വഴി തെറ്റിയ കാമുകൻ – 13 7

നാലുപേരും ഇല്ലെന്നു പറഞ്ഞു

രക്തം ദാനം ചെയ്തവരുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നിട്ടും അത് ചെയ്യാതിരിക്കുന്ന ആളുകളല്ലേ അവരുടെ മരണത്തിനുത്തരവാദികൾ… നമ്മൾ കൊടുത്താലും ഇല്ലെങ്കിലും ശരീരത്തിലെ ബ്ലേഡ് സെൽസ് നശിച്ചുപോവുകയും പുതിയ ബ്ലഡ് സെൽസ് ഉണ്ടാവുകയും ചെയ്യും… കൊടുക്കാതെ വെച്ചാൽ അളവ് കൂടുകയോ കൊടുത്താൽ കുറയുകയോ ചെയ്യാത്ത ഈ രക്തം കൊടുക്കാതെ വെക്കുന്നത് കൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടോ…

നാലുപേരും ഇല്ലെന്നു പറഞ്ഞു

മ്മ്… രക്തം കൊടുക്കുന്നത്തോടെ കൊടുക്കുന്ന ആളിന് പുതിയ സെൽസ് ഉന്മേഷം നൽകും… രക്തസംബന്ധമായ പല രോഗങ്ങളിൽ നിന്നും ഹാർട് അറ്റാക് പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഒരു പരിതിവരെ സംരക്ഷിക്കും… കൊടുക്കുന്ന രക്തം ടെസ്റ്റ് ചെയ്യുന്നതിനാൽ കൊടുക്കുന്ന ആളിന് എന്തെങ്കിലും രോഗങ്ങൾ ഉണ്ടോ എന്ന് അറിയാൻ കഴിയും… വെറും മുന്നൂറ്റി അൻപത് അല്ലെങ്കിൽ നാനൂറു മില്ലി രക്തം കൊടുക്കുന്നത് കൊണ്ട് കൊടുക്കുന്ന ആളുടെ ശരീരത്തിന് ഗുണമല്ലാതെ ഒരു ദോഷവും സംഭവിക്കുന്നില്ല… അത് കൊടുക്കുന്നത് കൊണ്ട് ഒരു ജീവൻ രക്ഷപെടാൻ രക്തം കൊടുക്കുന്നവർ കാരണമാവുന്നു… നിങ്ങൾ ജീവനെടുക്കുന്ന കൊലയാളികൾ ആകണോ ജീവൻ രക്ഷിക്കുന്ന ദൈവങ്ങൾ ആകണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം…

അതുവരെ ഏന്റെ സംസാരം ശ്രെദ്ധിച്ച ആളുകളും അവരും എന്നെ നോക്കി ചിലർ പോയി സ്ലിപ് എടുക്കുന്നതും ഫോം ഫിൽ ചെയ്യുന്നതും ഒന്ന് നോക്കി ഞാനെന്റെ ഫോം ഫിൽ ചെയ്തു

നേഴ്സിന്റെ അരികിൽ ചെന്ന് ഫിൽ ചെയ്ത ഫോം നൽകി കാത്തിരിക്കെ പേര് വിളിച്ചു തൂക്കം നോക്കി കാര്യങ്ങൾ ചോദിച്ചു ഉള്ളിലേക്ക് പോയ്കൊള്ളാൻ പറഞ്ഞു ഉള്ളിൽ ചെന്ന് ബെഡിൽ കിടന്നു ബാഗുമായി അടുത്തേക്ക് വന്ന നേഴ്സ് നോക്കി ചിരിച്ചു

കുറേ ആയല്ലോ കണ്ടിട്ട്…

(ചിരിയോടെ) ഒരു ആക്സിഡന്റ് പറ്റിയായിരുന്നു…

അതറിയാം ഞങ്ങൾ വന്നിരുന്നു കാണാൻ…

താങ്ക്സ്…

പോടാ… ഇപ്പൊ ഒക്കെ അല്ലേ…

അതൊക്കെ ഒക്കെ… ഞാനല്ലേ വരാതുള്ളൂ ബാക്കിയുള്ളൊരു വരുന്നുണ്ടല്ലോ…

അവര് കൃത്യമായി വരുന്നുണ്ട്…

സംസാരിച്ചുകൊണ്ട് കൈയിൽ കുത്തിയ സൂചിയിൽ പ്ലാസ്റ്റർ ഒട്ടിച്ചു കൈയിൽ ഒരു സ്മൈലി ബോൾ തന്നതിൽ ഞെക്കികൊണ്ട്

എവിടെ ഇയാളെ ഫ്രണ്ട്…

അവൾ വാഷ് റൂമിൽ പോയതാ ഇപ്പൊ വരും…

അവൾ ഡോർ തുറന്നു വന്ന നേഴ്സിനെ നോക്കി

ഫാരീ… ഒന്നിങ്ങോട്ട് വന്നേ…

അടുത്തേക്ക് വന്ന അവൾ എന്നെ കണ്ട് സന്തോഷത്തോടെ എന്നെ നോക്കി

ഇക്കാ… വന്നിട്ടെന്താ വിളിക്കാഞ്ഞേ…

നീ അകത്തുണ്ടെങ്കിൽ കയറുമ്പോ കാണാന് കരുതി… അല്ല ഇങ്ങനെ തന്നെ പോവുകയാണോ എന്താ പരിപാടി…

എന്ത് പരിപാടി… ഇങ്ങനെ ഒക്കെ അങ്ങ് പോണു…

അവൾ ബോൾ വാങ്ങിവെച് കൈയ്യിലെ നീഡിൽ മാറ്റി പഞ്ഞി വെച്ചു എഴുനേറ്റുകൊണ്ട്

അവൻ വിളിക്കാറില്ലേ…

(അവളുടെ മുഖത്ത് നാണം നിറഞ്ഞു) മ്മ്…

പറഞ്ഞോ…

എന്ത്…

എല്ലാരും പൊട്ടൻ മാരാണെന്ന തോന്നാലുണ്ടോ നിങ്ങക്ക് രണ്ടാൾക്കും…

ഇളിഞ്ഞ ചിരിയോടെ എനിക്ക് പാക്കറ്റ് ജ്യൂസ് എടുത്ത് തന്നു

ബിച്ചുവിന്റെ കല്യാണം ഉറപ്പിച്ചു…

മ്മ്… പറഞ്ഞു…

ആര്…

അത്…

പറ…

പോ ഇക്കാ കളിയാക്കാതെ…

ഞങ്ങളെപ്പോഴാ വീട്ടിൽ വരണ്ടേ…

എന്തിന്…

ചായകുടിക്കാൻ…

എപ്പോ വേണെങ്കിലും വരാലോ…

ഒന്നങ്ങു തന്നാലുണ്ടല്ലോ… പൊട്ടൻ കളിക്കുന്നോ…

(ചളിപ്പ് മറക്കാൻ വിഷയം മാറ്റാൻ എന്നപോലെ) ഇതെന്താ ക്യാമറ ഒക്കെയായി…

അത് ആ പ്രാങ്കൻ മാരുടെയാ… (ക്യാമറ കൈയിൽ കൊടുത്തു) ബ്ലഡ് കൊടുക്കുന്ന ആ നാലുപേരുടെയും ഫോട്ടോ ഒന്നെടുത്തേ…

അവൾ ക്യാമറയുമായി പോയി അവരുടെ ഫോട്ടോ എടുത്ത് ക്യാമറ തിരികെ തന്നു

എന്താ നിങ്ങളെ തീരുമാനം…

അറിയില്ല… ആദിക്ക ഒന്നും പറയുന്നില്ല…

നീയും പറയുന്നില്ലല്ലോ…

ചിരിയോടെ നിൽക്കുന്ന അവളെ നോക്കി

കൊല്ലമെത്രയായിന്ന് വല്ല ബോധവുമുണ്ടോ രണ്ടാൾക്കും… ഇങ്ങനെ ക്യാമ്പും സംസാരോം കൊണ്ട് പോയാൽ മതിയോ…

അത്… ഇക്കാ… ഞാനെങ്ങനെ…

നിങ്ങൾ തീരുമാനിക്കുന്നെങ്കിൽ തീരുമാനിക്ക്… വയസ്സ് കൂടി വരുകയാ രണ്ടാൾക്കും… ഇനിയും ഇങ്ങനെ പരസ്പരം പറയാതെ എത്ര കാലം കൊണ്ടുപോവാനാ പ്ലാൻ…

Leave a Reply

Your email address will not be published. Required fields are marked *