വെള്ളി നക്ഷത്രം Likeഅടിപൊളി  

 

ഇവിടെ എല്ലാത്തതു കൊണ്ട് വിശ്വൻ കുളക്കരയിൽ നീങ്ങി..

 

ദൂരെ നിന്നും തന്നെ വിശ്വൻ അച്ഛനെ കണ്ടു.. എന്നാൽ അച്ഛൻ അവിടെ ഇരിക്കുകയാണ് ചെയ്യുന്നത്. അതിൽ പന്തികേട് തോന്നിയ വിശ്വൻ വേഗം അച്ഛന്റെ അടുത് എത്തി…

 

എന്താ അച്ഛാ ഇവിടെ ഇരിക്കുന്നെ. എന്തെകിലും വയ്യായ്ക തോന്നുന്നുണ്ടോ..

വിശ്വൻ ഒരു വേവലാതിയോടെ ചോദിച്ചു..

 

എന്നാൽ ജനാർദ്ദനൻ ഒന്നും പറയാതെ ആയാൾ ദൂരേക്ക് നോക്കി നിന്നു. വിശ്വനും അത് ശ്രെധിച്ചു അങ്ങോട്ട് നോക്കി..

 

അവനു ആ കാഴ്ച് കണ്ടു അതിശയിച്ചു..

 

അച്ഛാ… ഇത്….ഇത് ഇങ്ങനെ. അവൻ അച്ഛനോട് ചോദിച്ചു…

 

എനിക്കും കൃത്യം ആയി അറിയില്ല പക്ഷെ എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു.. അഞ്ഞുറു വർഷങ്ങൾക്ക് മുൻപ് ഇല്ലാതായ ആ ശത്രു വീണ്ടും വരുന്നു.

 

വീണ്ടും പുനർജൻമം നടക്കാൻ പോകുന്നു…അതിന്റെ സൂചനകൾ കുല ദൈവങ്ങൾ കാണിച്ചു തരുന്നത് ആണ് അയാൾ പറഞ്ഞു..

 

അപ്പോൾ ഭ്രമണം തുടങ്ങിയോ…വിശ്വൻ ചോദിച്ചു

 

ഉണ്ടായി.. പക്ഷെ രണ്ടു നക്ഷത്രങ്ങൾ മാത്രം…നമ്മെ സഹായിക്കേണ്ട ആ മൂന്നാമത്തെ നക്ഷത്രം ഉണ്ടായില്ല.ആ നക്ഷത്രത്തിനു എന്തോ സംഭവിച്ചിരിക്കുന്നു. അതിനു അർത്ഥം…..അയാൾ നിർത്തി

 

അതിനു അർത്ഥം തോൽവി ആണോ… അവൻ ചോദിച്ചു…

 

അതെ തോൽവി തന്നെ ആണ്… നമ്മുടെ കുലത്തെ പ്രതിനീതികരിക്കുന്ന നക്ഷത്രവും.. ശത്രു നക്ഷത്രവും ആണ് ഉള്ളതു. രണ്ടും എതിർ ദിശയിൽ ആയതിനാൽ അത്രെയും നന്നത്. എന്നോ ചെയ്ത നല്ല പ്രവർത്തിയുടെ ഫലം…

 

പക്ഷെ സഹായക നക്ഷത്രം ഇല്ലാതെ അത് രണ്ടും സഞ്ചരിച്ചു നേർ രേഖയിൽ വന്നാൽ അന്ന് എല്ലാം അവസാനിക്കും…അയാൾ പറഞ്ഞു നിർത്തി….

 

അപ്പോൾ അച്ഛൻ പണ്ട് പറഞ്ഞത് നമ്മുടെ കുലത്തിനു എതിരായി ശത്രുകൾ ഉണ്ടാവില്ല എന്നല്ലേ.. വിശ്വൻ ചോദിച്ചു

 

മ്മ്… അതെ ഉണ്ടാവില്ല എന്ന് തന്നെ ആണ് എന്റെ ഗുരുവും എന്നെ പഠിപ്പിച്ചത്… പക്ഷെ എവിടെ ആണ് തെറ്റ് പറ്റിയത് എന്ന് അറിയില്ല. സഹായിക്കാൻ ഗുരുവും സ്ഥലത്ത് ഇല്ല.. എന്താണ് ചെയ്യേണ്ടന്ത് എന്നും അറിയില്ല…

 

പോയി മേപ്പാടൻ തിരുമേനിയെ ഒന്ന് കാണണം… നീ ഇത് കുടുബത്തിലെ ആരോടും പറയാൻ നിൽക്കണ്ട…

തുളസി ഗർഭിണി അല്ലെ. അവളോട് ഇതൊന്നും പറയണ്ട. ചിലപ്പോൾ പ്രെശ്നം ആകും… നീ പൊക്കോ ഞാൻ ഒന്ന് തല നനക്കട്ടെ..

 

ജനാർദ്ദനൻ കുളത്തിലെ തെളിഞ്ഞ വശം നോക്കി കുളത്തിലേക്കു ഇറങ്ങി….അയാൾ ഒന്ന് തിരിഞ്ഞു വിശ്വനെ നോക്കി.

 

ഒരു കാരണവശാലും ഇത് തുളസിയുടെ കൊട്ടാരം അറിയാൻ പാടില്ല… ജനാർദ്ദനൻ ഒന്ന് നിർത്തി…

 

വിശ്വൻ ഒന്ന് ആലോചിച്ചു വീട്ടിലേക്കു നടന്നു….

 

*********** *********** ***********

 

രാവിലെ ഉള്ള പൂജ കഴിഞ്ഞു ജനാർദ്ദനൻ ആദ്യം പോയത് മേപ്പാടൻ തിരുമേനിയെ കാണാൻ ആയിരുന്ന്…

 

അയാള് നേരേ കാർ ഇല്ലത്തിന് മുന്നിൽ പാർക്ക് ചെയ്തു ഇല്ലത്തേക്ക് വേഗത്തിൽ ഓടി കയറി…

 

എനിക്ക് മേപ്പാടൻ തിരുമേനിയെ കാണണം ഒന്ന് വിളിക്കുമോ…

 

തിരുമേനിയുടെ ഇല്ലത്തിനു മുന്നിൽ എത്തി അവിടെ ഉണ്ടായിരുന്ന ഒരു പയ്യനോട് ചോദിച്ചു…

 

തിരുമേനി പൂജയിൽ ആണ് കുറച്ചു കഴിഞ്ഞേ ഇറങ്ങു.. അവൻ പറഞ്ഞു.

 

എന്താ ജനാർദ്ദന പെട്ടന്ന് ഒരു വരവ്..ഇപ്പോൾ അധികം ഇങ്ങോട്ട് കാണുന്നില്ലലോ…

 

അകത്തുനിന്നും മേപ്പടൻ ഒരു ചിരിയോടെ പുറത്തേക്ക് വന്നു ചോദിച്ചു..

 

സമയം അങ്ങനെ കിട്ടാറില്ല അതാ… എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം അറിയണമായിരുന്നു…അതാണ് പെട്ടന്ന് വരേണ്ടി വന്നത്

 

അയാൾ പെട്ടന്ന് വന്ന കാര്യം പറഞ്ഞു…

 

എന്തായാലും പറയാൻ പോകുന്നത് അത്ര നല്ല കാര്യം അല്ലെന്നു തന്റെ മുഖത്ത് നിന്നും അറിയാം… മ്മ് അകത്തേക്ക് വാ…

 

തിരുമേനി അകത്തേക്ക് കയറി.. അയാളെ അനുഗമിച്ചു ജനാർദ്ദനനും…

 

പൂജ മുറിയിൽ വിളക്കുകളും മറ്റും കത്തിച്ചു വച്ച ഒരു ഹോമ കുണ്ഠത്തിന് വശത്തായി ജനാർദ്ദനൻ ഇരുന്നു..

 

തിരുമേനി അതിലേക്കു തീ പകർന്നു മന്ത്രങ്ങൾ ജപിച്ചു പൂജ ആരഭിച്ചു…

 

ഇനി പറ എന്താണ് പ്രെശ്നം….

 

ജനാർദ്ദനൻ തന്റെ സ്വപ്നവും കുലത്തിന്റെ വിശ്വാസങ്ങളും ഓരോന്നായി അയാളോട് പറഞ്ഞു….

 

എനിക്ക് ആണെങ്കിൽ ഒരു സമാധാനവും ഇല്ല..ഇതൊന്നു അറിയാൻ വേണ്ടിയാണ്…

 

ജനാർദ്ദനൻ പറഞ്ഞു നിർത്തി…

 

മ്മ്… തിരുമേനി തല കുലുക്കി….

 

അയാൾ പൂജ തുടങ്ങി… മന്ത്രങ്ങൾ ഉച്ചത്തിൽ മുഴങ്ങി.. അയാൾ ഒന്ന് കണ്ണടച്ച് കയ്യിൽ എടുത്ത പൊടി അതിലേക്കു ഇട്ടു…

 

തീ ചെറിയ രീതിയിൽ ഉയർന്നു

ആ തീയിൽ മേപ്പാടന്റെ കണ്ണിൽ ചില ദൃശ്യങ്ങൾ കാണാൻ തുടങ്ങി.. നക്ഷത്രങ്ങളും അതിന്റെ ചലനവും അതിനെ പ്രതീനീകരിക്കുന്ന വ്യക്തിയുടെ രൂപവും അവർ നിൽക്കുന്ന സ്ഥലവും അയാൾ സസൂക്ഷ്‌മം നോക്കി …

 

പെട്ടന്ന് ഭൂ.. മ്…. എന്ന ശബ്‍ദത്തോടെ ഹോമ കുണ്ഠത്തിലെ തീ അണഞ്ഞു…

അതുപോലെ അവിടെ വിളക്കുകളും ചന്ദന തിരി അടക്കം എല്ലാം അണഞ്ഞു…

 

ആ മുറി മുഴുവൻ അന്ധകാരത്തിൽ ആണ്ടു പോയി…

 

ജന്നാർദ്ദനൻ എന്താണ് നടന്നത് എന്ന് ചുറ്റും നോക്കി.

 

തിരുമേനി ഒരു ചെറിയ വിളക്ക് കത്തിച്ചു അന്ധകാരത്തെ അകറ്റി.. എന്നിട്ടു ജനാർദ്ദനനെ ശ്രെധിച്ചു …

 

അയാൾ ആകെ പേടിച്ച ഒരു മുഖത്തോടെ ഇരിക്കുകയാണ്…

 

വാ പുറത്തു ഇറങ്ങാം….തിരുമേനി പറഞ്ഞു

അയാൾ പുറത്തുള്ള ചാരു കസേരയിൽ ഇരുന്നു. അയാളുടെ അടുത്തായി ജനാർദ്ദനനും…

 

മേപ്പാടൻ കണ്ണുകൾ അടച്ചു കുറച്ചു നേരം എന്തോ ആലോചിച്ചു നിന്നു… അയാൾ കണ്ട ദൃശ്യങ്ങൾ ഓരോന്ന് മനസ്സിൽ കൊണ്ടു വന്നു…

 

തന്റെ സ്വപ്നങ്ങളും അതിലെ കാര്യങ്ങളും ഒക്കെ അപ്പടി ശെരി ആണ്.. മേപ്പാടൻ പറഞ്ഞു

 

ജനാർദ്ദനൻ ആകെ വിയർക്കാൻ തുടങ്ങി…

 

പക്ഷെ ശത്രു ഗ്രഹം ഇപ്പോഴും ഇരുട്ടിന്റെ മറവിൽ തന്നെ ആണ് ചലിക്കുന്നത് അതിനാൽ ശത്രുവിന്റെ ജനനം ഉടനെ അടുത്ത കാലത്തു ഒന്നും ഉണ്ടാവില്ല..

 

തിരുമേനി പറഞ്ഞു ജനാർദ്ദനനെ നോക്കി

 

അയാൾക്ക് പറഞ്ഞത് കേട്ട് കുറച്ചു സമാധാനം ആയെങ്കിലും പൂർണമായും മാറിയില്ല…

 

നിങ്ങളുടെ കുലത്തിനെ പ്രതിനികരിക്കുന്ന കുട്ടിയുടെ ജനനം ഉടൻ ഉണ്ടാകും. അതാണ് നക്ഷത്രത്തിന്റെ ഉദയം പറയുന്നത്… അങ്ങനെ ആരെങ്കിലും ഉണ്ടോ…

 

മേപ്പാടൻ ചോദിച്ചു…..

 

ഉണ്ട് എന്റെ മരുമകൾ ഗർഭിണി ആണ്… അയാൾ പറഞ്ഞു..

 

മ്മ് പേടിക്കേണ്ട യാതൊരു ആവിശ്യവും ഇല്ല… നിങ്ങൾ ധൈര്യം ആയി ഇരിക്കു…

 

തിരുമേനി പുഞ്ചിരിച്ചു…

 

അപ്പോൾ ആ മുറിയിൽ നടന്നതോ അത് എന്താണ്.. കുഴപ്പം വല്ലതും…

Leave a Reply

Your email address will not be published. Required fields are marked *