ശരത്തിന്റെ അമ്മ – 6 16

റോഷൻ: എന്നോട് കൂട്ടുകൂടുന്നവർക്ക് എല്ലാവർക്കും ഞാൻ സന്തോഷമേ നൽകാറുള്ളൂ ആരെയും വിഷമിപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ല ഐഷു ചേച്ചിയും, ഞാനും ഇപ്പോഴല്ലേ പരിചയപ്പെട്ടതും ഫ്രണ്ട്സ് ആയതും എല്ലാം ഇനി വരും നാളുകളിൽ ചേച്ചിയുടെ മനസ്സിൽ സന്തോഷമേ ഉണ്ടാവുകയുള്ളൂ.

ഐശ്വര്യ: ഹഹഹ റോഷനോട് സംസാരിച്ചിരുന്നാൽ നേരം പോകുന്നത് അറിയുന്നില്ല ഇന്നലെയും അതെ ഇന്നുമതേ. ഞാൻ ഇനി ഉച്ച ഭക്ഷണം കഴിക്കട്ടെ നേരം ഒരു മണിയായി

റോഷൻ: അതെയോ, സമയം പോയത് ഞാനും അറിഞ്ഞില്ല ഐഷു ചേച്ചി ഊണ് കഴിച്ചോളൂ. ഞാൻ രാത്രി 9 മണിക്ക് ഓൺലൈനിൽ ഉണ്ടാകും ഐഷു ചേച്ചി അപ്പോൾ ഓൺലൈനിൽ വരുമോ?

ഐശ്വര്യ: രാത്രി എന്തിനാ ഓൺലൈനിൽ വരുന്നത്?

റോഷൻ : ഐഷഷു ചേച്ചി വരികയാണെങ്കിൽ ശരത്തിനോട് സംസാരിച്ചിട്ട് അവൻ എന്തു പറഞ്ഞു എന്ന് പറയാനാണ്

ഐശ്വര്യ:ഓ, അതാണോ? ശനിയാഴ്ചയ്ക്ക് ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ അതിനിടയിൽ ഓൺലൈനിൽ വരുമ്പോൾ പറഞ്ഞാൽ പോരെ
( റോഷൻ തലയിൽ കൈ വെച്ചുകൊണ്ട് മനസ്സിൽ: ഇവൾ ഒരു തരത്തിലും അടുക്കാത്തെയും പിടിതരാതെയും ഒരുത്തി ആണല്ലോ)

റോഷൻ: എന്നാൽ അങ്ങനെ ആയിക്കോട്ടെ ഐഷു ചേച്ചി.

ഐശ്വര്യ: ഡാ, രാത്രി കിച്ചണിലെ പണിയെല്ലാം കഴിഞ്ഞ് ഏട്ടന്റെ കോളും കഴിഞ്ഞ് ഫ്രഷ് ആയി കഴിഞ്ഞാൽ ക്ഷീണം കാരണം പെട്ടെന്ന് കിടക്കാൻ നോക്കും മാത്രവുമല്ല രാത്രിയിലെ തിരക്കുകൾ എല്ലാം കഴിഞ്ഞു വരുമ്പോഴേക്കും ചിലപ്പോൾ 9 മണി എല്ലാം കഴിയും

റോഷൻ: ഐഷു ചേച്ചിയുടെ രാത്രിയിലെ തിരക്കുകളെ കുറിച്ച് ഞാൻ ഓർത്തില്ല ഓർക്കാതെ പറഞ്ഞതാണ് സോറി

ഐശ്വര്യ: ഹഹഹ അയ്യോ, സോറി ഒന്നും പറയണ്ട നമുക്കിടയിൽ അത്തരംഫോർമാലിറ്റീസ് ഒന്നും വേണ്ട എന്ന് പറഞ്ഞിട്ട്. എങ്കിലും ഞാൻ നോക്കട്ടെ ഇന്ന് രാത്രിയിലെ കാര്യങ്ങളെല്ലാം കഴിഞ്ഞിട്ട് ഓൺലൈനിൽ വരാൻ പറ്റുമോ എന്ന്. അമ്പലത്തിൽ പോകുന്ന കാര്യത്തെക്കുറിച്ച് ആയതുകൊണ്ടാണ് ഞാൻ നോക്കാം എന്ന് പറഞ്ഞത് എന്റെ മകന്റെ അഭിപ്രായം എന്താണെന്ന് നേരത്തെ അറിയാമല്ലോ?

( അപ്രതീക്ഷിതമായി ഐശ്വര്യ അങ്ങനെ പറഞ്ഞപ്പോൾ റോഷന്റെ മനസ്സ് കിടന്നു തുള്ളിച്ചാടി )

റോഷൻ: എന്നാൽ ബാക്കിയെല്ലാം ഞാൻ രാത്രി ഐഷു ചേച്ചി ഓൺലൈനിൽ വരുമ്പോൾ പറയാം. എനിക്കും മരുന്നു, ഭക്ഷണവും കഴിക്കാൻ ഉണ്ട്

ഐശ്വര്യ: പനിക്ക് ആശ്വാസമുള്ളതുകൊണ്ട് ഡോക്ടർ പറഞ്ഞത് അനുസരിക്കാതെ റോഷൻ റസ്റ്റ് എടുക്കാതിരിക്കരുത്

റോഷൻ : ഐഷു ചേച്ചി ഞാൻ പറഞ്ഞല്ലോ റസ്റ്റിന്റെ പേരിൽ ഇവിടെ ഇങ്ങനെ വെറുതെ ഇരിക്കുക എന്ന് പറയുന്നത് വല്ലാത്ത ബോറിങ് ആണ് ഇപ്പോൾ കുറച്ചെങ്കിലും അത് മാറി കിട്ടിയത് ഐഷു ചേച്ചിയോട് സംസാരിച്ചപ്പോഴാണ് ഇനിയും ഇങ്ങനെ വെറുതെ ഇരിക്കുക എന്ന് പറയുന്നത് കുറച്ചു കഷ്ടമാണ്

ഐശ്വര്യ: അയ്യോ,റസ്റ്റ് എടുക്കാൻ പറയുന്നത് കഷ്ടമാണെന്ന് പറയുന്ന ഒരാളെ ഞാൻ ആദ്യമായിട്ടാ കാണുന്നത് നിന്റെ ഹെല്ത്തിനു വേണ്ടിയല്ലേ അതെന്താ റോഷൻ ഓർക്കാത്തത് തൽക്കാലം പറഞ്ഞത് അനുസരിക്ക്

റോഷൻ: ഹോ, ഇനി ഐഷു ചേച്ചിയും കൂടി പറഞ്ഞിട്ട് അനുസരിച്ചില്ലെന്ന് വേണ്ട ഞാൻ റസ്റ്റ് എടുത്തോളാമേ

ഐശ്വര്യ: ഗുഡ്, ഇങ്ങനെ പറഞ്ഞതനുസരിക്കുന്ന കുട്ടികളെയാണ് എനിക്കിഷ്ടം

റോഷൻ: ഐഷു ചേച്ചി പറഞ്ഞാൽ ഞാൻ അനുസരിക്കാതിരിക്കുമോ? ചേച്ചി പറഞ്ഞാൽ ഞാൻ എന്തു മത്സരിക്കും

ഐശ്വര്യ: അതെന്താ എനിക്ക് ഇത്ര പ്രത്യേകത

റോഷൻ: ഐഷു ചേച്ചി എന്റെ മൂത്തതലെ മൂത്തോർ പറയുന്നത് കേൾക്കണ്ടേ. പിന്നെ

ഐശ്വര്യ : എന്താ ഒരു പിന്നെ?

റോഷൻ: അത് ഞാൻ രാത്രിയിൽ ഐഷു ചേച്ചി ഓൺലൈനിൽ വരുമ്പോൾ പറയാം ഇപ്പോൾ പറഞ്ഞാൽ ശരിയാവില്ല

ഐശ്വര്യ: അതെന്താ ഇപ്പോൾ പറഞ്ഞാൽ ശരിയാവാത്ത കാര്യം? ഞാൻ രാത്രിയിൽ ഓൺലൈനിൽ വരുമോ എന്നു പോലും ഉറപ്പില്ല അതുകൊണ്ട് സസ്പെൻസ് ഇടാതെ പറയടാ ചെറുക്കാ

റോഷൻ: ചെറിയ സസ്പെൻസ് ഒക്കെ ജീവിതത്തിൽ ഉള്ളത് ഒരു രസമല്ലേ ഐഷു ചേച്ചി

ഐശ്വര്യ : ആണോ? എന്നാൽ ആ സസ്പെൻസും പിടിച്ച് അടങ്ങിയിരിക്കെ ഞാൻ ഭക്ഷണം കഴിക്കാൻ പോവുകയാണ്

റോഷൻ : എനിക്കും ഭക്ഷണം കഴിക്കാൻ നേരമായി അപ്പൊ പറഞ്ഞപോലെ രാത്രിയിൽ കാണാം

( ഇതും പറഞ്ഞ് ചാറ്റ് അവസാനിപ്പിച്ച ശേഷം മരുന്നും, ഭക്ഷണം എല്ലാം കഴിച്ച് ഒന്നു മയങ്ങിയ റോഷനെ വൈകുന്നേരം ശരത്തും, അരുണും വീട്ടിൽ വന്നപ്പോൾ ജോലിക്കാരൻ വന്നു വിളിച്ചപ്പോൾ ആണ് ഉണരുന്നത് )

ജോലിക്കാരൻ: ഞാൻ കുറച്ചു നേരമായി വിളിക്കുന്നു നല്ല ഉറക്കത്തിൽ ആയിരുന്നു കുഞ്ഞ്

റോഷൻ: ഞാനൊന്നും മയങ്ങിപ്പോയി

ജോലിക്കാരൻ: കുറച്ചു മുന്നേ ഞാൻ വന്നു നോക്കുമ്പോൾ നല്ല ഉറക്കമായിരുന്നു ശല്യം ചെയ്യേണ്ട എഴുന്നേൽക്കുമ്പോൾ എഴുന്നേൽക്കട്ടെ എന്ന് കരുതി വിളിക്കാതെ പോയതാണ്. ഇപ്പോൾ എങ്ങനെയുണ്ട്

റോഷൻ: ഇപ്പോൾ ഒരു കുഴപ്പവുമില്ല

ജോലിക്കാരൻ: മോന്റെ കൂട്ടുകാർ വന്നിട്ടുണ്ട് അതാ ഞാൻ ഇപ്പോൾ വന്നു വിളിച്ചത് മോനെ കാത്ത് താഴെ ഇരിപ്പുണ്ട്

റോഷൻ: മണി 5 ആയോ? ഇത്രയും വൈകിയത് ഞാനറിഞ്ഞില്ല ഞാൻ വല്ലാണ്ട് ഉറങ്ങിപ്പോയി ചേട്ടൻ അവരോട് ഇങ്ങു മുകളിലോട്ട് കയറി വരാൻ പറ

ജോലിക്കാരൻ : ഞാൻ പോയി അവരെ ഇങ്ങോട്ട് പറഞ്ഞു വിടാം മോൻ എഴുന്നേറ്റ് മുഖമൊക്കെ ഒന്ന് കഴുക്

( ഇതും പറഞ്ഞു ജോലിക്കാരൻ താഴെ ചെന്ന് അവരെ മുകളിലോട്ട് പറഞ്ഞു വിട്ടു )

അരുൺ: എടാ ഇപ്പോൾ എങ്ങനെയുണ്ട്

റോഷൻ: ഒരു കുഴപ്പവും ഇല്ല സുഖമായിരിക്കുന്നു

ശരത് : ഇവനാ പറഞ്ഞത് നിനക്ക് സുഖമില്ല പനിയാണെന്ന് നീ ക്ലാസിൽ ഇല്ലാത്തതുകൊണ്ട് ഇന്ന് ഒരു രസവും ഉണ്ടായില്ല

അരുൺ: ഡാ സോറി, രാവിലെ ഞാൻ നീയാണെന്ന് കരുതിയ ഫോണിൽ അങ്ങനെയൊക്കെ പറഞ്ഞത്

റോഷൻ: അത് സാരമില്ല. പിന്നെ ക്ലാസ്സിൽ എങ്ങനെയുണ്ടായിരുന്നു ഇന്ന്

ശരത് : ശ്രീലക്ഷ്മി ടീച്ചർ നിന്നെ തിരക്കിയിരുന്നു ഇന്ന് ക്ലാസ്സിൽ

അരുൺ: വരുന്ന വ്യാഴാഴ്ചയും, വെള്ളിയാഴ്ച നമുക്ക് ക്ലാസ്സ് ഇല്ല പിന്നെ ശനിയും ഞായർ അവധിയും കഴിഞ്ഞ് തിങ്കളാഴ്ച ഉണ്ടാകു എന്താ കാരണം എന്നൊന്നും അറിയില്ല

റോഷൻ: ബുധനാഴ്ച ഡോക്ടറെ കണ്ട് ക്ലാസിൽ വരാമെന്ന് ഇരുന്നതാ ഞാൻ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുക എന്ന് പറയുന്നത് വല്ലാത്ത ഒരു ബോറിംഗ് ആണ് അപ്പോഴാണ് ഈ അവധിയും കൂടി വരുന്നത്

ശരത്ത് : നിനക്ക് ബോറിങ്ങോ? ഇവിടെ നിന്റെ കയ്യിൽ എത്ര കളക്ഷൻ വീഡിയോസ് ഉണ്ട് അതെല്ലാം കണ്ട് എൻജോയ് ചെയ്യാം നിനക് അപ്പോഴ നിനക്കൊരു ബോറിങ്. നീയെന്താ ഇന്നലെ രാത്രി സംസാരിച്ചിരിക്കുമ്പോൾ ഫോൺ കട്ട് ചെയ്തത്

റോഷൻ: എടാ അത് നീ പറയുന്നത് കൃത്യമായി കേൾക്കുന്നുണ്ടായിരുന്നില്ല

ശരത് : എന്നിട്ട് നീ ലാൻഡ് ഫോണിലേക്ക് വിളിച്ചല്ലേ അമ്മ രാവിലെ എന്നോട് പറഞ്ഞിരുന്നു എന്നെ വിളിച്ചിട്ട് കിട്ടാത്തതുകൊണ്ട് നീ ലാൻഡ് ഫോണിലോട്ട് വിളിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *