റോഷൻ :ഹാവൂ,,,, ഞാൻ ഐശ്വര്യ ചേച്ചി ചൂടായപ്പോൾ അങ്ങ് വല്ലാണ്ടായി. പോയ പനി വീണ്ടും തിരിച്ചു വന്ന പോലെ.
ഐശ്വര്യ: അയ്യോ, ഇത്ര ധൈര്യശാലിയാണ് റോഷൻ എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. എന്റെ ദൈവമേ ഹഹഹ ഹഹഹ
റോഷൻ: മതി കളിയാക്കിയത് ഞാൻ ഐശ്വര്യ ചേച്ചി ചൂട് ആയപ്പോൾ ഒന്ന് ഭയന്നു എന്നുള്ളത് സത്യം തന്നെയാ അത് ഐശ്വര്യ ചേച്ചി വളരെ ഗൗരവക്കാരി ആണെന്ന് ഞാൻ കരുതിയത് കൊണ്ട് സംഭവിച്ചതാ
ഐശ്വര്യ: മം, മതി മതി വീണിടത്ത് കിടന്നു ഉരുണ്ടത്
റോഷൻ : ഞാനല്ലല്ലോ ഐഷു ചേച്ചിയല്ലേ എന്നെ കളിയാക്കി ഉരുട്ടുന്നത്
ഐശ്വര്യ: നീ എന്താ എന്നെ വിളിച്ചത് ഐഷുവോ?
റോഷൻ: ശോ, സോറി ഞാൻ ഐശ്വര്യ ചേച്ചിന്ന് പെട്ടെന്ന് വിളിച്ചപ്പോൾ നാക്ക് ഉടക്കി ഐഷു ചേച്ചി എന്നായത്താ. അപ്രതീക്ഷിതമായി വായയിൽ ഉണ്ടായ പേരാണെങ്കിലും കൊള്ളാമല്ലേ? ഞാനിനി ഐഷു ചേച്ചിന്ന് വിളിക്കാം. അങ്ങനെയാവുമ്പോൾ ഐശ്വര്യ ചേച്ചി എന്ന് നീട്ടി വിളിക്കണ്ടല്ലോ? കൂടാതെ ഐശ്വര്യ ചേച്ചി പറഞ്ഞപോലെ അമ്മയെ എന്ന് വിളിക്കുമ്പോൾ മനസ്സിൽ തോന്നുന്ന അകൽച്ചയും വരുന്നതുമില്ല. അതുകൊണ്ട് ഇനിമുതൽ ഞാൻ ഐഷു ചേച്ചി എന്നു വിളിക്കാം എനിക്ക് അങ്ങനെ വിളിക്കുമ്പോൾ നല്ല കംഫർട്ടബിൾ ആയി തോന്നുന്നു.
ഐശ്വര്യ:മം,ആദ്യമായിട്ടാണ് ഒരാൾ എന്നെ ഇങ്ങനെ വിളിക്കുന്നത്. എല്ലാവരും എന്റെ മുഴുവൻ പേരാ വിളിക്കാറ്. റോഷന്‍ എന്താ എന്നെ അമ്മയെ എന്ന് വിളിക്കുമ്പോൾ അകൽച്ച തോന്നുന്നത് എന്നെ അമ്മ എന്നു വിളിക്കാൻ കൊള്ളില്ലേ.
റോഷൻ:യോ, അങ്ങനെയൊന്നും വിചാരിക്കല്ലേ എനിക്ക് ഐഷു ചേച്ചിയെ നല്ലൊരു ഫ്രണ്ട് ആയി കാണാനാണ് ഇഷ്ടം അരുണിനെയും, ശരത്തിനെയും ഒക്കെ പോലെ. ഫ്രണ്ടിനെ അമ്മയെ എന്ന് വിളിക്കാൻ പറ്റുമോ? അങ്ങനെ വിളിക്കുമ്പോൾ മനസ്സിൽ അത്ര ഫ്രണ്ട്ലി അല്ലാത്ത ഒരാളോട് സംസാരിക്കുന്ന അകൽച്ചയാണ് തോന്നുന്നത്.
ഐശ്വര്യ: ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളു നല്ല കുട്ടികളെ ഫ്രണ്ട് ആയി കാണാൻ എല്ലാവർക്കും ഇഷ്ടം തന്നെയാണ്.
റോഷൻ: അപ്പോൾ ഇന്നുമുതൽ ഞാനും ഐഷു ചേച്ചിയും നല്ല ഫ്രണ്ട്സ് ഒക്കെ?
ഐശ്വര്യ:മം, എനിക്ക് ജീവിതത്തിൽ അധികം ഫ്രണ്ട്സ് ഒന്നുമില്ല
റോഷൻ : എനിക്കുമില്ല, ഇവിടെ അരുണും, ശരത്ത് അങ്ങനെ ഒന്നു രണ്ടു പേരു മാത്രമേ ഉള്ളൂ ഇപ്പോൾ ഇതാ ഐഷു ചേച്ചിയും ഫ്രണ്ട് ആയിരിക്കുന്നു. ഹഹഹ
ഐശ്വര്യ: റോഷന്റെ ചിരി കണ്ടിട്ട് പനി എല്ലാം മാറിയതുപോലെ ഉണ്ട്
റോഷൻ: ഞാൻ പറഞ്ഞില്ലേ എനിക്ക് ഇപ്പോൾ അത്ര വലിയ കുഴപ്പമൊന്നുമില്ല എന്ന് പിന്നെ ഐഷു ചേച്ചിയോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പനിയുടെ ക്ഷീണം എല്ലാം പോയി
ഐശ്വര്യ: എങ്കിലും ഡോക്ടർ പറഞ്ഞപോലെ റസ്റ്റ് എടുക്കണം
റോഷൻ: ഇനി അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല എന്നാലും ഡോക്ടറും ഐഷു ചേച്ചിയും പറഞ്ഞത് അനുസരിക്കാം
ഐശ്വര്യ :ഗുഡ്,നല്ല കുട്ടികളായാൽ ഇങ്ങനെ വേണം എപ്പോഴും പറഞ്ഞത അനുസരിക്കണം. ശരത് ആണെങ്കിൽ നിന്റെ വിപരീതമാണ് പറഞ്ഞതൊന്നും അനുസരിക്കില്ല ഏട്ടൻ അവിടെ കിടന്നു കഷ്ടപ്പെടുന്നത് അവനുവേണ്ടിയിട്ടാണ് ശരത്തിന് അതിന്റെ ഒന്നും ചിന്തയില്ലാതെയാണ് ഇങ്ങനെ നടക്കുന്നത്
റോഷൻ : ഐഷു ചേച്ചി കരുതുന്നതുപോലെ ഒന്നുമല്ല ശരത് അവൻ നല്ലവനാണ്
ഐശ്വര്യ: അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ? എങ്കിലും ഞാൻ പറയുന്നത് അനുസരിച്ചാൽ മതിയായിരുന്നു
റോഷൻ : എനിക്ക് മനസ്സിലാവും ഐഷു ചേച്ചി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ശരത് ഐഷു ചേച്ചി പറയുന്നതു പോലെ എല്ലാം കേട്ടിരുന്നെങ്കിൽ നന്നാവുമായിരുന്നു. അമ്പലത്തിൽ പോവാനും മറ്റുമെല്ലാം ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു എന്നുമെല്ലാം അല്ലേ?
ഐശ്വര്യ: റോഷന് മനസ്സിലായത് പോലെ ശരത്തിനു കൂടി മനസ്സിലാവണ്ടേ അല്ലെങ്കിൽ റോഷൻ എല്ലാം നല്ല ജീവിതത്തിൽ എത്തുമ്പോൾ ശരത്തെങ്ങും എത്തിയിട്ടുണ്ട് ആവില്ല. ഇപ്പോൾ നോക്കിയാൽ അല്ലേ ഭാവിയിൽ നല്ലൊരു ജീവിതം ഉണ്ടാകു
റോഷൻ: ശരത്തിനു കൂട്ട് ഞാൻ ഉണ്ടാകുമ്പോൾ ഐഷു ചേച്ചി അതോർത്ത് ഒന്നും വിഷമിക്കേണ്ട ശരത്തിന് നല്ലൊരു ജീവിതം തന്നെ ഭാവിയിൽ ഉണ്ടാകും
