അയാൾ എഴുനേറ്റു താഴെ അടുക്കളയിലേക്ക് നീങ്ങി..
നിന്നോട് ജോലി ഒന്നും എടുക്കണ്ട എന്ന് പറഞ്ഞതല്ലേ… പറഞ്ഞാൽ ഒരു പൊടി അനുസരിക്കില്ലേ..
വിശ്വൻ ജോലി ചെയുന്ന തന്റെ ഭാര്യ ആയ തുളസിയെ നോക്കി ശാസിച്ചു…
എപ്പോഴും ഇങ്ങനെ റസ്റ്റ് എടുത്താൽ കുട്ടിക്ക് നല്ലത് അല്ല.. ഇടയ്ക്കു ഒരു വ്യായാമം ഒക്കെ വേണം.. തുളസി ചിരിയോടെ പറഞ്ഞു…
അയാളും ഒന്ന് തലയാട്ടി ചിരിച്ചു…
അച്ഛൻ ഇന്ന് കുളി കഴ്ഞ്ഞു ഇതുവരെ വന്നില്ലല്ലോ.. ഇന്ന് എഴുന്നേറ്റില്ലേ.. അവൾ സംശയം ചോദിച്ചു..
വിശ്വൻ പൂജാ മുറിയിലേക്ക് നോക്കി എന്നാൽ അത് അടഞ്ഞ് തന്നെ കിടക്കുന്നു
ഇല്ലന്നാ തോന്നണേ…പൂജ തുടങ്ങേണ്ട സമയം കഴിഞ്ഞല്ലോ…ഞാൻ പോയി നോക്കട്ടെ
അവൻ ഒന്ന് തിരിഞ്ഞു നടന്നു അച്ഛന്റെ മുറി ലക്ഷ്യം ആക്കി നടന്നു. എന്നാൽ അവിടെ അച്ഛൻ ഉണ്ടായിരുന്നില്ല..
ഇവിടെ എല്ലാത്തതു കൊണ്ട് വിശ്വൻ കുളക്കരയിൽ നീങ്ങി..
ദൂരെ നിന്നും തന്നെ വിശ്വൻ അച്ഛനെ കണ്ടു.. എന്നാൽ അച്ഛൻ അവിടെ ഇരിക്കുകയാണ് ചെയ്യുന്നത്. അതിൽ പന്തികേട് തോന്നിയ വിശ്വൻ വേഗം അച്ഛന്റെ അടുത് എത്തി…
എന്താ അച്ഛാ ഇവിടെ ഇരിക്കുന്നെ. എന്തെകിലും വയ്യായ്ക തോന്നുന്നുണ്ടോ..
വിശ്വൻ ഒരു വേവലാതിയോടെ ചോദിച്ചു..
എന്നാൽ ജനാർദ്ദനൻ ഒന്നും പറയാതെ ആയാൾ ദൂരേക്ക് നോക്കി നിന്നു. വിശ്വനും അത് ശ്രെധിച്ചു അങ്ങോട്ട് നോക്കി..
അവനു ആ കാഴ്ച് കണ്ടു അതിശയിച്ചു..
അച്ഛാ… ഇത്….ഇത് ഇങ്ങനെ. അവൻ അച്ഛനോട് ചോദിച്ചു…
എനിക്കും കൃത്യം ആയി അറിയില്ല പക്ഷെ എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു.. അഞ്ഞുറു വർഷങ്ങൾക്ക് മുൻപ് ഇല്ലാതായ ആ ശത്രു വീണ്ടും വരുന്നു.
വീണ്ടും പുനർജൻമം നടക്കാൻ പോകുന്നു…അതിന്റെ സൂചനകൾ കുല ദൈവങ്ങൾ കാണിച്ചു തരുന്നത് ആണ് അയാൾ പറഞ്ഞു..
അപ്പോൾ ഭ്രമണം തുടങ്ങിയോ…വിശ്വൻ ചോദിച്ചു
ഉണ്ടായി.. പക്ഷെ രണ്ടു നക്ഷത്രങ്ങൾ മാത്രം…നമ്മെ സഹായിക്കേണ്ട ആ മൂന്നാമത്തെ നക്ഷത്രം ഉണ്ടായില്ല.ആ നക്ഷത്രത്തിനു എന്തോ സംഭവിച്ചിരിക്കുന്നു. അതിനു അർത്ഥം…..അയാൾ നിർത്തി
അതിനു അർത്ഥം തോൽവി ആണോ… അവൻ ചോദിച്ചു…
അതെ തോൽവി തന്നെ ആണ്… നമ്മുടെ കുലത്തെ പ്രതിനീതികരിക്കുന്ന നക്ഷത്രവും.. ശത്രു നക്ഷത്രവും ആണ് ഉള്ളതു. രണ്ടും എതിർ ദിശയിൽ ആയതിനാൽ അത്രെയും നന്നത്. എന്നോ ചെയ്ത നല്ല പ്രവർത്തിയുടെ ഫലം…
പക്ഷെ സഹായക നക്ഷത്രം ഇല്ലാതെ അത് രണ്ടും സഞ്ചരിച്ചു നേർ രേഖയിൽ വന്നാൽ അന്ന് എല്ലാം അവസാനിക്കും…അയാൾ പറഞ്ഞു നിർത്തി….
അപ്പോൾ അച്ഛൻ പണ്ട് പറഞ്ഞത് നമ്മുടെ കുലത്തിനു എതിരായി ശത്രുകൾ ഉണ്ടാവില്ല എന്നല്ലേ.. വിശ്വൻ ചോദിച്ചു
മ്മ്… അതെ ഉണ്ടാവില്ല എന്ന് തന്നെ ആണ് എന്റെ ഗുരുവും എന്നെ പഠിപ്പിച്ചത്… പക്ഷെ എവിടെ ആണ് തെറ്റ് പറ്റിയത് എന്ന് അറിയില്ല. സഹായിക്കാൻ ഗുരുവും സ്ഥലത്ത് ഇല്ല.. എന്താണ് ചെയ്യേണ്ടന്ത് എന്നും അറിയില്ല…
പോയി മേപ്പാടൻ തിരുമേനിയെ ഒന്ന് കാണണം… നീ ഇത് കുടുബത്തിലെ ആരോടും പറയാൻ നിൽക്കണ്ട…
തുളസി ഗർഭിണി അല്ലെ. അവളോട് ഇതൊന്നും പറയണ്ട. ചിലപ്പോൾ പ്രെശ്നം ആകും… നീ പൊക്കോ ഞാൻ ഒന്ന് തല നനക്കട്ടെ..
ജനാർദ്ദനൻ കുളത്തിലെ തെളിഞ്ഞ വശം നോക്കി കുളത്തിലേക്കു ഇറങ്ങി….അയാൾ ഒന്ന് തിരിഞ്ഞു വിശ്വനെ നോക്കി.
ഒരു കാരണവശാലും ഇത് തുളസിയുടെ കൊട്ടാരം അറിയാൻ പാടില്ല… ജനാർദ്ദനൻ ഒന്ന് നിർത്തി…
വിശ്വൻ ഒന്ന് ആലോചിച്ചു വീട്ടിലേക്കു നടന്നു….
*********** *********** ***********
രാവിലെ ഉള്ള പൂജ കഴിഞ്ഞു ജനാർദ്ദനൻ ആദ്യം പോയത് മേപ്പാടൻ തിരുമേനിയെ കാണാൻ ആയിരുന്ന്…
അയാള് നേരേ കാർ ഇല്ലത്തിന് മുന്നിൽ പാർക്ക് ചെയ്തു ഇല്ലത്തേക്ക് വേഗത്തിൽ ഓടി കയറി…
എനിക്ക് മേപ്പാടൻ തിരുമേനിയെ കാണണം ഒന്ന് വിളിക്കുമോ…
