വഴി തെറ്റിയ കാമുകൻ – 13 6

അവർ അസുരരല്ല കാലന്മാർ ആണെങ്കിലും അവരെ ഞാൻ വീഴ്ത്തും… നാളെ അതിലൊരുവന്റെ വീട്ടിൽ കരച്ചില് കേൾക്കും… ആ ഷോക്കിൽ നിന്നുമവർ നേരെ നിൽക്കും മുൻപ് അടുത്തത് അതിനടുത്തതും കൊടുത്തു… തകർന്നിരിക്കുന്ന അവർക്ക് പ്രതികരിക്കാൻ സമയം കൊടുക്കാതെ തളർത്തി മരണം മുന്നിലെത്തുമ്പോ നിസ്സഹായരായി അവർ നിൽക്കും…

എനിക്ക് വിശ്വാസമില്ല…

നാളെ നാളെ അതിലൊരുവന്റെ കുടുംബത്തിൽ മരണം സംഭവിക്കും എത്ര പേര് മരിക്കുമെന്നറിയില്ല ചിലപ്പോ അതിൽ അവനോ അവന്റെ കൂട്ടാളികളോ പോലും ഉൾപെടും…

അവരുടെ കൈയിൽ പെട്ടാൽ ചാവുന്നത് ബേദമെന്ന് തോന്നും മറക്കണ്ട…

പെടില്ല…

 

****************************************

ഇറങ്ങി പോവും മുൻപ് ബില്ല് കൊടുക്കാൻ നോക്കിയ അവരോട് ബില്ല് ഒരുമിച്ച് കൊടുത്തോളം എന്ന് പറഞ്ഞു അവർ പോയ പിറകെ ചോറുമായി വന്ന വെയിറ്ററോട് ഒരു ചോറിനു പറഞ്ഞതും ആദ്യം കൊണ്ടുതന്നതും രണ്ടുവട്ടം പ്ലേറ്റ് നിറച്ചു തന്നതും തിന്നിരിക്കുന്ന എന്നെ ഒന്ന് നോക്കി

പാർസലാണോ…

അല്ല ഇവിടെ കഴിക്കാനാ…

ആവൻ പോയി ചോറുമായി വന്നു പ്ലേറ്റ് മുന്നിലേക്ക് വെച്ചുതന്നു കറികളും എടുത്തു വന്നു വിളമ്പിതരെ ഇതെന്ത് ജീവി എന്ന ഭാവമായിരുന്നവന്റെ മുഖത്ത്

ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ട് കഴിച്ചുകൊണ്ടിരിക്കെ ഒരു വട്ടം ചോറും ഇട്ടു തന്നു പോയവനെ ഒരു വട്ടം കൂടെ വിളിച്ചു ഞാനും പ്രിയയും ചോറ് വാങ്ങികഴിച്ചു സൈഡടക്കം എല്ലാം കാലി ആക്കി കൈ കഴുകാൻ എഴുന്നേൽക്കും മുൻപ് വെയിറ്ററെ വിളിച്ചു ഇനിയും ചോറ് ചോദിക്കുമോ എന്ന ഭാവത്തിൽ നോക്കുന്ന അവനെ നോക്കി

ഇഞ്ചിയും പൊത്തിനയും ഇട്ട് മഥുരമില്ലാത്തൊരുകട്ടൻ ചായ

അവർ രണ്ടുപേരും സ്ട്രോങ്ങ്‌ കട്ടനും പറഞ്ഞു കൈ കഴുകി വന്നു പേപ്പറും എടുത്ത് ബില്ലും കൊടുത്ത് ചായയുമായി വണ്ടിയിൽ ചെന്നിരുന്നു ഞാൻ ഡ്രൈവിങ് സീറ്റിലും അവൾ കോ ഡ്രൈവർ സീറ്റിലും ജയിംസ് പുറകിലും ഇരുന്നു

ജയിംസ്… ഉണ്ടായ പ്രശ്നത്തെ പറ്റി ഇവൾ പറഞ്ഞു… ജെയിംസിന് ആരെയെങ്കിലും സംശയമുണ്ടോ…

ഇല്ല…

ഇനി ഇവൾ തന്നെ ചെയ്തതാവുമോ…

ഇല്ല സാർ മേടമങ്ങനെ ചെയ്യില്ല…

വേറെ ആരാ ചെയ്യുക…

ജയിംസിനു വീട്ടിലാരൊക്കെ ഉണ്ട്…

(പെട്ടു എന്നുറപ്പായ ജയിംസ് അത് പുറത്ത് കാണിക്കാതെ)

അമ്മച്ചിയും അപ്പച്ചനും ഭാര്യയും കൊച്ചും…

മ്മ്… അവരൊക്കെ എന്താ ചെയ്യുന്നേ ജോലിയുണ്ടോ…

അപ്പച്ചന് കൃഷിയാ… അമ്മച്ചിയും കെട്ടിയോളും വീട്ടി തന്നെ… മോള് ബാംഗ്ലൂരിൽ എഞ്ചിനീറിങ്ങിനു പഠിക്കുവാ…

ആഹാ… ജയിംസ്…

ജയിംസിന്റെ മോള് പഠിക്കാൻ എങ്ങനെ…

നല്ലോണം പഠിക്കും… (അയാളുടെ ശബ്ദമൊന്നിടറി)

ഈ ജോർജ് മാത്യു നിങ്ങളന്വേഷിക്കുന്ന കേസിലെ പ്രതി മനു ജോർജിന്റെ അപ്പനല്ലേ…

മ്മ്…

ഹോൺ അടിച്ചു വെയ്റ്ററെ വിളിച്ചു ഗ്ലാസ്സ് കൈയിൽ കൊടുത്തു സേം ഒരു കട്ടൻ കൂടെ പറഞ്ഞു

മാത്യുവും ജയിംസും തമ്മിലെന്താണ് ബന്ധം…

ഒരു ബന്ധവുമില്ല…

ഉറപ്പാണോ ജയിംസ് പിന്നെ മാറ്റിപറയരുത്…

അകന്നൊരു ബന്തുവാണ്…

അത് കേട്ട പ്രിയയുടെ ഞെട്ടൽ കണ്ട്…

മാത്യു മോനേ രക്ഷിക്കാൻ പറഞ്ഞു ജയിമ്സിനെ വന്നു കണ്ടിരുന്നോ…

ഇല്ല…

ഇല്ലേ…

മ്മ്…

എന്നിട്ട് ജയിംസ് എന്ത് പറഞ്ഞു…

പറ്റില്ല എന്ന് പറഞ്ഞു…

മ്മ്… അപ്പൊ മാത്യു എന്ത് പറഞ്ഞു…

പൈസ ഓഫർ ചെയ്തു…

എത്ര…

തുക പറഞ്ഞില്ല…

അപ്പൊ ജയിംസ് എന്ത് പറഞ്ഞു…

ചായ വാങ്ങി വീണ്ടും ഗ്ലാസ് ക്ലോസ് ചെയ്തു

പറ്റില്ലെന്ന് തന്നെ പറഞ്ഞു…

പിന്നെ മാത്യു വന്നില്ലേ…

ഇല്ല…

പിന്നെ ആരാ വന്നത്…

ആരും വന്നില്ല…

ഈ സാറാജയിംസ് ജയിംസിന്റെ കെട്ടിയോളല്ലേ…

ഹാ…

സാറയുടെ അക്കൗണ്ടിലേക്ക് മാത്യു പത്ത് ലക്ഷം രൂപ ഇന്നലെ രാത്രി ട്രാൻസ്ഫർ ചെയ്തത് ജയിംസ് അറിയാതെയാണോ…

അത്…

അത്…

പത്ത് ലക്ഷം എന്ന് പറഞ്ഞപ്പോ പൈസക്ക് ആവശ്യമുള്ളത് കൊണ്ട് ഞാൻ… ഞാനാ എല്ലാം എടുത്തു കൊടുത്തത്…

പ്രിയ : യൂ… ബാസ്റ്റഡ്…

ദേശ്യത്തോടെ ചീറിക്കൊണ്ട് ജയിംസിന് നേരെ വീശിയ പ്രിയയുടെ കൈ അവന്റെ കവിളിൽ പതിയും മുൻപ് അവളെ പിടിച്ചിരുത്തി

എന്തായിരുന്നു ജയിംസിന് പൈസക്ക് ഇത്ര അത്യാവശ്യം…

അത്… പിന്നെ…

കിടന്നുരുളുന്ന ജയിംസിനെ നോക്കി

അതവിടെ നിൽക്കട്ടെ…എടുത്തിട്ട് ജയിംസ് ആരുടെ കയ്യിലാ കൊടുത്തേ…

മാത്യുവിന്റെ കൈയിൽ…

എപ്പോ…

ഇന്നലെ രാത്രി…

എത്രമണിക്ക്…

ഏകദേശം പന്ത്രണ്ടു മണി കഴിഞ്ഞപ്പോ…

എവിടെ വെച്ച്…

സ്റ്റേഷനിനു മുന്നിലെ റോഡിൽ വെച്ച്…

മൊത്തം എത്ര തരാം എന്നാണ് മാത്യു പറഞ്ഞത്…

പത്ത് ലക്ഷം…

അതിന് വേണ്ടിയാണോ കൊടുത്തത്…

അതേ…

കൊടിശ്വരനും മാസം ലക്ഷങ്ങൾ വരുമാനമുള്ളവനുമായ പാലാ കാരൻ പ്ലാന്റർ സാമൂവൽ ജോർജിന്റെ പ്രിയ പെട്ട ഒറ്റ പുത്രൻ ജയിംസ് സാമൂവൽ ഇത്രയും കാലം കോടികൾ വില പറഞ്ഞവർക്ക് പോലും വിൽക്കാത്ത തന്റെ സൽപ്പേര് വെറും പത്ത് ലക്ഷം രൂപക്ക് വേണ്ടി വിറ്റു അല്ലേ…

ജയിംസ് തലകുനിച്ചിരുന്നു…

ജയിംസ്… താനിങ്ങനെ ഇരുന്നത് കൊണ്ട് കാര്യമില്ല… താൻ പറയുന്ന കള്ളകഥ വിശ്വസിക്കാൻ മാത്രം മണ്ടനല്ല ഞാൻ… എനിക്കറിയേണ്ടത് റിയൽ സ്റ്റോറി ആണ്… ഇന്നലെ ജയിംസ് മാത്യുവിനെ കണ്ടിട്ടില്ല ജയിംസ് എടുത്ത ഫയൽ മാത്യുവിന് കൊടുത്തിട്ടുമില്ല… ഫയലും ഹാർഡിസ്കും ഡയറിയും അടക്കമുള്ളതെല്ലാം ജയിംസ് മറ്റൊരാൾക്കാണ് കൊടുത്തത്… അതർക്കാണെന്നു ജയിംസ് ഇപ്പൊ എന്നോട് പറയണം… ഇല്ലെങ്കിൽ ജയിംസിന് അവർ തരാമെന്നു പറഞ്ഞത് ഇനി ഒരിക്കലും ജയിയിംസിന് കിട്ടാൻ പോകുന്നില്ല…

ജയിംസ് ഞെട്ടലോടെ എന്നെ നോക്കി

ജയിംസ് എനിക്കെല്ലാം അറിയാം ഒന്നൊഴികെ ജയിംസ് എടുത്തതെല്ലാം ആർക്ക് കൊടുത്തു ആ ഒരൊറ്റ ചോദ്യത്തിന് ഉത്തരം തന്നാൽ കോടതിയിൽ കേസ് കഴിഞ്ഞ ഉടനെ വിടാം എന്ന വാക്കിൽ അവർ പിടിച്ചു വെച്ചിടത്തു നിന്നും ഏന്റെ ആളുകൾ പിടിച്ചോണ്ടുവന്ന അന്ന ജയിംസിനെ ഞാൻ തിരികെ തരും…

സന്തോഷത്തോടെ എന്നെ നോക്കുന്ന അയാളുടെ കണ്ണുകൾ നിറഞ്ഞു

സംശയമുണ്ടോ…

ഫോൺ എടുത്തു രാജീവ് കർണാടക നമ്പറിൽ വീഡിയോ കാൾ ചെയ്തു

കാൾ അറ്റന്റ് ആയി ഹാഫ് തമിഴ് ഹാഫ് കന്നഡ ആയ രാജീവിന്റെ താടി വെച്ച ഗൗരവം നിറഞ്ഞ വട്ട മുഖം പ്രത്യക്ഷ പെട്ടു

തലൈവാ… എപ്പടി ഇരുക്ക്…

സൗക്യം തലൈവാ…

കൊളന്ത എങ്കെ ഇരുക്ക്…

അകത്തുണ്ട്… (രാജീവ് അകത്തു നോക്കി) കണ്ണേ… ലക്ഷമീ…

അപ്പാ…

ഇന്ത ഫോണെ കൊഞ്ചം ആക്കാവുക്ക് കൊട്…

ഫോണുമായി അകത്തേക്ക് പോവുന്ന ലക്ഷ്മിയെ കണ്ട്

മാമന്റെ ലക്ഷ്മി കുട്ടി വലിയ ആളായല്ലോ…

പറഞ്ഞത് കേട്ട അവൾ കൊമ്പല് കാട്ടി ചിരിയോടെ

ഞാൻ അഞ്ചിലെത്തി…

ആഹാ വലിയ കുട്ടിയായല്ലോ…

അവൾ ചിരിച്ചുകൊണ്ട് ഞാൻ ചേച്ചിക്ക് കൊടുക്കാമെന്നു പറഞ്ഞു ഫോൺ അന്നക്ക് കൊടുത്തു

അന്ന ജയിംസുമായി സംസാരിച്ചു അവൾക്ക് കുഴപ്പമൊന്നുമില്ല അവൾ രാജീവേട്ടന്റെ വീട്ടിലാണെന്നും നാളെ കഴിഞ്ഞു ഫ്ലാറ്റിലേക്ക് പോവൂ അവളുവീട്ടിലേക്കും ജയിംസിനെയും വിളിക്കില്ലെന്നും എന്തെങ്കിലും ആവശ്യമുണ്ടെൽ വേറെ ഏതേലും നമ്പറിൽ നിന്ന് ഈ നമ്പറിലേക്ക് വിളിച്ചാൽ മതി എന്നെല്ലാം രാജീവേട്ടൻ പറഞ്ഞതൊക്കെ അവൾ ജയിംസിനോട് പറഞ്ഞു ഫോൺ വെച്ച ജയിംസിനെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *