പിന്നീട് അവൻ ഒരു വീട്ടിലേക് കയറി പോയി. കുറച്ച് നേരം നിരീക്ഷിക്കൽ ഒക്കെ കഴിഞ്ഞപ്പോ ഞാൻ ഒരു നിഗമനത്തിൽ എത്തി.
ഇത് ഇവന്റെ വീട് അല്ലാ. വേറെയും പലരും അതിന്റെ ഉള്ളിൽ ഉണ്ട്. ജനലില് കൂടെ പുക വരുന്നത് കണ്ടപ്പോൾ അവർ കഞ്ചാവ് ഒക്കെ അടിച്ചു വേറെ ലോകത്തേക് പോകാൻ ആണെന്ന് തോന്നുന്നു.
വീട്ടിൽ ക്യാമറ ഒന്നും ഇല്ലാ എന്ന് എനിക്ക് മനസിലായി.
അതുകൊണ്ട് ഞാൻ മതിൽ ചാടി ഉള്ളിൽ കയറി ജനലിൽ കൂടെ നോക്കിയപ്പോ.
മിക്കതും അതിന്റെ ഉള്ളിൽ മരുന്ന് അടിക്കൽ തുടങ്ങി.
അവനും ഉണ്ടായിരുന്നു.
പിന്നെ ഞാൻ അവിടെ നിന്നില്ല വേഗം തിരിച്ചു സൈഫ് സ്ഥലത്ത് വന്നു പിന്നെ ബൈക്ക് എടുത്തു തിരിച്ചു.
പോരുന്ന വഴി ഒരു മലയാളിയേ പരിചയപെടുകയും പുള്ളിയുടെ ഫോണിൽ നിന്ന് ഓസി രേഖയെ വിളിച്ചു.
അവൾക് ആണേൽ തന്നെയും ബാംഗ്ലൂർ കൊണ്ട് പോയില്ല എന്ന് പറഞ്ഞു വിഷമം അഭിനയിച്ചു.
പിന്നെ കുറച്ച് നേരം സംസാരിച്ച ശേഷം രാവിലെ വിളിക്കം എന്ന് പറഞ്ഞു. ദീപു നെയും വിളിച്ചു അവൾ കിടന്നു കൂടെ ജയേച്ചി യും ഉണ്ടെന്ന് പറഞ്ഞപ്പോൾ എനിക്ക് സന്തോഷം ആയി. ഒറ്റക്ക് അല്ലല്ലോ.
തിരിച്ചു അയാൾക് ഫോൺ കൊടുത്തു താങ്ക്സ് പറഞ്ഞു. പിന്നെ അയാളുടെ കടയിൽ നിന്ന് ഫുഡും കഴിച്ച ശേഷം ഞാൻ ബൈക്ക് കൊണ്ട് പോയി കൊടുത്തു.
കാർ എടുത്തു കൊണ്ട് പോയി ജൂലി ഒക്കെ കിടക്കുന്ന റന്റ് ഹൗസ് ന്റെ ഗെയ്റ്റിൽ പോയി രണ്ട് ഹോൺ അടിച്ചപ്പോഴേക്കും അവൾ വേഗം തന്നെ വന്നു ഗൈറ്റ് തുറന്നു.
ഞാൻ കാർ ഉള്ളിലേക്ക് കയറ്റി ഇട്ടേച് അവളോട്.
“വാ..”
“എങ്ങോട്ട്??”
അവളെയും വിളിച്ചു കൊണ്ട് ഇറങ്ങി ഒരു ഓട്ടോ വിളിച്ചു വേറെ ഒരു റന്റ് ബൈക്ക് കൊടുക്കോന്നോടത് ചെന്നപോൾ അത് അടച്ചു പോയി.
പിന്നെ ഒന്നും നോക്കില്ല ഞങ്ങൾ നടന്നു അവന്റെ വീട്ടിലേക്.
“അല്ലാ എങ്ങോട്ടാ.?”
“അവന്റെ അടുത്തേക്.”
“എന്തിന്?”
“ഡിലീറ്റ് ആക്കണ്ടേ?”
“ഹം.
അതിന് ഇപ്പൊ പോണോ?”
“നീ വാ”
നടക്കുന്ന സമയം മൊത്തം ഞാൻ അവളോട് ഞാൻ നിരീക്ഷിച്ച കാര്യവും. അവൻ പാർക്കിൽ വെച്ച് പറഞ്ഞ റെക്കോർഡ് ഒക്കെ എന്നെ കേപ്പിച്ച്.
അങ്ങനെ അവന്റെ വീട്ടിന്റെ ഗെയ്റ്റിൽ അവിടെ എത്തി.
“അതേ പ്ലാൻ എന്നാണെന്ന് പറ?”
“വേറെ ഒന്നും ഇല്ലാ.
അവന്റെ ഫോണിൽ ആണ് അത് കാണുള്ളൂ.
വേറെ ഒരിടത്തും കാണില്ല ആയിരിക്കും.
പിന്നെ നീ പൊന്മുട്ട ഇടുന്ന താറാവ് അല്ലെ അപ്പൊ അത് അവന്റെ കൈയിൽ ഭദ്രഅം ആയിരിക്കും.”
“അല്ലാ നമ്മൾ എങ്ങനെ ഉള്ളിൽ.
അവർ എഴുന്നേറ്റാൽ?”
“എന്നെ അവർ തട്ടും.
നിന്നെ ഫുൾ ആയി കണ്ടാ ശേഷം തട്ടും.”
അവൾ ഒന്ന് നിന്ന് പോയി ആലോചിച്ചു.
അപ്പോഴേക്കും മതിൽ ചാടി ഞാൻ.
“നീ ആരെ നോക്കി ഇരിക്കുവാ വേഗം ചടടി ”
ജിൻസും, ടി ഷേർട്ടും ആണ് വേഷംആയത് കൊണ്ട് എളുപ്പം അവൾ ചാടി.
“മുൻ പരിജയം ഇല്ലലെ.
അല്ലാ തള്ള വെയ്‌ലി ചാടിയത് ആയത് കൊണ്ട് മോൾക് മതിൽ ചാടൻ എളുപ്പം ആണെന്ന് ആണ് ഞാൻ കരുതിയെ.”
“അല്ലാ നിനക്ക് എങ്ങനെ അറിയാം എന്റെ അമ്മ എന്റെ അപ്പന്റെ കൂടെ പോന്നത് ആണെന്ന്?”
“നിന്റെ തള്ള തന്നെ എന്നോട് പറഞ്ഞു.
എന്നിട്ട് നാട്ടുകാർ കെട്ടിച്ചത് അല്ലേടി.
അതിലെ പ്രൊഡക്ട് അല്ലെ നീ.”
ഞാൻ ചിരിച്ചു.
അവൾക് ചിരി വരുന്നുണ്ട് പക്ഷേ ടെൻഷൻ ആണ്.
“അമ്മ എപ്പോ പറഞ്ഞു?”
“എനിക്ക് ഒരു വർഷം ചോറ് തന്നതല്ലെ പ്രാരാബ്ദം മൊത്തം ഈ ചെവിയിലേക് പറഞ്ഞു കൊണ്ട് ഇരിക്കും അത് കൊണ്ട് കറി ഒന്നും കുട്ടണ്ട ആവശ്യം ഇല്ലാ അങ്ങ് ദേഹിച് പോകും.”
അങ്ങനെ ഞങ്ങൾ പുറക് വശത്ത് എത്തി.
അവൾ ആണേൽ ജനലിൽ കൂടെ ഉള്ളിൽ അനകം ഉണ്ടോ എന്ന് നോക്കുന്നുണ്ട്.
എനിക്ക് അറിയാമല്ലോ കൂട്ടുകാർ പറഞ്ഞ അറിവിൽ ഈ സാധനം ഒക്കെ അടിച്ചാൽ അപ്പോഴാണ് കുറച്ച് കിക് ഉള്ള് പിന്നെ ശവം ആയിരിക്കും എന്താ സംഭവിച്ചെന്ന് പോലും അറിയില്ല.
അവൾ നോക്കി കൊണ്ട് ഇരുന്ന ടൈം തന്നെ ഞാൻ പുട്ട് ലോക്കറ്റ് ചെയ്താ ഭാഗം നോക്കി ആഞ്ഞു ആഞ്ഞു ചവിട്ടി.
“അവർ എഴുന്നേകും…..”
അവളുടെ ആ പേടിച്ച മുഖം എനിക്ക് കാണാം കഴിഞ്ഞു.
ഞാൻ കുറച്ച് നേരത്തെ പരിശ്രമം കൊണ്ട് കതക് തുറന്നു അകത്തു കയറി.
