( ഇതൊരു പ്രണയ കഥയാണ്…. കമ്പി ഇല്ലാത്തത് കൊണ്ട് തെറി വിളിക്കരുത്…😬😬😬)
തണുത്ത് മരവിച്ച് ഒരു ആശുപത്രിയുടെ സിമന്റ് ബെഞ്ചിൽ ഇങ്ങനെ ഒരു ഇരിപ്പ് ഞാൻ ഒട്ടും തീക്ഷിച്ചിരുന്നില്ല….ഇവിടെ എല്ലാം എന്റെ തെറ്റുകളാണ്….. പാപിയാണ് ഞാൻ…. ഓരോ ആശുപത്രി വരാന്തകൾക്കും ഒരുപാട് കഥകൾ പറയാനുണ്ടാകും. സഹനത്തിന്റെ വേദനയുടെ സന്തോഷത്തിന്റെ… ഇന്ന് ആ കഥകൾക്ക് ഒപ്പം ഒന്നുകൂടി.. എന്റെ കഥ സന്തോഷത്തിന്റെ ആണോ അതോ വേദനയുടെയോ.. അതിന്റെ അവസാനഫലം ഇന്നാകും.. ഫലം എന്ത്തന്നെ ആണെങ്കിലും അതിന്റെ ഉത്തരവാദിത്തം എനിക്ക് മാത്രം ആണ്.. എല്ലാത്തിനും കാരണക്കാരനും ഞാൻ തന്നെ.. ഈ ആശുപതി വരാന്തയിൽ എന്റെ കഥ കൂടി ലയിക്കട്ടെ….
******************************************
“അമലേട്ട ഈ വാടാമുല്ല പൂക്കൾ എന്ത് രസാല്ലേ… എന്തൊരു ഭംഗിയാ ഇത് ഇങ്ങനെ പൂത്തുലഞ്ഞുനിക്കുന്നേ കാണാൻ.. അമലേട്ടന് ഇഷ്ടല്ലേ…. ”
‘അമലേട്ടൻ’…. ഒരാളെ അങ്ങനെ വിളിച്ചിട്ടുള്ളു… ഓർമവച്ച കാലംമുതൽ ആ ശബ്ദം എപ്പോളും കൂടെ ഉണ്ടായിരുന്നു…
ബാക്കി ഉള്ളവർക്കെല്ലാം താൻ അപ്പു ആയിരുന്നു… ചിലർ വേറെ പേരുകളും വിളിച്ചിട്ടുണ്ട്.. ഒരുകാലത്ത് അമലേട്ടൻ എന്ന വിളി കാതിൽ കുളിരണിയിച്ചതായിരുന്നു… പിന്നീട് അത് തന്നെ തനിക്ക് ഇഷ്ടമല്ലാതെ ആയി..
എട്ടാം ക്ലാസിൽ പടിക്കുമ്പോളായിരുന്നു അച്ഛന്റെ മരണം.. ഉത്തരത്തിൽ അച്ഛൻ തൂങ്ങി ആടുമ്പോൾ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണീർ പോലും പൊഴിക്കാൻ ആവാതെ വിറങ്ങലിച്ചുനിന്ന അമ്മയുടെ മുഖം ആ പതിനാല് വയസുകാരൻ ഇന്നും മറന്നിട്ടില്ല… എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ പോലും കഴിയാത്ത പ്രായം ഉള്ള കുഞ്ഞനുജത്തിയെ ചേർത്തുപിടിക്കാനേ അന്ന് കഴിയുമായിരുന്നുള്ളൂ…
അച്ഛന്റെ ശവശരീരം പോലും കാണാൻ ബന്ധുക്കൾ വരാതിരുന്നപ്പോൾ കാര്യങ്ങളുടെ കിടപ്പ് വശം മനസിലാവുകയായിരുന്നു…
അപ്പോളും ആൾകൂട്ടത്തിൽ എന്നെ നോക്കി വിതുമ്പുന്ന രണ്ടു കണ്ണുകൾ ഞാൻ കണ്ടിരുന്നു…… വാടാമുല്ലപ്പൂക്കൾ ഇഷ്ടപ്പെട്ടിരുന്ന കരിനീലകണ്ണുകാരി… പിന്നീട് ഓരോദിവസവും കൂടുതൽ കൂടുതൽ കാര്യങ്ങൾ മനസിലായി.. സ്വന്തം അമ്മാവൻ കൂടെ നിന്ന് ചതിച്ചതാണ്.. അമ്മയുടെ ആങ്ങള…. എന്റെ കരിനീലകണ്ണുകാരിയുടെ അച്ഛൻ… എന്റെ മുറപ്പെണ്ണിന്റെ അച്ഛൻ..
കടക്കാർ വീട്ടിൽ കേറിയിറങ്ങി. വീടും പറമ്പും വിറ്റ് കടം വീട്ടി വാടക വീട്ടിലേക്ക് ചേക്കേറി. അവിടെ ഒരു യുദ്ധം ആരംഭിക്കുകയായിരുന്നു.. ആരോടും പരിഭവം പറഞ്ഞിട്ടില്ല.. വാശി മാത്രം ആയിരുന്നു ഉള്ളിൽ… പക.. അതിന്റെ അഗ്നി ഉള്ളിനെ ചുട്ടുപൊള്ളിച്ചു..
ഒരുവശത്ത് അമ്മാവൻ പ്രതാപിയായി ജീവിച്ചിപോന്നു.. കൂടെപ്പിറപ്പിന്റെ ജീവിതം ഇല്ലാതാക്കി തെരുവിലേക്ക് വലിച്ചെറിഞ്ഞിട്ട്…
ഒന്ന് മാത്രം മാറാതെ നിലനിന്നു… കരിനീലകണ്ണുകാരിയുടെ ‘അമലേട്ടൻ ‘..
എന്റെ പക അവളിലേക്കും നീണ്ടിരുന്നു… ഒരു ആറാം ക്ലസുകാരിക്ക് അത് മനസിലാക്കാൻ സമയം എടുത്തിട്ടുണ്ടാകും.. പൂർണമായും അവളെ അവഗണിച്ചു.. അവളെകാണുമ്പോൾ അച്ഛന്റെ കൊലപാതകിയെ ഓർത്തു.. അല്ലെങ്കിലും ജീവിക്കാനുള്ള തത്രപ്പാടിൽ അവളെ ഞാൻ മനഃപൂർവം അവഗണിക്കേണ്ടി വന്നില്ല.. അതങ്ങനെ സ്വയം സംഭവിക്കുകയായിരുന്നു..
രാവും പകലും പണിയെടുത്തു.. കിട്ടുന്ന സമയത്ത് ക്ലാസിന് പോയി.. അനുജത്തിയെ പഠിപ്പിച്ചു… ഉത്തരവാദിത്തങ്ങൾ നീണ്ടുനിവർന്നകിടക്കുന്നു….
എന്നും എവിടെയെങ്കിലും എന്നെ കാത്ത് അവൾ നിൽക്കുമായിരുന്നു.. ചിലപ്പോൾ അമ്പലത്തിനുമുന്പിൽ ചിലപ്പോൾ വഴിയോരങ്ങളിൽ… ഒന്നും പറ്റിയില്ലെങ്കിൽ ക്ലാസിന് മുന്നിൽ പലപ്പോളും നിൽക്കുന്നത് കാണാം….
അച്ഛന്റെ മരണശേഷം ആദ്യമായി അവൾ കാണാൻ വന്നത് എനിക്കിപ്പോളും ഓർമയുണ്ട്..
‘”അമലേട്ടാ… നിക്കുന്നേ… ഞാനും സ്കൂളിലേക്കല്ലേ… എന്തെ എന്നും എന്നെ നോക്കി നിക്കുന്ന ആൾ ഇന്ന് എന്നെ മറന്നോ…”
പറഞ്ഞതീർന്നപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു.. തൊണ്ടയിടറിയിരുന്നു… ഞാൻ ഒന്നും മിണ്ടാതെ നടന്നകന്നു… അവൾ വീണ്ടും ഓടി അടുത്തെത്തി എന്റെ കൈയിൽ ഇറുക്കി പിടിച്ചു..
