ഇന്നലെ രാത്രിയും പട്ടിണിയായിരുന്നു.
നല്ല വിശപ്പുണ്ടങ്കിലും ഞാനൊന്നും മിണ്ടാൻ പോയില്ല.
ഇതിനിടയിൽ പലപ്രവിശ്യം ഏട്ടത്തിയോട് സംസാരിക്കാനായി ഏട്ടത്തിയുടെ മുന്നിൽ ചെന്നിട്ടും ഏട്ടത്തി എന്നെ കണ്ടില്ലാന്നു നടിച്ചു ഒഴിഞ്ഞു മാറി.അമ്മയോട് ആള് മിണ്ടുന്നുണ്ട് പക്ഷെ എന്നെകാണുമ്പോൾ പെട്ടന്ന് സൈലന്റ് ആവും. ഇതമ്മ ചോദിക്കുകയും ചെയ്‌തു.
“”””എന്തുപറ്റി രണ്ടാളും തെറ്റിയോ…?””””… അതിനുത്തരം ഞങ്ങൾ രണ്ടും നൽകിയത് ചുമൽകൂചലിലൂടെയാണ്.
ഉച്ചക്ക് എനിക്ക് ഭക്ഷണം വിളമ്പി തന്നത് അമ്മയാണ്.സാധാരണ എനിക്ക് വിളമ്പി തരുന്നത് ഏട്ടത്തിയായിരുന്നു പക്ഷെ ഇന്ന് ആ ഡ്യൂട്ടി ഏട്ടത്തി അമ്മക്ക് കൈമാറി.
സാധാരണ ഞാൻ കഴിക്കുമ്പോൾ ഓരോന്ന് പറതെന്നെ കളിയാക്കുന്നതും ഞാനതും പറഞ്ഞു എഴുനേൽക്കാൻ ഒരുങ്ങുമ്പോൾ എന്റെ കൈയിൽ പിടിച്ചിരുത്തി മുഴുവനും കഴിപ്പിക്കുന്നതും എന്നെ പുന്നാരിക്കുന്നതും എനിക്കിഷ്ടപ്പെട്ട ഓരോന്ന് ഉണ്ടാക്കിത്തരുന്നതും…എല്ലാമെന്റെ ഏട്ടത്തിയാണ്. ഇന്ന് അമ്മ വിളമ്പിയ ഭക്ഷണത്തിന്റെ മുന്നിൽ ഇരിക്കുമ്പോൾ ഓരോന്ന് എന്റെ ഓർമയിൽ മിന്നി തെളിഞ്ഞുകൊണ്ടിരുന്നു.
ആ ഓർമ്മകൾ എന്റെ വിശപ്പ് കെടുത്തി. ഒരിറ്റ് ഭക്ഷണം തൊണ്ടയിൽ നിന്നും കീഴോട്ട് ഇറങ്ങുന്നില്ല.
“”””മോനെന്താ ഒന്നും കഴിക്കാത്തെ…?”””””…. മുന്നിൽ വിളമ്പിയ ഭക്ഷണത്തിൽ കൈയിട്ടിളക്കിയിരിക്കുന്ന എന്നെ നോക്കി അമ്മ ചോദിച്ചു.
“””””വിശപ്പില്ല….””””…. ഒറ്റവാക്കിൽ അമ്മയെ നോക്കാതെ പറഞ്ഞുകൊണ്ട് ഞാൻ എഴുന്നേറ്റു. ശേഷം കൈ കഴുകി സ്റ്റെപ്സ് കയറി മുകളിലേക്ക് പോയി.
മുകളിലേക്ക് പോകും വഴി കണ്ടു അടുക്കളയിൽ നിന്നുമൊരു എത്തി നോട്ടം. അതെന്തിന് എന്നറിയില്ല…!
റൂമിൽ പോയി ബെഡിൽ വെറുതെ തലയിണയും കെട്ടിപിടിച്ചു കിടന്നു.
“””””അപ്പു….””””… എന്നിലെ സൈലൻസും മറ്റും കണ്ട് എനിക്കെന്തോ പ്രശ്നം ഉണ്ടെന്ന് തോന്നിയ അമ്മ എനിക്ക് പിന്നാലെ എന്റെ റൂമിലേക്ക് വന്നു. ബെഡിൽ വന്നിരുന്നുകൊണ്ടാണ് കമിഴ്ന്നു കിടക്കുന്ന എന്റെ പുറത്ത് തലോടിയുള്ള വിളി.
“””””ഉം…””””… അമ്മയുടെ ശബ്ദം കേട്ട് ഞാൻ വേഗം ബെഡിൽ എഴുന്നേറ്റിരുന്നു.
“””””മോനെന്താ പറ്റിയെ….ഞാവന്നപ്പോ തൊട്ട് ശ്രദ്ധിക്കുന്നതാ….”””””… അമ്മ ശാന്തമായി എന്നാൽ ഗൗരവത്തോടെ എന്നോട് തിരക്കി.
“””””അമ്മക്ക് വെറുതെ തോന്നുന്നതാ എനിക്ക് കൊഴപ്പമൊന്നുമില്ല….”””””… ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു
“”””അതല്ലാ.. എന്റെ മോന്റെയൊരു മാറ്റം പോലും എനിക്കറിയാൻ പറ്റും… പറാപ്പൂ…എന്താ മോന്റെമനസ്സില്..?”””””… അമ്മ വീണ്ടും എന്നോട് ആവർത്തിച്ചു.
ഞാൻ എന്ത് പറയും എന്നറിയാത്ത ഒരു അവസ്ഥയിൽ എത്തി. സത്യം പറഞ്ഞാലോ…?. വേണ്ട അമ്മയും ഏട്ടത്തിയെ പോലെ എന്നെകാണുമ്പോൾ മുഖം തിരിച്ചാൽ എനിക്കത് സഹിക്കാനാവില്ല. പിന്നെയെന്ത് പറയും….?.
“”””ഇന്നലെ അമ്മ മോനെ തല്ലിയത് ആണോ… അതാണോ മോന്റെ മനസ്സിനെ വിഷമിപ്പിക്കുന്നത്….?””””… എന്നിൽ മൗനം നാടകമാടുന്നത് കണ്ടതും അമ്മ വേദനയോടെ ചോദിച്ചു.
“”””അതൊന്നുമല്ല അമ്മേ….!””””… അമ്മയുടെ വിഷമിക്കുന്ന മുഖം കണ്ടതും ഞാൻ തിടുക്കത്തിൽ പറഞ്ഞു.
“””””ഞാൻ….ഞാനൊരു തെറ്റ് ചെയ്തു….പക്ഷെ….. പക്ഷെ അതെങ്ങിനെ തിരുത്തണം എന്നെനിക്കറിയില്ല… “””””… ഞാൻ അമ്മയോട് എന്റെ മനസ്സിലെ വിഷമത്തിന്റെയൊരു ഭാഗം മാത്രം തുറന്നുക്കാട്ടി.
“””””എന്ത് തെറ്റ്….???”””””… അമ്മ ചോദ്യഭാവത്തിൽ എന്നെ നോക്കി.
“””””അത്… എനിക്ക് അമ്മയോട് ഒരിക്കലും പറയാൻ പറ്റില്ല….”””””…. ഞാൻ കട്ടായം പറഞ്ഞു അമ്മയെ നോക്കി.
“””””തെറ്റ് എന്തെന്നറിയാതെ എങ്ങിനെ….?””””…. അമ്മ സംശയത്തോടെ പാതിയിൽ നിർത്തി എന്നെ നോക്കി.
ഞാനും അമ്മയെ തന്നെ ഉറ്റുനോക്കുകയാണ്.
“””മോൻ ചെയ്‌തത് തെറ്റാണെന്ന് മോന് മനസ്സിലായില്ലേ… അതുമതി പിന്നെയാതെറ്റ് തിരുത്താനുള്ള അവസരം ദൈവം നമ്മുക്ക് നൽകും അപ്പൊ അതുഭംഗിയായി ചെയ്യുക….””””””… അമ്മ എന്റെ കരങ്ങളിൽ കൂട്ടിപിടിച്ചു എന്നെ ആശ്വസിപ്പിച്ചു.
