വാലന്റൈൻസ് ഡേ💕 1

ജീവൻ ഉത്സാഹത്തിൽ ജോലിയെടുക്കുന്നത് മെറിൻ നോക്കിക്കണ്ടു . അവളും എന്തൊക്കെയോ സംസാരിച്ചുകൊണ്ട് അവനെ സഹായിച്ചു .

“” താങ്ക്സ് മെറിൻ . ഇത്രയും ഭംഗിയായി എല്ലാം അടുക്കി വെച്ചതിന് “”‘

ഫ്ലാറ്റ് മുഴുവൻ ഭംഗിയാക്കി വെച്ചിരിക്കുന്നത് കണ്ട ജീവൻ കണ്ണ് മിഴിച്ചു .ആഹാരം കഴിച്ചയുടനെ ഓഫീസിൽ നിന്ന് അർജെന്റ് കോൾ വന്നപ്പോൾ ഓടി പോയതായിരുന്നു ജീവൻ .

“‘ പച്ചമാങ്ങാ ജ്യൂസ് . ഹ്മ്മ് .. കൊള്ളാം . താനിപ്പോഴും പാചക പരീക്ഷണങ്ങൾ ഉണ്ടല്ലേ ..നന്നായിട്ടുണ്ട് , പുതിനയുടെ രുചി നാവിൽ “” ഫ്രഷായി വന്നപ്പോഴേക്കും ഗ്ലാസിൽ ഫ്രഷ് ജ്യൂസുമായി വന്ന മെറിനെ നോക്കിയവനത് , ഒരിറക്ക് കുടിച്ച ശേഷം പറഞ്ഞപ്പോൾ മെറിന്റെ കണ്ണുകളിൽ അഭിമാനം തിരതല്ലി .

“‘ദം ബിരിയാണിയുടെ അത്രയും ആയിട്ടില്ല കേട്ടോ എന്റെ ജ്യൂസ് . ജീവൻ കിച്ചണിൽ കയറുന്നത് ഞാനാദ്യം കാണുവാ . അതും ഇത്ര ടെയ്സ്റ്റി ആയിട്ടുള്ള ബിരിയാണി . അൺ ബിലീവബിൾ “”’

“” തനിച്ചായപ്പോൾ കിച്ചണിൽ കയറി പോയതാ . എനിക്കാരും ഹെൽപ്പിന് ഇല്ലല്ലോ ചെയ്തു തരാൻ “”

“”സമയം അഞ്ചര . ജീവനിന്ന് എന്താണ് പ്രോഗ്രാം ?”’

“‘ നതിങ് … മെറിന്റെ ഇഷ്ടം പോലെ .എന്തെ ? എവിടേലും പോകാനുണ്ടോ ?”’

“‘എവിടേലും ഒന്ന് പോയാലോ . നമ്മളൊന്നിച്ചുള്ള അവസാന ദിനമല്ലേ ?””
“‘ അങ്ങനെ പറയാം . പക്ഷെ എന്റെ മുന്നിൽ എന്നും മെറിനുണ്ടല്ലോ . മിക്കവാറും ഓഫീസിൽ പോകാനിറങ്ങുന്ന സമയത്താവും ഞാനുമിറങ്ങുക “”‘

“‘ഞാൻ കാണാറില്ലലോ ജീവനെ . ഞാൻ പോകാനായി മാറി നിന്നിട്ടുണ്ടാവുമല്ലേ .”‘

ജീവനാ ചോദ്യത്തിന് നേരെ മുഖം തിരിച്ചു .

“‘ ഒരഞ്ചു മിനുട്ട് ജീവൻ ..ഞാനീ ഡ്രെസ്സൊന്ന് മാറി വരട്ടെ …ഹേയ് ..നോക്കണ്ട . അഞ്ച് മിനുട്ട് മതി എനിക്ക് .”‘ ജീവൻ നോക്കിയപ്പോൾ മെറിൻ ചിരിയോടെ പറഞ്ഞു .

“‘എങ്ങോട്ടാ ജീവൻ ? ബീച്ച് , മ്യൂസിയം അതോ സിനിമക്കോ ?”’ കാർ മുന്നോട്ട് പായുമ്പോൾ മെറിൻ ജീവനെ നോക്കി ചോദിച്ചു .

“” അൽപകലെ ഒരു കുന്നുണ്ട് . എപ്പോഴും തണുത്ത കാറ്റടിക്കുന്ന ഒരു പ്രദേശം . തനിച്ചായെന്ന തോന്നലുണ്ടാവുമ്പോൾ ഞാൻ അവിടെച്ചെന്നിരിക്കാറുണ്ട് . എന്റെ ടെയ്സ്റ്റ് അല്ലല്ലോ മെറിന് . ഇഷ്ടപ്പെടുമോയെന്നറിയില്ല അവിടം “”””’

” എനിക്കിപ്പോഴങ്ങനെ പ്രത്യേകിച്ച് ടെയ്സ്റ്റ് ഒന്നുമില്ല ജീവൻ . പ്രണയിച്ചു വിവാഹം കഴിച്ചപ്പോഴേ വീട്ടുകാരുടെ മുഖം മാറിയത് ജീവൻ കണ്ടതാണല്ലോ . ഡൈവോർസ് കൂടെയായപ്പോൾ അത് പൂർത്തിയായി . “‘ മെറിന്റെ വാക്കുകൾ പതറി .

“”‘ ജീവനെ തോൽപ്പിക്കാനാണ് , തനിച്ചു ജീവിക്കുന്നത് കാണിച്ചു കൊടുക്കാനാണ് ജീവന്റെ മുന്നിൽ തന്നെയുള്ള ഫ്ലാറ്റിൽ താമസം തുടങ്ങിയതെന്ന് ജീവൻ പറഞ്ഞെന്നറിഞ്ഞു . ജീവൻ എന്നെ ഒളിച്ചിനി മാറി നിൽക്കേണ്ട . ജിഎം തിരിച്ചു വരുന്നതിനാൽ ആ ഫ്ലാറ്റ് ഞാൻ വിടുവാ . ഒരിക്കലും ജീവന്റെ മുന്നിൽ ജയിക്കാനായിട്ടല്ല ഞാനാ ഫ്ലാറ്റിൽ താമസമാക്കിയത് . . എല്ലാവരാലും ഒറ്റപ്പെട്ട് പോയ ഞാൻ ഒരു ജോലിക്കായി തേടി ,എന്റെ കമ്പനിയിലെ . ജി എമ്മിന്റെ ഫ്ലാറ്റാണ് അത് . ചെറിയ വാടകയും ഓഫീസ് അടുത്താണെന്നതുമാണ് ഞാൻ ആ ഫ്ലാറ്റിൽ താമസിക്കാൻ കാരണമാക്കിയത് . തിരികെ വീട്ടുകാരുടെയടുത്തേക്ക് പോകരുതെന്ന് മാത്രമേ എനിക്കാഗ്രഹം ഉണ്ടായിരുന്നുള്ളൂ .””

“‘ഞാൻ …ഞാനങ്ങനെയൊന്നും പറഞ്ഞിട്ടില്ല മെറിൻ . നീ … സോറി മെറിൻ അവിടെ താമസിക്കാൻ തുടങ്ങിയതെനിക്കൊരു ആശ്വാസമായിരുന്നു . നീയെന്റെ കൺ മുന്നിൽ ..സോറി ..മെറിൻ എന്റെ കണ്മുന്നിൽ ഉണ്ടല്ലോയെന്ന ആശ്വാസം “”
“” നിയമപരമായി ഇന്ന് കൂടി ഞാൻ ജീവന്റെ ഭാര്യയാണ് . നീയെന്നോ താനെന്നോ എടിയെന്നോ ഇഷ്ടം പോലെ വിളിക്കാം . മൂന്നു വർഷം മൂത്തതെങ്കിലും പണ്ട് വിളിച്ചിരുന്ന പോലെ നീയെന്നും എടായെന്നുമൊക്കെ ഞാനും വിളിച്ചോട്ടെ . മെറിൻ എന്ന വിളി കേൾക്കുമ്പോൾ അപരിചിതരെ പോലെ ഒരു ഫീലിംഗ് …”” “‘ മെറിൻ കാറിൽ നിന്നിറങ്ങി ചുറ്റുപാടും നോക്കിക്കൊണ്ട് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *