“ഇല്ലെങ്കിലും അങ്ങനെ നടന്നോ.
ഞാൻ വെറുതെ പറഞ്ഞതാ.
നിങ്ങൾ ആണ് നിങ്ങളെ നോക്കേണ്ടത്.
ഒരു പൊതു ടോയ്‌ലെറ്റിൽ ഒക്കെ കയറുമ്പോൾ ആ തല അങ്ങ് ഷാൾ വെച്ചോ ഒക്കെ മറച്ചിട്ട് കയറിയൽ വീഡിയോ ലിക് ആയാലും മുഖം വരില്ലല്ലോ.”
എന്ന് പറഞ്ഞു ഞാൻ ചിരിച്ചു.
“ഞാൻ നോക്കിക്കോളാവേ.”
“ഉം ഉം.”
“രേഖ യും ദീപ്തി യും ഒക്കെ സുഖം ആണോ?”
“അവർക്ക് എന്ത് സുഖം.
അവർ ഇപ്പൊ ഹാപ്പി ആണ്.”
“ഇയാൾക്ക് ഉറക്കം ഒന്നും ഇല്ലേ?”
“ഇത് തന്നെ എനിക്കും ചോദിക്കാൻ ഉള്ളത് ഉറക്കം ഒന്നും ഇല്ലേ രാത്രി.”
“ഇല്ലേ ഇല്ലാ.
എന്നാ ശെരി പിന്നെ കാണാം ഞാൻ ഒന്നു ഉറങ്ങട്ടെ നിന്റെ അമ്മ വന്നാൽ ചിലപ്പോ രാത്രി തന്നെ തിരിച്ചു പോകേണ്ടി വരും.”
“ശെരി.
ഞാൻ പിന്നെ വിളിക്കട്ടോ.”
“ശെരി.”
ഞാൻ ഫോൺ കട്ട് ചെയ്തു.
ദൈവമേ ദീപ്തി പറഞ്ഞപോലെ ഇവൾ എന്റെ തലയിൽ ആക്കുമോ.
അങ്ങനെ എങ്ങാനും അയൽ എന്റെ മരണം ആരുടെ കൈയിൽ നിന്ന് ആകും. മുതലാളി യുടെ കൈയിൽ നിന്നോ അതൊ രേഖ യുടെ കൈയിൽ നിന്നോ എന്ന് അറിഞ്ഞാൽ മതി.
എന്ന് മനസിൽ പറഞ്ഞു ഒന്ന് കണ്ണടച്ച് കിടന്നു.
ഡോറിലെ വിന്ഡോ ഗ്ലാസ്സിൽ ആരോ കൊട്ടുന്ന ശബ്ദം കേട്ട് ആണ് ഞാൻ എഴുന്നേറ്റെ.
ആരാണ് എന്ന് നോക്കിയ ഞാൻ ഒന്ന് ഞെട്ടി
“ശരണ്യ.”
ഞാൻ ഡോർ തുറന്നു പുറത്തേക് ഇറങ്ങിയതും കാരണം പൊതി ഒരു അടി ആയിരുന്നു.
“നിനക്ക് എന്റെ കല്യാണതിന് വന്നെങ്കിൽ ഞാൻ നിന്റെ അടുത്ത് വന്ന് തലപൊലി ഇട്ട് കൊണ്ട് വരണോ??”
ഞാൻ കവിളിൽ തൂത്തു കൊണ്ട്.
“അത് പിന്നെ ”
“ഒരു പിന്നെ ഇല്ലാ. വാ.
ഞാൻ അവിടെ നിന്ന് ഇറങ്ങി വന്നതാ നിന്നെ വിളിക്കാൻ.”
എന്ന് പറഞ്ഞു അവൾ എന്റെ കൈയിൽ പിടിച്ചു കൊണ്ട് തന്നെ വിളിച്ചു കൊണ്ട് പോയി.
“ഞാൻ വരാം.
കൈ വിട്.”
അവൾ കൈ വീട്ടു.
“നീ എന്താടാ.
ഇവിടെ വരെ വന്നിട്ട് എന്നെ കാണാതെ പോകാൻ നോക്കിയത്.
അത്രേ ഉള്ളോ നമ്മൾ തമ്മിലുള്ള ബന്ധം.
നീ വന്നേക്കുന്നുണ്ട് എന്ന് അറിഞ്ഞത് എനിക്ക് മറ്റുള്ളവർ പറയുന്നത് കേട്ട്
ആണോ അറിയേണ്ടത്?”
പിന്നെ അവിടെ ചെന്ന്.
“എടി നിന്റെ ചെറുക്കാൻ എന്ത്യേ?”
“നാളെ ആടാ കല്യാണം ഗുരുവായൂർ വെച്ച്.
അത് കഴിഞ്ഞു ചെറുക്കന്റെ വീട്ടിൽ ആണ് ഫങ്ക്ഷൻ.
അപ്പൊ എന്റെ ഒരു ആഗ്രഹം ആയിരുന്നു വീട്ടിൽ വെച്ച് എല്ലാവരെയും ഇവിടെ ഉള്ളവരെ പങ്ക് എടുത്ത് ഒരു ഫങ്ക്ഷൻ.”
“ഉം ”
അവൾ മൊബൈൽ ഫോട്ടോ ഒക്കെ എടുത്തു കാണിച്ചു തന്നു.
“അച്ഛൻ 101പവനും ഒരു ബെൻസ് കാറും ആണ് സ്ത്രീ ധനം കൊടുക്കുന്നെ.
ഞാൻ വേണ്ടാ എന്ന് പറഞ്ഞതാ
പക്ഷേ നല്ല ബന്ധം ആണ് എന്ന് പറഞ്ഞു അച്ഛന്റെ ഇഷ്ടം.”
“അപ്പൊ ഇയാൾക്ക് അയാളെ ഇഷ്ടല്ലേ.”
“ഇഷ്ടം ആയത് കൊണ്ടല്ലേ.
കൈ വിട്ട് കളയണ്ടല്ലോ എന്ന് വെച്ച് ഞാനും ഒക്കെ പറഞ്ഞു.”
“കോളേജിൽ എന്തൊക്കെ ആയിരുന്നു.
സ്ത്രീധാനം ചോദിക്കുന്നവന്റെ കൈ വെട്ടും എന്ന് പറഞ്ഞു നടന്നവൾ ആണോടി ഇപ്പൊ ഇങ്ങനെ?”
“അവൻ ചോദിച്ചില്ലല്ലല്ലോ നമ്മൾ കൊടുത്തത് അല്ലെ ഉള്ള്.”
“ഇതാണ് ഈ സമൂഹം നന്നാവാത്തത്.”
ഞാൻ ചിരിച്ചു. അവളും.
“എന്തായാലും
നല്ല ഒരു വിവാഹ ആശംസകൾ നൽകുന്നു.
അതേ രണ്ടിൽ നിർത്തിക്കോളണം കേട്ടോ.”
“പോടാ.”
“എന്നാ ശെരി.
എല്ലാവരും അനോഷികും ഞാൻ എന്നാൽ ഇറങ്ങുവാ.
ആ മേഡം ഇറങ്ങുന്നുണ്ട്.
അപ്പൊ ശെരി.”
“എടാ ഇനി എന്നാ കാണുന്നെ?”
“ഭൂമി ഉരുണ്ടത് അല്ലെ എവിടെ എങ്കിലും വെച്ച് കാണാം.”
“ഉരുണ്ടത് ആണേലും പരന്നത് ആണേലും.
ശരണ്യ യുടെ വിട് ഇവിടെ തന്നെ കാണും.
നമുക്ക് കണ്ടു മുട്ടം.
നിന്റെ ഫോൺ നമ്പർ ഒക്കെ എനിക്ക് കിട്ടി.”
“എങ്ങനെ?”
“വാട്സ്ആപ്പ് ഗ്രൂപ്പിൽ നീ ആഡ് ആയപ്പോൾ തന്നെ എനിക്ക് മനസിലയി.
പിന്നെ അവരോട് ചോദിച്ചപ്പോൾ അല്ലെ നീ ഇവിടെ ഉണ്ട് എന്ന് അറിഞ്ഞേ.
ഇല്ലാത്തെ നിന്റെ നമ്പർ ഒക്കെ എവിടെ നിന്ന് കിട്ടാൻ.
ഇനി ശരണ്യ ചത്താലും ഈ നമ്പർ മാറക്കില്ല.”
എന്നാ ശെരി.
അപ്പോഴേക്കും എലിസബത് ന്റെ വിളി എത്തിരുന്നു.ഞാൻ ദേ വരുന്നു എന്ന് പറഞ്ഞു.
ഞാൻ കാറിന്റെ അടുതെക് വേഗം നടന്നു.
“ആ നിന്നെ അവിടെ ഞാൻ കണ്ടയായിരുന്നു.
അവളെ അറിയുമോ?”
“കൂടെ പഠിച്ചതാ.
