വധു is a ദേവത – 15 Like

എൻ്റ്

അല്ലാ ഞാൻ പോവാ അല്ലേ നിൻ്റെ പാതി ശല്യം തീർന്ന് കിട്ടിയില്ലേ ഹാപ്പി…..

പിന്നെ നീ അവര് പറഞ്ഞതൊന്നും കേട്ട് പേടിക്കണ്ട കേട്ടോ ഞാൻ ഇവിടുന്ന് പോയി നിന്നെ കൊണ്ട് പോവാൻ ഒന്നും പോണില്ല …. അതൊക്കെ ഞാൻ നോക്കിക്കോളാം പേടിക്കണ്ട കേട്ടോ…..

ഇനി നിനക്കുള്ള സർപ്രൈസ് അത് ഞാൻ തരാം ….

ഞാൻ ബെഡിൽ നിന്ന് എണീറ്റ് ബാഗ് എടുത്ത് തിരികെ വന്നിരുന്നു…..

ബാഗ് തുറന്ന് ഒരു ഡയറി മിൽക്ക് എടുത്ത് അവൾക്ക് കൊടുത്തു….

ഇന്നാ ഇത് നിനക്കാ…. അത് അവൾക്ക് കൊടുത്ത് ഞാൻ അവളെ ബാഗിൽ കൈ ഇട്ട് ഒരു പെട്ടി എടുത്ത് അവൾക്ക് കൊടുത്തു…..

തുറന്ന് നോക്ക്

അവൾ പതിയെ അത് എടുത്ത് തുറന്ന് നോക്കി

അതിൽ ഒരു പേപ്പർ ചുരുട്ടി വച്ചിട്ടുണ്ട്……

അത് തുറന്നു വായിച്ച അവൾക്ക് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല. ….. ദിവോഴ്സ് നോട്ടീസ്

എന്താ ഹാപ്പി 😊 ; എൻ്റെ പ്രിയ കൂട്ടുകാരിക്ക് ഇനി തരാൻ ഇതിലും വലിയ സമ്മാനം എനിക്കില്ല…..

അവൾ പൊട്ടിക്കരയാൻ തുടങ്ങി….

ഏയ് കരയല്ലേ പേടിക്കണ്ട ഇത് ആരും അറിയില്ല സേഫ് ആയിരിക്കും ഇത് നമ്മടെ കൂടെ പഠിച്ച ശ്രീനാഥ് ഇല്ലെ അവൻ ആണ് ചെയ്തു തന്നത് നീ അതൊന്നും ആലോചിച്ച് പേടിക്കണ്ട കേട്ടോ…..

നീ ഇതൊക്കെ ആലോചിക്കാതെ കിടന്നു ഉറങ്ങാൻ നോക്ക് ഞാൻ ഇല്ലെ എല്ലാം ശെരി ആക്കാം കേട്ടോ…..

രാത്രി ഏറെ ആയിട്ടും അമൃതക്ക് ഉറങ്ങാൻ പറ്റിയില്ല ….. എന്നൽ ഇന്ദ്രന് എന്തോ വലിയ കറി ചെയ്ത പോലെ ഉള്ള സന്തോഷം ആയിരുന്നു ഉണ്ടായിരുന്നത്……

രാവിലെ വളരെ വൈകി ആണ് അമൃത ഉണർന്നത് താഴെ ചെന്ന അമൃതയെ നോക്കി ഇന്ദ്രൻ്റെ അമ്മ എന്താ മോളെ സുഖം ഇല്ലെ എന്ന് ചോദിച്ചു…..

ഇല്ല ആൻ്റി ഇന്നലെ ഉറങ്ങിയപ്പോ വൈകി പോയി അതാണ് ……

അവൻ പോണത് ഓർതിട്ട് ആയിരിക്കും ലെ അമ്മ ചോദിച്ചു…..

ഉമ് ആൻ്റിക്ക് വിഷമം ഒന്നും ഇല്ലെ …..

അങ്ങനെ ചോദിച്ച ഉണ്ട് ഞാൻ ഇത് വരെ അവനെ പിരിഞ്ഞ് അധികം ദിവസം ഇരുന്നിട്ടില്ല എന്തോ അവൻ പോവും അല്ലോ എന്ന് ആലോചിക്കുമ്പൊ എനിക്ക് ശ്വാസം മുട്ടുന്ന പോലെ ഒക്കെ തൊന്നുന്നു……

എന്ന പിന്നെ അവനെ തടഞ്ഞു കൂടെ ആൻ്റി പോണ്ട എന്ന് പറഞ്ഞൂടെ…..

വേണ്ട മോളെ അവനെ ഒരുപാട് ഞാൻ എൻ്റെ ഇഷ്ടത്തിന് നടതിച്ചതാണ് ഇനിയും അവനെ എൻ്റെ രീതിക്ക് നടത്തിക്കാൻ നോക്കിയ അവൻ ചിലപ്പോ എന്നെ വെറുതാലോ….. പിന്നെ ഇത്ര എന്ന് പറഞ്ഞ അത് ചെയ്യണ്ട ഇത് ചെയ്യ് എന്ന് പറയുന്നത്. അത് വേണ്ട മോളെ ……..

നീ ഒരു കാര്യം ചെയ്യ് പെട്ടന്ന് തന്നെ അവൻ്റെ കൂടെ ചെല്ലാൻ നോക്ക് അമ്മ അവളോട് പറഞ്ഞു…..

സമയം ഉച്ച ആയി …..

അമ്മ അമ്മ ….

നീ വന്നോ ….

എന്തായി പോയ കാര്യം …..ടിക്കറ്റ് നോക്കിയോ….

ആ നോക്കി എടുക്കയും ചെയ്തു …..

എഹ് ബുക്ക് ചെയ്തോ…..

ആ ചെയ്തു…..

എന്താ ആൻ്റി വെളിയിൽ നിന്ന് അമർ ഉള്ളിലേക്ക് വന്നു….

നീ എവിടെ പോയിരുന്നു ഞാൻ അവനോട് ചോദിച്ചു….

നമ്മൾ തോൽവി അല്ലേ സാർ പഠിക്കാൻ പോയതാണ് …

എടാ എപ്പോഴേക്കാണ് ടിക്കറ്റ്……അമ്മ വീണ്ടും ചോദിച്ചു…..

അത് ഇന്ന് 6 അല്ലേ 9 ന രാത്രി ആണ്

എന്ത് 9 പറഞ്ഞ 2 ദിവസമോ അമർ ചോദിച്ചു….

അതെ 2 ദിവസം തന്നെ എന്താ പോരേ ഞാൻ പറഞ്ഞു…..

അമൃത അങ്ങോട്ട് വന്നു…

ഡീ ഇവൻ 9 ന പോവാ എന്ന് അമർ അവളോട് പറഞ്ഞു…..

അവളിൽ വലിയ അൽഭുതം ഒന്നും ഞാൻ കണ്ടില്ല…. അമ്മ: എട മോനെ എന്താ ഇത് ഇത്ര പെട്ടന്ന്….

ഇതൊക്കെ അങ്ങനെ ആണ് അമ്മ നമ്മൾ വിചാരിക്കാത്ത സമയത്ത് ആയിരിക്കും അതൊന്നും കുഴപ്പമില്ല……

പപ്പയെ വിളിച്ച് പറഞ്ഞോ….

ആ പറഞ്ഞു ….. ആദ്യം പപ്പയെ ആണ് വിളിച്ച് പറഞ്ഞത്……

അതെ അമ്മ എനിക്ക് ഒരുപാട് പണികൾ ഉണ്ട് കുറച്ച് ഡ്രസ്സ് എടുക്കാൻ ഉണ്ട് പിന്നെ ഒന്ന് രണ്ട് പേരെ കാണാൻ ഉണ്ട് അപ്പോ ഞാൻ പോണു നീ വരുന്നോ അമറിനോട് ഞാൻ ചോദിച്ചു…..

ഇല്ല ഞാൻ ഇല്ല ഇനി….

ശെരി നീ ഇവിടെ ഇരിന്നു പഠി….

ഞാൻ വെളിയിലേക്ക് പോയി …..

അമൃത ഒന്ന് വന്നെ അമർ അവളെ വിളിച്ചു…..

എന്താ

നീ ഒന്ന് പുറത്തേക്ക് വന്നെ ……

എന്താ വെളിയിൽ എത്തിയ അമൃത ചോദിച്ചു…..

നീ എന്താ ഇങ്ങനെ പെരുമാറുന്നത് ഒന്നും ഇല്ല ഇതാണോ നിനക്ക് ചോദിക്കാൻ ഉള്ളത്……

Leave a Reply

Your email address will not be published. Required fields are marked *