വഴി തെറ്റിയ കാമുകൻ – 13 6

ആലോചനയോടെ ഇരിക്കുന്ന അവരെ നോക്കി അവരെ ചിതകൾക്ക് വിട്ടു

നിർത്തിയ വണ്ടിയിൽ നിന്നവരെ കൂട്ടിയിറങ്ങി കഫെയിൽ കയറി മെയിൽ വന്ന ഡോക്കുമെന്റസ് പ്രിന്റ് കൊടുത്തു പേപ്പറുകളുമായി ഇറങ്ങി അടുത്തുള്ള ഹോട്ടലിലേക്ക് കയറി പ്രിയക്ക് ലൊക്കേഷൻ അയച്ചു ഭക്ഷണം ഓർഡർ ചെയ്തു

ശാമിൽ : സോറി ഞങ്ങൾ അങ്ങനെ ഒരുകാര്യം അപ്പൊ ചിന്തിച്ചില്ല…

(ചിരിയോടെ അവരെ നോക്കി) നിങ്ങൾ നല്ല കുട്ടികളാണ്… ഒരു കാര്യം കേട്ടാൽ അത് ശെരിയോ തെറ്റോ എന്ന് ചിന്തിക്കാനുള്ള മനസ് നിങ്ങൾക്കുണ്ട്… ഇന്ന് നിങ്ങൾ സ്വന്തം രക്തം കൊടുത്ത് പലരുടെയും ജീവൻ രക്ഷിച്ച സൂപ്പർ ഹീറോസും കൂടെ ആണ്… വീഡിയോക്ക് വേണ്ടി ഒരു കണ്ടന്റ് ഉണ്ടാക്കി കഥയായി എടുക്കും പോലെ ഉള്ളോരു വിഷയമല്ലിത്… നിങ്ങൾ നിങ്ങളെ ചുറ്റുപാടിലേക്ക് നോക്ക് കാണുന്ന ഓരോ വ്യക്തികളിലും ജീവജാലങ്ങളിലും കാഴ്ചകളിലും നിങ്ങൾക്ക് വേണ്ട കഥകളുണ്ട്… അവ കണ്ടുപിടിച്ച് കഥയാക്കി നിങ്ങൾ വീഡിയോയോ ഷോട്ട് ഫിലിമോ ഫിലിം ആയിട്ടോ ചെയ്തോളൂ… നിങ്ങൾക്ക് അഭിനയിക്കാനും ക്യാമറ ഉപയോഗിക്കാനും നല്ല കഴിവുണ്ട്… അത് നിങ്ങൾക്കും സോസൈറ്റിക്കും ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗിച്ചാൽ നന്നാവും…

വന്ന ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ

അനൂപ് : താങ്ക്സ് ചേട്ടാ… ഇന്ന് ഞങ്ങൾക്ക് നല്ലൊരു എക്സ്പീരിയൻസ് ആണ്…

ആഷിക് : ഏറ്റവും വലുത് രക്തം കൊടുക്കുന്നതും അതിന്റെ ആവശ്യവും അറിയാനും എക്സ്പീരിയൻസ് ചെയ്യാനും പറ്റി…

കലിം : അതേ… ഇനി എന്തായാലും ഞങ്ങൾ മൂന്നുമാസം കൂടുമ്പോ രക്തം കൊടുക്കും… മാത്രമല്ല ഞങ്ങളുടെ ഫ്രണ്ട്‌സിനെകൊണ്ടും പരിചയക്കാരെ കൊണ്ടും കൊടുപ്പിക്കുകയും ചെയ്യും…

ശാമിൽ : ഞങ്ങൾക്ക്‌ ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാൻ താല്പര്യമുണ്ട് പക്ഷേ എങ്ങനെ ചെയ്യണം എന്നൊന്നും അറിയില്ല…

(അവരെ നോക്കി ചിരിച്ചു) ഞാനൊരു നമ്പർ പറയാം നിങ്ങൾ അതിലേക്ക് വിളിക്ക്… നമ്പർ ഞാൻ തന്നതാണെന്നു പറഞ്ഞാൽ മതി… അടുത്ത ആഴ്ച്ച അവരൊരു ക്യാമ്പും ട്രെയിനിങ്ങും നടത്തുന്നുണ്ട്… ഒരാഴ്ചത്തെ ക്യാമ്പ് ആണ്… നിങ്ങൾ ജോയിൻ ചെയ്തു നോക്ക്… ഐ തിങ്ക് നിങ്ങൾക്കതൊരു നല്ല എക്സ്പീരിയൻസ് ആയിരിക്കും…

കലിം : ഫീസൊക്കെ…

ഭക്ഷണവും താമസവും അടക്കം എല്ലാം ഫ്രീയാണ്…

അവർക്ക് നമ്പർ കൊടുത്തു

എനെ സ്നേഹിക്കുന്നവരെക്കാൾ എന്നോട് ശത്രുത ഉള്ളവരാണ് അധികവും ശത്രുക്കളിൽ ഭൂരിഭാഗം പേർക്കും ഞാനാരാണെന്നോ എവിടെയാണെന്നോ അറിയില്ല അവർ എന്നെ അന്വേഷിച്ചുകൊണ്ടിരിക്കുകയാവും അതുകൊണ്ട് ഇന്ന് നിങ്ങൾ എടുത്ത ഏന്റെ വീഡിയോ നിങ്ങളുടെ കൈയിൽ വെക്കുന്നതും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും അവർ നിങ്ങളെ തേടി വരാൻ കാരണമാവാനും അത് ചിലപ്പോ നിങ്ങളുടെ ജീവന് തന്നെ ആപത്താവും… അതുകൊണ്ട് അത് കളഞ്ഞേക്ക്…

പ്രിയയെയും കൂടെ യൂണിഫോമിൽ ജയിനംസിനെയും അവർ ചെറുതായി ഞെട്ടി പ്രിയയും ജെയിംസും അങ്ങോട്ട് വന്നു അവരോട് ഇരിക്കാൻ പറഞ്ഞു

പരിചയപ്പെട്ടില്ലല്ലോ… ഇത്‌ ഹർപ്രീത് സിംഗ്… അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ആണ്… ഇത്‌ ഡി വൈ എസ് പി ജയിംസ്…

ശാമിൽ : സോറി മാഡം ഞങ്ങളാളറിയാതെ…

പ്രിയ : ഇറ്റ്സ് ഒക്കെ… കഷ്ടപ്പെട്ട് ഹിന്ദി പറയണ്ട എനിക്ക് മലയാളമറിയാം…

ഇവർ ഇന്ന് ആദ്യമായി ബ്ലഡ് ഡൊണേറ്റ് ചെയ്തു…

പ്രിയയും ജെയിംസും അവർക്ക് അഭിനന്ദനങ്ങൾ പറഞ്ഞു പ്രിയയെ നോക്കി നിങ്ങൾ ഭക്ഷണം കഴിച്ചോ

പ്രിയ : ഇല്ല…

എങ്കിൽ ഓർഡർ ചെയ്യ്…

അവർ ഭക്ഷണം ഓർഡർ ചെയ്തു

ഞങ്ങൾ ഇവര് ഭക്ഷണം കഴിച്ചിട്ടേ ഇറങ്ങുള്ളൂ… നിങ്ങൾ കാത്തിരുന്നു മുഷിയണ്ട… എന്ത് ആവശ്യം മുണ്ടെങ്കിലും നിങ്ങൾക്ക് എന്നെ വിളിക്കാം… പേഴ്സിൽ നിന്നും വിസിറ്റിങ് കാർഡ് എടുത്ത് നൽകി ഇതെന്റെ നമ്പർ…

 

****************************************

മുറിയിലിരിക്കുന്ന ചെറുപ്പക്കാരൻ പകയും സന്തോഷവും നിറഞ്ഞ ഭാവത്തോടെ

അപ്പാ… നിങ്ങളെ ഈ നിലയിലാക്കിയവനും അവന്റെ കുടുംബവും സുഹൃത്തുക്കളും അടക്കം കുറച്ചുപേരെങ്കിലും നാളെ തീരും…

(കട്ടിലിൽ മലർന്നു കിടക്കുന്ന ആളുടെ മുഖത്ത് ഭീതി പടർന്നു തളർന്ന ശബ്ദത്തോടെ) രാഹുലേ… വേണ്ട… നീ കരുതുംപോലെ അല്ല അവരിലൊരാളെങ്കിലും ബാക്കിയായാൽ അവരുടെ പ്രതികാരം നമുക്ക് ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറമാവും…

നമ്മളാരാണെന്നറിഞ്ഞാലല്ലേ… ഒരിക്കലും അവരറിയാൻ പോകുന്നില്ല…

നീ ചിന്തിക്കുന്നതല്ല അവർ… അവർക്ക് അധികാരത്തിന്റെ ബലമുണ്ട്… മാത്രമല്ല എന്തിനും പോന്ന ചെന്നായ കൂട്ടം ആണവർ… എലിയെ പിടിക്കാൻ ഇല്ലം ചുടാനും മടിക്കാത്തവർ…

അപ്പൻ വീണത് കണ്ട് കരഞ്ഞ പതിനേഴുവയസുകാരനല്ല ഞാനിന്ന്… അച്ഛനെ വീഴ്ത്തിയവരെ ജയിക്കാനായി പലരുടെയും ചോരയും കണ്ണീരും ജീവനും മേൽ സമ്പന്നതയുടെ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തു ഞാൻ…

എത്ര ആൾ ബലമോ ആയുധ ബലമോ പണബലമോ ഉണ്ടെങ്കിലും അവരെ എതിർക്കാൻ പോവണ്ട… നീ അറിഞ്ഞതോ കേട്ടതോ അല്ല അവർ… കാറ്റിന്റെ വേകവും ചാണക്യന്റെ തന്ത്രവും അസുര ഗുണവും ദേവഗുണവും ഒരുപോലെ ഒത്തു ചേർന്ന ചെകുത്താൻമാരാണവർ …

അപ്പാ… അപ്പൻ പേടിക്കണ്ട… നേരെ പോയാൽ തന്നെ ഇന്ന് നമ്മോട് ഏറ്റുമുട്ടാനുള്ള ശക്തി അവർക്കില്ല… എന്നാൽ നമ്മൾ ഇന്ന് അവരെ പുറകിലൂടെയാണ് ആക്രമിക്കാൻ പോകുന്നത്…

അവരെ പറ്റി നിനക്കറിയില്ല… അവരിലെ അസുരഗുണം കണ്ടവരാരും അവരെ എതിർക്കുന്നതിനെപറ്റിയോ അവരെ പറ്റി അന്വേഷിക്കുന്നതിനെ പറ്റിയോ ചിന്തിക്കുക പോലുമില്ല…

അപ്പൻ പേടിക്കണ്ട അവരെ ഞാൻ വീഴ്ത്തും…

അവരെ പറ്റി എനിക്കറിയുന്ന കാര്യം അല്ല ഞാൻ കണ്ടതും അനുഭവിച്ചതും ആയകാര്യം ഞാനിപ്പോ പറയാം അത് കേട്ടിട്ടും നിനക്ക് ജയിക്കാമെന്ന വിശ്വാസമുണ്ടെങ്കിൽ നിനെ ഞാൻ തടയില്ല

അവൻ അയാളെ നോക്കി

ഓരോ ഏരിയയിലെയും ഗുണ്ടകളും നേതാക്കന്മാരും കാണാതെയാവനും ചലനമില്ലാതെ ആശുപത്രിയിൽ ആവുകയുംചെയ്തതിന് പിന്നിൽ പോലീസ് ആണെന്നാണ് ഞങ്ങളാദ്യം കരുതിയത് സ്വയം രക്ഷിക്കാനും വേണ്ടി മുഴുവൻ നേതാക്കളെയും ആളുകളും ഒത്തുചേർന്നു ഒത്തിരി പേരുണ്ടായിരുന്നു അവിടെ വരുന്നവർ എത്രപേരുണ്ടെങ്കിലും വെട്ടിനുറുക്കുമെന്ന് വീരവാദം പറഞ്ഞത് അന്ന് പേരുകെട്ടാൽ പോലീസുകാർ പോലും വിറക്കുന്ന റൗടികളുടെ കൂട്ടമായിരുന്നു വരുന്ന പോലീസ് ഫോഴ്സിനെ പ്രതീക്ഷിച്ച ഞങ്ങൾക്ക് മുന്നിൽ വന്നത് വെറും എഴുപേർ മാത്രം അതിലൊന്ന് ദേവതമാർ തോൽക്കുന്ന അയക്കുള്ള പെണ്ണും ഞങ്ങളുടെ കൈയിൽ കത്തിയും തോക്കും വാളും അടക്കം ആയുധങ്ങൾ ഉണ്ടായിരുന്നു അവരുടെ കൈയിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല (ഒന്ന് നിർത്തി അവനെ നോക്കി) നീ ഇപ്പൊ ചിന്തിക്കുന്നത് പോലെയാണ് ഞങ്ങളുമന്നുചിന്തിച്ചത് അവരെ എളുപ്പം വീഴ്ത്താമെന്നു ഞങ്ങൾ കരുതി ഞങ്ങളവരുടെ നേർക്ക്‌ തിരിഞ്ഞു നിന്നു ഞങ്ങളുടെ എണ്ണം കണ്ടുതനെ തിരിഞ്ഞോടും എന്ന ഞങ്ങളുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് അവർ ഒരു കുലുക്കവുമില്ലാതെ പരസ്പരം ചിരിയോടെ നോക്കി അതിലൊരുവൻ ഒരു സിഗരറ്റ് ചുണ്ടിലേക്ക് വെച്ച് തീ കൊടുത്തതും കൂടെ ഉള്ളവർ ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചു സിഗരറ്റ് കത്തിച്ച തീപ്പെട്ടി കൊള്ളി അവൻ ചൊട്ടി തെറിപ്പിച്ചു സംഭവിക്കുന്നതെന്തെന്നു മനസിലാക്കാൻ സമയം നൽകാതെ കാറ്റുപോലെ ഞങ്ങൾക്ക് ഇടയിലൂടെ അവർ കടന്നുപോയി അടി കിട്ടി എന്ന് തിരിച്ചറിയുമ്പോയേക്കും ഞങ്ങളുടെ കൂട്ടത്തിലുള്ള അവസാനത്തെ ആളും നിലത്ത് കിടപ്പുണ്ട് ഞങ്ങളുടെ കൈയിലെ ആയുധങ്ങൾ തെറിച്ചുപോയിരുന്നു സിഗരറ്റ് കത്തിച്ചവൻ അതേ നിൽപ്പിലുണ്ട് മറ്റവർ ഞങ്ങൾ നിന്നതിനു പുറകിലായി നിൽപ്പുണ്ട് ആയുധങ്ങൾ എടുത്ത് എഴുന്നേൽക്കുന്നതനുസരിച്ചു പലയിടത്തേക്കും തെറിച്ചുവീണവരാരും പിനീട് എഴുന്നേറ്റില്ല അന്ന് അവർ തേടിവന്നത് സെൽവൻ എന്ന ഒരുത്തനെ മാത്രമായിരുന്നു അവനെ കിട്ടാൻ വേണ്ടിയാണ് അവർ അന്ന് മധുര സിറ്റിയിലെ മുഴുവൻ റൗടികളെയും കിടത്തിയത് അവനെ അവർ വെറും കൈയാൽ ജീവനോടെ തൊലി പൊളിച്ചു തിളച്ച വെള്ളത്തിൽ മുക്കിയെടുത്തു അവന്റെ അലർച്ചയിന്നും കാതിൽ മുഴങ്ങും ഇറച്ചി വെന്ത മണം ഇന്നും മൂക്കിലേക്ക് അടിച്ചുകയറും… അന്ന് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നവരിൽ സെൽവൻ അടക്കം ആരും മരിച്ചില്ലെങ്കിലും എല്ലാവരും ഇന്നും ജീവചവങ്ങളായി കിടപ്പുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *