വശ്യം

ഏകദേശം അഞ്ചു മിനിറ്റോളം സംസാരിച്ചതിന് ശേഷം ‘ജോ’ കോള് ഡിസ്കണക്ട് ചെയ്തു,,

ജോയുടെ മുഖത്തു വല്ലാത്ത ഒരു പരവേശമുണ്ട്,, ആ കോളിലെ വിശേഷം എന്നോട് പറയാൻ എന്തോ വിമ്മിഷ്ടപ്പെടുന്ന കണക്കെ,,

ജോയുടെ ഇതുപോലെയുള്ള നാടകങ്ങൾ,,, അല്ല,, ‘നടനവൈഭവം’ പലവുരു കണ്ടതിനാൽ, ‘ഞാൻ’ ഒരു കളിയായി,, ചെറു പുഞ്ചിരിയോടെ, ജോയെ ആശ്വസിപ്പിക്കുന്ന കണക്കെ അദ്ദേഹത്തിന്റെ കൈകളിൽ എൻ്റെ കരതലം അമർത്തി അല്പം കാര്യമായിട്ടെന്ന കണക്കെ ചോദിച്ചു,,

എന്താ ജോ?? എന്തോ വലിയ കാര്യമാണെന്ന് തോന്നുന്നല്ലോ?? നാളെ,, നാളെത്തൊടെ ഈ ലോകം എങ്ങാനും അവസാനിക്കാൻ പോവ്വാണോ?? (ചോദിച്ചു കഴിഞ്ഞു ‘ഞാൻ’ ജോയെ കൊല്ലുന്ന തരത്തിൽ ഒന്ന് നോക്കി)

ജോ: ഓഹ്,, ലോകം അവസാനിക്കുന്നതായിരുന്നു ഇതിനേക്കാൾ നല്ലതു, ഇതിപ്പോ ഞാൻ ശരിക്കും ചെകുത്താൻറ്റെയും, കടലിൻറ്റെയും ഇടയിൽ പെട്ടത് കണക്കായി!!

‘ഞാൻ’ മറുചോദ്യം ഒന്നും ഉയർത്താതെ, ‘ജോ’ തുടരാൻ കാത്തിരുന്നു,,

‘ജോ’ ഗ്ലാസിലെ വെള്ളം ഒറ്റ വലിക്കു കുടിച്ചു തീർത്തു, ഒരു നെടുവീർപ്പ് വിട്ടതിനു ശേഷം പറഞ്ഞു തുടങ്ങി,,,

ഇന്നും,നാളെയും ‘രാത്രി’ അത്തായം തോമസ് അച്ചായന്റെ ഫ്ലാറ്റിൽ,,,

നിനക്ക് നമ്മുടെ തോമസ് സാറിൻറെ സുഹൃത്തു പീറ്ററിനെ അറിയില്ലേ??

ഓഹ്,, അറിയാതെ പിന്നെ?? നിങ്ങടെ ഏറ്റവും വലിയ കസ്റ്റമർ ‘ജനത-ദാസ് ഗ്രൂപ്പിൻറ്റെ’ എം.ഡി,,,

ആ,, അയാളുടെ ഒരു കസ്റ്റമർ, വൺ മിസ്റ്റർ ‘മാക്‌സ്‌വെൽ’ ഫ്രം ഓസ്ട്രേലിയ,,, അയാളുമായി പുതിയ ഒരു ഡീൽ ഉറപ്പിക്കുന്നുണ്ട്, ഈ മാക്‌സ്‌വെൽ തിങ്കളാഴ്ച രാത്രിയോടെ ഇങ്ങെത്തും, അത് കൊണ്ട് ഇന്നും, നാളെയുമായിട്ടു എഗ്രിമെന്റ് പേപ്പേഴ്സ് റെഡി ആക്കണം,,,

എന്നാലും ജോ,, ഇന്നും നാളെയും വീക്കെൻഡ് അല്ലെ, ഇതൊക്കെ തിങ്കളാഴ്ച വർക്കിംഗ് ഡേ ചെയ്യേണ്ട കാര്യങ്ങൾ അല്ലെ?

അതേ സാറ,, പക്ഷെ നിനക്കും അറിയുന്നതല്ലേ? തോമസ് സാറിന്റ്റെ സ്വഭാവം? ഒന്നും, അവസാന നിമിഷത്തേക്ക് വെക്കുന്നത് സാറിനു ഇഷ്ടമെല്ല!

ഇപ്പ്രാവശ്യം നെടുവീർപ്പ് വിട്ടത് ഞാൻ ആയിരുന്നു,,,

അല്പം നീരസത്തോടെ ഇരിക്കുന്ന എന്നെ നോക്കി ജോ അല്പം മടിയോടെ തുടർന്നു,,

എൻ്റെ ഇപ്പോഴത്തെ പ്രശ്നം അതല്ല,, പീറ്റർ സാറിന്റെ ഒപ്പം അയാളുടെ വൈഫ് ‘സുധ’ മാഡവും അത്താഴത്തിനു വരുന്നുണ്ട്,, അതുകൊണ്ടു,, അതുകൊണ്ടു അവർക്കു ഒരു കമ്പനി ആയിട്ടു നിന്നെയും കൂടെ കൂട്ടി ചെല്ലാൻ തോമസ് സാർ പറഞ്ഞിരുന്നു,,,

ആ,, അവസാന വാക്യങ്ങൾ പറഞ്ഞു തീർക്കുമ്പോൾ ‘ജോ’ എൻ്റെ മുഖത്തേക്കു നോക്കാൻ ആവാതെ കണ്ണുകൾ താഴ്ത്തിയിരുന്നു,,

അല്പം കഴിഞ്ഞിട്ടും, എൻ്റെ ഭാഗത്തു നിന്നും പ്രതികരണം ഒന്നും കേൾക്കാതായപ്പോൾ ‘ജോ’ വീണ്ടും എൻ്റെ മുഖത്തേക്കു നോക്കി, എൻ്റെ കയ്യിലുള്ള ജോയുടെ പിടുത്തം ചെറുതായി ഒന്ന് മുറുകി, ശേഷം ഒരു യാചനയുടെ ഭാവത്തോടെ പറഞ്ഞു

“പ്ളീസ് സാറാ,, നീ ഒപ്പം ഉണ്ടാവുമെന്ന് ഞാൻ തോമസ് സാറിനു വാക് കൊടുത്തിരുന്നു,,, സോറി”

എന്തോ,, അപ്പോഴുള്ള ജോയുടെ മുഖഭാവവും,സംസാരവും ഒക്കെ കണ്ടിട്ട് എനിക്ക് ഉള്ളിൽ പൊട്ടിയ ചിരി അടക്കി നിർത്താൻ സാധിച്ചില്ല,,,

അൽപ നേരത്തെ പൊട്ടിച്ചിരിക്കു ശേഷം, എന്നെ ആകാംഷയോടെ, എന്നാൽ അല്പം പരിഭ്രമത്തോടെ നോക്കി ഇരിക്കുന്ന ജോയോടായി ഞാൻ പറഞ്ഞു തുടങ്ങി,,,

“എൻ്റെ മനുഷ്യാ,,, നിങ്ങൾ ഇത് എന്തൊക്കെയാ ഈ കാട്ടിക്കൂട്ടുന്നെ?? വെള്ളം കുടിക്കുന്നൂ, ദീർഘശ്വാസം വിടുന്നു, പീറ്റർ, അയാളുടെ ഭാര്യ, മാക്‌സ്‌വെൽ ,,,

ഇത്രയൊക്കെ നീട്ടിവലിക്കേണ്ട വല്യ ആവശ്യമുണ്ടോ? നിങ്ങൾ എൻ്റെ ഭർത്താവല്ലേ?? ആ അധികാരത്തിൽ നിങ്ങൾക്കു നേരെ ചൊവ്വേ അങ്ങ് പറഞ്ഞാൽ പോരേ,, “എടിയേ,, ഇന്നും നാളെയും നമ്മൾ രണ്ടാൾക്കും തോമസ് സാറിൻറെ വീട്ടില അത്തായം,,,” എന്ന് മാത്രം പറഞ്ഞാൽ പോരായോ?? അതെഞ്ഞാ,,, അങ്ങനെ മാത്രം പറഞ്ഞാൽ ഞാൻ നിങ്ങളുടെ കൂടെ വരത്തില്ലയോ??”

എൻ്റെ ആ മറുപടി കേട്ട ‘ജോ’ ഒരിക്കൽ കൂടെ നെടുവീർപ്പിട്ടു,,, പക്ഷെ ഇപ്രാവശ്യം അത് ആശ്വാസത്തിൻറ്റെ നെടുവീർപ്പായിരുന്നു എന്നു മാത്രം!

‘ജോ’ ഒരല്പം ചമ്മിയ മുഖത്തോടെ പറഞ്ഞു തുടങ്ങി,,

അല്ല,, അന്ന് ആ ക്രിസ്ത്മസ് രാത്രിയിൽ ഉണ്ടായ സംഭവം,, അതിനു ശേഷം പിന്നെ നമ്മൾ അങ്ങോട്ട് പോയിട്ടില്ലല്ലോ,, അതുകൊണ്ടു ഇനിയും നീ അങ്ങോട്ട് വരുമോന്നു ഒരു സംശയം,, അതാ,, ഞാൻ,,

ഹ്മ്മ്,, ഇനി അങ്ങോട്ടേക്ക് വരണ്ടാന്നു ഞാൻ ശരിക്കും ഉറപ്പിച്ചതാ,, എന്നാലും എഞ്ഞാ ചെയ്യാനാ,, നിങ്ങൾ എൻ്റെ കെട്ടിയോൻ ആയിപ്പോയില്ലേ,, ഇനി ‘ഞാൻ’ വരാത്ത കാരണം, നിങ്ങടെ ‘സുധ’ മാഡത്തിന്, ഒരു കമ്പനി കൊടുക്കാൻ ആളില്ലാതെ ആവണ്ട,,,

ജോ:ഓഹ്,, താങ്ക് യു,, താങ്ക് യു സൊ മച്ഛ് മോളു,,

ഹ്മ്മ്,, എന്തായാലും നിങ്ങടെ തോമസ് സാർ എന്ന ചെകുത്താൻ പിന്തിരിയില്ല, അപ്പൊ പിന്നെ നിങ്ങടെ ഭാര്യയായ ഈ കടൽ ഒന്ന് ശാന്തമായല്ലേ പറ്റൂ,,, സൊ,, ഇട്സ് ഓക്കെ,, നോ പ്രോബ്ലം,,,

തോമസ് സാറിൻറെ വീട്ടിലേക്കു പോകാനായി ‘ബുള്ളറ്റ്’ സ്റ്റാർട്ട് ചെയ്ത ജോയുടെ പിറകിൽ ‘ഞാൻ’ കയറി ഇരുന്നതും, രാത്രിയെ പകലാകുന്ന പ്രകാശത്തോടെ ഒരു മിന്നലെറിഞ്ഞു,, പെഴ്ത് തുടങ്ങാൻ പോകുന്ന ‘മഴയുടെ’ ശക്തിയെ സൂചിപ്പിക്കുന്ന കണക്കെ,,

‘ജോ’ കണ്ടില്ലേ?? നല്ല ഇടിയും, മിന്നലുമുണ്ട്,, നമുക്ക് പെട്ടെന്ന് വീട്ടിൽ ചെന്ന് കാറെടുത്തു പോയാൽ പോരേ ?? അല്ലേൽ ‘മഴ’ പെയ്താൽ അവിടെ കുടുങ്ങിപ്പോകും,,,

അത് ശരിയാവില്ല സാറാ, പീറ്റർ സാറും, വൈഫും ഇപ്പൊ തന്നെ എത്തിക്കാണും, നമ്മള് കഴിച്ചൂന്നു പറഞ്ഞാലും, നമ്മളെ അവർ അത്താഴത്തിനു കാത്തിരിക്കും,, ബട്ട് ഡോണ്ട് വറി,, എല്ലാം പെട്ടെന്ന് തീർക്കാം, ഇനി അഥവാ ‘മഴ’ പെയ്തു തുടങ്ങായാണെങ്കിൽ ‘ഞാൻ’ തോമസ് സാറിനെ പറഞ്ഞു മനസ്സിലാക്കി നമുക്ക് പെട്ടന്ന് ഇറങ്ങാനുള്ള വഴി ഉണ്ടാകും!

ഹ്മ്മ്,,, നിങ്ങള് വാ തുറന്നു പറഞ്ഞതു തന്നെ,,, (അതായിരുന്നു ഞാൻ ആകെ കൊടുത്ത മറുപടി)

ആ,, യാത്രയ്ക്കിടയിൽ, എൻ്റെ ‘മനസ്സ്’ വീണ്ടും, ആ ക്രിസ്ത്മസ് രാത്രിയുടെ ഓർമകളിലൂടെ സഞ്ചരിച്ചു!

****************

പിന്നെ വീടെത്തുന്നത് വരെ ഞാനും, ജോയും തമ്മിൽ കൂടുതൽ സംസാരങ്ങൾ ഒന്നും ഉണ്ടായില്ല,,

‘ജോ’ ഡ്രൈവിങ്ങിലും, ഞാൻ പുറത്തെ കാഴ്ചകളിലും മുഴുകിയിരുന്നു,,,

വീടെത്തിയതും, ഞാൻ ജോയോട് ഒരക്ഷരം മിണ്ടാതെ ചവിട്ടിത്തുള്ളി അകത്തേക്കു കയറിപ്പോയി,,, എൻ്റെ ‘ദേഷ്യം’ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്ന് ജോയെ അറിയിക്കുന്ന കണക്കെ,,,

രാത്രി കിടക്കുന്നതിനു മുന്നേ, ഒന്ന് കുളിക്കുന്ന ശീലമുണ്ടെനിക്ക്, ഷവറിൽ നിന്നും നല്ല തണുത്ത വെള്ളം ദേഹത്തൂടെ ഒഴുക്കി ഇറങ്ങാൻ തുടങ്ങിയതും മനസ്സിന് ഒരല്പം ആശ്വാസം തോന്നിത്തുടങ്ങി,,,