റോഷൻ: ഐശ്വര്യ ചേച്ചി ഞാൻ ക്ലാസ്സിൽ അല്ല എന്റെ കൂടെ ശരത്തും ഇല്ല. ഞാനെന്റെ വീട്ടിൽ റെസ്റ്റിലാണ്
ഐശ്വര്യ : റെസ്റ്റിലോ?
റോഷൻ: ഇന്ന് രാവിലെ എഴുന്നേൽക്കാൻ പറ്റാത്ത വിധത്തിലുള്ള പനിയായിരുന്നു
ഐശ്വര്യ: അയ്യോ, പനിയോ എന്നിട്ട്?
റോഷൻ: ചിറ്റപ്പൻ പോയി ക്ലിനിക്കിലെ ഡോക്ടറെ കൊണ്ടുവന്നു. ഡോക്ടർ പരിശോധിച്ചു മരുന്നും, ഗ്ലൂക്കോസും എല്ലാം തന്നതിന് ശേഷമാണ് മാറിയത്. രണ്ടുദിവസം റസ്റ്റ് എടുക്കണം എന്ന് ഡോക്ടർ പറഞ്ഞതുകൊണ്ട് ഇവിടെ ഇരുന്നു ബോറടിക്കുന്നു.
ഐശ്വര്യ:ആണോ?എങ്കിൽ ഡോക്ടർ പറഞ്ഞതുപോലെ നല്ലതുപോലെ റസ്റ്റ് എടുക്കണം ആരോഗ്യത്തിന്റെ കാര്യമാണ് അപ്പോൾ നമ്മൾ നല്ലതുപോലെ ശ്രദ്ധിക്കണം
റോഷൻ: എനിക്ക് ഇപ്പൊ അത്ര വലിയ കുഴപ്പമൊന്നുമില്ല. ചുമ്മാ ഇവിടെ വെറുതെ ഇരിക്കുക എന്ന് പറഞ്ഞാൽ വല്ലാത്ത ബോറടിയാണ് ശരത്തും, അരുണും ഒന്നുമില്ല കൂടെ
ഐശ്വര്യ: അവരെയെല്ലാം എപ്പോൾ വേണമെങ്കിലും കാണാമല്ലോ? ഇപ്പോൾ ഡോക്ടർ പറഞ്ഞത് അനുസരിക്ക്
റോഷൻ,: അനുസരിക്കാം, ഇവിടെ ഇരുന്നു ബോറടിച്ചിരിക്കുമ്പോൾ ഐശ്വര്യ ചേച്ചിയെ ഓൺലൈനിൽ കണ്ടതും എനിക്ക് വളരെ സന്തോഷം തോന്നി അതാ ഞാൻ ഐശ്വര്യ ചേച്ചിക്ക് മെസ്സേജ് അയച്ചത്. ഐശ്വര്യ ചേച്ചി എന്നും ഈ സമയത്താണോ ഓൺലൈനിൽ വരാർ
ഐശ്വര്യ :മം, മിക്കവാറും ദിവസങ്ങളിൽ.
റോഷൻ:അതെന്താ ഈ സമയത്തിന് പ്രത്യേകത?
ഐശ്വര്യ: പ്രത്യേകത ഒന്നുമില്ല ഈ സമയത്താണ് കിച്ചനിലെ ജോലിയും രാവിലത്തെ മറ്റു തിരക്കുകളും എല്ലാം കഴിഞ്ഞ് ഒന്ന് ഫ്രീ ആവുന്നത് അപ്പോഴാ ഫോൺ നോക്കാൻ നേരം കിട്ടുക
റോഷൻ: അപ്പോൾ ഐശ്വര്യ ചേച്ചി ഇപ്പോൾ ഫ്രീ ആണല്ലേ?
ഐശ്വര്യ: അതെ
റോഷൻ: എങ്കിൽ ഐശ്വര്യ ചേച്ചിയോട് സംസാരിച്ചിരിക്കാം. ഈ ബോറടിയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യാം
ഐശ്വര്യ : കൊള്ളാം, എന്നോട് സംസാരിച്ചിരുന്നാൽ റോഷന്റെ ബോറടി കൂടുകയേ ഉള്ളൂ
റോഷൻ: അത് ഞാൻ സഹിച്ചോളാം.
ഐശ്വര്യ: ഞാൻ വെറുതെ പറഞ്ഞതല്ല
റോഷൻ : അത് ഐശ്വര്യ ചേച്ചി എന്നെ ഒഴിവാക്കാൻ വേണ്ടി ചുമ്മാ പറഞ്ഞതായിരിക്കും. എനിക്ക് ഐശ്വര്യ ചേച്ചിയോട് സംസാരിക്കുമ്പോൾ ബോറടിക്കുന്നു ഒന്നുമില്ല മറിച്ച് സന്തോഷമേയുള്ളൂ
ഐശ്വര്യ: നമുക്കിടയിൽ സംസാരിക്കാൻ വിഷയങ്ങൾ, വിശേഷങ്ങൾ അങ്ങനെ എന്തെങ്കിലും ഒക്കെ വേണ്ടേ
റോഷൻ:അധികം പരിചയം ഇല്ലാത്ത രണ്ടു വ്യക്തികൾ ഇടയിൽ സംസാരിക്കാനാണോ വിഷയങ്ങൾക്ക് കുറവ്
ഐശ്വര്യ: ഹഹഹ റോഷൻ ആള് കൊള്ളാല്ലോ?
( ഇന്നലത്തെപ്പോലെ നല്ലൊരു മൂഡിൽ ഐശ്വര്യ മാറി വരുന്നുണ്ട് ഇത് കളയാതെ തന്നെ ഇതിൽ പിടിച്ചുകയറി മുന്നോട്ടു പോണം എന്നാൽ മാത്രമേ ഐശ്വര്യയെ കുറിച്ച് കൂടുതൽ അറിയാനും ഒപ്പം അടുക്കാനും കഴിയുകയുള്ളൂ എന്ന് റോഷൻ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് റോഷൻ തുടർന്നു )
റോഷൻ : ഐശ്വര്യ ചേച്ചി ഈ നാട്ടിൽ വന്നിട്ട് എത്ര കൊല്ലമായി?
ഐശ്വര്യ: 15 വർഷങ്ങൾക്കു മേലെയായി
റോഷൻ: ശരത്തിന്റെ അച്ഛൻ ഇനി എന്നാ വരിക ഞാൻ ഇതുവരെ കണ്ടിട്ടില്ല
ഐശ്വര്യ: ഏട്ടൻ ഇനിയും രണ്ടു വർഷം കഴിയും നാട്ടിൽ വരാൻ പക്ഷേ റോഷനെ അറിയാം ഏട്ടന്
റോഷൻ: അതെങ്ങനെ, ഞാൻ ഇതുവരെ കാണാത്ത ഒരാൾക്ക് എന്നെക്കുറിച്ച് എങ്ങനെ അറിയാം
ഐശ്വര്യ: ഇന്നലെ രാത്രി നിന്നോട് ഫോണിൽ സംസാരിച്ചിരുന്നപ്പോൾ ഏട്ടൻ വിളിച്ചിട്ട് കിട്ടിയില്ല എൻഗേജ്ഡ് ആയിരുന്നു. പിന്നീട് ഏട്ടൻ വിളിച്ചപ്പോൾ തിരക്കിയിരുന്നു ആരായിരുന്നു ഫോണിൽ എന്ന് അപ്പോൾ ഞാനാ പറഞ്ഞുകൊടുത്തത് നിന്നെക്കുറിച്ച് അങ്ങനെ ഏട്ടന് നിന്നെ കുറിച്ച് അറിയാം
റോഷൻ: ഓ ഹോ ഞാനറിയാതെ എന്നെ ഐശ്വര്യ ചേച്ചി മറ്റുള്ളവർക്ക് ഒക്കെ പരിചയപ്പെടുത്തുന്നുണ്ടല്ലേ?
ഐശ്വര്യ: മറ്റുള്ളവർ ഒന്നുമല്ലല്ലോ എന്റെ ഏട്ടൻ അല്ലേ ഏട്ടനോട് കള്ളം പറയാൻ പറ്റില്ലല്ലോ? അതാ ചോദിച്ചപ്പോൾ നിന്നെക്കുറിച്ച് പറഞ്ഞത്
റോഷൻ: ഐശ്വര്യ ചേച്ചി അപ്പോൾ ഏട്ടനോട് ഇതുവരെ കള്ളം പറഞ്ഞിട്ടില്ല
ഐശ്വര്യ:ഇല്ല,ഇതുവരെ പറഞ്ഞിട്ടില്ല എനിക്ക് കള്ളം പറയുന്നവരെ ഇഷ്ടവുമല്ല
