വാടാമുല്ലപ്പൂക്കൾ

അനാഥനായ അച്ഛൻ അമ്മയെ നന്നായി തന്നെയാണ് നോക്കിയത് … അവിടെ സ്നേഹം നടിച്ചു തറവാടിന്റെ മാനം കളഞ്ഞെന്ന് പറഞ്ഞു സ്വന്തം സഹോദരിയുടെ ജീവിതം തകർത്ത ആട്ടിന്തോലിട്ട ചെന്നായയെ എന്ത് പേര് പറഞ്ഞായിരുന്നു വിളിക്കേണ്ടിയിരുന്നത്….

ഈ ലോകത്ത് ഞാൻ ഏറ്റവും കൂടതൽ വെറുത്തത് അയാളെ ആയിരുന്നു .. അയാളുടെ സന്തതിയിലും അയാളെ തന്നെ കണ്ടത് തെറ്റായി എനിക്ക് തോന്നിയിരുന്നില്ല.

പ്ലസ്ടു വരെയുള്ള പഠനം തട്ടി മുട്ടി തീർന്നു.. കാലം മാറുന്നതനുസരിചച്ചു ഒരുപാട് മാറ്റങ്ങൾ നാട്ടിൽ ഉണ്ടായി.. മാറാത്തതായി എന്റെ പകയും അവളുടെ അമലേട്ടനും മാത്രം നിലകൊണ്ടു.. ഡിഗ്രി പഠിക്കാതെ നല്ലജോലി കിട്ടില്ലെന്ന്‌ മനസിലായപ്പോൾ കോളേജിൽ രാത്രി ബാച്ചിന് ചേർന്നു.. രാവിലെ പ്ലംബിങ് വയറിംഗ് പണികൾക്കും പോയി തുടങ്ങി… എന്നും പണിക്ക് പോകുമ്പോൾ കണി അവളായിരുന്നു.. ഒരിക്കൽ പോലും ഞാൻ തിരിഞ്ഞ് നൊക്കില്ലന്ന് അറിഞ്ഞിട്ടും മുടങ്ങാതെ അവൾ വന്നുകൊണ്ടിരിക്കുന്നു…
ഡിഗ്രി കഴിഞ്ഞ് മുംബയിൽ ഒരു നല്ല ജോലി കിട്ടിയപ്പോൾ അങ്ങോട്ടേക്ക് ചേക്കേറാൻ തീരുമാനിച്ചു… അച്ഛൻ മരിച്ചശേഷം ഇരുട്ടുമുറിയിൽ ചങ്ങലയും കൂട്ടപിടിച്ച ഒതുങ്ങി കൂടിയ അമ്മയെയും പതിനെട്ടുകാരി അനുജത്തിയേം അയലത്തെ ചേച്ചിയുടെ സംരക്ഷണത്തിൽ സുരഷിതരായിരിക്കും എന്ന വിശ്വാസം ആയിരുന്നു കൂട്ട്..

ഞാൻ പോകുന്നതിന്റെ തലേന്നും അവളെ അമ്പലത്തിൽവച്ചുകണ്ടു… എന്റെ പേരിൽ പുഷ്പാഞ്ജലി നടത്തി പ്രസാദം വാങ്ങുന്നു… അന്നും എന്റെ കൈയിൽ നിന്നും ശകാരം വാങ്ങുമ്പോൾ അവൾ വിങ്ങിപൊട്ടുന്നുണ്ടായിരുന്നു..
പോകുന്ന ദിവസവും കാറിന്റെ സൈഡ് മിററിൽ ഞാൻ കണ്ടു ഞാൻ പോകുന്നതും നോക്കി നിക്കുന്ന ഒരു ധാവണിക്കാരിയെ…

വർഷങ്ങൾ വീണ്ടും ശരം കണക്കെ പാഞ്ഞു… എല്ലാ ജോലിയിൽ അറിയാവുന്നത് കൊണ്ട് പെട്ടന്ന് പ്രൊമോഷൻ ആയി… നാട്ടിൽ വീട് വച്ചു.. അനുജത്തിയെ കെട്ടിച്ചയച്ചു… പഴയ പതിനാലുകാരൻ അപ്പോൾ ഇരുപത്തൊന്പത് വയസായി…. ആറുമാസം കൂടുമ്പോൾ നാട്ടിൽ പോകുമായിരുന്നു… അമ്മയെ നോക്കാൻ ഒരു ഹോം നഴ്സിനെ വച്ചു… ഇതിന്റെ ഇടയ്ക്കെല്ലാം എല്ലാ മകരം ഒന്നിനും അറിയാത്ത ഒരു നമ്പറിൽ നിന്നും കാൾ വരുമായിരുന്നു…. മുംബൈയ് നഗരത്തിലെ തിരക്കിൽ അത് ഡേറ്റ് എന്നാണ് എന്ന് പോലും എനിക്കറിഞ്ഞുടരുന്നു… എന്നാൽ ഇന്ന് അതേല്ലാം ഞാൻ ഓർക്കുന്നു… ഈ വൈകിയ നിമിഷത്തിൽ…

കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയത് സന്തോഷത്തോടെ ആയിരുന്നു.. എന്റെ ശത്രുവിന്റെ മരണം കൂടാൻ… തൊണ്ടയിൽ ക്യാൻസർ ബാധിച്ചു വെള്ളം പോലും ഇറക്കാൻ ആകാതെ അയാൾ മരണത്തിന് കീഴടിങ്ങിയപ്പോൾ ഞാൻ അറിയാതെ ചിരിച്ചു… പക്ഷെ അവളുടെ നോട്ടം എന്നെ വേദനിപ്പിച്ചിരുന്നു… ആ വലിയ വീട്ടിൽ ഒറ്റയ്ക്കായി പോയവളുടെ വിലാപം… ഈ പ്രായത്തിലും ഇവൾ കല്യാണം കഴിക്കാത്തത് എന്തെന്ന് ഞാൻ ചിന്തിച്ചു… അതെ എന്നെ ബാധിക്കുന്ന കാര്യം അല്ലല്ലോന്ന് ആയിരുന്നു മനസ് തന്ന ഉത്തരം…

അയാളുടെ മരണം കഴിഞ്ഞ് ഒരാഴച പിന്നിട്ടപ്പോൾ എന്റെ അമ്മയും എന്നെ വിട്ട് അച്ഛന്റെ അടുത്തേക്ക് പോയി… അയാളുടെ മരണം കാണാനാകാം ഇത്രയും നാൾ അച്ഛൻ അമ്മയെ ഒറ്റയ്ക്കാക്കിത്… ഞാനും ഒരു വലിയ വീട്ടിൽ ഒറ്റയ്ക്കായിപ്പോയി … പക്ഷെ എനിക്ക് പോകാൻ മുംബൈയ് സിറ്റി വിശാലമായി വിടർന്നു കിടക്കുന്നുണ്ടായിരുന്നു…

അമ്മയുടെ മരണത്തിന്റെ അന്നും എല്ലാവരും പോയി കഴിഞ്ഞും അവൾ മാത്രം അവിടെ നിന്നു… പൊക്കുടേന്ന് ഉള്ള എന്റെ ചോദ്യത്തിന് ഞാനും ഒറ്റയ്ക്കാണ് എന്നായിരുന്നു മറുപടി… ഞാൻ അതും കേട്ടില്ലെന്ന് നടിച്ചു… ഇപ്പോൾ അതോർത്തു ഞാൻ ഏറ്റവും കൂടുതൽ പശ്ചാത്തപിക്കുന്നു..

വീണ്ടും മുംബൈ നഗരത്തിൽ ചേക്കേറിയത് ഇനിയൊരു മടക്ക യാത്ര ഇല്ലെന്ന് ഉറപ്പിച്ചു തന്നെയായിരുന്നു… വീണ്ടും തിരക്കുകളിൽ മുഴുകി… പെട്ടന്ന് ഒരു ദിവസം അതായത് ഇന്ന്, മൂന്നാല് മണിക്കൂർ മുൻപ് അറിയാത്ത ഒരു നമ്പറിൽ നിന്ന് എനിക്ക് കാൾ വന്നു.. രാത്രി പത്തുമണിക്ക്…

പതിവിന് വിപരീതമായി ഇന്ന് ആ ഫോൺ ശബ്‌ദിച്ചു….. “അമാലേട്ടാ “…..
” നാളെ മകരം ഒന്നാണ്… അമലേട്ടന്റെ പിറന്നാൾ .. ഞാൻ അമലേട്ടനെ കാണാൻ ഇവിടെ എത്തീട്ടുണ്ട്… “
പെട്ടന്ന് എനിക്ക് ദേഷ്യം ആണ് വന്നത്
” നിനക്ക് പ്രാന്താണോ… നീ എവിടെ വന്നിട്ടുണ്ടെന്ന്… മര്യാദയ്ക്ക് തിരിച്ചു പൊക്കോ … എനിക്ക് ആരെയും കാണണ്ട… ”

” അയ്യോ… അമാലേട്ടാ എനിക്ക് തിരിച്ചു പോകാൻ അറിഞ്ഞുട… ഭാഷപോലും അറിഞ്ഞുട… അമലേട്ടന് വേഗം റയിൽവേ സ്റ്റേഷൻ വാ… ഇവിടെ ആരൊക്കെയോ…. എനിക്ക് പേടി ആകുന്നു…”

വർധിച്ച ദേഷ്യത്തോടെ ആണ് റെയിൽവെ സ്റ്റേഷനിലേക്ക് പോയത്… സ്റ്റേഷനിൽ എത്തി പ്ലാറ്റഫോമിലേക്ക് ഓടി കയറി… അവളെ അവിടെയെങ്ങും കണ്ടില്ല… വീണ്ടും സ്റ്റേഷനിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി… അവളെ കാണാനില്ല…. ദേഷ്യം പതിയെ പേടിയിലേക്ക് വഴിമാറി….

അവസാനം റെയിൽവേ സ്റ്റേഷന്റെ ഒഴിഞ്ഞ കോണിൽ അവളുടെ ബാഗുകൾ ഞാൻ കണ്ടു ഓടിച്ചെന്നപ്പോൾ ഞാൻ കണ്ട കാഴ്ച എന്റെ സകല നാഡീഞ്ഞരമ്പുകളേയും വിറപ്പിച്ചതായിരുന്നു…. പിച്ചക്കാരനെ പോലെ തോന്നുന്ന ഒരാൾ അവളുടെ കാലിൽ പിടിച്ചു വലിച്ചിഴച്ചു കൊണ്ടുപോകുന്നു .. തറയിൽ മുഴുവൻ രക്തം….. തല പൊട്ടി ചോര പോകുന്നു…

“ഇന്ദു……… ” ഉറക്കെ അലറിക്കൊണ്ട് ഞാൻ അങ്ങോട്ടേക്ക് ഓടി ചെന്നു…. .എനിക്ക് പിന്നെ പ്രാന്ത് പിടിച്ച അവസ്ഥ ആയിരുന്നു… കൈയിൽ കിട്ടിയത് ഒക്കെവച്ചു അയാളെ അടിച്ചൊതുക്കി…. അവളെ വാരി എടുത്ത് ഹോസ്പിറ്റലിലേക്ക് ഓടി…. അപ്പോളും അവളുടെ കൈയിൽ ഒരുപിടി വാടാമുല്ല പൂക്കൾ സുരക്ഷിതരായി ഇരിക്കുന്നുണ്ടായിരുന്നു…

ഓപ്പറേഷൻ തീയേറ്ററിന് മുൻപിൽ നിൽക്കുമ്പോൾ എന്റെ കണ്ണിൽ നിന്നും പൊടിഞ്ഞത് രക്തം ആയിരുന്നു…. സിസ്റ്റർ അവളുടെ വാനിറ്റി ബാഗ് എന്റെ കൈയിൽ കൊണ്ടുതന്നു കൂടെ ഒരുപിടി പൂക്കളും…

ആ ബാഗിൽ ഭംഗിയായി സൂക്ഷിച്ച ഒന്ന് രണ്ട് ഡയറികൾ…. ഞാൻ അത് തുറന്ന് നോക്കി…
ആ ഡയറിയിൽ മുഴുവൻ അവൾ എനിക്ക് അയക്കാൻ വച്ചിരുന്ന ലെറ്ററുകൾ ആയിരുന്നു…. ഇന്നലെ തൊട്ട് പത്തു വർഷം വരെ പഴക്കം ഉള്ളവ….

ആ ഡയറിയുടെ ആദ്യ പേജിൽ ഇങ്ങനെ എഴുതിയിരുന്നു….. ‘ അമലേട്ടന്റെ സ്വന്തം ഇന്ദുട്ടി ‘

‘ എന്തിനാ അമാലേട്ടാ ഇന്ദുനെ ഇങ്ങനെ വേദനിപ്പിക്കുന്നെ… ഇന്ദു പാവം അല്ലെ… കുഞ്ഞിലേ മുതലേ അമലേട്ടന് മാത്രം അല്ലെ ഉള്ളു ഇന്ദുന്റെ ഉള്ളിൽ… അച്ഛൻ ചെയ്ത തെറ്റിന് എന്തിനാ ഇന്ദുനെ വെറുക്കുന്നെ… ‘

‘ അമലേട്ടൻ ഓരോ പ്രാവശ്യം വഴക് പറയുമ്പോളും എന്തോരം വിഷമം ആകുന്നുന്ന് അറിയാവോ …. എങ്കിലും എന്റെ ഏട്ടനല്ലെന്ന് ഓർക്കുമ്പോൾ ഒരു ആശ്വാസം… ‘
‘ കൊച്ചിലെ മുതൽ അമ്മ മനസ്സിൽ പറഞ്ഞുറപ്പിച്ചതല്ലേ ഇന്ദു അമലിന്റെ ആന്ന്…. അമ്മ മരിക്കുന്നെന് മുൻപും എന്നോട് അത് തന്നല്ലേ പറഞ്ഞെ… പിന്നെങ്ങനാ ഞാൻ വേറെ ഒരാളെ ആ സ്ഥാനത്തു കാണുക… ‘

Leave a Reply

Your email address will not be published. Required fields are marked *