പിന്നെ…
നീ ആരോ എന്ന കമ്പനി യേ പറ്റി കേട്ടിട്ടുണ്ടോ…
ആ… കേട്ടിട്ടുണ്ട്… അതൊരു ഇന്റർനാഷണൽ കമ്പനിയല്ലേ…
അതേ… ആ കമ്പനിയാണ് ഈ ട്രസ്റ്റിന്റെ ഇൻകം…
ഓഹ്… കമ്പനിയുടെ ലാഭാവിഹിതമാണോ…
അങ്ങനെയും പറയാം വിശദമായി പറഞ്ഞാൽ… ഈ കഴിഞ്ഞ വർഷം അറുപത്തി മൂന്ന് ദാരിദ്ര കോടീശ്വരൻ മാരുടെ ഒന്നേ പോയിന്റ് പതിനാല് ലക്ഷം കോടി രൂപയാണ് ഇന്ത്യയിൽ ***** ബാങ്ക് മാത്രം എഴുതി തള്ളിയത്… ഗവണ്മെന്റിനോ ബാങ്കുകൾക്കോ അതിൽ കുഴപ്പമില്ല കാരണം ഇതെല്ലാം സാധാരണക്കാർ ആയവരിൽ നിന്നും പാവങ്ങളിൽ നിന്നും പല കാരണങ്ങളും ഫൈനുകളും പറഞ്ഞു ബാങ്കുകൾ പിടിച്ചെടുക്കുന്നുണ്ട്… സ്വിസ് അടക്കമുള്ള പല ഇന്റർ നാഷണൽ ബാങ്കുകളിലും ജനങ്ങളിലേക്കെത്തേണ്ട നികുതി പണം കള്ളപ്പണമായി പൂഴ്ത്തി വെച്ചതും ലീഗലായും ഇല്ലിഗൽ ആയും രാഷ്ട്രീയ നേതാക്കളും ബിസിനസുകാരും അടക്കമുള്ളവരുടെ ഉടമസ്ഥതയിലുള്ള പൂഴ്ത്തി വെച്ച കള്ളപ്പണം അത്രക്ക് സെക്യൂഎർഡ് ആയ ബാങ്കുകളുടെ സർവർ ഹാക്ക് ചെയ്തു പല രാജ്യങ്ങളിലൂടെയും പല മുഖങ്ങൾ ചേർത്ത് വരച്ചെടുത്തു ഉണ്ടാക്കിയ ഇല്ലാത്ത ആളുകളുടെ പേരിലുള്ള അക്കൗണ്ടുകളിലൂടെ സഞ്ചരിച്ച് പണമായി കൈ പറ്റി ഡോളറിലേക്ക് മാറ്റി അമേരിക്ക പോലുള്ള രാജ്യങ്ങളിൽ നിന്നും ആരോ കമ്പനിയുടെ ലാഭവിഹിതമായി ട്രെസ്റ്റിന്റെ അക്കൗണ്ടിൽ എത്തുന്നു… ശെരിക്കും ആ കമ്പനി തന്നെ ഇതുപോലുള്ളവരുടെ കള്ളപ്പണമാണ്… സിമ്പിൾ…
(ഞെട്ടലോടെ നോക്കി) അന്വേഷണം ഉണ്ടായാൽ…
കള്ളപണമായി ഒളിപ്പിച്ചത് നഷ്ടപെടുമ്പോൾ അന്വേഷണങ്ങൾ ഉണ്ടാവാറില്ല എങ്കിലും വൈറ്റ് ആക്കിയത് നഷ്ടപെടുമ്പോൾ അനേഷണങ്ങൾ പല പ്രാവശ്യം ഉണ്ടായിട്ടുണ്ട് എന്നാൽ അതെല്ലാം ഉത്തരകൊറിയയുടെ അതിർത്തിക്ക് പുറത്തുവരെ മാത്രമേ ചെല്ലുള്ളൂ… അവർക്ക് വേണ്ടി സൈബർ പ്രൊട്ടക്ഷൻ കൊടുക്കുന്നത് കൊണ്ട് അതിനിപ്പുറത്തേക്ക് വരില്ല…
ഇതൊക്കെ എന്താ… കേട്ടിട്ട് പേടിയാവുന്നു…
ടെൻഷൻ ആവണ്ട… ഞങ്ങൾ ചെയ്യുന്ന ഓരോ കാര്യവും അത്രയേറെ ശ്രെദ്ധയോടെയാണ് ചെയ്യുന്നത്… പിന്നെ ഞങ്ങളെ പോലുള്ള സാധാരണക്കാർ ഇതിന്റെ തലപ്പത്ത് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കാനും പോകുന്നില്ല…. വെറുതെ ടെൻഷനടിച്ചിരിക്കാതെ ഇങ്ങ് വാടീ…
മുഖത്ത് ചിരി വരുത്തികൊണ്ടവൾ മടിയിലേക്ക് കയറിയിരുന്നു അവൾക്കുമ്മകൊടുത്തുകൊണ്ട് വണ്ടിയെടുത്തു
അല്ല എന്താ നാളത്തെ പ്ലാൻ കേസ് തോറ്റാൽ നീ അവന്മാരെ വെടിവെച്ചു കൊല്ലുമോ…
(ചിരിയോടെ എന്നെ നോക്കി) ഏട്ടാ…
മ്മ്…
എനിക്ക് എന്തേലും സംഭവിച്ചാൽ…(പറഞ്ഞത് പൂർത്തിയാക്കാൻ വിടാതെ അവളുടെ വായ പൊത്തി)
ഞാൻ ഉള്ളപ്പോ നിനക്കൊന്നും സംഭവിക്കില്ല…
അതല്ല അവരെ കൊന്ന് ജയിലിൽ ആയെന്നോ മറ്റോ കരുത്… അങ്ങനെ ആണേൽ ഏന്റെ അപ്പയെയും അമ്മയെയും സഹോദരങ്ങളെയും ഏട്ടൻ നോക്കണേ…
പിന്നെ… നിന്റെ വീട്ടുകാരെ നോക്കലല്ലേ ഏന്റെ പണി… ഒന്ന് പോടീ…
അവളുടെ മുഖം വാടി
സങ്കടമായോ… അവരെന്റേം കൂടെ അല്ലേ… നീ പറഞ്ഞില്ലേൽ അവരെ ഞാൻ നോക്കാതിരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…
(ചിരിയോടെ അവളെനെ ഉമ്മവെച്ചു) ഞാൻ പറഞ്ഞെന്നെ ഉള്ളൂ… വീട്ടിൽ എല്ലാരും പാവങ്ങളാണ് പക്ഷേ ഏന്റെ ചേട്ടനെ സൂക്ഷിക്കണം അവൻ ആർത്തി പിടിച്ച ചെകുത്താനാണ്… അമ്മയെയും പെങ്ങളെയും ചോരയെയും തിരിച്ചറിയാത്തവൻ… അവന് പണമെന്ന വിചാരം മാത്രമേ ഉള്ളൂ…
ഡോണ്ട് വറി മൈ ബേബി… പിന്നെ കോടതി കോംപൗണ്ടിൽ വെച്ച് അവരെ ഒന്നും ചെയ്യരുത്…
മ്മ്…
ഇന്ന് തന്നെ പിടിക്കപ്പെടാത്ത തരത്തിൽ നീ ഒരു പ്ലാൻ ഉണ്ടാക്കണം… അത് എന്താണെന്നു എന്നോട് പറയുകയും വേണം…
മ്മ്…
തിരികെ അഫിയുടെ വീട്ടിൽ ചെന്നു പ്രിയയെ അവിടെ ആക്കി സംസാരിച്ചു സമയം പോയ്കൊണ്ടിരുന്നു അമ്മുവിന് ഒരു ചേഞ്ച് ആയിക്കോട്ടെ എന്ന് കരുതി അവളെയും അച്ചുവിനെയും കൂട്ടി ഞങ്ങൾ കോഴിക്കോട് ബീച്ച്ലേക്ക് തിരിച്ചു പോവും വഴി മുത്തിനെയും വല്ലിത്തയെയും പിള്ളാരെയും കൂട്ടി ബീച്ചിൽ നിൽക്കെ അഫി ഏന്റെ അരികിൽ വന്നു കൈയിൽ തൂങ്ങി
