ആർക്കറിയാം ചെലപ്പോ ഇവൾ മനഃപൂർവം ചെയ്തതാവും. .
എടാ ദീപു ഇവിടെറാ നീയോക്കെ..
അളിയാ വരുന്നു…..
ഇന്നാ താ എടാ വെള്ളം ഇഞ്ച് എടുക്ക്
അയിനു ഇവൾക്ക് ഒന്നും അയില്ലാലോ…
എടാ ഇവൾക്ക് പെട്ടന്നു ടെൻ്റെൻസി വന്നു ഇവൾടെ കൈയ്യിൽ ടാബ്‌ലറ്റ് ഇല്ല….
ശെരി എന്തായാലും എനിക്ക് കിട്ടാനുള്ളത് കിട്ടി ഏത് നേരതാണോ ….
അങ്ങനെ നാണം കേട്ട് നാറി എൻ്റെ യാത്ര വീണ്ടും തൊടങ്ങി…
2 മണിക്കൂർ കഴിഞ്ഞ് സ്ഥലം എത്തി..
പിന്നെ ചെക്കിൻ അങ്ങനെ കൊറേ ടൈം പോയി പിന്നെ എല്ലാവർക്കും റൂം ഒക്കെ സെറ്റ് ചെയ്ത് കഴിഞ്ഞു പിന്നെ നോക്കിയപ്പോ ഒരു സുഖം ഇല്ലാ ഏതോ ഒരു ഫീലിംഗ് പോലെ ദീപു വന്നു അളിയാ വാ കെടക്കാം എന്ന് പറഞ്ഞു
നീ പൊക്കൊ ഞാൻ വന്നോളാം എന്താടാ സീൻ നീ ടോട്ടലി ഡസ്പ് ആണല്ലോ എന്താ കാര്യം പിള്ളേർ കളിയാക്കിയതാണോ അമറാണ് ചോദിച്ചത്
അതൊന്നും അല്ലടാ ഇത് വേറെ എന്തോ ആണ്….
കൊപ്പാണ് നിനക്ക് ഒറങ്ങിയില്ലെങ്കിൽ മുഡ്സ്വിങ് വെരും അറിയാലോ..
ഞാൻ പറയാനുള്ളത് പറഞ്ഞു
നീ വേണെങ്കിൽ വന്ന് കിടക്ക്…
നീ പോ ഞാൻ വരാം ഒരു 10 മിനിറ്റ്….
അവൻ പോയി അപ്പൊതന്നെ…
ഞാൻ പിന്നെയും കൊറേ നേരം നിന്നു പിന്നെയാണ് പെട്ടന്ന് കോറിഡോർ വഴി ഞാൻ നടന്നു….
പിന്നെ പെട്ടന്ന് സോനയുടെ റൂമിന് മുന്നിൽ പോയി നോക്ക് ചെയ്തു
അവിടെ ഇപ്പോഴും സൗണ്ട് കേക്കം ഭാഗ്യം ഒറങ്ങിട്ടില്ല…
ഞാൻ കോളിംഗ് ബെൽ അടിക്കാൻ ആഞ്ഞതും എന്നിട്ട് വേണ്ട വച്ചു പിന്നെ കതക് തട്ടി…..
കൊറച്ച് തട്ടിയത്തും വെയിറ്റ് വെയിറ്റ് കമ്മിങ്… ആരാ സോനയാണ്
ഞാൻ ആണ് ഇന്ദ്രൻ
ആഹാ നീയാണോ വെയിറ്റ് ലെറ്റ് മീ ഓപ്പൺ…
എന്താടാ എന്നെ കണ്ടതും അവളക്ക് ഒരു ആശ്ചര്യം
എന്താ നീ ഒറങ്ങിയില്ലെ
ഇല്ല ഞാൻ വെറുതെ ഇതുവഴി പോയപ്പോ സൗണ്ട് കേട്ട് നിന്നതാണ്
അവൾക്കു എങ്ങനെ ഉണ്ട്.. ഇസ് ഷി ഒക്കെ അല്ല എന്താ നിങൾ ഒറങ്ങാത്തെ ഞാൻ ചോത്തിച്ചു…
അമൃതക്ക് തലവേദന പിന്നെ പിരിഡ്സ് വേറേ അവൾക്ക് ഒട്ടും വയ്യാന്ന്…
അങ്ങനെ ആണെങ്കിൽ ഹോസ്പിറ്റലിൽ പോണോ.. ഐ കാൻ അറേഞ്ച്…
നീ അവളോട് ഒന്ന് ചോതിക്ക് സോന..
അമൃത ഡാ നിനക്ക് ഹോസ്പിറ്റലിൽ പോണോ…
നോ വേണ്ട സോന അത് മാറിക്കൊളും
എടാ ഇന്ദ്ര ഷി ഈസ് ഷിവറിoങ്
എടാ ഇപ്പൊ എന്താ ചെയ്യാ
ഇതെന്താ പെട്ടന്ന് ഇങ്ങനെ വരാൻ കാരണം
അവൾക്ക് എന്തോ ഒരു സഫകേഷൻ ഉണ്ടായിരുന്നു ലൈറ്റ് ഫുഡ് ആ കഴിച്ചെത്….
ഇപ്പൊ എന്താ ചെയ്യാ സോനാ ഇവളെ ഇങ്ങനെ വിട്ട ശെരി ആവില്ല…എന്താണ് ചെയ്യണ്ടത് …
തൽക്കാലം വല്ല മരുന്നും കൊടുത്ത് നോക്കാം വർക്കിംഗ് അല്ലെങ്കിൽ നമ്മക്ക് നാളെ ഹോസ്പിറ്റലിൽ കൊണ്ട് പോവാം …..
മരുന്ന് നിൻ്റെ കൈയ്യിൽ ഉണ്ടോ
നോ ഡാ എൻ്റെ കൈയിൽ ഇല്ല…
ഇനി ഈ ടൈമിൽ ആരെയ് എയുന്നേൽപ്പിക്കാൻ നിക്കണ്ട ഞാൻ പറഞ്ഞു വെയിറ്റ് നീ കേടന്നോ ഞാൻ ഇപ്പൊ വരാം…
ഓക്കേ ഡാ … ആ പിന്നെ ഞാൻ സ്ലീപിങ് പില്ല് കഴിക്കും സോ ഞാൻ വെയിറ്റ് ചെയ്യണോ
വേണ്ടട നീ കെടന്നു ഉറങ്ങ് ഐ കാൻ മാനേജ്..
സോന സോന അടക്കല്ലെ ഗിവ്വ് മീ അ കിയ്….
ഓക്കേ ഫൈൻ ഞാൻ നേരെ താഴെ പോയി അണ്ണാ. ഇസ് ദേയർ എനി മെഡിക്കൽ ഷോപ്പ് നിയർ…..
അയാൾക്ക് ഇംഗ്ലീഷ് അറിയില്ല എനിക്ക് കന്നട അറിയില്ല
വെയർ ഇസ് ദി മെഡിക്കൽ ഷോപ്പ്
അയാൾക്ക് ഒരു ചുക്കും മനസ്സിലാവുന്നില്ല…
ടെൻഷൻ അടിച്ചു പിന്നെ ബുദ്ധി വർക് ആവില്ല എന്നത് സത്യം
പിന്നെ ആണ് ഗൂഗിൾ എടുത്ത് നോക്കിയത് രക്ഷപെട്ടു 6 കം. മി.
ഭാഗ്യം ഒരു ഓട്ടോ കാബ് എന്തെങ്കിലും കിട്ടിയ കൊള്ളാം ആയിരുന്നു
അതെ ഓ ഇത് വെട്ടം സിനിമയിലെ ട്രെയ്ൻ സീൻ ആണ്
ഗൂഗിൾ ട്രാൻസ്‌ലെറ്റർ എടുത്ത്
Auto or taxi available എന്ന് അടിച്ച് നോക്കി
അതിൻ്റെ ട്രാൻസ്‌ലേഷൻ വന്നു അങ്ങനെ അയാളെ കേൾപ്പിച്ചു…
ഓട്ടോ ഓട്ടോ
ആഹ ആഹ ഓട്ടോ അയാളാരെയോ വിളിച്ചു 5 എന്ന് കാണിച്ച് 5 മിനിറ്റ് അണ് എന്ന് മനസ്സിലായി
ഓക്കെ ശുക്രിയ ഞാൻ പറഞ്ഞു ….
