ശരത്തിന്റെ അമ്മ – 6 21

റോഷൻ: എന്താ എന്നെക്കുറിച്ച് പറഞ്ഞുകൊടുത്തത്?

ഐശ്വര്യ : ശരത്തിന്റെ കൂട്ടുകാരനാണ് നീ ചേട്ടന് വേണ്ടി അമ്പലത്തിൽ പോയതെല്ലാം

റോഷൻ: ശരത്തിന്റെ അച്ഛൻ ഇഷ്ടമായിയിട്ടുണ്ടാവില്ല അല്ലേ ഞാൻ അമ്പലത്തിൽ പോയതും വഴിപാട് കഴിപ്പിച്ചത് എല്ലാം

ഐശ്വര്യ : ഹേയ് ഇല്ലില്ല ഏട്ടന് സന്തോഷായിട്ടേയുള്ളൂ റോഷൻ ചെയ്തതിൽ

റോഷൻ: ഐശ്വര്യ ചേച്ചിക്ക് ശരത്തിന്റെ അച്ഛനെ മിസ്സ് ചെയ്യുന്നുണ്ടല്ല?

ഐശ്വര്യ : അത് പിന്നെ ഇല്ലാണ്ടിരിക്കില്ലല്ലോ എന്റെ ഹസ്സല്ലേ

റോഷൻ: ഇനി വേറെ ആരോടെങ്കിലും എന്നെ കുറിച്ച് പറഞ്ഞിട്ടുണ്ടോ?

ഐശ്വര്യ: അയ്യോ, ഇല്ലേ ഏട്ടനോട് പറഞ്ഞിട്ടുണ്ട് എന്ന് കരുതി എല്ലാവരോടും പറഞ്ഞു നടക്കാൻ മാത്രം എന്താ ഉള്ളത്. പക്ഷേ ഒരാൾ ചോദിച്ചിരുന്നു നിന്നെക്കുറിച്ച്

റോഷൻ: അതാരാ?

ഐശ്വര്യ: റോഷ അത് നിനക്ക് പറഞ്ഞാൽ അറിയില്ല ഈ നാട്ടിലുള്ള ഒരുത്തനാ. വിനോദ് എന്നാ പേര്. നിങ്ങൾ പോയ ശേഷം അവൻ വന്നിരുന്നു. ഇവിടത്തെ തേങ്ങയുടെ കാര്യങ്ങൾ നോക്കുന്ന രാഘവേട്ടന്റെ മകനാ. ഇതുവരെ ഇവിടെ കാണാത്ത ഒരാളല്ലേ റോഷൻ. അങ്ങനത്തെ ഒരാളെ കാണുമ്പോൾ ആരായാലും തിരക്കില്ലേ

റോഷൻ: ആ നാട്ടിലുള്ളവരൊക്കെ ഇങ്ങനെയാണോ? കാര്യമില്ലാത്ത കാര്യങ്ങളൊക്കെ തിരക്കി നടന്നു കൊണ്ട്. ആരു വന്നാലും അവർക്കെന്താ?

ഐശ്വര്യ : ഇവനെപ്പോലുള്ള ചിലരൊക്കെ ഇങ്ങനെയാണ് ഈ നാട്ടിൽ

റോഷൻ: ഇത്തരക്കാർക്കിടയിൽ ജീവിക്കുമ്പോൾ നമ്മൾ നല്ലവണ്ണം സൂക്ഷിക്കണം. അവരുടെ മനസ്സ് എങ്ങനെയാണെന്ന് നമ്മൾക്ക് അറിയില്ലല്ലോ? ഇവരെയൊന്നും വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഉറപ്പാണ്

ഐശ്വര്യ: എനിക്കറിയാവുന്ന കാര്യമാണ് റോഷൻ പറഞ്ഞത്.

റോഷൻ: ഐശ്വര്യ ചേച്ചി ഊണ് കഴിച്ചോ?

ഐശ്വര്യ: ഇല്ല, എനിക്ക് കുറച്ചു കൂടി കഴിയണം. റോഷനോ?

റോഷൻ : ബ്രേക്ക്ഫാസ്റ്റ് കഴിച്ചു ഉച്ചഭക്ഷണം ചിറ്റപ്പൻ കൊണ്ടുവന്നിട്ട് വേണം

ഐശ്വര്യ:അയ്യോ, അപ്പൊ നേരം വൈകിയില്ലേ. വയ്യാണ്ടിരിക്കുമ്പോൾ നേരത്തിന് ആഹാരവും മരുന്നുമെല്ലാം കഴിക്കണ്ടേ

റോഷൻ: അതെല്ലാം നേരത്തിന് തന്നെ ചിറ്റപ്പൻ ഇവിടെ കൊണ്ടുവന്നു തരും. ഇപ്പോൾ ക്ലിനിക്കിൽ പോയിരിക്കുകയാണ്.

ഐശ്വര്യ:മം, ഇപ്പോൾ റോഷന്റെ അമ്മ അടുത്തുണ്ടാവേണ്ട സമയമാണ്. ഉണ്ടായിരുന്നേൽ ഇപ്പോൾ എങ്ങനെയായിരിക്കും റോഷിനെ കെയർ ചെയ്യുക എന്നൊന്ന് ആലോചിച്ചു നോക്കിയേ?

റോഷൻ: ഹഹഹഹ
ഐശ്വര്യ: എന്താ ചിരിക്കുന്നത്?

റോഷൻ: എന്റെ ഐശ്വര്യ ചേച്ചി, ഐശ്വര്യ ചേച്ചിക്ക് എന്റെ അമ്മയെ കുറിച്ച് അറിയാഞ്ഞിട്ടാ എന്റെ അമ്മ വളരെ സ്ട്രിക്റ്റും, എല്ലാ കാര്യങ്ങളും ടൈം സെറ്റ് ചെയ്തു അച്ഛന്റെ ബിസിനസ്സിൽ ഒപ്പം നിൽക്കുന്ന ഒരാളാണ്. അങ്ങനെയുള്ള ഒരാൾക്ക് ഈ നിസാര സംഭവം ശ്രദ്ധിക്കാൻ എവിടെയാ സമയം കിട്ടുക

ഐശ്വര്യ: അപ്പോൾ റോഷന് അമ്മയെയും,അച്ഛനെയും മിസ്സ് ചെയ്യുന്നില്ല ഇത്തരം സന്ദർഭങ്ങളിൽ

റോഷൻ : തീർച്ചയായും മിസ്സ് ചെയ്യുന്നുണ്ട്.പക്ഷേ അവരുടെ തിരക്കും ബുദ്ധിമുട്ടും ഞാനും കൂടി മനസ്സിലാക്കേണ്ട. ഇന്നുണ്ടായ പനി എല്ലാം വെറും നിസ്സാരമല്ലേ അതിന് എനിക്ക് തന്നെ ഡോക്ടറെ കണ്ട് മരുന്നു കഴിച്ചു മാറ്റാവുന്നതേയുള്ളൂ ഇതെല്ലാം തിരക്കു പിടിച്ച് നടക്കുന്ന അവരെ അറിയിച്ചു വിഷമിപ്പിക്കേണ്ടതുണ്ടോ? അത് അവരെ കൂടുതൽ വിഷമിപ്പിക്കുക അല്ലേ ഉള്ളൂ അതെനിക്ക് ഇഷ്ടമല്ല.

( റോഷന്റെ സംസാരത്തിൽ നിന്ന് അവൻ അരുണിനെയോ, ശരത്തിനെയോ പോലെയല്ല നല്ല പക്വതയോടെ ചിന്തിച്ച് പെരുമാറുന്ന ഒരുത്തൻ ആണെന്ന് ഐശ്വര്യയ്ക്ക് ഉള്ളിൽ തോന്നി)

ഐശ്വര്യ : മിടുക്കൻ, കുട്ടികളായാൽ ഇങ്ങനെ വേണം അച്ഛൻ,അമ്മമാരുടെ തിരക്കും,ബുദ്ധിമുട്ടും എല്ലാം കണ്ടറിഞ്ഞ് മനസ്സിലാക്കി ജീവിക്കുന്നവർ ആയിരിക്കണം

റോഷൻ: പനി കാരണം അമ്പലത്തിൽ പോകാൻ പറ്റിയില്ല അതാണ് ഏറെ വിഷമം ഉണ്ടാക്കിയത് അതുകൊണ്ട് ഒരു ഉന്മേഷവും തോന്നുന്നില്ല ഇന്ന് എന്റെ ഐശ്വര്യ ചേച്ചി

ഐശ്വര്യ: സാരമില്ല,തൽക്കാലം റോഷൻ വീട്ടിലിരുന്ന് പ്രാർത്ഥിക്ക്. വയ്യാത്തത് കൊണ്ടല്ലേ അമ്പലത്തിൽ പോകാൻ കഴിയാതെ വന്നത് അതിനു ദൈവകോപം ഉണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *