ചിരിക്കും …ഇനിയും ചിരിക്കും … ഇത് എൻ്റെ ദിവസമാണ്
അപ്പോൾ നമ്മുടെ മകൾ സവിതയറിഞ്ഞാലോ ?
ഞാൻ ചെയ്തതോലോചിച്ചു എൻ്റെ മകൾ സന്തോഷിക്കും …
സരിതയറിഞ്ഞാലോ … എൻ്റെ പാവം മക്കൾ ഇത്രക്കും സ്നേഹിച്ചതാ നിങ്ങളെ എന്നിട്ടു അവരോട് …
പെട്ടന്ന് എനിക്ക് ശരീരം വിറച്ചാടുന്നപോലെ ഞാൻ കസേരയിൽനിന്ന് എണീൽക്കാൻ നോക്കിയതും വീഴാൻപോകുന്നപോലെ …ഭൂമിയിൽ കാൽപതിക്കാത്തപോലെ …ടേബിൾ ചാരി ഞാൻ പതിയെ നിലത്തേക്കാണ് പോകുന്നതെന്ന് എനിക്ക് മനസ്സിലായി … ഞാൻ സവിതയെ വിളിക്കാൻ നോക്കുന്നുണ്ട് …ശബ്ദം പുറത്തേക്ക് വരുന്നുണ്ടോ എന്നുപോലും എനിക്ക് മനസിലാകുന്നില്ല .
പിന്നെ കണ്ണുതുറന്നുനോക്കുമ്പോൾ ഞാൻ കാണുന്നത് ട്രിപ്പും ഇട്ടുകൊണ്ട് … ഞാൻ ഹോസ്പിറ്റലിൽ കിടക്കുന്നതാണ്
സവിതയും മുഖം കാടനെല്ലുകുത്തിയപോലെ വീർത്തിരിക്കുന്നു …
മോളെ സവിത ഞാൻ എവിടെയാണ്
മോളെ എന്ന് വിളിച്ചു വന്നാൽ ഇനി അമ്മയാണെന്നെല്ലാം ഞാൻ അങ്ങ് മറക്കും
എൻ്റെ അച്ഛൻ നാട്ടിലില്ലല്ലോ പിന്നെ ആരാണ് തള്ളെ നിങ്ങൾക്ക് വയറ്റിലാക്കിയത്
മോളെ നീ എന്താണ് പറയുന്നത്
ഒന്നും അറിയില്ലല്ലോ …പച്ചപ്പാവം
തള്ളെ നിങ്ങൾ ഗർഭിണിയാണെന്ന് …ഞെട്ടേണ്ട … നിങ്ങൾ അറിയാതെ ഒരിക്കലും ആകില്ലല്ലോ ,ഇനി ഇവിടെയിരുന്ന് കരഞ്ഞു നാട്ടുകാരെ അറിയിക്കേണ്ട .ആരാണ് ഇതിനുത്തരവാദി അതുമാത്രം അറിഞ്ഞാൽമതി
നീയും വലിയ ശീലാവാദിയാക്കല്ലേ …നീ പ്രസവിച്ച കുട്ടി നിൻ്റെ കഴുത്തിൽ താലികെട്ടിയവൻ്റെ അല്ലെന്ന് എനിക്കറിയാം
വേറെ ആരുടേയുമല്ല …എൻ്റെ ഇഷ്ടമുള്ളവൻ്റെ തന്നെയാ … അല്ല ആയിരുന്നു
നിനക്കാവാമെങ്കിൽ എന്തുകൊണ്ട് എനിക്കാവാൻ പറ്റില്ലേ ? എന്തെ നിൻ്റെ ബിപി ഇപ്പോൾ കുറഞ്ഞോ ? നീ ചെയ്താൽ നിൻ്റെ ഇഷ്ടം …ഞാൻ ചെയ്താൽ അത് തെറ്റ് …
എങ്കിൽ പറയൂ ആരാണെന്ന്
അത് അറിയിക്കേണ്ട സമയം ആകുമ്പോൾ അറിയിക്കാം
സരിതയോ ?
അവളെ വിളിച്ചിട്ടു കിട്ടുന്നില്ല
ഫോൺ റിങ് ചെയുന്നുണ്ട്
നോക്കുമ്പോൾ സരിതയാണ് …
എവിടെയാണ് … വീട്ടിൽ ആരുമില്ലല്ലോ ?
ഞാൻ ഹോസ്പിറ്റലിലാണ്
എന്തുപറ്റി
ഞാൻ സവിതയെ നോക്കി
മോളോട് പറയുന്നില്ലേ ‘അമ്മ ഗർഭിണിയാണെന്ന് … സവിത ഫോൺ വാങ്ങി
അതെ അമ്മക്ക് നമ്മളല്ലാതെ വേറെയും ഒരു കുഞ്ഞുംകൂടി ജനിക്കാൻപോവുന്നു
എന്ത്
അതുതന്നെയല്ലേ ഞാൻ പറഞ്ഞത് … ഞാനും ഒന്ന് ഞെട്ടിയതാ … ആരാണെന്ന് ചോദിച്ചപ്പോൾ പറയുന്നുമില്ല .
ഞാൻ അമ്മയോട് ചോദിക്കാം
ഹാലോ
ആരാണ് … എന്താണ് എന്നോ … എന്തിനാണോ എന്നോ എനിക്കറിയേണ്ട … എനിക്ക് മാത്രമല്ല ഈ ലോകത്തു ഒരാളും അറിയാനും പാടില്ല … അതുകൊണ്ട് വരുമ്പോൾ എല്ലാം ഒഴിവാക്കിയിട്ടു ഇങ്ങു വന്നാൽമതി
അത് നീയാണോ തീരുമാനിക്കുന്നത്
അതെ ഞാൻ തന്നെയാണ് തീരുമാനിക്കുന്നത്
നീ എന്നെ പേടിപ്പിക്കുകയാണോ മോളെ …
അമ്മയുടെ ഈ മോളുടെ പേടിപ്പിക്കൽ ഇങ്ങിനെയൊന്നുമല്ല … ഇനി അച്ഛനറിഞ്ഞാൽ എന്താകുമെന്ന് അറിയോ ?
നിങ്ങൾ കരുതുംപോലെ അല്ല നിങ്ങളുടെ അച്ഛൻ …സവിത ഫോൺ വാങ്ങി … ഞാൻ പറയാം അല്ലെങ്കിൽ വീട്ടിൽവെച്ചു കാണാം
എന്നെയുംകൂട്ടി അവർ വീട്ടിലേക്ക് വന്നു
എന്തോ മക്കളുടെ മുഖത്തുനോക്കാൻ ആദ്യമായി പേടിതോന്നുന്നു
നിങ്ങൾക്ക് ഒരു ദിവസം ഞാൻ സമയം തരുന്നു നിങ്ങളായി അതിനെ ഒഴുവാക്കി പഴയതുപോലെ ഞങ്ങളുടെ അമ്മയായി തുടരാമെങ്കിൽ നിങ്ങൾക്ക് ഇവിടെ തുടരാം ഇല്ലെങ്കിൽ ഇങ്ങിനെയൊരമ്മയില്ലെന് ഞങ്ങളങ്ങു കരുതും …
സരിതയേക്കാൾ ഇപ്പോൾ ദേഷ്യത്തിൽ പെരുമാറുന്നത് സവിതയാണ് … ഞാൻ ഭക്ഷണം കഴിക്കാനിരുന്നപ്പോൾപോലും എനിക്ക് മനസമാധാനം തരാതെ എന്നെ കൊത്തിനോവിക്കുകയാണ് … ഞാൻ ചെയ്തത് തെറ്റാണ് പക്ഷെ ഞാൻ പറയുന്നത് കേൾക്കാൻപോലും അവർ ഒന്നനുവദിക്കുന്നില്ലല്ലോ … ഒന്നുമില്ലെങ്കിലും ഞാൻ നിങ്ങളുടെ അമ്മയല്ലേ
അമ്മക്കറിയോ … സഞ്ജയിനെ വിവാഹം കഴിക്കാനായി ഞാൻ അമ്മയുടെയും അച്ഛൻ്റെയും കാലിൽ കിടന്നു കരഞ്ഞത് ഓർമ്മയുണ്ടോ ? അന്ന് എനിക്കുവേണ്ടി ഈ പറഞ്ഞ അമ്മപോലും കേൾക്കാൻ നിന്നുവോ ?അന്ന് പറഞ്ഞു അച്ഛൻ പാവമാണ് വേദനിപ്പിക്കരുത് … കുടുംബത്തിന് ചീത്തപ്പേര് വരുത്തരുത് എന്നെല്ലാം … ഇന്ന് നിങ്ങൾ ഇതെല്ലാം ചെയ്തപ്പോൾ ആ ചിന്തയൊന്നും നിങ്ങളുടെ ജീവിതത്തിൽ നടന്നപ്പോൾ ഉണ്ടായില്ലേ …. ഇപ്പോൾ പറയുന്നില്ലേ കുടുംബത്തിന്റെ ചീത്തപ്പേര് …അച്ഛൻ പാവമല്ലേ അപ്പോൾ
