വഴി തെറ്റിയ കാമുകൻ – 13 6

രണ്ടാളുടെയും മുഖം വല്ലാതായി

അത് പോട്ടേ… ഈ കേസിന്റെ മൊത്തം ഡീറ്റൈൽ പറയാൻ കഴിയുമോ…

ഭക്ഷണം കഴിച്ച് വണ്ടിയിൽ കയറി കോടതിയിലേക്ക് പോവും വഴി അവർ കേസ് ഡീറ്റയിൽ പറയാൻ തുടങ്ങി കോടതിയിൽ എത്തി

പ്രിയ : നിങ്ങൾ ഇരുന്നു ബോറടിക്കണ്ട കേസ് കഴിയുമ്പോ ഞാൻ വിളിക്കാം അപ്പൊ വന്നാൽ മതി

വേണ്ട കേസ് നടക്കുന്നത് കാണാമല്ലോ…

ഞങ്ങൾ വരാന്തയിൽ ജയിംസ് തയ്യാറാക്കിയ പുതിയ എഫ് ഐ ആർ വായിച്ചുകൊണ്ടിരിക്കെ നാൽപതിനു മേൽ പ്രായമുള്ള സ്ത്രീയും പുരുഷനും പതിനഞ്ചിനു മേൽ പ്രായമുള്ള പെൺകുട്ടിയും അരികിലേക്ക് വരുന്നത് നോക്കി ടെൻഷൻ ആവുന്ന പ്രിയയുടെ കൈയിൽ പിടിച്ച് അവൾക്കു മാത്രം കേൾക്കാൻ പാകത്തിന് “ടെൻഷനാവണ്ട നോർമലായി നിൽക്ക്” അപ്പോയെക്കും അവർ ഞങ്ങൾക്കരികിൽ എത്തി

അയാൾ : മേഡം… കേസ് നമ്മൾ ജയിക്കില്ലേ…

പ്രിയ എന്ത് പറയണമെന്നറിയാതെ തല കുനിച്ചു നിൽക്കെ ജയിംസിന്റെയും തല കുനിഞ്ഞു

ഇന്ന് ഈ കോടതിയിൽ വെച്ച് നിങ്ങളെ മോൾക്ക് നീതി കിട്ടും… നിങ്ങളെ മകളെ കൊന്നവർ ഈ കോടതി വിട്ട് വന്ന പോലെ തിരിച്ചുപോകില്ല…

പ്രിയയും ജയിംസും തല ഉയർത്തി എന്നെ നോക്കി

പെട്ടന്ന് പ്രിയയുടെ മുഖം വലിഞ്ഞു മുറുകുന്നത് ശ്രെധിച്ചവൾ നോക്കുന്ന ഭാഗത്തേക്ക് നോക്കി വിലങ്ങണിയിച്ച രണ്ടുപേരെ പോലീസുകാർ കൊണ്ടുവരുന്നു അവർക്ക് പിറകെ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമുണ്ട് ആരുടെ മുഖത്തും ടെൻഷനില്ല

അവരാണോ…

പ്രിയ : മ്മ്…

അവരെ ശെരിക്കും നോക്കി അരികിലെത്തിയ അവർ പുച്ഛത്തോടെ പ്രിയയെയും ജയിംസിനെയും നോക്കി

മാത്യു : നിന്റെ മേഡം ഞങ്ങളെമക്കളേ തൂക്കി കൊല്ലുമോ ജയിംസേ…

ചിരിയോടെ അവരെ നോക്കി ജയിയിംസിന് നേരെ തിരിഞ്ഞു

എപ്പോഴും പോലീസ് പണിയെന്നു പറഞ്ഞുനടക്കാതെ വല്ലപ്പോഴും ദൈവ വചനങ്ങളൊക്കെ വായിക്ക് ജയിംസ്… പാപത്തിനു നീതിയായി ലഭിക്കേണ്ട കൂലി മരണമത്രേ എന്ന് റോമർ 6:23 പറയുമ്പോ. അത്‌ വെറും ശാരീരിക മരണം അല്ല, നിത്യമരണം ആണ്‌ എന്നാ വെളിപ്പാട് 20:11-15 ൽ പറയുന്നത്… കർത്താവേ സ്തോത്രം…

ജോസഫ് : നോക്കിയിരുന്നോ ചത്തുപോയവൾക്ക്വേണ്ടി കർത്താവ് നേരിട്ടിറങ്ങിവരും…

(ചിരിയോടെ അവരെ നോക്കി) സൃഷ്ടിയും നീയേ സംഹാരകനും നീയേ…

മാത്യു : (പ്രിയയെ നോക്കി അവൾക്കുമാത്രം കേൾക്കാൻ പാകത്തിൽ) മേടത്തിനെ യൂണിഫോമിൽ കാണാൻ നല്ല ചേലാ…

പ്രിയ അയാളെ പുച്ഛത്തോടെ നോക്കി അവർ നടന്നകന്നു കോടതി മുറ്റത്ത് അവിടെ ഇവിടെ യായി ഇരിക്കുന്ന ആളുകളെ നോക്കി ഒറ്റനോട്ടത്തിൽ മാന്യരെന്നു തോന്നുന്നവരെങ്കിലും മുഖത്ത് ക്രൂരഭാവം നിലനിൽക്കുന്നു പരസ്പരം ഫോണിൽ സംസാരിച്ചും ഒരുമിച്ച് നിന്നുസംസാരിച്ചും നിൽക്കുന്നവർക്കിടയിൽ വക്കീൽ കോട്ട് അണിഞ്ഞവരുമുണ്ട് അവരുടെ കണ്ണുകൾ ഇടയ്ക്കിടെ പ്രിയയിലേക്ക് നീളുന്നുണ്ട്

പ്രിയക്കൊപ്പം പബ്ലിക് പ്രോസിക്യുട്ടറേ കാണാൻ ചെന്നു തെളിവുകൾ നഷ്ടപ്പെടുത്തിയതിനു ചീത്തപറയുന്നതിനൊപ്പം തെളിവുകൾ ഇല്ലാത്തതിനാൽ തോൽക്കുമെന്നും തെളിവുകൾ ഉണ്ടായിരുന്നെങ്കിൽ താൻ ഉറപ്പായും കേസ് ജയിപ്പിച്ചേനെ എന്നും അങ്ങേര് തറപ്പിച്ചു പറഞ്ഞത് തെളിവുകൾ നഷ്ടപ്പെട്ടതിനാലാവണം.

അവർ തെളിവ് നശിപ്പിച്ചതിനുള്ള തെളിവുകളും പുതിയ എഫ് ഐ ആറും പ്രിയ അയാൾക്ക് മുന്നിലേക്ക് വെച്ചെങ്കിലും

പ്രോസിക്യൂട്ടർ : ഈ തെളിവുകൾ കൊണ്ടൊരു കാര്യവുമില്ല… ഇത്‌ നിങ്ങൾ കെട്ടിച്ചമച്ച കഥയായി മാത്രമേ കോടതി കാണൂ…

പ്രിയ : അവർ സ്ഥലം രെജിസ്റ്റർ ചെയ്തുകൊടുത്തത്തിന് രേഖയുണ്ടല്ലോ…

പ്രോസിക്യൂട്ടർ : അത് കേസ് ഒതുക്കി തീർക്കാൻ ഉള്ള കൈക്കൂലി ആണെന്ന് തെളിയിക്കാൻ രേഖകൾ ഒന്നും ഇല്ലല്ലോ… ഈ സ്ഥലം അയാൾ വിലകൊടുത്തു വാങ്ങിയതാണെന്നു പറഞ്ഞാൽ അല്ലെന്നു തെളിയിക്കാൻ നിങ്ങളെ രേഖയുണ്ടോ… (പുച്ഛഭാവത്തോടെ) ഓരോന്ന് വന്നോളും മനുഷ്യനെ മെനക്കെടുത്താൻ…

പ്രിയ : പൈസ കൊടുത്തത്തിന് തെളിവില്ലല്ലോ… ആളുടെയോ ഫാമിലിയുടെയോ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചതായോ ട്രാൻസ്ഫർ ചെയ്തതായോ രേഖകളില്ല… പിന്നെ എങ്ങനെ വിലകൊടുത്തു വാങ്ങി എന്നാണ്…

പ്രോസിക്യൂട്ടർ : നിങ്ങൾ പറയുന്നതാണ് ശെരി എന്നിരിക്കട്ടെ… അയാൾക്ക് മറ്റൊരാൾ കൊടുക്കാനുള്ള പണം ഇവരുടെ അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്തുകൊടുത്തതാണെങ്കിലോ…

എന്തോ പറയാൻ വന്ന പ്രിയയെ കണ്ണടച്ചു കാണിച്ചതും അവൾ പറയാൻ വന്നത് വിഴുങ്ങി

വീണ്ടും വരാന്തയിൽ വന്നു നിൽക്കെ

പ്രിയാ… നിനക്കിനിയും മനസിലായില്ലേ അവർ അങ്ങേർക്കും വിലയിട്ടിട്ടുണ്ട്… നിങ്ങൾ മുഴുവൻ തെളിവുകളും അയാളെ കൊണ്ടുവന്ന് ഏൽപ്പിച്ചിരുന്നെങ്കിൽ അയാൾ തന്നെ അതവർക്ക് കൊടുത്തേനെ… ഇപ്പൊ നിങ്ങൾ കൊടുത്ത തെളിവുകൾ ഡിഫെൻറ് ചെയ്യാൻ എളുപ്പമായതിനാലും അതിലൂടെ കേസ് നിങ്ങൾ ഫാബ്രിക്കേറ്റ് ചെയ്തതാണെന്നു വരുത്തിതീർക്കാനും കഴിയും എന്നതിനാൽ ആ തെളിവുകൾ അവർ കോടതിയിൽ ഹാജരാക്കും…

**-*********************************************

ഒരു കൈയിൽ മദ്യം നിറച്ച ഗ്ലാസും മറുകയ്യിൽ എരിയുന്ന സിഗരറ്റുമായി ഇരിക്കെ

നടന്നിട്ടുണ്ടാവുമോ…

രാഹുൽ : ഉണ്ടാവും… ഇന്ന് എന്തായാലും ചെയ്യാം എന്നല്ലേ പറഞ്ഞത്…

മ്മ്… നീയൊന്നു വിളിച്ചുനോക്ക്…

നീയൊന്ന് സമാധാനിക്ക് അമർ… അവൻ ഉറപ്പായും ചെയ്തിട്ടുണ്ടാവും… ഞാൻ വിളിച്ചുനോക്കാം…

രാഹുൽ ഫോൺ എടുത്തു കാൾ ചെയ്തു

ഹലോ…

ആ.. ചേട്ടാ…

എന്തായി ഒക്കെ ആണോ…

ആ… കുഴപ്പമൊന്നുമില്ല… എല്ലാം റെഡിയാ…

ശെരി…

ഫോൺ കട്ട് ചെയ്തു

അമർ നീ ന്യൂസ്‌ ചാനൽ വെക്ക് ജോലിക്കാരടക്കം നൂറുപേർക്കടുത്തുണ്ടാവാറുണ്ടെന്നല്ലേ പറഞ്ഞേ… അത്രയും പേര് ഒരുമിച്ച് ചത്താൽ ന്യൂസിൽ വരാതിരിക്കില്ല…

അമർ ന്യൂസ്‌ചാനൽ വെച്ചു

(തുടരും…)

Leave a Reply

Your email address will not be published. Required fields are marked *