അതിനെന്താ…
അവരുടെ വണ്ടിയിൽ കയറി ക്യാമറ അവരുടെ കൈയിലേക്ക് കൊടുത്തു
നിങ്ങളെ പേരെന്താ…
ശാമിൽ, അനൂപ്, ആഷിക്, കലിം
ഏന്റെ പേര് ഷബിൻ നിങ്ങളുടെ ഈ പ്രായത്തിൽ ഉപദേശം ബോറു പരിപാടിയാണെന്നറിയാം ഞാൻ പറയാൻ പോകുന്നത് ഉപദേശമായി എടുക്കണ്ട ഏന്റെ അഭിപ്രായം മാത്രമായി കണ്ടാൽ മതി സ്വീകരിക്കുന്നതും നിരസിക്കുന്നതും നിങ്ങളുടെ ഇഷ്ടം… നിങ്ങൾ ഇന്ന് കാലത്ത് ചെയ്ത കാര്യം നിങ്ങൾ നല്ല ഉദ്ദേശത്തോടെ ചെയ്തതാണ് പക്ഷേ അതൊരു ബാഡ് മെസ്സേജ് നിങ്ങളുടെ കാഴ്ചക്കാർക്ക് കൊടുക്കുന്നുണ്ട്…
മനസിലാവാതെ അവരെന്നെ നോക്കി
ഒരു ആക്സിഡന്റ് കണ്ടാൽ അത് നിങ്ങളെ പോലുള്ളവർ പ്രാങ്ക് ചെയ്യുന്നതാണോ അല്ലെങ്കിൽ റിയൽ ആണോ എന്ന് മനസിലാവാത്ത അവസ്ഥ ഇപ്പോഴുണ്ട്… അങ്ങനെ ഒരു സാഹചര്യത്തിൽ ക്യാമറക്ക് മുന്നിൽ ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ചെറിയൊരു ശതമാനം ആളുകൾ ഒരാക്സിഡന്റ് കണ്ടാൽ നിൽക്കുമെങ്കിലും ക്യാമറക്ക് മുന്നിൽ ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കാത്ത വലിയൊരു ശതമാനം ജനങ്ങൾ തിരക്കുകൊണ്ടോ കോമാളി ആവാൻ താല്പര്യമില്ലാത്തതുകൊണ്ടോ ആക്സിഡന്റ് ആണോ പ്രാങ്ക് ആണോ എന്നറിയാതെ ആക്സിഡന്റുകളെ പ്രാങ്കെന്നു കരുതി മുഖം തിരിച്ചു പോവും…
ആലോചനയോടെ ഇരിക്കുന്ന അവരെ നോക്കി അവരെ ചിതകൾക്ക് വിട്ടു
നിർത്തിയ വണ്ടിയിൽ നിന്നവരെ കൂട്ടിയിറങ്ങി കഫെയിൽ കയറി മെയിൽ വന്ന ഡോക്കുമെന്റസ് പ്രിന്റ് കൊടുത്തു പേപ്പറുകളുമായി ഇറങ്ങി അടുത്തുള്ള ഹോട്ടലിലേക്ക് കയറി പ്രിയക്ക് ലൊക്കേഷൻ അയച്ചു ഭക്ഷണം ഓർഡർ ചെയ്തു
ശാമിൽ : സോറി ഞങ്ങൾ അങ്ങനെ ഒരുകാര്യം അപ്പൊ ചിന്തിച്ചില്ല…
(ചിരിയോടെ അവരെ നോക്കി) നിങ്ങൾ നല്ല കുട്ടികളാണ്… ഒരു കാര്യം കേട്ടാൽ അത് ശെരിയോ തെറ്റോ എന്ന് ചിന്തിക്കാനുള്ള മനസ് നിങ്ങൾക്കുണ്ട്… ഇന്ന് നിങ്ങൾ സ്വന്തം രക്തം കൊടുത്ത് പലരുടെയും ജീവൻ രക്ഷിച്ച സൂപ്പർ ഹീറോസും കൂടെ ആണ്… വീഡിയോക്ക് വേണ്ടി ഒരു കണ്ടന്റ് ഉണ്ടാക്കി കഥയായി എടുക്കും പോലെ ഉള്ളോരു വിഷയമല്ലിത്… നിങ്ങൾ നിങ്ങളെ ചുറ്റുപാടിലേക്ക് നോക്ക് കാണുന്ന ഓരോ വ്യക്തികളിലും ജീവജാലങ്ങളിലും കാഴ്ചകളിലും നിങ്ങൾക്ക് വേണ്ട കഥകളുണ്ട്… അവ കണ്ടുപിടിച്ച് കഥയാക്കി നിങ്ങൾ വീഡിയോയോ ഷോട്ട് ഫിലിമോ ഫിലിം ആയിട്ടോ ചെയ്തോളൂ… നിങ്ങൾക്ക് അഭിനയിക്കാനും ക്യാമറ ഉപയോഗിക്കാനും നല്ല കഴിവുണ്ട്… അത് നിങ്ങൾക്കും സോസൈറ്റിക്കും ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗിച്ചാൽ നന്നാവും…
വന്ന ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ
അനൂപ് : താങ്ക്സ് ചേട്ടാ… ഇന്ന് ഞങ്ങൾക്ക് നല്ലൊരു എക്സ്പീരിയൻസ് ആണ്…
ആഷിക് : ഏറ്റവും വലുത് രക്തം കൊടുക്കുന്നതും അതിന്റെ ആവശ്യവും അറിയാനും എക്സ്പീരിയൻസ് ചെയ്യാനും പറ്റി…
കലിം : അതേ… ഇനി എന്തായാലും ഞങ്ങൾ മൂന്നുമാസം കൂടുമ്പോ രക്തം കൊടുക്കും… മാത്രമല്ല ഞങ്ങളുടെ ഫ്രണ്ട്‌സിനെകൊണ്ടും പരിചയക്കാരെ കൊണ്ടും കൊടുപ്പിക്കുകയും ചെയ്യും…
ശാമിൽ : ഞങ്ങൾക്ക് ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാൻ താല്പര്യമുണ്ട് പക്ഷേ എങ്ങനെ ചെയ്യണം എന്നൊന്നും അറിയില്ല…
(അവരെ നോക്കി ചിരിച്ചു) ഞാനൊരു നമ്പർ പറയാം നിങ്ങൾ അതിലേക്ക് വിളിക്ക്… നമ്പർ ഞാൻ തന്നതാണെന്നു പറഞ്ഞാൽ മതി… അടുത്ത ആഴ്ച്ച അവരൊരു ക്യാമ്പും ട്രെയിനിങ്ങും നടത്തുന്നുണ്ട്… ഒരാഴ്ചത്തെ ക്യാമ്പ് ആണ്… നിങ്ങൾ ജോയിൻ ചെയ്തു നോക്ക്… ഐ തിങ്ക് നിങ്ങൾക്കതൊരു നല്ല എക്സ്പീരിയൻസ് ആയിരിക്കും…
കലിം : ഫീസൊക്കെ…
ഭക്ഷണവും താമസവും അടക്കം എല്ലാം ഫ്രീയാണ്…
അവർക്ക് നമ്പർ കൊടുത്തു
എനെ സ്നേഹിക്കുന്നവരെക്കാൾ എന്നോട് ശത്രുത ഉള്ളവരാണ് അധികവും ശത്രുക്കളിൽ ഭൂരിഭാഗം പേർക്കും ഞാനാരാണെന്നോ എവിടെയാണെന്നോ അറിയില്ല അവർ എന്നെ അന്വേഷിച്ചുകൊണ്ടിരിക്കുകയാവും അതുകൊണ്ട് ഇന്ന് നിങ്ങൾ എടുത്ത ഏന്റെ വീഡിയോ നിങ്ങളുടെ കൈയിൽ വെക്കുന്നതും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും അവർ നിങ്ങളെ തേടി വരാൻ കാരണമാവാനും അത് ചിലപ്പോ നിങ്ങളുടെ ജീവന് തന്നെ ആപത്താവും… അതുകൊണ്ട് അത് കളഞ്ഞേക്ക്…
