വഴി തെറ്റിയ കാമുകൻ – 13 6

ഇനി പറ ആർക്കാ കൊടുത്തേ…

കമ്മീഷണർ റാം മോഹൻ… അയാളാ എന്നെ കൊണ്ട് എടുപ്പിച്ചത്… അയാൾ അവരുടെ ആളാ…

പ്രിയ : ഇനി എന്ത് ചെയ്യും… തെളിവ് പോയിട്ട് എഫ് ഐ ആർ പോലുമില്ലാതെ നാളെ എന്ത്‌ കോർട്ടിൽ ഹാജരാക്കും… ഉറപ്പായും കോടതി അവന്മാരെ വെറുതെ വിടും… ശിക്ഷ വാങ്ങി കൊടുക്കുമെന്ന് ഞാൻ ആ പെണ്ണിന്റെ അമ്മയ്ക്കും അച്ഛനും വാക്കുകൊടുത്തതാ… അവരോടിനി എന്ത് പറയും…

ജയിംസ് : സോറി മേഡം ഞാൻ കാരണമല്ലേ…

അവൾ അവനെ തറപ്പിച്ചു നോക്കി

നീ സമാധാനപ്പെട്…

പ്രിയ : എങ്ങനെ സമാധാനം പെടാനാ… അവർ ആ പെണ്ണിനെ പിടിച്ചോണ്ടുപോയി പീഡിപ്പിച്ചതും പോരാഞ്ഞു അവളെ കത്തിച്ചുകളഞ്ഞു എല്ലാ തെളിവും കൈയിൽ കിട്ടിയിട്ടും എല്ലാം നഷ്ടപെടുത്തി… ഇനി എന്ത് ചെയ്തിട്ടെന്താ… എല്ലാ കേസിലെയും പോലെ ഇതിലും പ്രതികൾ ശിക്ഷ കിട്ടാതെ രക്ഷപെടും… (ദേഷ്യത്തോടെ ഡാഷ് ബോർഡിൽ അടിച്ചുകൊണ്ട് അലറി അടുത്ത നിമിഷം എന്തോ ആലോചിച്ചുറപ്പിച്ച പോലെ) രണ്ടിനേം വെടിവെച്ചു കൊന്ന് ഞാൻ ജയിലിൽ പോയാലും പോവുമെന്നല്ലാതെ അവരെ ഞാൻ വെറുതെ വിടില്ല…

നീ വെറുതെ ഓരോന്ന് ചെയ്യാൻ നിൽക്കണ്ട… ജയിംസ്… ഇപ്പൊ തന്നെ സ്റ്റേഷനിൽ ചെന്ന് തെളിവുകളും എഫ് ഐ ആറും കളവു പോയതടക്കം മെൻഷൻ ചെയ്തുകൊണ്ട് ആ കേസിനു പുതിയ ഒരു എഫ് ഐ ആർ റെഡിയാക്കണം…

ജയിംസ് : അതുകൊണ്ട് കാര്യമുണ്ടോ… തെളിവുകളും എഫ് ഐ ആറും കളവുപോയത് കെട്ടിച്ചമച്ച കഥയായെ കാണൂ… മാത്രമല്ല അതിന്റെ പേരിൽ ആർക്കെങ്കിലും സസ്പെൻഷൻ കിട്ടുമെന്നല്ലാതെ ഒരു തെളിവുമില്ലാതെ വെറും എഫ് ഐ ആറുമായി ചെന്നാൽ കേസ് ഉറപ്പായും തോൽക്കും…

അല്ലെങ്കിൽ ജയിക്കുമോ… സുപ്രിം കോർട്ടിലെ പ്രശസ്ത ക്രിമിനൽ വകീൽ കാലായി രാജനോട് വാദിച്ചു ജയിക്കാനുള്ള കഴിവൊക്കെ ഹൈകോർട്ടിലെ നിങ്ങളെ പ്രോസിക്യൂട്ടർ നാരായണ സ്വാമിക്ക് ഉണ്ടോ…

രണ്ടുപേരും എന്നെ നോക്കി

സാക്ഷികളുടെ ഡീറ്റൈൽ ഇല്ലേ… അത് വെച്ച് ഒരു എഫ് ഐ ആർ ഇട്… നീതിയല്ലേ അവർക്കുവേണ്ടത് അത് കിട്ടും…

ജയിംസ് : ഞാനാ എടുത്തതെന്നൊക്കെ എങ്ങനെ മനസിലായി…

അതൊക്കെ മനസിലാവും ജയിംസ് ഒരു ടാക്സി എടുത്തു വിട്ടോ പറഞ്ഞത് ചെയ്യ്…

ജയിംസ് : ശെരി…

ഞങ്ങൾ അവിടുന്ന് തിരിച്ചു

പ്രിയ : എങ്ങനെ മനസിലായി…

അവരെ രണ്ടാളുടെയും ഫോൺ ലൊക്കേഷൻ ഒരേ ഇടത് വന്നിരുന്നു മാത്രമല്ല ഒരാഴ്ചയായി അവന്റെ മോള് ക്ലാസിൽ ചെന്നിട്ട് ഒരാഴ്ചയായി ഫോണും ഒഫ് വീട്ടിലേക്കോ സുഹൃത്തുക്കളെയോ വിളിച്ചിട്ടോ മെസ്സേജ് അയച്ചിട്ടോ ഇല്ല കോടീശ്വരനും അതർശവാനുമായ അവൻ ഭാര്യയുടെ അക്കൗണ്ടിൽ വന്ന വെറും പത്ത് ലക്ഷത്തിനു വേണ്ടി ഈ കാര്യം ചെയ്യില്ലെന്ന് ഉറപ്പായിരുന്നു മാത്യുവിന്റെ നമ്പറിൽ നിന്നും ബാംഗ്ലൂർ ഉള്ള അഖിലന് കാൾ പോയത് കണ്ടതിനാൽ അവനെയും ടീമിനെയും ട്രാക് ചെയ്തു ചെന്നപ്പോ അവർ ഇവന്റെ മോളേ അവരുടെ സ്ഥലത്ത് കെട്ടിവെച്ചിരിക്കുകയായിരുന്നു ഇതെല്ലാം കൂട്ടിവായിച്ചപ്പോ അവനാണ് എടുത്തതെന്നും ആവൻ പ്രശ്നമാക്കിയാൽ അവൻ പൈസക്ക് വേണ്ടി ചെയ്തു എന്ന് വരുത്തിതീർക്കാൻ കഴിയും എന്നതിനാൽ ആവൻ പ്രശ്നമുണ്ടാക്കാതിരിക്കാൻ ആണവർ അക്കൗണ്ടിൽ പൈസ ഇട്ടത് എന്നും മനസിലായി

പ്രിയ : എന്നാലും ഇത്രയും ആളുകളെ ഡീറ്റൈൽസും കാര്യങ്ങളും ഇത്ര ചെറിയ സമയം കൊണ്ട് കലക്ട്ട് ചെയ്യാൻ എങ്ങനെ… അതും ഇത്രയും സെക്യൂരിറ്റി ഉള്ള പോലീസിന്റെ സർവറിൽ നിന്ന്…

ഹഹഹ… രാഷ്ട്ര പാതിയായ ഡോക്ടർ എ പി ജെ അബ്ദുൽ കലാം സാറിന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത ഒൻപതാം ക്ലാസുകാരൻ പോലും ജീവിച്ച നാടാണ് നമ്മുടേത്… അതുപോലെ കഴിവുള്ള ഒത്തിരി പേർ നമ്മുടെ നാട്ടിലുണ്ട്… അവരുടെ കഴിവുകൾ സാധാരണയായി അവർ ഏതെങ്കിലും കോർപറേറ്റ് കമ്പനിക്ക് അടിമപ്പണി എടുത്തു തീർക്കും… അതുപോലുള്ള ഒത്തിരി പേർ കോഡിങ്ങും സോഫ്റ്റ്‌ വെയർ പ്രോഗ്രാമിഗ്‌സും മറ്റ് പ്രോഗ്രാസും ഫ്രീ ലാൻസ് ആയി ചെയ്യുന്നതോടൊപ്പം നാടിനു വേണ്ടി ഹാക്കിംഗ് പോലുള്ള കാര്യങ്ങൾ അടക്കം ചെയ്തുതരും… അവർക്കായി ഉണ്ടാക്കിയ പ്ലാറ്റ്ഫോമിൽ വരുന്ന നിർദ്ദേശമനുസരിച് പല സംസ്ഥാനങ്ങളിലായി പല സമയങ്ങളിലായി ഇന്ന് പല കോടിപേർ ഇരുപത്തിനാലു മണിക്കൂറും ജോലി ചെയ്യുന്നുണ്ട്… ആ ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കുവാൻ നിർദ്ദേശിച്ചതും അവർ ചെയ്യാനുള്ള കാര്യങ്ങൾ നിർദ്ദേശിക്കുന്നതും അവർ അഞ്ചുപെരുമാണ്…

പ്രിയ : ഇത്രയും പേരെന്ന് പറയുമ്പോ അവരുടെ ശമ്പളമൊക്കെ…

അതൊക്കെ അവർ തന്നെ ഉണ്ടാക്കിക്കോളും… അപ്പ ട്രെസ്റ്റിനെ പറ്റി കേട്ടിട്ടുണ്ടോ…

ഹോസ്പിറ്റലുകളും ഓർഫാനെജുകളും വൃധസധനങ്ങളും ക്യാൻസർ സെന്ററുകളും കോളേജുകളും സ്കൂളുകളും ഗ്രാമവികസന പദ്ധദികളും അടക്കം ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന ട്രെസ്റ്റല്ലേ… അതറിയാതിരിക്കുമോ…

അതേ… ഇന്റർ നാഷണൽ ഫെസിലിറ്റീസോടെ മികച്ച സേവനങ്ങൾ സൗജന്യം പോലെ നൽകുന്ന ട്രെസ്റ്റിന് അതിനുള്ള ഫണ്ട്‌ എവിടുന്നാണെന്നു ചിന്തിച്ചിട്ടുണ്ടോ…

അവർക്ക് കിട്ടുന്ന ഡൊണേഷൻ നിന്നല്ലേ…

ഹഹഹ… തങ്ങളെ സ്ഥാപനങ്ങളിൽ മാത്രം ഡൊണേഷൻ ബോക്സുകൾ വെച്ച ട്രെസ്റ്റിന്റെ ഒരു ദിവസത്തെ ചിലവിന് പോലും ഡൊണേഷൻ ബോസുകളിലെ ഒരുമാസത്തെ ഫണ്ട്‌ തികയില്ല…

പിന്നെ…

നീ ആരോ എന്ന കമ്പനി യേ പറ്റി കേട്ടിട്ടുണ്ടോ…

ആ… കേട്ടിട്ടുണ്ട്… അതൊരു ഇന്റർനാഷണൽ കമ്പനിയല്ലേ…

അതേ… ആ കമ്പനിയാണ് ഈ ട്രസ്റ്റിന്റെ ഇൻകം…

ഓഹ്… കമ്പനിയുടെ ലാഭാവിഹിതമാണോ…

അങ്ങനെയും പറയാം വിശദമായി പറഞ്ഞാൽ… ഈ കഴിഞ്ഞ വർഷം അറുപത്തി മൂന്ന് ദാരിദ്ര കോടീശ്വരൻ മാരുടെ ഒന്നേ പോയിന്റ് പതിനാല് ലക്ഷം കോടി രൂപയാണ് ഇന്ത്യയിൽ ***** ബാങ്ക് മാത്രം എഴുതി തള്ളിയത്… ഗവണ്മെന്റിനോ ബാങ്കുകൾക്കോ അതിൽ കുഴപ്പമില്ല കാരണം ഇതെല്ലാം സാധാരണക്കാർ ആയവരിൽ നിന്നും പാവങ്ങളിൽ നിന്നും പല കാരണങ്ങളും ഫൈനുകളും പറഞ്ഞു ബാങ്കുകൾ പിടിച്ചെടുക്കുന്നുണ്ട്… സ്വിസ് അടക്കമുള്ള പല ഇന്റർ നാഷണൽ ബാങ്കുകളിലും ജനങ്ങളിലേക്കെത്തേണ്ട നികുതി പണം കള്ളപ്പണമായി പൂഴ്ത്തി വെച്ചതും ലീഗലായും ഇല്ലിഗൽ ആയും രാഷ്ട്രീയ നേതാക്കളും ബിസിനസുകാരും അടക്കമുള്ളവരുടെ ഉടമസ്ഥതയിലുള്ള പൂഴ്ത്തി വെച്ച കള്ളപ്പണം അത്രക്ക് സെക്യൂഎർഡ് ആയ ബാങ്കുകളുടെ സർവർ ഹാക്ക് ചെയ്തു പല രാജ്യങ്ങളിലൂടെയും പല മുഖങ്ങൾ ചേർത്ത് വരച്ചെടുത്തു ഉണ്ടാക്കിയ ഇല്ലാത്ത ആളുകളുടെ പേരിലുള്ള അക്കൗണ്ടുകളിലൂടെ സഞ്ചരിച്ച് പണമായി കൈ പറ്റി ഡോളറിലേക്ക് മാറ്റി അമേരിക്ക പോലുള്ള രാജ്യങ്ങളിൽ നിന്നും ആരോ കമ്പനിയുടെ ലാഭവിഹിതമായി ട്രെസ്റ്റിന്റെ അക്കൗണ്ടിൽ എത്തുന്നു… ശെരിക്കും ആ കമ്പനി തന്നെ ഇതുപോലുള്ളവരുടെ കള്ളപ്പണമാണ്… സിമ്പിൾ…

(ഞെട്ടലോടെ നോക്കി) അന്വേഷണം ഉണ്ടായാൽ…

Leave a Reply

Your email address will not be published. Required fields are marked *