സുരേന്ദ്രനോടും ജാനകി യോടും ഇതിനെപ്പറ്റി പറഞ്ഞാലോ എന്നൊരു അഭിപ്രായം ആദിത്യൻ ഉയർത്തിയപ്പോൾ അതുവേണ്ട കാരണം, ജാനകി ചേച്ചി ഇക്കാര്യം അറിഞ്ഞാൽ ചിലപ്പോൾ തന്നെ ആകും കുറ്റപ്പെടുത്തുക എന്ന് കീർത്തി ഭയന്നു. കാരണം പല സ്ത്രീകളെക്കുറിച്ചും അവർ ദൂഷണം പറയുന്നത് അവൾ നേരിട്ട് കേട്ടിട്ടുള്ളത് ആണ്.
എന്തായാലും ഇനി അവരുടെ വീടുമായി അധികം അടുപ്പം ഒന്നും വേണ്ട ; കീർത്തിക്ക് വേറെ വീട് നോക്കാം… അതുവരെ വീട്ടിൽ ലീവ് എടുത്തു കഴിയാം എന്ന ധാരണ ആയി. കടയിൽ നിന്നും വല്ല സാധനവും വാങ്ങാൻ ഉണ്ടോ എന്ന് റോഷന്റെ ചോദ്യത്തിന് ഒന്നും വേണ്ട എന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു മാറി. മുടക്ക് ദിവസങ്ങൾ വന്നപ്പോൾ കീർത്തി അവളുടെ വീട്ടിലേക്ക് പോവുകയായിരുന്നു.
പക്ഷെ റോഷൻ അവനാൽ ആവുംവിധം കീർത്തിയെ വീണ്ടും വീണ്ടും നിർബന്ധിച്ചുകൊണ്ടിരുന്നു.
ഈ പ്രശ്നത്തിന് ഒരു പരിഹാരം എന്നവണ്ണം ആദിത്യൻ കീർത്തി യോട് ഒരു കാര്യം അവതരിപ്പിച്ചു… അതായത് റോഷന്റെ മനസ്സിലെ ആഗ്രഹം എന്താണ് എന്ന് ശരിക്ക് മനസ്സിലാക്കണം. അതിനായി സെക്സ് ആണോ അവന്റെ ആവശ്യം എന്ന് കീർത്തിയോടു തുറന്നു ചോദിക്കാൻ പറഞ്ഞു ആദിത്യൻ…അതിന് അവൾക്ക് സമ്മതമാണ് എന്നുള്ള രീതിയിൽ പെരുമാറി നോക്കാനും ചോദിക്കാനും പറഞ്ഞു കീർത്തിയോട് ആദിത്യൻ…
പക്ഷേ “എനിക്കൊന്നും പറ്റില്ല” എന്നു പറഞ്ഞു തീർത്തു ഒഴിഞ്ഞുമാറി കീർത്തി…
.റോഷൻ വീണ്ടും വീണ്ടും അവളോട് തന്നോടൊപ്പം ഇറങ്ങിവരാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
അവൾ ചോദിച്ചു; ”നിനക്ക് എന്താ ഭ്രാന്തുണ്ടോ? നീ പറയുന്നത് പോലെ ഞാൻ നിന്റെ ഒപ്പം ഇറങ്ങി വന്നാൽ നിന്റെ വീട്ടുകാർ എന്നെ എന്തുപറയും? നാട്ടുകാർ എന്തു പറയും? “
“ അതിനൊക്കെ ഞാൻ ഐഡിയ കണ്ടിട്ടുണ്ട് ചേച്ച… നമ്മൾ ഈ നാട്ടിൽ നിന്നും മാറി വേറെ ഏതെങ്കിലും സ്റ്റേറ്റ് ലേക്ക് പോകും… അവിടെ നമ്മൾ സുഖമായി ജീവിക്കും…”
“ അമ്പടാ അതാണ് ഇവന്റെ പ്ലാൻ അല്ലേ!” പ്രീതി മനസ്സിൽ ചിന്തിച്ചു…
“ അങ്ങനെ പോയാൽ പിന്നെ നമ്മുടെ ചിലവുകളൊക്കെ എങ്ങനെ നടക്കും? “
“ അതിനു ചേച്ചിക്ക് ജോലി ഇല്ലേ?”
“ ഓ…പിന്നേ … നീ എന്തൊക്കെയോ ധരിച്ചുവെച്ചിരിക്കുന്നത്? ഇങ്ങനെ ഒരു കാര്യം നടന്നാൽ അത് ബാങ്കിൽ ആരും അറിയില്ല എന്നാണോ? അത് ഈ രാജ്യത്ത് ഏത് ബ്രാഞ്ചിൽ പോയാലും അവിടെ ഒക്കെ അറിയും… എന്നിട്ട് നാണക്കേടും സഹിച്ച് ഞാൻ ജോലി ചെയ്യണം അല്ലേ? “
കീർത്തി ഇത് ഒക്കെ അവനോട് പറഞ്ഞത് അവനുമായി പണ്ടുണ്ടായിരുന്ന ഒരു സാഹോദര്യത്തിന്റെ മനോഭാവത്തിലാണ്. പക്ഷേ അവൻ ഇത് എടുത്തത് അവൾക്ക് ഇവനെ ഇഷ്ടമായിട്ട് അവനോടൊപ്പം ഒളിച്ചോടാൻ കാര്യങ്ങൾ ഡിസ്കസ് ചെയ്യുന്നത് ആയിട്ടാണ്…
അവൻ വീണ്ടും വീണ്ടും ഓരോ പൊട്ടത്തരം ഐഡിയകൾ കൊണ്ടുവരാൻ തുടങ്ങി. ഇതു തുടർന്നപ്പോൾ കീർത്തി അവനോടു ചോദിച്ചു… ആദിത്യൻ പറഞ്ഞ ചോദ്യം “നിനക്ക് ഞാനുമായി സെക്സ് ചെയ്യാൻ വേണ്ടിയാണോ നീ ഐഡിയകൾ ഒക്കെ കൊണ്ടുവരുന്നത്?” പക്ഷേ അവന്റെ മറുപടി കീർത്തിയെ ഞെട്ടിച്ചുകളഞ്ഞു…
അവന് കീർത്തിയെ ഭാര്യ ആക്കാൻ ആണ് താല്പര്യം… എല്ലാ അർത്ഥത്തിലും ഉള്ള ഒരു ഭാര്യ… അവനു കാലത്ത് എഴുന്നേൽക്കുമ്പോൾ കാപ്പി കൊണ്ട് കൊടുക്കുന്ന… അവനെ അമ്മയെപ്പോലെ നോക്കുന്ന ഒരു ഭാര്യ. അവൾ അവന്റെ കുട്ടിയെ പ്രസവിക്കണം… ഇതൊക്കെ കേട്ടപ്പോൾ കീർത്തിക്ക് അവനോട് മനസ്സിൽ അറിയാതെ ഒരു ഇഷ്ടം തോന്നി… ഒരുപക്ഷേ അവളിലെ മാതൃഭാവം ആവാം അവന് ചേച്ചി തന്റെ അമ്മയെ പോലെ തന്നെ സ്നേഹിക്കണം എന്ന് പറഞ്ഞപ്പോൾ ആയിരിക്കണം അവളുടെ മനസ്സിൽ അവനോട് ഇഷ്ടം ഉണ്ടാക്കിയത്….
“ ഇതൊന്നും നടക്കാൻ പോകുന്നില്ല ‘ എന്നുപറഞ്ഞ് അവൾ അവനെ അന്നും ഒഴിവാക്കി വിട്ടെങ്കിലും ഈ കാര്യം അവളുടെ മനസ്സിൽ കിടന്നു. അവൾ അന്നുതന്നെ ആദിത്യനും ആയി അതു ചർച്ച ചെയ്തു.
അടുത്ത പ്രാവശ്യം റോഷൻ വന്നപ്പോൾ ആദിത്യന്റെ പറഞ്ഞതനുസരിച്ച് അവർ ഈ ചോദ്യം ചോദിച്ചു. “ ഞാൻ നിന്റെ കൂടെ ഇറങ്ങി വന്നാൽ എന്റെ മക്കൾക്ക് അമ്മ ഇല്ലാതാകില്ലേ? അത്തരമൊരു മഹാപാപം ചെയ്യണമെന്ന് ആണോ നീ പറയുന്നത്?”…

Please continue with the next part. Very good story!