വിവാഹത്തിന് ശേഷം – 2

After Marriage Part 2

[ Author : Kulasthree ] [ www.kambi.pw ] [ previous part ]


 

ഡീ…ഡീ..

ആരോ തട്ടിവിളിക്കുന്ന പോലെ തോന്നി കണ്ണ് തുറന്നപ്പോൾ രുധിയേട്ടൻ ആണ്. എപ്പോഴാ ഞാൻ ഉറങ്ങിപ്പോയെ?  താനീ കണ്ടതൊക്കെ സ്വപ്നമായിരുന്നു എന്ന തിരിച്ചറിവിൽ വല്ലാത്ത നിരാശയും എന്നാൽ നാണവും തോന്നി.

” റൂമിലേക്ക് പോന്നപ്പോൾ ഞാനോർത്തു സാരീ ഉടുത്തു നോക്കാൻ പോയതായിരിക്കും എന്ന്.. ഇവിടെ വന്നപ്പോൾ ദാ സാരിയും കെട്ടിപ്പിടിച്ചു കിടന്നു ഉറങ്ങുന്നു ”

രുധിയേട്ടൻ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും കുറച്ചു മുൻപ് കണ്ട സ്വപ്നത്തിൽ ഉടക്കി കിടക്കുകയായിരുന്നു എന്റെ മനസ്സ്…

ദിവസങ്ങൾ പലതു കടന്നു പോയിട്ടും രുധിന്റെ ഭാഗത്തു നിന്നു യാതൊരു വിധ നീക്കങ്ങകും ഉണ്ടായില്ല.. പല അവസരങ്ങളിലും തന്നെ തീർത്തും അവഗണിക്കുന്നത് പോലെ അവൾക്കു തോന്നി തുടങ്ങി..താനായിട്ട് മുൻകൈ എടുത്തില്ലെങ്കിൽ ഇത് ഒരു വഴിക്ക് പോകുന്ന ലക്ഷണം ഇല്ല..അല്ലേലും ഒരു പെണ്ണ് ഒരുങ്ങി നിന്നാൽ വീഴാത്ത ഏതു ആണാണ് ഉള്ളത് എന്ന് അവൾക്കു തോന്നി.

അത്താഴം കഴിഞ്ഞു കിടക്കാൻ നേരം മുടി കെട്ടി വെക്കുവായിരുന്നു അമ്മു .രുധിൻ പുറത്തു പോയ നേരത്തു റൂമെല്ലാം അടിച്ചു വൃത്തിയാക്കി.. കല്യാണത്തോടനുബന്ധിച്ചു വാങ്ങിയ ഒരു മെറൂൺ സാരീ ചുറ്റി ദേഹം മുഴുവൻ ബോഡി ലോഷൻ പുരട്ടി. മുടിയഴിച്ചു വയറു നന്നേ കാണുന്ന രീതിയിൽ കണ്ണാടിക്ക് മുൻപിൽ നിന്നു…പൊടുന്നനെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു പെട്ടന്ന് പരിഭ്രമവും അതിലേറെ നാണവും അവളെ മൂടി … വാതിൽ തുറന്നു വന്ന രുധിൻ ഇങ്ങനെ ഒരാൾ ഈ മുറിയിൽ ഉണ്ടെന്നു കൂടി ശ്രദ്ധിക്കാതെ നേരെ കട്ടിലിന്റെ ഓരം കേറി കിടന്നു..

എന്നാൽ രുധിന്റെ ആ പ്രവർത്തി അവളെ വല്ലാതെ തളർത്തി . കണ്ണാടിയിലെ തന്റെ പ്രതിഭിംബം തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ തോന്നി.ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് അവളും ഒരറ്റത്തു പോയി കിടന്നു..

കെട്ടിപ്പിടിച്ചു നോക്കിയാലോ?.. ഉറക്കത്തിൽ ആണെന്ന് കരുതിക്കോളും..അല്ലെങ്കിൽ വേണ്ട,ഇഷ്ടപ്പെട്ടില്ലെങ്കിലോ…. എന്തൊക്കെയോ ആലോചിച്ചു രാത്രി ഒരുപോള കണ്ണടക്കാൻ പറ്റിയില്ല..

എന്നും ഉണരുന്നതിന് ഒരുപാട് വൈകി ആണ് അന്ന് ഉണർന്നത്. തിരിഞ്ഞു നോക്കിയപ്പോൾ അതെ കിടപ്പാണ് രുധിയേട്ടൻ..

“എന്തിനാ രുധിയേട്ട.. എന്നിൽ നിന്നു ഇങ്ങനെ ഒഴിഞ്ഞു മാറുന്നെ…രുധിയേട്ടൻ ആഗ്രഹിച്ച പോലെ ആകാൻ എന്താ ഞാൻ ചെയ്യണ്ടേ ? “(അമ്മു ആത്മ )

അൽപ നേരം ആ മുഖത്തേക്ക് നോക്കി കിടന്നിട്ട് ബാത്‌റൂമിൽ കയറി കുളിച്ചു വൃത്തിയായി..കണ്ണാടിക്ക് മുമ്പിൽ നിന്ന് ഒരു പൊട്ടു കുത്തി, നെറ്റിയിൽ സിന്ദൂരം അണിഞ്ഞു.കണ്ണാടിയിലൂടെ നോക്കിയപ്പോൾ കണ്ടു കട്ടിലിൽ കിടന്ന്‌ ഒന്ന് ഞെളിപിരി കൊണ്ടിട്ട് പുതപ്പു തലവഴി മൂടി  വീണ്ടും കിടന്നുറങ്ങുന്ന രുധിനെ..

അടുക്കളയിലേക്ക് ചെന്നപ്പോൾ എന്തൊക്കെയോ ധൃതിയിൽ ചെയ്യുന്നുണ്ടായിരുന്നു അമ്മ..

അടുക്കളയുടെ സ്ലാബിലിരിക്കുന്ന ചായപ്പാത്രം തുറന്നു നോക്കിയപ്പോൾ മട്ട് മാത്രം അവശേഷിച്ച വിധം കാലിയായിരുന്നു.

“ആ…ചായ നേരത്തെ തീർന്നു.. ഇനി വേണമെങ്കിൽ ഇട്ട് കുടിക്കണം.എല്ലാം കൂടി ഒറ്റയ്ക്ക് എന്നെ കൊണ്ട് പറ്റത്തില്ല..”

അവരെ നോക്കി ഒന്ന് തലയാട്ടിയിട്ടു ചായപ്പാത്രം കഴുകി അടുപ്പിൽ വെച്ചു. മധുരമിട്ടു ചായയുമായി നടുമുറിയിലേക്ക് ചെന്നപ്പോഴേക്കും രുധിയേട്ടൻ കുളിച്ചൊരുങ്ങി ഉമ്മറത്തേക്ക് ഇറങ്ങുന്നത് കണ്ടു..

രുധിയേട്ട ചായ.. പിന്നാലെ ധൃതിയിൽ നടന്ന് ചെന്നു പറഞ്ഞെങ്കിലും ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോയി..

“മോളതിങ്ങു തന്നേക്കു.. അവനതൊന്നും പതിവില്ല..”

ഞാൻ വിഷമിച്ചു നിൽക്കുന്നത് കണ്ടിട്ടാവണം അച്ഛൻ ആ ചായ വാങ്ങി.

“പിന്നെ.. ഇങ്ങനൊക്കെ നിന്നാൽ പോരാ.. അവനെ ഒന്ന് നേരെ ആക്കി എടുക്കണം. കുറച്ചു വാശിയും മുൻകോപവും ഉണ്ടന്നേയുള്ളു… ആളൊരു പാവമാ..”

അച്ഛൻ പറഞ്ഞതൊക്കെ വെറുതെ മൂളി കേട്ടു..വീണ്ടും ദിവസങ്ങൾ ഓരോന്നും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലാതെ കടന്നു പോയി.. ഇതിനിടയിൽ അയൽ വീട്ടിലെ സുറുമിയുമായി കൂട്ടായി. ഇവിടെ വന്നതിനു ശേഷം എനിക്ക് കിട്ടിയ ആകെ ഒരു ആശ്വാസം സുറുമി ആയിരുന്നു..

” എടി അതൊക്കെ അന്റെ തോന്നലാ.. ചില ആണുങ്ങൾക്ക് ഉള്ളിൽ സ്നേഹം ഉണ്ടെങ്കിലും പുറത്തു പ്രകടിപ്പിക്കാൻ അറിഞ്ഞൂടാ.. ന്റെ ഇക്ക തന്നെ എന്തൊരു മസ്സില് പിടിത്തമായിരുന്നു.. ഇപ്പോൾ ദേ ഞാൻ പറയാതെ ഒരടി അനങ്ങൂല്ല.. “

സുറുമിയുടെ വാക്കുകൾ ചെറിയ രീതിയിൽ ആശ്വാസം തന്നെങ്കിലും ഉള്ളിൽ എവിടെയോ ഒരു ഭാരം തോന്നി.പിറ്റേന്ന് ഊണൊരുക്കിയും അത്താഴമൊരുക്കിയും ഏട്ടനെയും കാത്തിരുന്നു..എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ട് അന്ന് അർദ്ധരാത്രി നാല് കാലിലാണ് കേറി വന്നത്..

പോകെ പോകെ ഞാൻ ആ വീട്ടിലെ വെറും അടുക്കളകാരി മാത്രമായി മാറി. ഞങ്ങൾക്കിടയിലെ ദൂരം ദിനംപ്രതി കൂടി കൂടി വന്നു.ഞാനെന്നൊരാൾ ആ വീട്ടിലുണ്ടെന്ന യാതൊരു ഭാവവും രുധിയേട്ടനില്ലായിരുന്നു..

രണ്ടും കല്പിച്ചാണ് ഒരു ദിവസം അവൾ ചായയുമായി മുറിയിലേക്ക് ചെന്നത്. കുളികഴിഞ്ഞു അലമാരിയിൽ നിന്നു ഷർട്ട്‌ എടുത്ത് ഇട്ടതിനു  ശേഷം രുധിൻ എന്തെന്ന് അർത്ഥത്തിൽ അവളെ തുറിച്ചു നോക്കി..

“രുധിയേട്ട.. ഇന്ന് മുതൽ കൂട്ടുകാരുമൊത്തു കുടിച്ചിട്ട് വരരുത് ”

“ഓ…ഭാര്യയുടെ അധികാരം കാണിച്ചു വരികയാണോ ”

ഒരു കളിയാക്കി ചിരിയോടെ അവൻ ചോദിച്ചു.

“അ.. അല്ല.. ഭാര്യയായി കണക്കാക്കാൻ ഇഷ്ടല്ലേൽ ഒരു മനുഷ്യ ജീവിയായെങ്കിലും പരിഗണിച്ചൂടെ..എല്ലാരും കുറ്റപ്പെടുത്തുവാ എന്നെ.. എന്റെ കഴിവുകേട് കൊണ്ട രുധിയേട്ടനിങ്ങനെ കുടിച്ചു വീട്ടിൽ കേറാതെ നടക്കണതെന്നു..ഇഷ്ടല്ലാരുന്നേൽ എന്തിനാ ഈ താലി എന്റെ കഴുത്തിൽ കെട്ടി തന്നെ..ഇങ്ങനെ നരകിച്ചു ജീവിക്കാൻ മാത്രം ഞാൻ എന്ത് തെറ്റാ നിങ്ങളോട് ചെയ്തേ..എന്ത് കുറവാ രുധിയേട്ടൻ എന്നിൽ കാണണെന്നു പറ ഞാൻ അത് തിരുത്താം.. ശെരിയാ നിങ്ങൾടത്രേ പഠിപ്പോ പണമോ ഒന്നും എനിക്കില്ല.അതിനു ഇത്ര വലിയ ശിക്ഷ ഞാൻ അനുഭവിക്കണോ.ഒന്ന് സ്നേഹത്തോടെ എന്നെ ഒന്ന് നോക്കുക എങ്കിലും ചെയ്തൂടെ..ഒന്നിനും പറ്റില്ല എങ്കിൽ എന്നെ ഒന്ന് കൊന്നു താ..”

ദേഷ്യത്തോടെയാണ് പറഞ്ഞു തുടങ്ങിയതെങ്കിലും ഒരു പൊട്ടി കരച്ചിലൂടെ അവൾ കട്ടിലിലേക്ക് ഇരുന്നു.

“വട്ടാണോ നിനക്ക്”

വിങ്ങി പൊട്ടി അത്രെയും പറഞ്ഞവളെ തീർത്തും നിസ്സാരവൽക്കരിച്ചു കൊണ്ട് അവൻ മുറിവിട്ടിറങ്ങി..അവന്റെ ബൈക്ക് ശബ്ദമുണ്ടാക്കി മുറ്റത്തുകൂടി പോകുന്നതവൾ കേട്ടു..

ഇത്രയെങ്കിലും പറയണം.. പോത്തിനോട് വേദമോതുന്നതിനു തുല്ല്യമാണെന്ന് അറിയാം. എങ്കിലും നല്ലൊരു നാളേക്ക് വേണ്ടി പ്രതീക്ഷിച്ചു പോവുകയാണ് ..

Leave a Reply

Your email address will not be published. Required fields are marked *