” എല്ലാവര്‍ക്കും സ്വാഗതം ..നാട്ടില്‍ പോയിട്ട് വന്നിട്ടാദ്യത്തെ പാര്‍ട്ടി .. ഹ ഹ എല്ലാവര്‍ക്കും പരസ്പരം അറിയാവുന്നത് കൊണ്ട് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല …എന്നിരുന്നാലും ‘ ജോണ്‍ ഒന്ന് നിര്‍ത്തിയിട്ട് ആലീസിനെ നോക്കി .. ആലീസ് മുന്നോട്ടു വന്നു മൈക്ക് വാങ്ങി
‘ ഞാന്‍ ഒരാളെ പരിചയപ്പെടുത്തുവാണ് … എന്‍റെ കുഞ്ഞനിയന്‍ Mr ജോജി ‘ എല്ലാവരും കയ്യടിച്ചപ്പോള്‍ ജോജി മുന്നോട്ടു നീങ്ങി നിന്നു
” ആന്‍ഡ് മിസ്സിസ് ജോജി ….എന്‍റെ അച്ചു” ആലീസ് അച്ചുവിനെ നോക്കിയപ്പോള്‍ അച്ചുവാകെ വിളറി വെളുത്തു, എന്നിരുന്നാലും അവള്‍ മുന്നോട്ടു നീങ്ങി നിന്നു . മിസ്സിസ് ജോണി അച്ചുവിനെ ജോജിയുടെ അടുത്തേക്ക് നിര്‍ത്തി
” എല്ലാവരും ഈ മേഡ് ഫോര്‍ ഈച്ച് അതര്‍ , ഈ ബ്യൂട്ടിഫുള്‍ കപ്പിള്‍സിന് ഒരു ഹായ് കൊടുക്കൂ ‘
എന്നിട്ടവര്‍ അലീസിന്റെ കയ്യില്‍ നിന്ന് മൈക്ക് വാങ്ങി ജോജിയുടെ കയ്യില്‍ കൊടുത്തു .. അവനൊന്നു പതറി , എന്നിട്ട് സ്വയം പരിചയപ്പെടുത്തി , ശേഷം അച്ചുവിന്‍റെ ഊഴം ആയിരുന്നു .. ഒന്ന് രണ്ടു വാക്കില്‍ ഒതുക്കി അവള്‍ മൈക്ക് തിരികെ കൊടുത്തപ്പോള്‍ ഒരാള്‍ രണ്ടു വൈന്‍ ഗ്ലാസ് കൊണ്ട് വന്നു കയ്യില്‍ കൊടുത്തു
” രണ്ടാളും പരസ്പരം കുടിപ്പിച്ചേ ” ജോജി അച്ചുവിന്‍റെ ചുണ്ടില്‍ ഗ്ലാസ് മുട്ടിച്ചപ്പോള്‍ അവളവനെ നോക്കാതെ ഒരു കവിള്‍ ഇറക്കി … അവന്‍റെ മുഖത്തേക്ക് നോക്കാതെയാണ് അച്ചു വൈന്‍ അവനു കൊടുത്തത് … വൈന്‍ തീര്‍ന്നതും ഹാളില്‍ സംഗീതം ഒഴുകി
” ലെറ്റ്‌സ് എന്ജോയ് വിത്ത് യുവര്‍ കപ്പിള്‍സ്’ എല്ലാവരും അവരവരുടെ ജോടിയുടെ കൂടെ കൈകോര്‍ത്ത് ഡാന്‍സ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ജോജി വിളറി വെളുത്തു നോക്കി നിന്നു, അതിലും പരിതാപകരമായിരുന്നു അച്ചുവിന്റെ അവസ്ഥ … അവള്‍ ഒരാശ്വാസത്തിന് പിള്ളേരെ നോക്കി … അവര്‍ താഴേക്ക് വരാതെ മറ്റു കുട്ടികളുടെ കൂടെ മുകളില്‍ ആയിരുന്നു
” ഡാന്‍സ് ചെയ്യടാ കുട്ടാ ” മേരി ഒരാളുടെ കൂടെ ഡാന്‍സ് ചെയ്തു വന്നു പറഞ്ഞപ്പോള്‍ ജോജി ഞെട്ടി … അതിലും കൂടുതല്‍ അവനെ അമ്പരപ്പിച്ചത് മേരിയുടെ ജോഡി ആയിരുന്നു – ജോര്‍ജുട്ടി … ജോജി സെലീനയെ അവിടെ പരതി … ഒരു മൂലയില്‍ നിന്ന് ജോണിന്‍റെ മകനുമായി ഡാന്‍സ് ചെയ്യുന്നു
” നിങ്ങളിവിടെ ചുമ്മാ നില്‍ക്കുവാണോ ? ഡാന്‍സ് ചെയ്തേ …അറിയില്ലാന്നു കരുതി പേടിക്കണ്ട ..ഞാനും ഇവിടെ വരുമ്പോ ഇങ്ങനെയായിരുന്നു .. വാ ..തുടങ്ങ്”
മിസിസ് ജോണി അവന്നു പറഞ്ഞപ്പോള്‍ ജോജി അച്ചുവിന്‍റെ നേരെ കൈ നീട്ടി , അവള്‍ മനസില്ലാ മനസോടെ കൈ കൊടുത്തു , ഒരിക്കല്‍ പോലും അവന്റെ മുഖത്തെക്കവള്‍ നോക്കിയില്ല . മറ്റുള്ളവര്‍ കളിക്കുന്നത് പോലെ ഒരു കൈ ഇടുപ്പിലും , മറ്റേ കൈ അച്ചുവിന്‍റെ കയ്യിലും ചേര്‍ത്ത് പിടിച്ചപ്പോള്‍ അച്ചുവോന്നു ഞെട്ടി , ചെറിയ ചുവടു വെയ്പുകള്‍ തുടങ്ങി രണ്ടു മിനുട്ടുകള്‍ കഴിഞ്ഞപ്പോള്‍ പാട്ട് നിന്നു , അച്ചു പെട്ടന്ന് കൈ വിട്ട്, ആശ്വാസത്തോടെ നിന്നപ്പോള്‍ അടുത്ത അറിയിപ്പ്
‘ നിങ്ങളുടെ പ്രിയപ്പെട്ടവള്‍ക്ക് ഒരുമ്മ നല്‍കി , നിങ്ങളുടെ സ്നേഹം പങ്കു വെക്കൂ… ലെറ്റ്സ് കിസ് യുവര്‍ ലവര്‍ ”
അച്ചു പെട്ടന്ന് ജോജിയുടെ അടുത്തുന്നു പിന്നോക്കം മാറി . അപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ അവരിലേക്കായി
” വിശിഷ്ട വ്യക്തികള്‍ ആദ്യം ചെയ്യൂ ..വാ കടന്നു വാ ” എല്ലാവരും അവരെ നോക്കി കയ്യടിച്ചപ്പോള്‍ ജോജി ഉള്ളില്‍ ഒരായിരം വര്‍ണങ്ങള്‍ വിരിഞ്ഞ പോലെ മുന്നോട്ടു നീങ്ങി
അച്ചു ഇടറുന്ന കാലുകളോടെ അവന്‍റെ അടുത്തേക്ക് ചെന്നു.
” ഹ്മം … കിസ് ചെയ്തോ ” ജോണി പറഞ്ഞപ്പോള്‍ അച്ചു അല്‍പം ഉയര്‍ന്നു ജോജിയുടെ കവിളില്‍ ഒന്നുമ്മ വെച്ചിട്ട് ചുണ്ട് തുടച്ചു … അവിടെ ഉണ്ടായിരുന്നവര്‍ ആര്‍ത്തു ചിരിച്ചു
” ഹ ഹ … ഇതിന്ത്യ അല്ല മോളെ ..ദേ ..നോക്ക് … ” ജോണി മിസിസ് ജോണിയെ മുന്നിലേക്ക് നിര്‍ത്തി അവരുടെ ചുണ്ടുകളില്‍ ചുംബിച്ചു , ആ ചുംബനം ഒരു പത്തിരുപത് സെക്കണ്ട് നീണ്ടു നിന്നു.. അത് കണ്ടച്ചു ഇപ്പോള്‍ വീഴുമെന്ന നിലയിലായി , ജോജിയും ഒന്ന് പതറി
