ജാൻസി ഒരിക്കലും അവന്റെ ഈ മറുപടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവൾക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു. അവൾ രാഗേഷിനെ ഒരു സുഹൃത്ത് എന്ന രീതിയിൽ അത്രക്ക് സ്നേഹത്തോടെ ആണ് കണ്ടിരുന്നത് ഇത് അവൾക്ക് താങ്ങാവുന്നതിലും അതികം ആയിരുന്നു.
അവൾ കിടന്ന് കരഞ്ഞു അവന്റെ ഈ ആവശ്യം ഓർത്തിട്ട് ഇങ്ങനെയായിരുന്നോ അവൻ എന്നെ ഇത്ര ദിവസവും കണ്ടിരുന്നത് എന്ന് ഓർത്തു ജാൻസിക്ക് ഒരുപാട് വിഷമം തോന്നി. അവൾ അങ്ങനെ കിടന്ന് ഉറങ്ങി അവളുടെ ഫോൺ കുറെ റിങ് ചെയ്തു രാഗേഷും മാത്യുവും അവളെ മാറി മാറി വിളിച്ചു.
പിറ്റേന്ന് രാവിലെ ജാൻസി എണീറ്റത് രാഗേഷിന്റെ ഒച്ച കെട്ടിട്ടായിരുന്നു.
തുടരും
