ഇംഗ്ലീഷ് റോസ്

എല്ലാവർക്കും നമസ്ക്കാരം.. Covid 19 നമ്മൾ കണ്ട ഏറ്റവും വലിയ ഒരു ദുരന്തം ആയികൊണ്ടിരിക്കുകയാണ്.. വീട്ടിൽ ഇരിക്കുന്നതിൽ എല്ലാവര്ക്കും എതിർപ്പ് ഉണ്ട് എന്നറിയാം.. എന്നാലും ആറു കോടി ജനസംഖ്യ മാത്രം ഉള്ള ഇറ്റലിയിൽ ദിവസവും 800 പേര് മരിക്കുന്നു എങ്കിൽ ഇത് 128 കോടിയോളം ജനങ്ങൾ ഉള്ള ഇന്ത്യയിൽ എട്ടായിരമോ, എൺപതിനായിരമോ ആയേക്കാം. ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ.. അത് കൊണ്ട്.. നമ്മൾ നമ്മുടെ ഭാഗം ക്ലിയർ ആക്കുക.. വീട്ടിൽ ഇരിക്കൂ… please break the chain…

പുതിയൊരു പരീക്ഷണം ആയി വന്നിരിക്കുകയാണ് ഞാൻ. ഇഷ്ടപ്പെട്ടാലും ഇഷ്ടപെട്ടില്ലെങ്കിലും അഭിപ്രായം പറയണം. ചില അക്ഷരതെറ്റുകൾ വരുന്നത് കണ്ടില്ല എന്ന് നടിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ആപ്പിൾ ഡിവൈസുകൾ മാത്രമേ ഉള്ളു.. ചില വാക്കുകൾ എത്ര എഴുതിയാലും വരുന്നില്ല. അതുകൊണ്ടാണ്.. കൂടാതെ നല്ല രീതിയിൽ പോകുന്ന കഥയിൽ പച്ച ആയ വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്.. അതും ഇതിന്റെ ഒരു ഭാഗം ആണെന്ന് കരുതി ക്ഷമിക്കണം…

വിത്ത് ലവ്,

മാലാഖയുടെ കാമുകൻ

സുൽത്താൻ ബത്തേരി.. അല്ലെങ്കിൽ sulthan’s battery. ടിപ്പുവിന്റെ കാലത്താണ് വയനാട്ടിലെ പ്രധാന ടൌൺ ആയ ഗണപതിവട്ടം സുൽത്താൻസ് ബാറ്ററി ആയത്. ജൈന ക്ഷേത്രത്തിലെ ആയുധ ശേഖരം ആണ് ഈ പേര് ഉണ്ടാക്കി എടുത്തത്.

ഇപ്പോൾ കാലം മാറി ഇത് സുൽത്താൻ ബത്തേരി ആയി. കൂടുതൽ ആളുകളും ഇവിടെ വന്നു കയറിയവർ ആണ്. കോട്ടയത്ത് നിന്നും, കൊല്ലത്തു നിന്നും എന്ന് വേണ്ട എല്ലാ സ്ഥലത്തെയും ആളുകൾ ഉള്ള ഒരു നാട്. കാടിന്റെ ഉള്ളിൽ ആദിവാസികളും ഉണ്ട്. വളരെ ഏറെ ചരിത്രം ഉള്ള ഒരു നാട് കൂടി ആണ് വയനാട്. അതിൽ എടക്കൽ ഗുഹ മുതൽ പഴശ്ശി രാജ ചരിത്രങ്ങൾ അടങ്ങിയ.. പിന്നെ ദാ ഇപ്പോൾ രാഹുൽ ഗാന്ധി വരെ വന്നു മത്സരിച്ച ഒരു സ്ഥലം. നല്ല തണുത്ത കാലാവസ്ഥ, കുറെ അതികം ടൂറിസ്റ്റ് കേന്ദ്രങ്ങൾ.. അങ്ങിനെ പറഞ്ഞാൽ തീരാത്ത വിശേഷങ്ങൾ ഉള്ള ഒരു നാടാണ് വയനാട്..

ടൗണിൽ നിന്ന് മാറി ഒരു 5 കിലോമീറ്റർ ദൂരത്താണ് ഞാൻ താമസിക്കുന്നത്.

ഞാൻ ഒരു ബാങ്ക് ജോലിക്കാരൻ ആണ്. അഭി. അതാണ് എന്റെ പേര്. അഭിശാലോം ജോൺ എന്നാണ് മൊത്തം പേര് എന്നാൽ അഭി എന്ന് എല്ലാവരും വിളിക്കും. 27 വയസ്.

5’10” പൊക്കം വെളുപ്പിനോട് മുൻ‌തൂക്കം ഉള്ള കളർ, ഉറച്ച ശരീരം. ഇതൊക്കെയാണ് ഞാൻ.

വീട്ടിൽ അച്ഛൻ, റിട്ടയേർഡ് ബാങ്കർ ആണ്. അമ്മ, പിന്നെ അനിയത്തി. അവൾ mba ചെയ്യുന്നു. അപൂർവ ജോൺ. അതാണ് അവളുടെ പേര്. പ്രായം 24. നല്ലൊരു സുന്ദരി ആണ് എന്റെ അനിയത്തി.. ഒത്തിരി ഇഷ്ടമാണ് എനിക്ക് അവളെ. ഇഷ്ട്ടം എന്ന് വച്ചാൽ എന്റെ ജീവൻ..

ഞങ്ങൾ താമസിക്കുന്നത് മനോഹരമായ ഒരു ഇരുനില വീട്ടിൽ ആണ്. മുകളിലെ ഒരു റൂമിൽ ഞാനും മറ്റുള്ള റൂമിൽ അവളും. അച്ഛനും അമ്മയും താഴെ..

സന്തോഷത്തിൽ ജീവിക്കുന്ന ഒരു കുടുംബം.
ഞായർ.. രാവിലെ 6 മണി

സുഖിച്ചു കിടന്നിരുന്ന എന്റെ ദേഹത്തേക്ക് എന്തോ വന്നു വീണപ്പോൾ ഞെട്ടി എണീറ്റു ഞാൻ. വേറെ ആരും അല്ല. എന്റെ അനിയത്തി ആണ്. അപൂർവ. റോസ് എന്നാണ് ഞങ്ങൾ അവളെ വിളിക്കുന്നത്.. കാണാനും റോസാപ്പൂവ് പോലെ തന്നെയാണ് അവൾ.

എന്റെ ദേഹത്തേക്ക് ചാടി കയറി എന്നെ കുലുക്കി വിളിച്ച കാഴ്ച ആണ് ഇപ്പോൾ കണ്ടത്. 24 വയസു ആയിട്ടും പെണ്ണിന് കുട്ടിക്കളി മാറിയിട്ടില്ല..

“ഡീ.. പോയെ.. ഞാൻ ഉറങ്ങട്ടെ…!”

“ഒന്ന് പോ അഭി… പള്ളിയിൽ പോണം.. എണീക്കു…” എന്ന് പറഞ്ഞു അവൾ എന്റെ കവിളിൽ കടിച്ചു..

“ആ…. നിന്നെ കൊല്ലും ഞാൻ..” എന്ന് പറഞ്ഞു ചാടി എണീറ്റെങ്കിലും അവൾ ഓടി അവളുടെ റൂമിൽ കയറിയിരുന്നു.. അവൾ ഓടുന്ന കാഴ്ച കണ്ടു ഞാൻ തല തിരിച്ചു. ഉറങ്ങുമ്പോൾ ഇടുന്ന കുട്ടി നിക്കറും ചെറിയ ബനിയനും ഇട്ടു വന്നിട്ടാണ് അവൾ ഇത്ര അഭ്യാസം ഇവിടെ കിടന്നു കാണിച്ചത്.. ഒരു നാണവും ഇല്ലാത്ത സാധനം..

ഇതൊക്കെ ആണ് അവൾ..

ഞാൻ കുളിച്ചു ഒരു കറുത്ത ജീൻസും വെള്ള ഫുൾ സ്ലീവ് ബനിയനും എടുത്തിട്ടു. അതിനു ചേരുന്ന ഒരു വെളുത്ത അഡിഡാസ് ഷുസും ഇട്ടു താഴ്ത്തേക്കു വന്നു. അച്ഛൻ റെഡി ആകുന്നു.

അമ്മ ഭക്ഷണം എടുത്തു വെക്കുന്ന തിരക്കിൽ ആണ്.

“ഡാ അവൾ എവിടെ?” എന്നെ കണ്ടതും അമ്മ ചോദിച്ചു..

“അവൾ എന്നെ എണീപ്പിച്ചിട്ടു വന്നില്ലേ? ഡ്രസ്സ് മാറുകയായിരിക്കും..” എന്ന് പറഞ്ഞു ഞാൻ പ്ലേറ്റിൽ രണ്ടു ഇഡലി എടുത്തു ചട്ണി ഒഴിച്ചു കഴിക്കാൻ തുടങ്ങി..

റോസ് മുകളിൽ നിന്ന് ഓടി ഇറങ്ങി വന്നു എന്റെ പ്ലേറ്റ് പിടിച്ചു വാങ്ങി അതിൽ നിന്ന് തിന്നാൻ തുടങ്ങി.. അവൾ അങ്ങനെ ആണ്. കൊഞ്ചിച്ചാണ് ഇവളെ വളർത്തിയത്. വീട് വിട്ടു പോകാൻ ഇഷ്ടമല്ല എന്ന് പറഞ്ഞാണ് അവൾ ഇത്ര നാളും കല്യാണം പോലും കഴിക്കാതെ വാശി പിടിച്ചു നടക്കുന്നത്..

ഞാൻ പിന്നെ പറ്റിയ ആരെയും ഇതുവരെ കാണാത്തതു കൊണ്ട് ഒറ്റത്തടി ആയി നിൽക്കുന്നു.

“ഈ പെണ്ണിനെക്കൊണ്ടു… നിനക്ക് വേറെ എടുത്തു കഴിച്ചാൽ എന്താ? “ അമ്മ അവളോട് ദേഷ്യപ്പെട്ടു..
“അമ്മെ അവൾ കഴിച്ചോട്ടെ… “ എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ “നീയാണ് ഇതിനൊക്കെ വളം വച്ച് കൊടുക്കുന്നത്…” എന്ന് അമ്മ എന്നെ കുറ്റപ്പെടുത്തി.

അപ്പോഴേക്കും അവൾ രണ്ടുമൂന്നു ഇഡലി കൂടി എടുത്തു വേഗം എന്റെ മടിയിൽ ഇരുന്നു എന്റെ വായിലേക്ക് ഇഡലി കഷ്ണം വച്ചിട്ട് അമ്മയെ നോക്കി കൊഞ്ഞനം കുത്തി..

അമ്മ അത് കണ്ടിട്ട് ചിരിയോടെ തലയ്ക്കു കൈ കൊടുത്തു റൂമിലേക്ക് പോയി..

ഇതാണ് ഇവിടുത്തെ അവസ്ഥ..

ഞാൻ അതിൽ നിന്ന് എടുത്തു കഴിച്ചു കുറച്ചു അവളുടെ വായിലും വച്ചു കൊടുത്തു.. ചായയും കുടിച്ചു ഞാൻ കൈ കഴുകി പുറത്തു ഇറങ്ങി.

വീട്ടിൽ ഒരു ഹോണ്ട സിറ്റിയും രണ്ടു ബൈക്കും ഉണ്ട്. രണ്ടും ഞാൻ വാങ്ങിയതാണ്. ഒരു റോയൽ എൻഫീൽഡ് ക്ലാസിക് 500 പിന്നെ ഒരു bmw g310r. അത് കൂടുതലും ഓടിക്കുന്നത് എന്റെ അനിയത്തി തന്നെ ആണ്. ചുരുക്കി പറഞ്ഞാൽ ഒരു മരംകേറി കൂടി ആണ് അവൾ.

ഞാൻ ചുവന്ന കളർ ഹോണ്ട സിറ്റി ഒന്ന് തുടച്ചു. അപ്പോഴേക്കും അച്ഛൻ റെഡി ആയി വന്നു. റോസും അച്ഛന്റെ തോളിൽ തൂങ്ങി ഒപ്പം ഉണ്ട്. ഇളം റോസ് നിറമുള്ള ചുരിദാർ അണിഞ്ഞു, ചെറുതായി കളർ ചെയ്ത മുടി വിടർത്തിയിട്ടു, നീലകല്ലുകൾ വച്ച കമ്മലും മാലയും വളകളും… സുന്ദരി തന്നെ എന്റെ റോസ്.. എന്ന് ഞാൻ മനസ്സിൽ പറഞ്ഞു അവളെ നോക്കി. ഞാൻ നോക്കിയതും അവൾ ഒന്ന് പുഞ്ചിരിച്ചു.. അവൾക്കറിയാം ഞാൻ എന്താ ഇപ്പോൾ ചിന്തിച്ചത് എന്ന്.. ഒരേ മനസാണ് ഞങ്ങൾക്ക്. മുഖം ഒന്ന് മാറിയാൽ തന്നെ ഉള്ളിൽ എന്താണെന്നു മനസിലാക്കാൻ കഴിയും..

അമ്മയും കൂടി വന്നപ്പോൾ അവൾ ചാടി കേറി ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു.. ഇനി അവളോട് പറഞ്ഞിട്ടു കാര്യമില്ല എന്ന് അറിയുന്നതുകൊണ്ടു ഞാൻ മുൻപിൽ ഇരുന്നു. അച്ഛനും അമ്മയും പുറകിൽ കയറി..

Leave a Reply

Your email address will not be published. Required fields are marked *