വളഞ്ഞ വഴികൾ- 7 4

“അപ്പൊ ഇതൊക്കെ രണ്ട് പേർക്കും അറിയാമോ?”

“രണ്ടാളുടെയും തീരുമാനം അതായിരുന്നു.

ഏട്ടത്തിയോട് വേറെ ഒരു കല്യാണതിന് തയാർ ആകണം എന്ന് പറഞ്ഞെങ്കിലും ഞങ്ങളെ വിട്ട് പോകണൻ തയാർ അല്ലായിരുന്നു.

അതുപോലെ തന്നെ രേഖക് ദീപു നെ പിരിയാനും. ആർക്കും കൊടുക്കാനും തയാർ അല്ലാ യിരുന്നു.

പിന്നെ ഞാൻ എന്റെ ലൈഫ് ന്റെ പകുതി എന്റെ ഏട്ടന്റെ ഭാര്യ ക് നൽകി.”

“ജീവിതം അല്ലെ പല വേദനകളും സന്തോഷങ്ങളും വന്നും പോകുകയും ചെയ്യും.”

“അത്‌ തന്നെയാ എനിക്ക് നിന്നോട് പറയാൻ ഉള്ളത്.

ഞാൻ ഇല്ലേ.

നമുക്ക് സോൾവ്‌ ആകാം എന്നിട്ടേ തിരിച്ചു പോകുന്നുള്ളൂ പോരെ.”

ഞാൻ ഇതിൽ അവളെ സഹായിക്കും എന്ന് അവൾക് ഉറപ്പ്‌ ആയത് പോലെ അവളുടെ മുഖത്തു സന്തോഷം ആയി.

അങ്ങനെ വൈകുന്നേരം ആയി അപ്പോഴാണ് ജൂലി യുടെ ഫോൺ അടിച്ചത്.

“ഇത് അവൻ ആണ്.”

ഞാൻ സ്പീക്കർ ഇടാൻ പറഞ്ഞു.

അവന്റെ ഓരോ സംസാരവും ഞാൻ വിശകലനം ചെയ്തു കൊണ്ട് ഇരുന്നു.

അവളോട് പൈസ തരാം ഏതെങ്കിലും പാർക്കിന്റെ പേര് പറഞ്ഞു അവിടെ വെച്ച് മീറ്റ് ചെയാം എന്ന് പറയാൻ ഞാൻ പറഞ്ഞു കൊടുത്തു. അത്‌ പറഞ്ഞു. ശേഷം അവൻ സമ്മതിക്കുകയും ഇന്ന് തന്നെ പൈസ വേണം എന്നുള്ള അവന്റെ വാശി എനിക്ക് എന്തൊ പോലെ തോന്നി.

രാത്രി ആയപോഴേക്കും ബാംഗ്ലൂർ എത്തി.

ഞാൻ ആദ്യം ആയി ആയിരുന്നു ബാംഗ്ലൂരിൽ.

എല്ലാം അറിയുന്ന പ്രശ്നം എല്ലാം സോൾവ്‌ ചെയാം എന്ന് പറഞ്ഞു കൂടെ ഒരു ആൻ ഉള്ളത് കൊണ്ട് ആവണം അവൾക് നേരത്തേക്കാൾ ഇച്ചിരി ഊർജം കിട്ടി.

ഞങ്ങൾ ആ പാർക്കിൽ എത്തി.

അവളോട് ഞാൻ പറഞ്ഞു.
“ഇനി ഞാൻ പറയുന്നത് നീ കേൾക്കണം.

അവൻ വന്നു മീറ്റ് ചെയുമ്പോൾ.

കുറച്ച് ദേഷ്യത്തിൽ ഒക്കെ സംസാരിക്കണം. ഡിലീറ്റ് ചെയ്യണം എന്ന് ഒക്കെ പറഞ്ഞു.

നിന്റെ കൈയിൽ ഇരുന്നാൽ ഞാൻ എങ്ങനെ ഉറപ്പിക്കും സൈഫ് ആണെന്ന് ഒക്കെ. പറഞ്ഞ്.

പിന്നെ നീ ഇതെല്ലാം റെക്കോർഡ് ചെയ്യണം എനിക്ക് കേൾക്കാൻ.

ഞാൻ ഇവിടെ എവിടെ എങ്കിലും നിന്നോളം. നീ പൈസ കൊടുത്തു നിങ്ങൾ റെന്റിന് എടുത്ത വീട്ടിലേക് ബസിൽ പോകോ.

ഞാൻ അങ്ങ് പാതിരാത്രി വരാം.”

“ഹം.

അല്ലാ ഇപ്പൊ വന്നാൽ എന്താ. ഞാൻ കാശ് കൊടുത്തു കഴിഞ്ഞു ബസിൽ പോകണ്ടല്ലോ ഒരുമിച്ച് പോയാൽ പോരെ.”

“നീ പറഞ്ഞത് അനുസരിക്.

ഞാൻ അവിടെ രാത്രി വന്ന് രണ്ട് ഹോൺ അടിക്കം അപ്പൊ ഇറങ്ങി വന്നാൽ മതി.

ഒക്കെ.”

“ശെരി.”

“അതേ.

സംശയം ഒന്നും അവന് തോന്നരുത്.

എന്നതപോലെ തന്നെ ഭയത്തോടെയും ഒപ്പം കുറച്ച് ദേഷ്യത്തോടെയും.

പിന്നെ മെയിൻ പോയിന്റ് ചോദിക്കാൻ മറക്കരുത് നിന്റെ കൈയിൽ അത് സൈഫ് ആണോ എനിക്ക് പേടിയാ ലിക് അയൽ നിന്റെ പേര് എഴുതി ചാകും എന്ന് ഒക്കെ പറ. അവൻ എന്താണ് പറയുന്നത് എന്ന് കേൾകാം.”

“അല്ലാ നീ എവിടെ പോകുവാ?”

“ഇവിടെ തന്നെ കാണും.

ആ നാറിടെ ഫോട്ടോ ഒന്ന് കൂടി കാണിച്ചേ.”

അത്‌ കണ്ടാ ശേഷം ഞാൻ കാർ അവിടെ പാർക്ക്‌ ചെയ്തിട്ട്.
അപ്പൊ തന്നെ പോയി ബൈക്ക് റെന്റിന് എടുത്തു. മണിക്കൂറിന് ആണ് പൈസ എന്തായാലും കുഴപ്പമില്ല എന്ന് വെച്ച് എടുത്തു പാർക്കിൽ തന്നെ വന്നു ജൂലിയെ കാണാൻ കഴിയുന്നൊട്ത് ഇരുന്നു വേറെ പെണ്ണുങ്ങളെ വായി നോക്കി വെറുതെ മനുഷ്യനെ കൊതുപ്പിച്ചോണ്ട് നടക്കുന്ന ഇവറ്റകളെ കാണുമ്പോൾ മനസിൽ ഓർമ്മ വരുന്നത് കോഴി ഫാമിൽ പെട്ട് പോയ ഒരു കുറുക്കന്റെ അവസ്ഥ ആണ് ഇപ്പൊ എന്റെ എന്ന് എനിക്ക് തോന്നി പോയി.

അങ്ങനെ നോക്കി കൊണ്ട് ഇരുന്നപ്പോൾ ആണ് അവൻ ജൂലിയുടെ അടുത്തേക് ചെലുന്നത് കണ്ടത്. ഞാൻ പറഞ്ഞു കൊടുത്തപോലെ തന്നെ ജൂലി അവനോട് സംസാരിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി.

ജൂലി പൈസ കൊടുത്തിട്ട് കരഞ്ഞു കൊണ്ട് ആണ് പോയെ.

അവൻ ഒരു കുസലും ഇല്ലാത്തെ ആ പൈസ വാങ്ങി പോകുന്നത് കണ്ട്.

ഞാൻ അപ്പൊ തന്നെ എന്റെ ബൈക്ക് എടുത്ത് അവനെ ഫോളോ ചെയ്യാൻ തുടങ്ങി.

അതിൽ നിന്ന് എനിക്ക് ഒരു കാര്യം മനസിലായി.

അവൻ ആ പൈസ ഏതോ ഡ്രഗ്സ് വാങ്ങാൻ ആണ് അവളുടെ കൈയിൽ നിന്ന് മേടിച്ചെന്ന് എനിക്ക് മനസിലായി. ഒളിച്ചും പതുങ്ങി വാങ്ങുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് മനസിൽ ആകാൻ പറ്റി ഇവൻ ലഹരി മരുന്നിനു അടിമ ആണെന്ന്.

Leave a Reply

Your email address will not be published. Required fields are marked *