വഴി തെറ്റിയ കാമുകൻ – 13 6

ഇതിൽ നീ പറഞ്ഞ അഡ്വൻസ് ഇരുപത്തി അഞ്ച് ലക്ഷം രൂപയുണ്ട് പറഞ്ഞപോലെ നാളെ ആ കുടുംബത്തിൽ മരിക്കുന്ന ഒരു തലക്ക് പത്ത് ലക്ഷം വീതം നിനക്ക് തരും…

കാത്തിരുന്നോ… അവന്റെ ഉമ്മയും ഉപ്പയും രണ്ട് കുട്ടികളും അടക്കം അവന് പ്രിയപ്പെട്ട നാലുപേരെങ്കിലും ചുരുങ്ങിയത് നാളെ മരിക്കും… ചിലപ്പോ അവനും… അവർ ഏഴു പേരിൽ ഒരാൾ മരിച്ചാൽ ഡീൽ പ്രകാരം ഒരാളുടെ തലക്ക് പറഞ്ഞ വില ഒരുകോടിയാണ്…

അവരിൽ ഒരാളുടെ തല വീണാൽ ഒരു കോടി നിനക്ക് തരും…

ശെരി… നാളെ കാണാം…

അവൻ വണ്ടിയിൽ നിന്നിറങ്ങി ബൈക്കിൽ കയറി ബി എം ഡബ്ലിയു മുന്നോട്ട് പോയി അവൻ ബാഗ് തോളിൽ ഇട്ടുകൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് നീങ്ങി അല്പം മുന്നോട്ട് പോയ ബൈക്ക് സൈഡിൽ നിർത്തിയിട്ടിരിക്കുന്ന പോളോക്ക്‌ പുറകിൽ നിർത്തി ബാഗുമായി വണ്ടിയിലേക്ക് കയറി ബാഗ് വണ്ടിയിൽ ഇരിക്കുന്നവന്റെ കൈയിൽ കൊടുത്തു

ഇരുപത്തഞ്ചുണ്ട്…

മ്മ്… ഇതാ നീ പറഞ്ഞ സാധനം ഒപ്പിക്കാൻ കുറച്ച് ബുദ്ധിമുട്ടി… മാർകറ്റിൽ കിട്ടുന്നതിൽ വെച്ച് ബെസ്റ്റാണ്… ചോറുണ്ടാക്കുന്ന ചെമ്പിൽ ഇതിൽനിന്നും ഇത്തിരി ഇട്ടാൽ മതി… കയ്യിലാക്കേണ്ട കണ്ണിനു കാണാൻ പറ്റാത്തത്രയും മതി ഒരാളെ കൊല്ലാൻ… ഇത്‌ നിനക്ക് കഴിക്കാൻ ഇത്‌ അതേ കണ്ടന്റ് ആണെങ്കിലും ഹോസ്പിറ്റലിൽ പോവാനും ചികിത്സക്കും ടൈം കിട്ടും മാത്രമല്ല ഇത്‌ ഉപയോഗിച്ചാൽ തട്ടിപോവുകയുമില്ല…

(അയാളുടെ കൈയിലെ പൊതികൾ വാങ്ങി) എന്നാ നീ വിട്ടോ ഞാൻ വിളിക്കാം നാളെ ബാക്കി പൈസ നീപ്പോയി വാങ്ങണം… ഞാൻ ഹോസ്പിറ്റലിൽ ആവുമല്ലോ…

മ്മ്… ശെരി നീ വിട്ടോ…

 

****************************************

രണ്ടുപേരും ജ്യൂസ് എടുത്തു അകത്തേക്ക് പോവാൻ നോക്കിയ അഫിയോട് ഒരു പെനും പേപ്പറും തരാൻ പറഞ്ഞു

അവൾ ഒരു ലെഡ് പെൻസിലും ലെറ്റർ പാടും എടുത്ത് കൊണ്ടുതന്നു ഇരിക്കാൻ പറഞ്ഞ അടുക്കളയിലേക്ക് പോയി ലെറ്റർ പേഡ് ഹാൻഡ് റെസ്റ്റിൽ വെച്ച് അവരെ വരക്കുകയാണെന്നവർക്ക് മനസിലാവാതെ അവരെ നോക്കി വരഞ്ഞുകൊണ്ട് ജ്യൂസ് കുടിച്ചു

നല്ല ജ്യൂസ്… താങ്ക്സ്…

വേറൊന്നും ഉണ്ടാക്കാൻ അറിയില്ലെങ്കിലും അവൾ നന്നായി ജ്യൂസും ചായയും ചില എണ്ണകടികളും ദോശയും തേങ്ങാ ചട്ണിയും ഉണ്ടാക്കും…

ഓഹ്… ഇത്ത പഠിപ്പിച്ചുകൊടുത്തതാവും അല്ലേ…

ഹേയ്… അതവൾ വരുമ്പോയെ അവൾക്കറിയാം… പിന്നെ പഠിപ്പിച്ചു കൊടുക്കാൻ അവൾക്ക്‌ എവിടെ സമയം ഹോസ്പിറ്റലുമായി ഓട്ടമല്ലേ… മിക്കവാറും അവളുടെ വീട്ടിലും ആയിരിക്കും…

ഓഹ്… ഞാൻ കരുതി ഇത്ത പഠിപ്പിച്ചതാണെന്നു…

എവിടെ… അതിനുമാത്രമൊന്നും അവളെ എനിക്ക് അടുത്ത് കിട്ടിയിട്ടില്ല… അവളാണെങ്കിൽ ജോലിയുടെ കാര്യങ്ങളുമായി എപ്പോഴും ടെൻഷനും ആയിരിക്കും… ഇങ്ങനെ ഒന്ന് ചിരിച്ചു കാണുന്നത് തന്നെ ആദ്യമാ…

അതൊക്കെ ശെരിയായിക്കൊളുമെന്നേ…

നിങ്ങൾക്ക്‌ ഒറ്റ മോനായത് കൊണ്ടാണോ മോനേ ചെറിയ പ്രായത്തിൽ കെട്ടിച്ചത്…

ചെറിയ പ്രായത്തിലോ അവനിരുപത്തി ആറിലാ കെട്ടിയെ… മാത്രമല്ല ഒരു മോളുമുണ്ട്…

രണ്ട് കുട്ടികളുണ്ടോ…

ആ… എന്തേ…

(അവർക്ക് കേൾക്കാൻ പാകത്തിന് ആത്മഗതം പോലെ) രണ്ട് മക്കളേ ഉമ്മയായിട്ട് ഇത്രേം മൊഞ്ചോ…

എന്താ…

ഒന്നൂല്ല… ഞാനെന്തോ ആലോചിച്ചതാ…

(അവരുടെ ചുണ്ടിൽ വിരിഞ്ഞ ചിരിയെ മറച്ചു പിടിച്ചുകൊണ്ട്) എന്താ ഇത്ര ആലോചിക്കാൻ

വെറുതെ…

മ്മ്…

ഇത്താന്റെ വീടെവിടെയാ എവിടെയാ…

കോഴിക്കോടാണ് ആങ്ങള മാരും ഭാര്യമാരും മക്കളും ഒക്കെയുണ്ട്… ഉപ്പയും ഉമ്മയും മരിച്ചു…

ഇത്ത ഒറ്റ പെങ്ങളാണോ…

അതേ…

ക്യാഷ്വൽ ആയി സംസാരിക്കുന്നതിനിടെ കിട്ടുന്ന അവസരങ്ങളിൽ അവരെ പുകഴ്ത്താൻ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാതിരിക്കാൻ ശ്രെധിച്ചു വരച്ചുകഴിഞ്ഞ ചിത്രം അവർക്കു നേരെ നീട്ടി

അള്ളാഹ്…

എന്തേ… ഇഷ്ടമായില്ലേ…

അവരുടെ ചുണ്ടിൽ സന്തോഷത്തിന്റെ ചിരിവിരിഞ്ഞു

ഇതുപോലായിരുന്നില്ലേ പണ്ട്…

ശെരിക്കും ഇതുപോലെ ആയിരുന്നു ഞാൻ… എന്നാലും എങ്ങനെ…

ഇപ്പൊ ഇത്തിരി തടിച്ചു കവിളൊക്കെ ഒന്നൂടെ തുടുത്തു അത്രയല്ലേ ഉള്ളൂ…

ആണോ…

മ്മ്… ഇപ്പോഴും ഭംഗിക്കൊന്നും കുറവില്ല…

അഫി ചായയും കടിയുമായി വന്നു ചായകുടിക്കുന്നതിനിടെ അവരെ നോക്കി

അഫി : എന്താ പറ്റിയെ മുഖത്തൊക്കെ ഒരു വല്ലാത്ത തിളക്കം… കൺതടമൊക്കെ വീങ്ങിയിരിക്കുന്നു… നീര് പോലുണ്ടല്ലോ… ഉറക്കകുറവുണ്ടോ…

(അവർ സ്വയം മുഖത്ത് തടവി നോക്കി) ഉറങ്ങുകയൊക്കെ ചെയ്തല്ലോ

അഫി : (കൺ പോള വിരലുകൊണ്ട് പിടിച്ചു താഴ്ത്തി നോക്കി) കിടന്ന പാടെ ഉറക്കം കിട്ടുന്നില്ല അല്ലേ…

കുറച്ച് കഴിയും…

ഇടയ്ക്കിടെ കാലിനും കയ്യിനും കടച്ചിലും മുതുകിൽ ഒരു പിടുത്തവും ഉണ്ടോ

ആ… ഉണ്ട്…

മിക്കവാറും തീരെ ഉന്മേഷമില്ലായ്മ തോന്നുന്നുണ്ടോ…

ഉണ്ട്…

(അവരുടെ കൈ പിടിച്ചു പൾസ് നോക്കി) ബോഡിയിലേക്ക് ശെരിക്ക് രക്തം പാസ് ചെയ്യുന്നില്ല അതാ ഈ പ്രശ്നം അതുകൊണ്ടാ നീര് വെക്കുന്നതും…

അവർ അവളെ നോക്കി

പേടിക്കുകയൊന്നും വേണ്ട നമുക്ക് നോക്കാന്നെ… (അവൾ എന്നെ ഒന്ന് നോക്കി) രക്തയോട്ടം ശെരിയാണോന്നു നിങ്ങളൊന്നു നോക്കിക്കേ…

അവരുടെ കൈ പിടിച്ചു നോക്കുമ്പോ സാധാരണ ഒരാളുടെ പൾസിൽ നിന്ന് യാതൊരു വ്യത്യാസവും എനിക്ക് തോന്നിയില്ല എങ്കിലും അഫി എന്നെ നോക്കി

ശെരിയല്ലേ രക്തയോട്ടം ശക്തി കുറവില്ലേ…

മ്മ്…

അവരുടെ മുഖത് ടെൻഷൻ ആണെങ്കിൽ തന്റെ പ്ലാൻ വിജയിക്കുന്ന സന്തോഷം മുഖത്തുനിന്നും മറച്ചുപിടിച്ചെങ്കിലും അവളുടെ കണ്ണുകളിലത് പ്രകടമായി നിന്നു അവൾ അവരെ നോക്കി

അഫി : നല്ലോണം ഭക്ഷണം കഴിക്കണം… ഇലക്കറികളും പഴവർഗങ്ങളും കൂടുതൽ കഴിക്കണം… ഉച്ച വെയിൽ കൊള്ളണ്ട… രണ്ടുദിവസം കഴിഞ്ഞ് നമുക്കെവിടെലും പോയി ഉഴിച്ചിൽ നടത്താം… ടെൻഷനടിക്കണ്ട പേടിക്കാനൊന്നുമില്ല…

പിന്നെയും കുറചുസമയം സംസാരിച്ചു ഞാനിറങ്ങി ആരുമില്ലാതെ ഒറ്റക്കുള്ള യാത്ര വളരെ അരോചകമായി തോന്നി ഹോണ്ട സിറ്റി അതിവേകം മുന്നോട്ട് കുതിച്ചു അഫിയുടെ വീട്ടിൽ ചെന്ന് അവരോട് സംസാരിച്ചു മൂത്തിനെ കൂട്ടി ഇറങ്ങി അവളെ വീട്ടിൽ വിട്ട് ചായ കുടിക്കേ മുത്ത് ഡ്രസ്സ്‌ മരിവരാമെന്നു പറഞ്ഞു മുകളിലേക്ക് പോയി

കുഞ്ഞ : അനൂന് ടിക്കറ്റ് വന്നു…

മ്മ്… ഞാനറിയും… എന്നെ അവിടുന്ന് വിളിച്ചിരുന്നു…

കുഞ്ഞ : അല്ല… നീ അവിടെ ആയിരുന്നേൽ പേടിയില്ലായിരുന്നു…

എന്ത് പേടിക്കാനാ… അവിടെ അവനൊരു കുഴപ്പോം ഉണ്ടാവില്ല… ബിച്ചുവിന്റെ നിശ്ചയം കഴിഞ്ഞു ഞാൻ മിക്കവാറും ഒന്ന് രണ്ടാഴ്ച്ചക്ക് അങ്ങോട്ട് പോവും… അവനെവിടെ…

മാമി : അവൻ വാവക്ക് ഹോസ്പിറ്റലിൽ ആരെയോ കാണാനുണ്ടെന്നും പറഞ്ഞപ്പോ അവളേം കൊണ്ട് പോയതാ…

മ്മ്…

സംസാരിച്ചിരിക്കെ ഞാൻ പോവുന്ന കാര്യം പറഞ്ഞപ്പോ ഭക്ഷണം കഴിച്ചിട്ടുപോവാമെന്ന് പറഞ്ഞ് അവർ രണ്ടാളും കിച്ചനിലേക്ക് പോയി ഞാൻ എഴുനേറ്റ് മുകളിലേക്ക് നടന്നു മുത്തിന്റെ മുറിയുടെ വാതിലടഞ്ഞു കിടക്കുന്നത് കണ്ട് വാതിലിൽ മുട്ടി

Leave a Reply

Your email address will not be published. Required fields are marked *