“ അതിനെന്താ ചേച്ചിയുടെ രണ്ടു മക്കളെയും നമ്മളോടൊപ്പം കൂട്ടാം അല്ലോ.. അവരെയും ഞാൻ എന്റെ മക്കളെ പോലെ തന്നെ നോക്കും …”
കീർത്തിക്ക് ചിരിവന്നു…. “ഈ ചെക്കൻ എന്തൊക്കെയാണ് ഈ പറയുന്നത്? “ അവൾ ചിന്തിച്ചു…
“ അപ്പോൾ ആദിത്യൻ ചേട്ടനെയോടാ? ആൾ ഇത് എങ്ങനെ സഹിക്കും? ഞാൻ ഇല്ലാതെ ആയാൽ പുള്ളി എന്തെങ്കിലും കടുംകൈ ചെയ്യും… ഇപ്പോൾ നീ ആത്മഹത്യ ചെയ്യും എന്നു പറയുന്നതുപോലെ…”
അന്നും ഉത്തരം കിട്ടാതെ റോഷൻ ഇറങ്ങിപ്പോയി… ഈ വിവരം ആദിത്യനോട് പറഞ്ഞപ്പോൾ അയാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു…
“ നീ ഒന്ന് ആലോചിച്ചു നോക്കിക്കേ… ഇതിനും രസകരമായ ഒരു പരിഹാരം ഉണ്ട്… നീ ഉപേക്ഷിച്ചു പോയാൽ ഞാൻ ജീവിതം അവസാനിപ്പിക്കും. അവനെ നീ കെട്ടിയില്ലെങ്കിൽ അവൻ ജീവൻ അവസാനിപ്പിക്കും… ഞങ്ങൾ രണ്ടുപേരും ജീവിതം അവസാനിപ്പിക്കാതെ ഇരിക്കണമെങ്കിൽ ഒരേ ഒരു പരിഹാരം നീ ഞങ്ങളെ രണ്ടുപേരെയും ഭർത്താക്കന്മാർ ആക്കണം എന്നതാണ്”… എന്നും പറഞ്ഞു ആദിത്യൻ ഒറ്റ ചിരി…
“ അയ്യേ ഈ മനുഷ്യൻ എന്താ ഈ പറയുന്നത്? “ കീർത്തി ചൂടായി…
“ അല്ല ഞാൻ ഒരു പരിഹാരം പറഞ്ഞു എന്നേയുള്ളൂ.. ഇതിനെ ഒരു തമാശയായി കണ്ടാൽ മതി”.
‘ പിന്നെ ഇതൊക്കെയല്ലേ തമാശയായി കാണുന്നത്? “
“ അല്ലെടീ നോർത്തിൽ ഒക്കെ അങ്ങനെ ഉണ്ട്. ഒരു സ്ത്രീ പല പുരുഷന്മാരെ കല്യാണം കഴിക്കുന്നത്… നീ ‘വെങ്കലം’ സിനിമ ഒക്കെ കണ്ടിട്ടില്ലേ… ”
“ അത് സിനിമ.. പിന്നെ ഇത് നോർത്തും അല്ല.. ആളുകളൊക്കെ എന്ത് പറയും? ”
“ അതുപോട്ടെ നിനക്ക് ഇഷ്ടമാണോ?”
“ എന്ത്? “
“ രണ്ടു പേരെ കല്യാണം കഴിക്കുന്നത്? “
“ അയ്യേ ഛെ… എനിക്ക് എന്തോ പോലെ.. തല ചുറ്റുന്നു… ഞാൻ ഈ ഫോൺ കട്ട് ചെയ്യാൻ പോവാ“…
“ അല്ലടി നിർത്ത്… നീ സമാധാനമായി ഒന്ന് ആലോചിച്ചു നോക്കൂ… നിനക്ക് ഇഷ്ടമാണെങ്കിൽ അതിനു ഒരു വഴിയുണ്ട്. നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിൽ നമുക്ക് ഇതൊന്നും അറിയിക്കാതെ ഇരിക്കാം… “
“ മതി നിർത്തിക്കെ… “
അവൾ ഫോൺ കട്ട് ചെയ്തു… എന്നിട്ട് കിടക്കയിൽ കിടന്നു… കുറെ നേരം കരഞ്ഞു… തന്റെ ജീവിതം ആരുടെയൊക്കെയോ കൈകളാൽ മാറ്റി മറക്കപ്പെടുവാൻ പോവുന്നു എന്ന ഒരു ഭീതി അവളെ വലയം ചെയ്തു.
“ എന്നാലും ആദിത്യേട്ടന് എങ്ങനെ അങ്ങനെ പറയാൻ കഴിഞ്ഞു?“ അവൾ സ്വയം ചോദിച്ചു.
ഒരു മറുപടിക്ക് വേണ്ടി അവൾ കുറേനേരം ഉഴറി. ഇതു ഇനി ആരോട് പറയും? അവൾ ഒരു തീരുമാനം എടുത്തു… ഒന്നുകിൽ മറ്റൊരു ട്രാൻസ്ഫർ… അല്ലെങ്കിൽ താൻ ജോലി രാജി വെക്കും.
പക്ഷേ അപ്പോഴും അവളുടെ മനസ്സിൽ റോഷൻ പറഞ്ഞ ഒരു കാര്യം മുഴങ്ങിക്കൊണ്ടിരുന്നു. അതായത്; “ ചേച്ചി എവിടേക്ക് മാറി പോയാലും ഞാൻ ചേച്ചിയുടെ പുറകെ വരും. കാരണം എന്റെ മനസ്സിൽ ഇനി വേറെ ഒരു സ്ത്രീ ഇല്ല… “
“അപ്പോൾ താൻ എവിടേക്ക് പോയാലും അവൻ പുറകെ വന്നാൽ തനിക്ക് എന്ത് രക്ഷ? ഇനി ആദിത്യേട്ടൻ പറഞ്ഞ വഴി മാത്രമാണോ പരിഹാരം? എന്നാലും നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണ് മറച്ചിട്ടു എങ്ങനെ? “
നേരം വെളുത്തപ്പോൾ അവൾ ആദിത്യനെ വിളിച്ചു താൻ അങ്ങോട്ട് വരികയാണ് എന്ന് പറഞ്ഞു. അന്ന് ആദിത്യനും ലീവ് എടുത്തു. ആദിത്യന്റെ ബാങ്ക് സ്ഥിതി ചെയ്യുന്ന നഗരത്തിൽ അന്ന് അവർ ഒരു റൂം എടുത്തു.
കുട്ടികൾ ഉറങ്ങി കഴിഞ്ഞപ്പോൾ ആദിത്യൻ അവളെ തന്നോടു ചേർത്തിരുത്തി. എന്നിട്ടു പറഞ്ഞു… “ ഒരു സ്നേഹ ബന്ധത്തിന്റെ ഉറപ്പ് എന്നത് പങ്കുവെക്കൽ ആണ്. അവിടെ സ്വാർത്ഥത വന്നാൽ ആ ഉറപ്പു പോകും. ഇവിടെ അവൻ നിന്നെ ആഗ്രഹിച്ചു വന്നിരിക്കുന്നത് സ്വാർത്ഥത മൂലം ആണോ? അതോ പങ്കുവെക്കൽ മനോഭാവമുള്ള ആളാണോ അവൻ എന്ന് അറിയണം. എന്നെ സംബന്ധിച്ച് എനിക്ക് നിന്നെ പങ്കുവെക്കുന്നതിന് യാതൊരു മടിയുമില്ല. പക്ഷേ അവൻ അതിനു തയ്യാറല്ലെങ്കിൽ നമ്മൾ വിശാലമനസ്കത കാണിച്ചിട്ടു കാര്യമില്ല. മിക്കവാറും ഇത്തരം കേസുകളിൽ സ്വാർത്ഥത തന്നെ ആയിരിക്കും മുഖ്യം. അത് അവന്റെ വായിൽ നിന്നും തന്നെ വീണു കിട്ടണം. ആ പേരും പറഞ്ഞു പിന്നെ നിനക്ക് അവനെ സിമ്പിളായി ഒഴിവാക്കാം. പിന്നെ അവൻ വേഷംകെട്ട് എടുത്താൽ അവൻ ചത്തു പോയിക്കോട്ടെ എന്നുതന്നെ അങ്ങ് വിചാരിച്ചേ ക്കണം. മറിച്ച് ആയാൽ…. അല്ല അങ്ങനെ ആവില്ല എന്ന് തന്നെ ആണ് എന്റെ വിശ്വാസം… നീ ധൈര്യമായി അവന്റെ അടുത്ത് ഇങ്ങനെ പറ. എനിക്ക് എന്റെ ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിക്കാൻ പറ്റില്ല. പക്ഷേ നിന്നെ ഞങ്ങളുടെ കുടുംബത്തിൽ എന്റെ രണ്ടാം ഭർത്താവ് ആയി ചേർക്കാം. എന്റെ ആദ്യ ഭർത്താവ് ആയി ഉള്ള ഒരു ബന്ധവും നീ വിലക്കാൻ പാടില്ല. അതുപോലെ നിനക്ക് ഞാൻ എല്ലാ അർത്ഥത്തിലും ഒരു ഭാര്യ ആയിരിക്കും. ഒരു ഭർത്താവിന് ഭാര്യയുടെ മേൽ ഉള്ള എല്ലാ അവകാശവും എന്റെ ആദ്യ ഭർത്താവിനെ പോലെ തന്നെ നിനക്കും ഉണ്ടായിരിക്കും. ഈ കാര്യങ്ങളെല്ലാം സമ്മതമാണെങ്കിൽ മാത്രം ഞാൻ നിന്നെ ഭർത്താവായി സ്വീകരിക്കാം”.

Please continue with the next part. Very good story!