വളഞ്ഞ വഴികൾ – 33അടിപൊളി  

അങ്ങനെ ഓരോന്നും ആലോചിച്ചു ഞാൻ കിടന്നു കാറിൽ. ഒരു മയക്കം.

രാത്രി ആകുമ്പോൾ പണി ഉള്ളതാ എന്ന് കരുതി. ജൂലിയും എന്നോടൊപ്പം അലാറം വെച്ചിട്ട് ഒന്ന് മയങ്ങി.

 

ഒരു ഏഴുമണി ആയപ്പോൾ ഞങ്ങൾ എഴുന്നേറ്റ് ഒരു റെസ്റ്റോറന്റ് പോയി ഫുഡ്‌ കഴിച്ചു. പിന്നെ അവളുടെ മാഡത്തിന്റെ അടുത്തുള്ള ബസ് സ്റ്റോപ്പിന്റ കുറച്ച് മാറി ആരും അങ്ങനെ ശ്രെദ്ധിക്കതാ ഒരിടത് വണ്ടി പാർക്ക്‌ ചെയ്തു ഞങ്ങൾ വിശ്രമിച്ചു.

ജൂലിക്ക് കുറച്ച് പേടി ഉണ്ട്.

“എന്താ ജൂലി ഒരു പേടി ഉള്ളപോലെ.”

“അവൾക് ഇതൊന്നും വശമില്ല താ കുട്ടിയ ഇച്ഛയാ.”

“എന്ത്…. നിന്റെ അമ്മ വേലി ചാടി മാപ്പിളയെ കെട്ടിയതല്ലെ. അതിന്റെ വിത്ത് തന്നെ അല്ലെ ഇതും.

അതും അല്ല എന്റെ സൈഡ് സിറ്റിൽ ഇരിക്കുന്നത് ഇത് ആരാ… എന്റെ കൂടെ ഇറങ്ങി വന്ന ജൂലി അല്ലെ. ആ ചോര തന്നെ അല്ലെടോ നിന്റെ അനിയത്തി പെണ്ണിന്റെ യും.

അതുകൊണ്ട് എനിക്ക് ഒരു പേടിയും ഇല്ലാ.”

ജൂലി എന്റെ കയ്യിൽ നുള്ളി പറച്ചു.

“എനിക്ക് പേടി ഒന്നും ഇല്ലാ.

എനിക്ക് ആകെ ഉള്ള പേടി നിനക്ക് എന്തേലും പറ്റുമോ എന്നാ.

വാക് കൊടുത്തിട്ട് ഉണ്ടേയ്.. ഒരു പോറൽ പോലും ഏൽക്കാതെ നോക്കിക്കോളാം എന്ന് നിന്റെ പെണ്ണിന്.”

എനിക്ക് ഒന്നും പറയാൻ പറ്റാതെ മുന്നോട്ട് നോക്കി ഇരുന്നു.

 

“എടാ.”

അവൾ വിളിച്ചു… ഞാൻ അവളെ നോക്കി ഒന്ന് മുളി.

“ഈ ലോകത്ത് എല്ലാം ഓരോ വിധിയുടെ അടിസ്ഥാനത്തിൽ ആണ് പോകുന്നെ. ആരോ മുന്നേ കുറിച് വെച്ച ഒരു സ്റ്റോറി..

അതിൽ ഞാനും നീയും എല്ലാവരും ഒരു കഥാപാത്രങ്ങൾ.

നമ്മൾ വെട്ടിപിടിക്കാൻ നോക്കും ദോറും നമ്മൾ അറിയില്ലടോ നമ്മൾ പലതും മറക്കും എന്ന്.

ജീവിതം ഒന്നേ ഉള്ളുടാ നമുക്ക്…. അത് നീ ഈ പ്രേതികാരത്തിന്റെ ഒക്കെ കൂടെ പോയാൽ… അത് നമ്മുടെ നല്ല കാലത്തെ ഇല്ലാതെ ആകും.

എനിക്ക് അറിയാം നിന്റെ ജീവിതത്തിൽ അന്ന് ഉണ്ടായ വേദന എനിക്ക് മനസിലാക്കാൻ കഴിയും.

ഒന്നിനും ഒരു പരിഹാരം അല്ലടോ.

നീ പ്രതികരിക്കാൻ പോയാൽ… നിനക്ക് എന്ത് എങ്കിലും പറ്റിയാൽ… നീ ഉണ്ട് എന്ന് ധൈര്യത്തിൽ ആണ് നിന്റെ പെണ്ണുങ്ങളുടെ ജീവിക്കുന്ന തന്നെ.

ഇപ്പൊ ഒരു കുഞ്ഞും ഉണ്ട്.

നിനക്ക് എന്തെങ്കിലും പറ്റിയാൽ അവൾ ആ കുഞ്ഞിനെകൊണ്ട് തെരുവിലേക് ഇറങ്ങാനോ?”

അപ്പോഴേക്കും ഞാൻ അവളുടെ വാ പൊതി.

“വേണ്ടാടോ….ഇനി എന്നെ… ഉപദേശികല്ലേ.”

 

അവൾ തുടർന്ന് കൊണ്ട് ഇരുന്നു.

അവസാനം അവൾ അത് നേടി എടുത്തു…

എന്റെ കൈയിൽ നിന്ന് ആ സത്യം അവൾക് കിട്ടി.

ഞാൻ ഇവിടെ വെച്ച് നിർത്തുക ആണെന്ന്… ഇനി നമ്മൾ മാത്രം ഉള്ള ലോകം..

അവൾ ഹാപ്പി ആയി.

എനിക്ക് ഒന്നും സംസാരിക്കാൻ പോലും പറ്റാതെ ഡ്രൈവിംഗ് സീറ്റിൽ അവളുടെ മോട്ടിവേസ്ഷനിൽ കിടന്നു… ആലോചിച്ചു കൊണ്ട് ഇരുന്നു.

എന്തിന് വേണ്ടി…. പോയവർ ഇനി തിരിച്ചു എന്റെ ജീവിതത്തിലേക്കു വരില്ല. ഇപ്പൊ ഉള്ളവരെ നഷ്ടപെടുത്തവനും കഴിയില്ല.

എല്ലാം ഇവൾ പറഞ്ഞപോലെ നിർത്താം… ജീവിതത്തിലെ നല്ല സമയം ആണ് എൻജോയ് ചെയ്യണം.

ഞാൻ വണ്ടിയുടെ പുറത്ത് ഇറങ്ങി അപ്പോഴേക്കും രാത്രി 12മണി ആയിരുന്നു.

ഞാൻ ഫോൺ എടുത്തു പട്ടായെ വിളിച്ചു. അവൻ എന്ത് ആവശ്യം ഉണ്ടേലും അപ്പൊ വിളിച്ചാൽ ആൾ റെഡി.

ഞാൻ എല്ലാം നിർത്താൻ പോകുവാ എന്ന് പറഞ്ഞപ്പോൾ അവനും സന്തോഷം ആയി.

എന്നെ കൊന്നാൽ കൂടെ അവനെയും കൊല്ലണം എന്ന് പറഞ്ഞു കൂടെ കുടിയവൻ ആണ് അവൻ.

എന്താണ് പിന്മാറ്റത്തിന്റെ കാരണം എന്ന് അവൻ ചോദിച്ചില്ല.

അവനോട് നമ്മുടെ ആളുകളോട് സ്വാതന്ത്രം ആയി ബിസ്നസ് തുടർന്നുകൊള്ളാൻ പറഞ്ഞേക്.

അവൻ എല്ലാത്തിനും ഉം എന്ന് മുളി.

നമുക്ക് നമ്മുടെ ബിസിനസും.

അവനും ഹാപ്പി ആയി.

പിന്നെ ഞാൻ ഫോൺ വെച്ച് ആകാശത്തേക് നോക്കി പൂർണ ചന്ദ്രൻ ഉദിച്ചു നിക്കുന്നു. തിരിഞ്ഞു കാറിൽ കയറാൻ നോക്കിയപ്പോൾ.

അത്രമേൽ സന്തോഷത്തിൽ എന്നെ നോക്കി നിക്കുന്ന എന്റെ ജൂലിയെ ആണ് അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു.

“നമുക്ക് ജീവിക്കാൻ അധികം ഒന്നും വേണ്ടാ അജു..”

ഞാൻ അവളെ ചേർത്ത് പിടിച്ചിട്ട്.

“നമ്മുടെ അഞ്ചു തലമുറക് ജീവിക്കാൻ ഉള്ളത് ഞാൻ ഈ കുറഞ്ഞ വർഷങ്ങൾക് ഉള്ളിൽ ഉണ്ടാക്കി കഴിഞ്ഞിലെ.

നീ പറഞ്ഞത് ശെരിയാ

പ്രതികാരം ഒരു മനുഷ്യനെ മനുഷ്യൻ അല്ലാതെ ആകും.”

സമയം രണ്ട് മണി ആയിരിക്കുന്നു… അവളെ കാണാൻ ഇല്ലല്ലോ എന്നാ ടെൻഷൻ ആയിരുന്നു ഞങ്ങൾ….

ആ ഇരുണ്ട വെളിച്ചത്തിൽ നിലാവിന്റെ പ്രകാശത്തിൽ അതാ ഒരു കയ്യ് ബാഗ് പിടിച്ചു കൊണ്ടു ഒരു സുന്ദരി പെണ്ണ് ബസ് സ്റ്റോപ്പ്‌ നോക്കി ഓടി വരുന്നത് ഞങ്ങൾ കണ്ടേ.

അതെ അവൾ തന്നെ മരിയാ….

ഞങ്ങൾ വണ്ടി എടുത്തു റോഡിലേക്ക് ഇറങ്ങി.

വണ്ടിയുടെ നമ്പർ പ്ലേറ്റ് കണ്ടതും അവൾ അങ്ങോട്ടേക്ക് ഓടി വന്നു. വണ്ടിയിൽ കയറി…

പിന്നെ ഒരു വിടൽ ആയിരുന്നു…

പക്ഷേ എന്നത്തെപോലെ മാപ്പിളയുടെ വണ്ടി ചതിച്ചു…

ഫ്രെണ്ട് ടയർ പഞ്ചർ ആയി…. സ്റ്റെപ്പിനിയിൽ കാറ്റും ഇല്ലാ.

രണ്ട് പെണ്ണുങ്ങളെക്കൊണ്ട് വഴിയിൽ.മഠത്തിലേ സിസ്റ്റേഴ്സ് പോലീസിനെ അറിയിച്ചു കാണും എന്ന് മരിയാ പറഞ്ഞു… കാരണം അവൾ രക്ഷപെട്ടു പോകാൻ നേരം അവളെ ടോർച്ചർ ചെയ്തു കൊണ്ടു ഇരുന്ന സിസ്റ്ററെ നല്ലോണം ചവിട്ടി കൂട്ടി വായിൽ തുണിയും തിരുകി കയറ്റി ആണ് ഇറങ്ങിയത്… ജൂലിയേക്കാൾ ഒരുപടി മുന്നിൽ നിക്കുന്ന സാധനം ആണെന്ന് എനിക്ക് തോന്നി പോയി.

അതിലെ ഇതിലെ ഒക്കെ ഓയിലും ഒഴിച്ച് വെച്ചിട്ട് ഉണ്ട് എന്നും പറഞ്ഞു കുറയെ എണ്ണം തെന്നി വീഴാൻ രാത്രി ഒന്നിന്റെയും കണ്ണ് കാണില്ല എന്നൊകേ പറഞ്ഞു.

ഇവൾ കുറച്ച് അപകടകാരി ആണെന്ന് അപ്പോഴേക്കും എനിക്ക് മനസിലായി. ജൂലി ആണേൽ അവളെ കണ്ടതിന്റെ സന്തോഷം.

ഞാൻ ഇനി എന്ത് ചെയും എന്നുള്ള ആലോചനയിലും.

“ഇച്ഛയാ ഇവൾ അങ്ങ് ക്ഷിനിച്ചു പോയില്ലേ.”

പുര കത്തികൊണ്ട് ഇരികുമ്പോഴാ അവൾ വഴക്ക് നനക്കാൻ പോകുന്ന ഓരോ ചോദ്യവും മനസിൽ പറഞ്ഞു.

“ഈ മാലാഖ കുട്ടിയുടെ ഐശ്വര്യം ആകും നമ്മൾ ഇപ്പൊ ഈ പെരുവഴി കട്ടിൽ കിടക്കുന്നെ…. ഒരു വണ്ടിയെ പോലും കാണാൻ ഇല്ലല്ലോ.”

അപ്പൊ തന്നെ ജൂലി.

“ഈ മാലാഖ കൈയിൽ ഉള്ളപ്പോൾ ദൈവം തനിയെ വഴികൾ ഉണ്ടാക്കി കൊണ്ടു വരും…”

പറഞ്ഞു തീർന്നതും ഒരു വളവ് തിരിഞ്ഞു ഒരു ലോറി എന്റെ മുന്നിൽ വന്നു നിർത്തി… അതും ഫുൾ തെക്കും തടി ആയി SE ലോറി…. അതെ എന്റെ തുറിപ്പ് ചിട്ട്… മുതലാളി ചതിച്ചാലും ഇവൻ എന്നെ ചതിക്കില്ല എന്നുള്ള വിശ്വസം ഉള്ള ഒരേ ഒരു ലോറി. എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വന്നവൻ.

“എന്നാ അജുവേ…ഇവിടെ…”

ഞാൻ ഇല്ലാത്തപ്പോൾ ലോറി ഓടിക്കുന്ന ആൾ ആണ് ജയൻചേട്ടൻ മുതലാളി ടെ ആൾ ആയിരുന്നേലും എന്റെ കൂടെയായി.

പുള്ളിയോട് എല്ലാം പറഞ്ഞപ്പോൾ ലോറിടെ കീ തന്നിട്ട് കാർ ഞാൻ ശെരി ആക്കി കൊണ്ടു ഇട്ടോളാം… നീ പെണ്ണുങ്ങളെ കൊണ്ടു പൊക്കോളാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *