വാടാമുല്ലപ്പൂക്കൾ

‘ അപ്പച്ചിയെ ഒന്ന് കാണാൻ കൂടി സമ്മതിക്കാത്തത് എന്താ അമാലേട്ടാ… അത്രയ്ക്ക് എന്ത് തെറ്റാ ഇന്ദു അമലേട്ടനോട് ചെയ്തത്.. ‘

‘ ആ വലിയ വീട്ടിൽ ഞാൻ ഒറ്റയ്ക്കാന്ന് പറഞ്ഞതല്ലേ …. ഒന്ന് വിളിച്ചു കൂടാരുന്നോ… ഒരു വേലക്കാരിയായിട്ടെങ്കിലും….. സന്തോഷത്തോടെ ഞാൻ വരില്ലാരുന്നോ… ദുഷ്ട്ടനാ…. എനിക്ക് കാണണ്ട ഇനി… ‘

ഇങ്ങനെ എന്നോട് പറയാനുള്ള പരാതിയും പരിഭവവും അതിൽ നിറഞ്ഞു നിന്നു….. ഓരോ പേജും എന്റെ കണ്ണീർ വീൺകുതിർന്നു… അതിൽ അവസാനത്തെ പേജ് ഇങ്ങനെ ആയിരുന്നു…

‘ എനിക്ക് ഇവിടെ പറ്റണില്ല അമാലേട്ടാ… ഒരു പെൺകുട്ടി ഒറ്റയ്ക്ക് വീട്ടിൽ ആയാൽ ഉള്ള പ്രശ്നം ഏട്ടന് അറിയാല്ലോ… സഹിക്കാൻ പറ്റണില്ല…. ഞാൻ അങ്ങട് വരുവാ… ഒരു വേലക്കാരി ആയിട്ടെങ്കിലും ഞാൻ അവിടെ നിന്നോളാം.. അതിനും സമ്മതല്ലേൽ ഇന്ദു അവിടെ തന്നെ ജീവിതം അവസാനിപ്പിക്കും … ‘

എന്റെ ചുറ്റും ഭൂമി കറങ്ങുന്നത് എനിക്ക് അറിയാൻ സാധിച്ചു….. കണ്ണിൽ ഇരുട്ട് മൂടുന്നു…. എത്ര ദുഷ്ടനാണ് ഞാൻ… എത്ര ജന്മം കഴിഞ്ഞാലും എത്ര ഗംഗയിൽ മുങ്ങിയാലും ഈ പാപം എന്നെ വിട്ട് പോകില്ല…. എന്റെ കഥ ഈ ആശുപത്രി ചുമരുകൾ ഏറ്റു പറയണം…. ഒരു പെണ്ണിന്റെ സഹനത്തെ പറ്റി… ഒരാണും ഒരിക്കലും ഇങ്ങനെ ആകരുതെന്ന് ഉറപ്പാക്കാൻ വേണ്ടി…

ദൈവമേ….. കുറച്ച് ജീവനോടെ എങ്കിലും അവളെ എനിക്ക് തരു… പോന്നപോലെ നോക്കിക്കോളാം ജീവിതകാലം മുഴുവൻ…
എന്തായാലും ഒരു കാര്യം ഉറപ്പാണ്… ഞങ്ങൾ ഒരുപോലെയെ ഈ ആശുപത്രിക്ക് പുറത്ത് പോകു…. അത് ജീവനോടെ ആണെങ്കിലും… അല്ലെങ്കിലും…..
അങ്ങനെ പ്രാർത്ഥിക്കാനും അവളെ നേടാനും ഉള്ള അർഹത എനിക്കില്ലായിരിക്കാം… പക്ഷെ ഇനി നഷ്ടപ്പെടുത്താൻ വയ്യ…..

” ആ തലയ്ക്ക് അടിയേറ്റ പെൺകുട്ടിയുടെ കൂടെ വന്നത് നിങ്ങൾ അല്ലെ… ഡോക്ടർ തിരക്കുന്നുണ്ട് ”
സിസ്റ്ററുടെ വിളിച്ചു പറഞ്ഞു…
ഇനി കഥ ഞാൻ പറയേണ്ടതില്ല…. ഇനി നടക്കുന്നതിന് നിങ്ങൾ ആണ് സാക്ഷികൾ

” ഡോക്ടർ എന്റെ ഇന്ദുവിന് എങ്ങനെ ഉണ്ട്.. ”

“സീ… ഹെഡ് ഇഞ്ചുറി അല്പം സീരിയസ് ആയിരുന്നു… ഓപ്പറേഷൻ കഴിഞ്ഞിട്ടുണ്ട്…. 12 മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ പറ്റു… മരുന്നുകളോട് റെസ്പോണ്ട് ചെയ്ത് തുടങ്ങിയാൽ പിന്നെ കുഴപ്പം ഉണ്ടാകില്ല…. ബൈ ദി ബൈ നിങ്ങൾ കുട്ടിയുടെ ആരാണ്??..”

” ഹസ്ബൻഡ് ആണ് ഡോക്ടർ.. അമൽ… ”
അതെ… അങ്ങനെ പറയാനാണ് തോന്നിയത്…

പിന്നീട് പ്രാർത്ഥനയുടെ നിമിഷങ്ങൾ ആയിരുന്നു…. നിമിഷങ്ങൾ യുഗങ്ങൾ പോലെ തോന്നി… ഉറക്കം നഷ്ടപ്പെട്ടു നീണ്ട കാത്തിരുപ്പ്….
“ഗുഡ്മോർണിംഗ് ഡോക്ടർ… ”

“ഗുഡ്മോർണിംഗ്… ഇരിക്കു… അമൽ… ഞാൻ പറയാൻ പോകുന്നത് വളരെ സമചിത്തതയോടെ കേൾക്കണം… താങ്കളുടെ വൈഫിന് ഇപ്പോൾ കുഴപ്പം ഒന്നുമില്ല ”

വേനലിൽ മഴപെയ്ത അവസ്ഥയായിരുന്നു അപ്പോൾ ഉള്ളിൽ

” പക്ഷെ ഹെഡ് ഇഞ്ചുറി ക്രിട്ടിക്കൽ ആയിരുന്നതിനാൽ കുട്ടി പഴയതെല്ലാം മറന്നുപോകാൻ ചാൻസ് ഉണ്ട്… ലൈക് ഷോർട് ടെർമ് മെമ്മറി ലോസ്… ബട്ട്‌ ഡോണ്ട് വറി എപ്പോൾ വേണമെങ്കിലും ഓർമ തിരിച്ചുവരാം…”

അത് എനിക്ക് വല്യ വിഷമം ഉണ്ടാക്കിയില്ല… ഞാൻ കാണിച്ച അവഗണന എല്ലാം അവൾ മറക്കട്ടെ….. ദൈവം രണ്ടാമത് എനിക്ക് താന്ന പുണ്യമാണ് അവൾ… ഇനി ആ കണ്ണ് നിറയ്ക്കാതെ ഞാൻ നോക്കിക്കോളാം…

ഇനി നാട്ടിലേക്ക് ഒരു മടക്ക യാത്ര ഇല്ല… ഇവിടുന്ന് ഡിസ്ചാർജ് ആയാൽ അടുത്ത ദിവസം ഞങ്ങളുടെ വിവാഹം ആണ്…. അവളുടെ മാത്രം അമലേട്ടനായി…. അവളുടെ ഭർത്താവായി…. ഞങ്ങളുടെ മാത്രം ലോകത്തിലേക്ക്….. ഒരുപാട് വാടാമുല്ല പൂക്കളുമായി…..

**********************************************

“ഹായ് ഫ്രണ്ട്‌സ് ഞാൻ ഇന്ദു ആണ്…. അമലേട്ടന്റെ മാത്രം ഇന്ദു…. നമ്മൾ ഒരു കാര്യം ശ്കതമായി ആഗ്രഹിച്ചാൽ അത് നമ്മുക്ക് കിട്ടും എന്ന് പൗലോ കൊയ്‌ലോ പറഞ്ഞത് വളരെ ശരിയാണന്നേ.. അതല്ലേ എനിക്ക് എന്റെ അമലേട്ടനെ കിട്ടിയേ….. ”

ഇപ്പോൾ നിങ്ങൾ വിചാരിക്കും ഈ സാധനത്തിന്റെ അല്ലെ കിളി പറന്ന് പോയതെന്ന്… അതെ.. ആ ഷോർട് മെമ്മറി ലോസ്…. ഐ റിപീറ്റ്…. ഷോർട്…. അത് തീരെ ചെറുതാരുന്നെന്നെ…

ഒരു ദിവസം ഉറക്കം ഉണർന്ന ഞാൻ കണ്ടത് എന്റെ തല അമലേട്ടന്റെ നെഞ്ചിൽ വച്ചിരിക്കുന്നതാണ്.. ഞെട്ടി ഞാൻ ചാടി എഴുന്നേറ്റു… കണ്ണാടിയിൽ എന്റെ രൂപം കണ്ട ഞാൻ തന്നെ അത്ഭുതപ്പെട്ടുപോയി…. കഴുത്തിൽ താലി… സീമന്തരേഖയിൽ സിന്തൂരം…. ഒരു ഞെട്ടലോടെയും അതിലുപരി സന്തോഷത്തോടെയും ഞാൻ അറിഞ്ഞു .. ഞാൻ ഒരു ഭാര്യ ആയിരിക്കുന്നു…. എന്റെ ആഗ്രഹങ്ങൾ പൂര്ണമാകാൻ തുടങ്ങിയിരിക്കുന്നു…. ആദ്യം സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി… പിന്നെ വേണ്ടന്ന് വച്ചു പതിയെ വന്ന് അമലേട്ടന്റെ നെഞ്ചിൽ തലവച്ചു കിടന്നു…..

ഇപ്പോളെ ഞാൻ ഏട്ടന്റെ സ്നേഹം അനുഭവിച്ചുകൊണ്ടിരിക്കുവാ….
നിങ്ങൾക്കറിയാവോ… പണ്ട് എന്നെ കണ്ടാൽ തിരിഞ്ഞ് പോകുന്ന ആൾ ഇപ്പൊ എപ്പോളും എന്റെ കൂടെയുണ്ട്… എന്നെ ഇന്ദുട്ടിന്നെ വിളിക്കാറുള്ളു … പിന്നെ പഴയ കരിനീലകന്നുകാരിയെന്നും….

ഒരുപാട് വാടാമുല്ല പൂക്കൾ വിടരുന്ന ഇവിടെ ആ നെഞ്ചിൽ എന്റെ ലോകം ചുരുങ്ങി പോയിരിക്കുന്നു….

എനിക്ക് എല്ലാം ഓർമ ഉണ്ടെന്ന് അമലേട്ടനോട് ഞാൻ പറഞ്ഞിട്ടില്ല… പറയും… ഇപ്പോളല്ല… അടുത്ത മകരം ഒന്നിന്…. ഒരുപാട് വാടാമുല്ല പൂക്കൾ സമ്മാനമായി കൊടുത്തിട്ട്…. അന്ന് ഞങ്ങളുടെ കൂടെ ഒരു പുതിയ കുഞ്ഞു അതിഥി കൂടെ ഉണ്ടാകും…. എന്റെ പ്രണയം അന്ന് സമ്പൂർണമാകും….. എന്നെന്നും ഈ വാടാമുല്ലകളുടെ ലോകത്ത്….

ശുഭം……

സ്നേഹത്തോടെ

രുദ്ര

Leave a Reply

Your email address will not be published. Required fields are marked *