വെള്ളി നക്ഷത്രം Likeഅടിപൊളി  

 

അവൻ അവളുടെ ജീവൻ അറ്റ ശരീരവും എടുത്ത് അലറി കരയാൻ തുടങ്ങി….

 

തൻ്റെ വേദനകളെ സ്വന്തം വേദന ആയി കണ്ട് തന്നെ ഉയർത്തിയ തൻ്റെ കളികൂട്ടുകാരിയുടെ ജഡം മടിയിലേക്ക് വച്ച് അവൻ പൊട്ടി കരഞ്ഞു കൊണ്ട് ഇരുന്നു…

 

ഇതെല്ലാം കണ്ട് കൊണ്ട് മരത്തിൻ്റെ മറവിൽ ഒരാളും അവിടെ ഉണ്ടായിരുന്നു… അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു… അവളുടെ മുഖം ഒരു നിർവികാരം ആയ ഭാവം ആയിരുന്നു… താൻ എന്തോ തെറ്റ് ചെയ്തു എന്നപോലെ…

 

ജനങ്ങൾ എല്ലാവരും ജയ് വിളിച്ചും…മദ്യം സേവിച്ചും… നൃത്തം ചെയ്തും മതി മറന്നു ആഹ്ലാധിക്കുക ആയിരുന്നു…എന്നാല് അവർ അറിഞ്ഞിരുന്നില്ല അവർക്ക് പിന്നിൽ വലിയ ദുരന്തം വരുന്നത് അറിയാതെ…..

 

<<<<<<<<<<< # >>>>>>>>>>>

 

5000 വർഷങ്ങൾക്ക് ശേഷം:

 

*

 

ഭൂമിയിൽ നിന്നും ഒരുപാട് പ്രകാശ വർഷം അകലെ ഒരിടം അവിടേക്കു അതിവേഗത്തിൽ പല നിരങ്ങളോട് കൂടിയ രണ്ടു പ്രകാശം ശരവേഗത്തിൽ വണ്ണുകൊണ്ട് ഇരിക്കുന്നു…

 

അതു ഒരു കൂട്ടി മുട്ടലിന്റെ തുടക്കം പോലെ അടുത്ത് കൊണ്ട് ഇരിക്കുകയാണ്.

 

അതിന്റെ വേഗതയിൽ ചുറ്റും ഉണ്ടായിരുന്ന കൊച്ചു കല്ലുകൾ വരെ ഉരുകി.

 

എല്ലാ പ്രതീക്ഷയായും ശെരിവച്ചു ആ പ്രകാശം തമ്മിൽ കൂട്ടി മുട്ടി…

 

അതിന്റെ ഫലമായി അതിഭയങ്കരം ആയ സ്ഫോടനം അവിടെ ഉയർന്നു. ഒരു വലിയ പ്രകാശ ഗോളം അവിടെ രൂപപ്പെട്ടു. അതിന്റെ ശക്തിയിൽ അവിടെ ആകെ കണ്ണിനെ തുളക്കും പോലെ പ്രകാശം ഉയർന്നു . എങ്ങും പൊടിഞ്ഞ ഉൽക്ക കല്ലുകളും പ്രകാശവും അവിടെ പരന്നു..

 

പതിയെ ആ ചുറ്റും ഉള്ള ഉൽക്ക കക്ഷണങ്ങൾക്ക് പതിയെ ചലനമാറ്റം സംഭവിക്കാൻ തുടങ്ങി അവയെല്ലാം ആ പ്രകാശത്തെ ലക്ഷ്യം ആക്കി നീങ്ങി…

 

ആ പ്രകാശം ചുറ്റും ഉള്ളതിനെ എല്ലാം പ്രകാശത്തിന്റെ ഉള്ളിലേക്ക് ആഗിരണം ചെയ്ത് കൊണ്ട് ഇരുന്നു… എല്ലാം ആഗിരണം ചെയ്ത ശേഷം വീണ്ടും വലിയ പ്രകാശം ആയി മാറി.. ഒരു നക്ഷത്രം എന്ന പോലെ രൂപപ്പെട്ടു…

 

അവിടെ പുതിയ ഒരു നക്ഷത്ര വലയം രൂപപ്പെട്ടു… നടുവിൽ വലിയ ഗോളവും ചുറ്റിനും രണ്ടു നക്ഷത്രം മാത്രം ഉള്ള ഒരു ചെറിയ വലയം …

 

അതിൽ രണ്ടു ഭ്രമണ പദം..അതിന്റെ നടുവിൽ ഉൽക്കകൾ കൊണ്ട് രൂപപെട്ട ഒരു ഗോളം… പകുതി പ്രകാശവും മറു പകുതി അന്ധകാരവും നിറഞ്ഞ ഗോളം.. ഭ്രമണ പദത്തിൽ നക്ഷത്രം രണ്ടും എതിർ ദിശയിൽ ആണ് സ്ഥിതി ചെയ്യുന്നു…

 

ആ രണ്ടു നക്ഷത്രവും ആ വലിയ ഗോളത്തെ നടുവിൽ ആക്കി തങ്ങളുടെ ഭ്രമണ പദം വഴി പതിയെ ചലിക്കാൻ തുടങ്ങി….

 

******** ******* ******** *********

 

ചന്ദ്രോത് തറവാട് :

 

പെട്ടന്ന് ജനാർത്ഥനൻ ഞെട്ടി എഴുനേറ്റു… അയാൾക്ക് ആകെ വെപ്രാളം പോലെ ആയി.

 

അയാൾ ചുറ്റും നോക്കി അടുത്ത് ഉണ്ടായിരുന്ന വെള്ളം നിറച്ച് വച്ചിരുന്ന മണ് കൂജയിൽ നിന്നും വെള്ളം എടുത്ത് കുടിച്ചു..

 

അയാളുടെ മനസ് ആകെ ഭാരം എടുത്ത് വെച്ച പോലെ ആയി…

 

അയാൾ പേടിയോടെ അയാളുടെ മാലയിൽ കൈ മുറുക്കി.അയാൾ ആകെ വിയർത്തിരുന്നു. എന്തൊ പേടി അയാളെ കാർന്നു തിന്നുകൊണ്ട് ഇരുന്നു….

 

” ഞാൻ എന്താണ് ഈ കണ്ടത് എന്റെ ദേവ്യെ…വീണ്ടും എല്ലാം തുടങ്ങും എന്നാണോ”?..

 

” വീണ്ടും അത് നടന്നാൽ നമ്മുടെ കുലം തന്നെ നശിക്കും..ഇല്ലാ ആപത്തിൽ നിന്നും ഞങ്ങളെ കാക്കണേ അമ്മേ…”

 

അയാൾ തൊഴു കയ്യോടെ റൂമിനു ഉള്ളിൽ ഉണ്ടായിരുന്ന ദേവിയുടെ ചിത്രത്തിൽ നോക്കി പറഞ്ഞു..

 

അയാൾക്ക് അപ്പോഴും മനസിന് ആകെ ഒരു വല്ലായ്മ പോലെ. ആകെ തെറ്റ് സംഭവിച്ചിരിക്കുന്നു എന്ന് ആരോ ഉള്ളിൽ നിന്നും പറയും പോലെ.

 

ചിന്തകളെ മുറിച്ചു അപ്പോഴേക്കും ക്ലോക്കിൽ അഞ്ചരക്ക് ഉള്ള അലാറം അടിച്ചു..

 

ഭാരിച്ച മനസുമായി അയാൾ പ്രാർത്ഥിച്ചു എഴുനേറ്റു.. തന്റെ പ്രഭാത കർമങ്ങൾക്ക് ആയി കുളക്കരയിലേക്ക് നീങ്ങി..

 

വാർദ്ധയക്യ കാലം ആയിട്ടും അയാളുടെ കരുത് എടുത്ത് പറയേണ്ട ഒന്നാണ്.. പല അയോദ്ധന കർമങ്ങൾ വശം ഉള്ള ഒരാൾ കൂടിയാണ് ജാനാർദ്ദനൻ. ചന്ദ്രോത് തറവാടിന്റെ മൂത്ത കാരണവർ.

 

അയാൾ കുളിക്കാൻ ആയി തറവാടിൻ്റെ കിഴക്കേ ദിക്കിൽ സ്ഥിതി ചെയ്യുന്ന കുള കരയിൽ എത്തി.

 

കിഴക്കു ചെറുതായി വെളുത്തിട്ടുണ്ട്. അങ്ങു ദൂരെ ദേവി ക്ഷേത്രത്തിൽ നിന്നും പാട്ടു കേൾക്കുണ്ട്.. അയാൾ മന്ത്രങ്ങൾ ജപിച്ചു അയാൾ കുളത്തിലേക്കു നോക്കി. അയാൾ സ്ഥബ്ധനായി പോയി.

 

കുളം ആകെ കലങ്ങി മറിഞ്ഞു കിടക്കുന്നു.മാത്രവും അല്ല കുളത്തിന് പകുതിയോളം വെള്ളം കുറഞ്ഞിട്ടുണ്ട്. ജലം പകുതിയും ഉൾ വലിഞ്ഞിട്ടുണ്ട്.

 

അയാള് ആകെ മരവിച്ചു പോയി…അയാൾക്ക് ആകെ വെപ്രാളം ആവാൻ തുടങ്ങീ….

 

വേനൽ കാലത്തു പോലും വറ്റാത്ത ഈ കുളത്തിന് ഈ മഴക്കാലത്തു ഇത് എങ്ങനെ സംഭവിച്ചു..

 

പെട്ടന്ന് അയാൾക്ക് സ്വപനത്തിലെ കാര്യങ്ങൾ ഓരോന്നായി മനസിലേക്ക് വന്നു. അയാളുടെ പേടിയ അത് ഇരട്ടിച്ചു….

 

അയാൾ നെഞ്ചിൽ കൈ വച്ചു അവിടെ ഇരുന്നു പോയി..

 

ശത്രുവിന്റെ മുന്നിൽ പോയി നെഞ്ചുറപ്പോടെ നിൽക്കുന്ന ജനാർദ്ദന വർമ്മ ആകെ തകർന്നു.. അയാൾ തന്റെ ഗുരു പകർന്നു തന്ന ചിരിത്ര കഥകൾ അയാളുടെ മുന്നിലേക്ക് ഒരു ചിത്രം പോലെ ഓടി… അനർത്ഥം അത് സംഭവിക്കാൻ പോകുന്നു….

 

********* ******** ******** ********

 

(ചന്ദ്രോത് തറവാടിൻ്റെ മറ്റൊരു മുറിയിൽ)

 

വിശ്വൻ പതിയെ കണ്ണ് തുറന്നു.. അയാൾ തല തിരിച്ചു നോക്കി…

 

തന്റെ ഭാര്യ എഴുനേറ്റു പോയിരുന്നു.. ഗർഭിണി ആണെങ്കിലും പറഞ്ഞാൽ അനുസരിക്കില്ല.. ഇപ്പോൾ അടുക്കളയിൽ കയറി ജോലി തുടങ്ങിയിട്ടുണ്ടാകും..

 

അയാൾ എഴുനേറ്റു താഴെ അടുക്കളയിലേക്ക് നീങ്ങി..

 

നിന്നോട് ജോലി ഒന്നും എടുക്കണ്ട എന്ന് പറഞ്ഞതല്ലേ… പറഞ്ഞാൽ ഒരു പൊടി അനുസരിക്കില്ലേ..

 

വിശ്വൻ ജോലി ചെയുന്ന തന്റെ ഭാര്യ ആയ തുളസിയെ നോക്കി ശാസിച്ചു…

 

എപ്പോഴും ഇങ്ങനെ റസ്റ്റ് എടുത്താൽ കുട്ടിക്ക് നല്ലത് അല്ല.. ഇടയ്ക്കു ഒരു വ്യായാമം ഒക്കെ വേണം.. തുളസി ചിരിയോടെ പറഞ്ഞു…

 

അയാളും ഒന്ന് തലയാട്ടി ചിരിച്ചു…

 

അച്ഛൻ ഇന്ന് കുളി കഴ്ഞ്ഞു ഇതുവരെ വന്നില്ലല്ലോ.. ഇന്ന് എഴുന്നേറ്റില്ലേ.. അവൾ സംശയം ചോദിച്ചു..

 

വിശ്വൻ പൂജാ മുറിയിലേക്ക് നോക്കി എന്നാൽ അത് അടഞ്ഞ് തന്നെ കിടക്കുന്നു

 

ഇല്ലന്നാ തോന്നണേ…പൂജ തുടങ്ങേണ്ട സമയം കഴിഞ്ഞല്ലോ…ഞാൻ പോയി നോക്കട്ടെ

 

അവൻ ഒന്ന് തിരിഞ്ഞു നടന്നു അച്ഛന്റെ മുറി ലക്ഷ്യം ആക്കി നടന്നു. എന്നാൽ അവിടെ അച്ഛൻ ഉണ്ടായിരുന്നില്ല..

Leave a Reply

Your email address will not be published. Required fields are marked *