വളഞ്ഞ വഴികൾ – 39അടിപൊളി  

പോകുന്ന വഴി കാർ ഒന്ന് സൈഡ് ആക്കി.

അപ്പൊ തന്നെ അവൾ എന്റെ തലയുടെ മുറിവ് കൈ കൊണ്ട് ഓടിച്ചിട്ട് കെട്ടിപിടിച്ചു.

“മുറിവ് ഒക്കെ ഉണങ്ങി പെണ്ണേ..

ഒരു ദിവസം ദീപുന്റെ ഒപ്പം കൂടിട്ടും അവൾക് മനസിലായില്ല.”

“ഡാ പക്ഷേ…

രേഖ അങ്ങനെ അല്ല..

നിന്റെ മെത്തെ ഓരോ മുറിവും അവളുടെ നെഞ്ച് തകർക്കും.”

“അതല്ലേ അവളുടെ മുന്നിൽ അധികം സമയം ചിലവഴിക്കാതെ… മുടിയുടെ ഒരു ചെരിവ് പോലും കണ്ടാൽ മതി.”

ഗായത്രി എന്റെ കൈയിൽ കെട്ടിപിടിച്ചു ഇരുന്നു.

“നമ്മുടെ കുട്ടി ഇങ്ങോട്ട് വരാറ് ആയിട്ടോ.”

“വരട്ടെ.

എന്നിട്ട് വേണം നെക്സ്റ്റ് ട്രൈ ചെയ്യാൻ…

നീ ഈ വയറും താങ്ങി പിടിച്ചു കൊണ്ട് നടക്കുന്നത് കാണാൻ തന്നെ ഒരു ചേലാണ്.”

“ഉം… ജൂലിയും രേഖയും ഉടനെ ആവും… അപ്പൊ എന്റെ അജു ക്ഷ വരപ്പിക്കും അവളുമാർ.”

പിന്നെ ഞങ്ങൾ ഹോസ്പിറ്റൽ ചെന്ന്… ജൂലിയെ കാണാൻ..

അവൾ ഓടി വന്നു കെട്ടിപിടിതം ഉള്ളു…

ഗായത്രി ഒന്ന് ആക്കി ചുമച്ചിട്ട്…

“ഇതേ ഓഫീസ് ആട്ടോ…”

“നീ പോടീ.”

എന്നായിരുന്നു ജൂലിയുടെ മറുപടി.

അവൾ ചിരിച്ചിട്ട് ഡോർന്റെ അടുത്ത് വന്നു നിന്നിട്ട്.

ജൂലി എന്തെങ്കിലും ഉണ്ടേൽ ഉള്ളിൽ നിന്ന് ലോക്ക് ചെയ്യാൻ മറക്കരുത് കേട്ടോ.

ജൂലിക് നാണം ആയി പോയി.

ഞാൻ അവൾ ഇരുന്ന കസേരയിൽ ഇരുന്നു.

അവൾ ഡോർ ലോക്ക് ചെയ്തിട്ട് എന്റെ മടിയിൽ കയറി ഇരുന്നു എന്റെ നെഞ്ചിലേക് തല വെച്ച് ചാരി ഇരുന്നു.

“അജു..

നീ എന്നെ പേടിപ്പിക്കുവല്ലോ.”

“ഞാൻ അറിഞ്ഞില്ല ഇവിടെ ഒരാൾക്കു ഒറക്കമേ ഉണ്ടായിരുന്നില്ല എന്ന്.”

അവൾ എന്റെ മുറിവിൽ ഒക്കെ തലോടി.. ഒരു കുഴപ്പമില്ല എന്ന് മനസിലാക്കി അവൾ. കൊഞ്ചി കൊഴിയാൻ തുടങ്ങി.

താൻ പ്രെഗ്നന്റ് ആണ്… എനിക്ക് ഇഷ്ടം ഉള്ളത് ഒക്കെ വാങ്ങി തരണം എന്ന് ഒക്കെ വാശി ആയി.

താനും രേഖയും ചേർന്ന് ഒരുലിസ്റ്റ് ഉണ്ടക്കിട്ട് ഉണ്ട് അതെല്ലാം ഞങ്ങൾക് വേണം എന്ന് പറഞ്ഞു.

പിന്നെ മമ്മിയും ആയുള്ള ദിവസങ്ങൾ ഒക്കെ അവൾക് പറഞ്ഞു കൊടുത്തപ്പോൾ.. തനിക്കും അങ്ങനെ ഒക്കെ ചെയ്യണം എന്ന് അവളും പറഞ്ഞു.

പിന്നെ ഞങ്ങൾ ഗായത്രി യോട് പറഞ്ഞിട്ട് ഇറങ്ങി.

പോരും വഴി റോഡിൽ ഇറങ്ങി അവൾ ക്രിസ്റ്റിന യെ കുറച്ചു പറഞ്ഞു.

ഒരു കരിക്ക് ജ്യൂസ് കുടിച് കൊണ്ട് അവൾ പറഞ്ഞു.

“അവൾ ഒരു പാവമാ… കൃസ്റ്റിന.

വയസ്സ് 34ആയെങ്കിലും കല്യാണം ഒന്നും അവൾ കഴിച്ചിട്ട് ഇല്ലാ..

പല ഡോക്ടർ ന്മാർ രോഗികൾ എല്ലാരോടും ചോദിച്ചപ്പോൾ… പോസറ്റീവ് ഫീഡ്ബാക്ക് ആണ് കിട്ടിയത്.

ഒരുപാട് പേരെ രക്ഷിച്ചിട്ട് ഉണ്ട്.

സർജറി ഒക്കെ ഇത് വരെ ഫൈൽ പോലും ആയ്യിട്ട് ഇല്ലത്രെ…

പക്ഷേ 3വർഷം ഹോസ്പിറ്റൽ അവൾ വന്നിട്ട് ഇല്ലാ.. എന്താണ് കാരണം എന്ന് ആർക്കും അറിയില്ല…

പിന്നീട് വന്നപ്പോൾ… പണ്ടത്തെ പോലെ അല്ലാണ്ട് ആയിരിക്കുന്നു.

നല്ല ചിരിച്ചും വർത്തമാനം ഒക്കെ പറഞ്ഞു നടന്ന ഡോക്ടർ ആയിരുന്നു എന്നും പിന്നീട് അതേപോലെ കണ്ടിട്ട് ഇല്ലാ എന്നാ അവിടെ നിന്ന് നേഴ്‌സ് ആയി വന്നിട്ടുള്ളവർ പറയുന്നേ. ആൾ മൊത്തം ഒതുങ്ങി പോയി.”

അവൾ കാരിക് കൂടി നിർത്തി കാറിൽ ചാരി ഇരുന്നാ എന്റെ അടുത്ത് വന്നു ചേർന്ന് നിന്നിട്ട് പറഞ്ഞു.

“രേഖയുടെ അനിയൻ ആണ് അവൾ അവസാനം ആയി സർജറി ചെയ്തത്… പിന്നീട് മൂന്നു വർഷം കഴിഞ്ഞിട്ട് ആണ് വീണ്ടും ഹോസ്പിറ്റൽ തിരിച്ചു കയറിയത്.”

“ജൂലി അപ്പൊ…

എന്തോ അവിടെ ഒന്ന് നടന്നിട്ട് ഉണ്ട്.

അവിടെ കയറി അനോഷിച്ചാലോ?”

“ഉം.

ജോർജ് മരിച്ച കാര്യം അറിഞ്ഞോ… അതുകൊണ്ട്.

15 ദിവസം കഴിഞ്ഞു നമുക്ക് ആ ഹോസ്പിറ്റൽ ചെക്കപ്പിന് ആണെന്ന് പറഞ്ഞു പോകാം.”

“അതോകെ നമുക്ക്… പോകാം…

ഇപ്പൊ നീ വണ്ടിയിൽ കയറാടി.”

അവൾ വണ്ടിയിൽ കയറി.

പിന്നെ വീട്ടിൽ എത്തി.

പിന്നെ എന്റെ ഒപ്പം ആയിരുന്നു രണ്ട് പെണ്ണുങ്ങളും.

പിന്നെ അവൾ തന്നെ ആ സസ്പെൻസ് രേഖയോട് പറഞ്ഞു.

എന്റെയും രേഖയുടെ ഒരു അടിപൊളി കല്യാണം…

രേഖ എതിർത്തെങ്കിലും..

ജൂലി വിടുവോ.

രേഖയുടെ പണ്ടത്തെ ഒരു ഡ്രീം അങ്ങ് പരസ്യം ആയി ഞങ്ങളുടെ മുന്നിൽ ജൂലി വിളിച്ചു പറഞ്ഞു.

അർജുൻ ഏട്ടൻ തന്റെ കഴുത്തിൽ താലി കെട്ടി.

കാണാൻ വന്ന ആളുകളുടെ മുന്നിൽ കല്യാണ മണ്ഡലത്തിൽ വലം വെക്കുന്നത്….

ആ കൊഴിഞ്ഞു പോയ സ്വപനം…

അത് ജൂലി ശെരി ആക്കി തരാം എന്ന് പറഞ്ഞു.

എല്ലാവരും സമ്മതിച്ചു.

പിന്നെ ഒന്നും നോക്കി ഇല്ലാ.

ഗായത്രിയെ വിളിച്ചു… അവളും പ്ലാനിങ് തുടങ്ങി.

നെക്സ്റ്റ് സൺ‌ഡേ അർജുൻ ആൻഡ് രേഖ മാര്യേജ് ജൂലി ഉറപ്പിച്ചു.

എന്റെ ബിനാമി യിൽ പണിത ഞങ്ങളുടെ പുതിയ ഓഡിറ്റോറിയത്തിൽ ആയിരുന്നു.

ടൈം ഒന്നും വെസ്റ്റ് ചെയ്യാതെ…

ഒറ്റ ഇരുപ്പിന് ജൂലി കംപ്ലീറ്റ് പ്ലാനിങ് കഴിഞ്ഞു.

കല്യാണം ആളുകളെ വിളിക്കേണ്ട ആവശ്യം വന്നില്ല.

ജൂലി തന്നെ വാട്സ്ആപ്പ് മെസ്സേജ് അയച്ചിട്ട്…

പാട്ടക് മെസ്സേജ് അയച്ചു കൊടുത്തു നമ്മൾ അറിയാവുന്നവരെ കുടുംബ സമേധം മാരേജ് വിളിച്ചോളാൻ പറഞ്ഞു.

പിന്നെ തുണി എടുക്കന്

ഇപ്പൊ തന്നെ ഉറങ്ങിയാലോ എന്ന് പറഞ്ഞു.

അവൾ ഞങ്ങളെ എല്ലാവരെയും കൂട്ടി വലിയ ഒരു തുണികടയിൽ കയറി.

ഗായത്രി ക്കുളത് അവൾ ഓൺലൈനിൽ വീഡിയോ കാൾ വന്നു സെലക്ട്‌ ചെയ്തു.

രേഖക് ആണേൽ എന്താണ് എങ്ങനെ ആണെന്ന് ഒരുപിടിയും കിട്ടാതെ അവസ്ഥ ആയിരുന്നു.

ദീപ്തി ആണേൽ അവളുടെ കല്യാണം അടിപൊളി ആയി ഒന്നും നടന്നില്ല.. പക്ഷെ ഇത്‌ പൊളിച്ചു അടക്കും എന്നാ രീതിയിൽ ആയിരുന്നു അവളും.

എല്ലാവർക്കും പർച്ചേസ് കഴിഞ്ഞു വീട്ടിൽ എത്തിയപോഴേക്കും സമയം വൈകുന്നേരം ആയി ഇരിക്കുന്നു.

രണ്ട് ദിവസം കൂടി കഴിഞ്ഞാൽ കല്യാണം ഉള്ള പെണ്ണ് ആണെന്ന് പറഞ്ഞു.

രേഖയെ കല്യാണത്തിന് ഉള്ള തായേർടുപ് ലേക്ക് ചിന്തകൾ എല്ലാം ജൂലി മാറ്റി കഴിഞ്ഞു.

ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ പട്ടയുടെ ബ്ലാങ്ക് മെസ്സേജ്.

ഞാൻ വീടിന്റെ പുറത്ത് പോയി അവനെ വിളിച്ചു.

ദീപക് കൊച്ചിൻ എയർപോർട്ടിൽ ഉറങ്ങാതെ ട്രിവാൻഡ്രം എയർപോർട്ടിൽ ഇറങ്ങി അവിടെ നിന്ന് ഹെൽകോപ്റ്റർ ഇൽ ചടങ്ങ് നടക്കുന്ന സ്ഥലത്തിന് തൊട്ട് ചേർന്ന് ഉള്ള ഹെലിപടിൽ ആയിരുന്നു ഇറങ്ങിയത്.

ശക്തമായ ഒരു സുരക്ഷ യും അയാൾക് ഉണ്ട് എന്ന് പറഞ്ഞു പാട്ട പറഞ്ഞു ഫോൺ വെച്ച്.

ഞാൻ എലിസബത്തിനെ വിളിച്ചു.

“എന്നാടാ…”

“മിസ്സ്ഡ്…

ആ അണലി നമ്മുടെ മുന്നിലൂടെ കടന്ന് പോയി. തൊടാൻ പോലും സാധിച്ചില്ല.”

ഫോണിന്റെ മറ്റേ തലം ശാന്തം ആയിരുന്നു.

“അജു. എനിക്ക് പേടി ആകുന്നു ഉണ്ട്.

നീ ഒരു കാര്യം ചെയ്..

അവൻ തിരിച്ചു പോകാതെ നോക്കണം. അതിനുള്ള വഴി ഒക്കെ നോക്കി വേക്.

അപ്പോഴേക്കും എന്തെങ്കിലും ഐഡിയ കിട്ടും.”

“ഉം ”

അവൾ ഫോൺ വെച്ചു.

ഞാൻ വീട്ടിലേക് കയറി ചെന്ന് ശോഭയിൽ ഇരുന്നു.

അപ്പോഴേക്കും പെണ്ണിന്റെയും ചെക്കന്റെയും ആളുകളെ അവിടെ തരാം തിരിച്ചു കഴിഞ്ഞു.

ജൂലി ഓടി വന്നു എന്റെ ഒപ്പം ഇരുന്നിട്ട്.

“ഞാൻ പെണ്ണിന്റെ ആൾ ആട്ടോ… ദീപ്‌തി ചേച്ചിയും എന്റെ മാമിയും ചേട്ടന്റെ ആൾകാർ.