ഇന്നുവരെ ഞാൻ അതിന് നിന്നിട്ടില്ല
എനിക്ക് നേരെ അയാൾ നിന്നാൽ അയാൾക്കുള്ള മറുമരുന്ന് എൻ്റെ അടുത്തുണ്ട് ? എനിക്കെതിരെ ഉള്ളതും അയാളുടെ അടുത്തും …അതിനാൽ അവസാനംവരെ ഞങ്ങൾ ഇങ്ങനെത്തന്നെ പോകാനാണ് സാധ്യത
ഞാൻ വന്നത് അച്ചനിയറിയോ
ഇല്ല … ഇനി അറിഞ്ഞാലും കുഴപ്പമില്ല … അയാൾക്ക് എൻ്റെ അമ്മയെ ചെയ്യാമെങ്കിൽ എനിക്ക് അയാളുടെ മകനെയും ആകാം
ഓ പകരത്തിന് പകരം
നീ അതികം പറയാതെ ചെയ്യാൻ നോക്കടാ …
അപ്പോഴാണ് ആ മുഖം ഇക്ക കാണുന്നത് … മോളെ ഇത് നമ്മുടെ സരിതമോളുടെയൊപ്പം കാലത്തുകണ്ടെന്ന് പറയുന്ന പയ്യനാണ്
ഇതാണോ ഗോകുൽ
അതെ
ഞാൻ അവനെ കണ്ടിട്ടില്ല … സരിത പലപ്പോഴും പറയാറുണ്ട് പക്ഷെ ഒരിക്കൽ കോളേജിൽ കുറച്ചുപേർ പരിചയപെടുത്തിത്തന്നു അതിൽ ഈ മുഖം അത്രക്ക് ഓർമ്മയില്ല … പക്ഷെ അപ്കാരിയുടെ മകനെന്ന് അവൾ പറഞ്ഞിരുന്നു
പിന്നെ ഞാൻ അമീൻ വെച്ചിരുന്ന പെൻഡ്രൈവുകൂടി കണക്ട് ചെയ്തു … അതിൽ ഈ വിഡിയോയും ഉണ്ട് ഒപ്പം കൂടാതെ രണ്ടു വീഡിയോയും
ഒരു വീഡിയോ കണ്ടപ്പോൾ ഒരമ്മ എന്നനിലയിൽ ഞാൻ തകർന്നുപോയി … എൻ്റെ മകൾ സരിതയും dr ശ്യാമും …അടുത്ത വീഡിയോയിൽ ശ്യാമും സവിതയും … ശരിക്കും പറഞ്ഞാൽ ഞങ്ങളുടെ കുടുംബത്തെ നശിപ്പിക്കുമായിരുന്നു ഇവരെല്ലാംകൂടി …ഞങ്ങളുടെ അവസ്ഥയാലോചിച്ചു ഞാൻ കരയാൻ തുടങ്ങിയപ്പോൾ ഇക്ക കുറെ സമാധാനിപ്പിക്കാൻ നോക്കി
ഇക്ക ഇവിടെയിരുന്നോ … എനിക്കെൻ്റെ മക്കളെ ഒന്നുകാണണം എല്ലാം ഏറ്റു പറയണം … ഞാൻ പറയുമ്പോൾമാത്രം ഇക്ക വന്നാൽമതി
എത്ര ദേഷ്യം ഉണ്ടെങ്കിലും ഞങ്ങൾ ഒന്നല്ലേ … ഞാൻ കരഞ്ഞപ്പോൾ എൻ്റെ മക്കളും എന്നെ കെട്ടിപിടിച്ചുകരഞ്ഞു … ഞങളുടെ കുടുംബത്തിലേക്ക് വീശിയ കറുത്ത നിഴലാണ് ഈ മഴയായി ഞങ്ങളുടെ കണ്ണുനീരായി പെയ്തൊഴിയുന്ന അവസ്ഥയിലാണിപ്പോൾ .ഞാനും ഇന്നുവരെ നടന്നതെല്ലാം ഒരു കുമ്പസാരംപോലെ അവരോടു ഏറ്റുപറഞ്ഞു …
അവരും സമ്മതിച്ചു …ജോണിയുടെ മരണത്തിന് കാരണം അച്ഛൻതന്നെയാണ് .. അമീൻ തളരുവാനും. പക്ഷെ ആ കുടുംബം ഇല്ലാതാക്കിയത് കീർത്തനയാണ് അവളാണ് അവളുടെ ആൾക്കാരാണ് എല്ലാം നശിപ്പിച്ചത് . അച്ഛൻ പറയാറുണ്ട് ആ പാവം മനുഷ്യനെ കാണുമ്പോൾ കുറ്റബോദ്ധം തോന്നുന്നു എന്ന് നമ്മളെ എതിർക്കാതെ തന്നെ അവൻ്റെ ജീവൻ പോകാൻ നമ്മളാണ് കാരണമെന്ന് … ഞങ്ങൾ എല്ലാം നഷ്ടപെടുമ്പോളും അമ്മയുടെ ശരീരംകൂടി കീർത്തനയും ശ്യാമും ആവശ്യപ്പെട്ടു … അവർക്കാവശ്യം നമ്മുടെ ശരീരവും ഒപ്പം നമ്മുടെ കാശും … കീർത്തന നമ്മൾ കരുതുംപോലെയല്ല അവളുടെ കാര്യങ്ങൾ നടത്താനായി വലിയ നേതാക്കന്മാരുടെ മുമ്പിൽ കാഴ്ചവെക്കാനും അവൾ മടിക്കില്ലെന്ന് അറിയാൻതുടങ്ങിയപ്പോഴാണ് അച്ഛൻ ഓരോന്നായി അവസാനിപ്പിക്കാൻ തുടങ്ങിയത് … അച്ഛൻ ഞങ്ങളോട് കരഞ്ഞു പറഞ്ഞു എല്ലാം നശിച്ചുമക്കളെ … എനിക്ക് നിങ്ങളുടെ പ്രായത്തിൽ ഒരാൺകുട്ടി ഉണ്ടായിരുന്നെങ്കിൽ എല്ലാം അവനോട് പറഞ്ഞു ഒന്നുകിൽ ആത്മഹത്യ അല്ലെങ്കിൽ അവരെ അവസാനിപ്പിക്കാൻ ഒപ്പം നിൽകാനെങ്കിലും പറയാമെന്ന് …പക്ഷെ നമ്മുടെ ജീവിതം ഇങ്ങിനെയാക്കിയ അവളെയും അവന്മാരെയും അവസാനിപ്പിക്കാൻ ഞങ്ങളുടെ പ്രായത്തിൽ ഒരാൺകുട്ടിതന്നെ വേണ്ടയച്ചാ … പെണ്മക്കളായ ഞങ്ങൾതന്നെമതിയെന്ന് അഭിമാനത്തോടെ പറയാൻതോന്നിയ കാത്തിരുന്ന ദിവസമാണിന്ന് … അവസാനിപ്പിച്ചു എല്ലാം … അവർ പിടഞ്ഞുമരിക്കുമ്പോളും ഞങൾ ആരും കാണാതെ കരഞ്ഞ കണ്ണുനീരുംകൂടിയാണ് അവസാനിപ്പിക്കാൻ പോകുന്നത് ,
മോളെ അച്ഛൻ എവിടെയാണ്
വരുന്നുണ്ട് …മാസ്റ്റർപ്ലാൻ ഒരുക്കി എല്ലാം അവസാനിപ്പിച്ചു … പ്ലാൻ നടപ്പാക്കിയത് അച്ഛൻ്റെ ഈ പെണ്മക്കളുമാണ് …
വീടിനുമുമ്പിൽ കാർ വന്നുനിന്നു
അതിൽനിന്നും അദ്ദേഹം ഇറങ്ങിവരുമ്പോൾ … ഇവിടെ എല്ലാവരെയും ചതിച്ചതും ഞാൻമാത്രമാണ് …എനിക്ക് മാപ്പുതരു സുകുവേട്ട…. ഞാൻ ആ കാലിൽവീണ് കരയുമ്പോൾ … ആ മനുഷ്യൻ എന്നെ വീണ്ടും ചേർത്തുപിടിച്ചു … ഒരുവിതത്തിൽ നമ്മളെല്ലാം തെറ്റുകാരാണ് …ബക്കറിനോട് മുകളിൽനിന്നും വരാൻപറയു … പേടിക്കേണ്ട …കൊല്ലാനല്ല … ഒരുതരത്തിൽ അവൻ്റെ മകനെയും കുടുംബത്തെയും ഇല്ലാതാക്കിയതിനു ഞാൻ കാരണകാരനാണ് … ഇനിയും അവനെ കൊല്ലാൻ തോന്നുന്നില്ല
