികം ദിവസം ഇരുന്നിട്ടില്ല എന്തോ അവൻ പോവും അല്ലോ എന്ന് ആലോചിക്കുമ്പൊ എനിക്ക് ശ്വാസം മുട്ടുന്ന പോലെ ഒക്കെ തൊന്നുന്നു……

എന്ന പിന്നെ അവനെ തടഞ്ഞു കൂടെ ആൻ്റി പോണ്ട എന്ന് പറഞ്ഞൂടെ…..

വേണ്ട മോളെ അവനെ ഒരുപാട് ഞാൻ എൻ്റെ ഇഷ്ടത്തിന് നടതിച്ചതാണ് ഇനിയും അവനെ എൻ്റെ രീതിക്ക് നടത്തിക്കാൻ നോക്കിയ അവൻ ചിലപ്പോ എന്നെ വെറുതാലോ….. പിന്നെ ഇത്ര എന്ന് പറഞ്ഞ അത് ചെയ്യണ്ട ഇത് ചെയ്യ് എന്ന് പറയുന്നത്. അത് വേണ്ട മോളെ ……..

നീ ഒരു കാര്യം ചെയ്യ് പെട്ടന്ന് തന്നെ അവൻ്റെ കൂടെ ചെല്ലാൻ നോക്ക് അമ്മ അവളോട് പറഞ്ഞു…..

സമയം ഉച്ച ആയി …..

അമ്മ അമ്മ ….

നീ വന്നോ ….

എന്തായി പോയ കാര്യം …..ടിക്കറ്റ് നോക്കിയോ….

ആ നോക്കി എടുക്കയും ചെയ്തു …..

എഹ് ബുക്ക് ചെയ്തോ…..

ആ ചെയ്തു…..

എന്താ ആൻ്റി വെളിയിൽ നിന്ന് അമർ ഉള്ളിലേക്ക് വന്നു….

നീ എവിടെ പോയിരുന്നു ഞാൻ അവനോട് ചോദിച്ചു….

നമ്മൾ തോൽവി അല്ലേ സാർ പഠിക്കാൻ പോയതാണ് …

എടാ എപ്പോഴേക്കാണ് ടിക്കറ്റ്……അമ്മ വീണ്ടും ചോദിച്ചു…..

അത് ഇന്ന് 6 അല്ലേ 9 ന രാത്രി ആണ്

എന്ത് 9 പറഞ്ഞ 2 ദിവസമോ അമർ ചോദിച്ചു….

അതെ 2 ദിവസം തന്നെ എന്താ പോരേ ഞാൻ പറഞ്ഞു…..

അമൃത അങ്ങോട്ട് വന്നു…

ഡീ ഇവൻ 9 ന പോവാ എന്ന് അമർ അവളോട് പറഞ്ഞു…..

അവളിൽ വലിയ അൽഭുതം ഒന്നും ഞാൻ കണ്ടില്ല…. അമ്മ: എട മോനെ എന്താ ഇത് ഇത്ര പെട്ടന്ന്….

ഇതൊക്കെ അങ്ങനെ ആണ് അമ്മ നമ്മൾ വിചാരിക്കാത്ത സമയത്ത് ആയിരിക്കും അതൊന്നും കുഴപ്പമില്ല……

പപ്പയെ വിളിച്ച് പറഞ്ഞോ….

ആ പറഞ്ഞു ….. ആദ്യം പപ്പയെ ആണ് വിളിച്ച് പറഞ്ഞത്……

അതെ അമ്മ എനിക്ക് ഒരുപാട് പണികൾ ഉണ്ട് കുറച്ച് ഡ്രസ്സ് എടുക്കാൻ ഉണ്ട് പിന്നെ ഒന്ന് രണ്ട് പേരെ കാണാൻ ഉണ്ട് അപ്പോ ഞാൻ പോണു നീ വരുന്നോ അമറിനോട് ഞാൻ ചോദിച്ചു…..

ഇല്ല ഞാൻ ഇല്ല ഇനി….

ശെരി നീ ഇവിടെ ഇരിന്നു പഠി….

ഞാൻ വെളിയിലേക്ക് പോയി …..

അമൃത ഒന്ന് വന്നെ അമർ അവളെ വിളിച്ചു…..

എന്താ

നീ ഒന്ന് പുറത്തേക്ക് വന്നെ ……

എന്താ വെളിയിൽ എത്തിയ അമൃത ചോദിച്ചു…..

നീ എന്താ ഇങ്ങനെ പെരുമാറുന്നത് ഒന്നും ഇല്ല ഇതാണോ നിനക്ക് ചോദിക്കാൻ ഉള്ളത്……

നിനക്ക് അവൻ പോണത്തിൽ ഒരു വിഷമവും ഇല്ലെ അമർ ചോദിച്ചു….

അതോ അവൻ പറഞ്ഞ പോലെ നിനക്ക് അവനെ ഇഷ്ടം ഇല്ലാതെ ആണോ കല്യാണം കഴിച്ചത്…..

മതി നിർത്ത് …. നീ എന്താ പറഞ്ഞത്…..ഒരുപാട് കൂട്ടുകാരനെ പുണ്യാളൻ അക്കല്ലെ നീ അമറെ …..

അവൾ തുടർന്നു ,: നിനക്കറിയോ കഴിഞ്ഞ 4 മാസം ആയി അവൻ എന്നോട് ഒന്ന് മരിയാതക്ക് ഒന്ന് മിണ്ടിയിട്ട്…..

ഇന്നലെ അവൻ എനിക്കൊരു സമ്മാനം തന്നടാ അവൾ കറഞ്ഞൊണ്ട് അവനെ കെട്ടിപ്പിടിച്ചു…..

എന്ത് :

ഡിവോഴ്സ് നോടിസ് അവൾ ഏങ്ങൽ അടിച്ച് പറഞ്ഞു…

നീ എന്തടി പറയുന്നത്….. മോളെ…

അതെ ടാ ….

നീ എനിക്ക് ഒരു വാക്ക് താ ആരോടും ഇത് പറയാൻ പാടില്ല കേട്ടോ…..

എന്നെ വേണ്ടെങ്കിൽ അവന് ഇനി ഒരു ശല്യം ആവാൻ ഞാൻ തയാറല്ല…..

എടി ഇത് എനിക്ക് ഇപ്പോഴും നിങൾ ഒന്ന് സംസാരിച്ച തീരും എന്ന് തോന്നുന്നു….

ഇല്ലെടാ എല്ലാം അതിൻ്റെ സമയം അതിക്രമിച്ചു …..

നീ ചെല്ല് പോയി അവിടെ ഇരിക്ക്……

രാത്രി

വീട്ടിൽ ആരും ഇല്ലെ കാർ ഉണ്ടല്ലോ ….

എന്താ ഇവിടെ ആൾകാർ ഉണ്ടല്ലോ പിന്നെ എന്താ ഒരു ഒച്ച ഒന്നും ഇല്ലാത്തത്

നീ ഒന്നും പറയണ്ട വലിയ ആളായില്ലെ നീ …..

പപ്പ കഴിച്ചിട്ടുണ്ടോ …..

ആ ഉണ്ട് …..

നന്നായി …..

ശെരി…..

രാത്രി റൂമിൽ ഇന്ദ്രനോട് സംസാരിക്കാൻ അമൃത പലവട്ടം ശ്രമിച്ചെങ്കിലും പറ്റുന്നില്ല…….

അമൃത പെട്ടന്ന് എൻ്റെ വിളി കേട്ട് അവൾ ഞെട്ടി……

ഞാൻ പോവുന്നില്ല ……. പെട്ടെന്ന് അത് കേട്ട അവൾ അൽബുതത്തോടെ എന്നെ നോക്കി…..

ഞാൻ അവളെ തന്നെ നോക്കി അവൾ ചെറുതായി ചിരിക്കാൻ ശ്രമിക്കുന്നുണ്ട്…..

നീ ബുദ്ധിമുട്ടണ്ട ഞാൻ ചുമ്മാ പറഞ്ഞതാ…. നീ മനസ്സിൽ വിചാരിച്ചത് എന്താ എന്ന് ഞാൻ പറയട്ടെ അയ്യോ കാലമാടൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല എന്നല്ലേ…… ഹഹഹ…….

” നീ ഇനി എങ്കിലും എൻ്റെ മനസ്സ് മനസ്സിലാക്കാൻ ശ്രമിക്കാതത് എന്താ ഇന്ദ്ര എൻ്റെ കണ്ണിൽ നിന്നെ പിരിയുന്നത്തിൻ്റെ വേദന നിനക്ക് കാണാൻ കഴിയുന്നില്ലേ അതോ കണ്ടിട്ടും കാണാത്തത്തായി നീ അഭിനയിക്കുക ആണോ” അവൾ കിടന്ന കിടപ്പിൽ മനസ്സിൽ ആലോചിച്ചു…..

…പിറ്റേന്ന് രാവിലെ ……

മഹാലക്ഷ്മി ഞാൻ നാളെ പോവാ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്……

എന്താ ടാ നീ എനിക്ക് ഒരു ഉറപ്പ് തരണം ഞാൻ പറയുന്നത് നിനക്ക് അംഗീകരിക്കാൻ കഴിയില്ലെങ്കിൽ അത് ഇവിടെ തീരണം …..

നീ കാര്യം പറ ഇന്ദ്ര….

അന്ന് ഞാൻ പറഞ്ഞില്ലേ നിന്നെ എൻ്റെ കൂട്ടുകാരന് ഇഷ്ടം ആണെന്ന് ….

അതെ

അത് വേറെ ആരും അല്ല അമർ ആണ്….. എടി അവൻ എന്നെക്കാൾ നല്ലവൻ ആണ് എൻ്റെ കൂടെ നടന്ന് അവൻ്റെ സ്വന്തം കാര്യം നോക്കാൻ അവൻ മറന്നു ….. നീ ആലോചിച്ചിട്ട് പോസിറ്റിവ് ആണെങ്കിൽ മാത്രം അവനോട് ഒന്ന് പറ അല്ലെങ്കിൽ നീ അങ്ങനെ ഒരു സംഭവമേ നടന്നില്ല എന്ന് വിചാരിചോ അവനോട് പോയി പറയരുത് അവന് വിഷമം ആവും അതാ കേട്ടോ നല്ലോണം ആലോചിച്ച് പറ കേട്ടോ ഇനി വന്നിട്ട് കാണാം…… ബൈ ബൈ…. അങ്ങനെ കാണാൻ ഉള്ളവരെ ഒക്കെ കണ്ട് കഴിഞ്ഞ് രാത്രി വീട്ടിൽ എത്തി അവിടെ അമ്മയും പപ്പയും കൂടെ ഇരുന്ന് സങ്കടം പറച്ചിൽ ആണ് അമ്മ എന്നെ കണ്ടതും കണ്ണ് തുടച്ചു….

എന്താ പോയിട്ട് എല്ലാരെയും കണ്ടോ അമ്മ ചോദിച്ചു…..

ആ കണ്ടു എല്ലാരും ഒരേ സെൻ്റി എന്താ അല്ലേ എല്ലാർക്കും ഒരേ സ്നേഹം …..ഞാൻ അമ്മയെ നോക്കി പറഞ്ഞു….

അത് കേട്ടതും അമ്മ അറിയാതെ കരഞ്ഞു പോയി…..

എന്താ അമ്മ …..

ഒന്നുമില്ല പോയി കുളിചിട്ട് വാ ഞങൾ ഒന്ന് പുറത്ത് പോവാ നീ വന്നിട്ട് പോവാം എന്ന് വിചാരിച്ച് ഇരുന്നതാണ് അമ്മ എന്നോട് പറഞ്ഞു…..

ആണോ ശെരി വേഗം പോയിട്ട് വാ ഞാൻ ഉള്ളിലേക്ക് വന്നു….

… റൂമിൽ വന്നു കേറിയ ഞാൻ കണ്ടത് എൻ്റെ ഡയറി ബെഡിൽ ഇരിപ്പുണ്ട് അതും നോക്കി ഇരിക്കുന്ന അമൃത ….

കുറച്ച് നേരത്തേക്ക് മുന്നേ

അവൻ നാളെ പോവും എന്നല്ലേ പറഞ്ഞെ അവൻ്റെ പിന്നാലെ ഞാനും എറങ്ങാം ഇനി 3ന്തിന ഇവിടെ എൻ്റെ അവശ്യം ഇല്ല…..

അലമാറ തുറന്ന അമൃത അവളുടെ തുണികൾ എടുക്കാൻ തുടങ്ങി….. പെട്ടന്ന് ആണ് അവളുടെ കണ്ണ് അതിലേക്ക് ഉടക്കിയത്…..

Leave a Reply

Your email address will not be published. Required fields are marked *