രണ്ട് തിരിയിട്ട് കത്തിച്ച നിലവിളക്കിന് മുന്നിൽ കുളിച്ചു ശുദ്ധിയായി ഇരിക്കുന്ന ഏട്ടത്തി. നനഞ്ഞ മുടി വിടർത്തിയിട്ട് മുടിയിൽ തുളസിക്കതിരും ചാർത്തി നെറ്റിയിൽ ഒരു ഭസ്മകുറിയുമായി നിലവിളക്കിന് മുന്നിൽ തൊഴുകൈയോടെ ഇരിക്കുന്ന ഏട്ടത്തിയിൽ ഐശ്വര്യം നിറഞ്ഞുഒഴുകുകയാണ്. എന്റെ ബുള്ളറ്റിന്റെ ശബ്ദം കേട്ടതും അത്രയും നേരം മിഴികൾ അടച്ചു പ്രാർത്ഥനയിൽ ലയിച്ചിരുന്ന ഏട്ടത്തി പെട്ടന്ന് മിഴികൾ തുറന്ന് എന്നെ നോക്കി.
ഞാൻ ശ്രദ്ധിക്കുന്നു എന്നുകണ്ടപ്പോൾ ഏട്ടത്തി വേഗം നോട്ടം മാറ്റി. ഏട്ടത്തിയുടെ അരികിൽ ഒരു കസേരയിലായി അമ്മയും സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ഞാൻ വേഗം ബുള്ളറ്റിൽ തൂക്കിയിട്ട കവറുമായി അകത്തേക്ക് കയറി. ആരും കാണാതെ എനിക്കാ കവറിലെ സാധനം എന്റെ മുറിയിൽ എത്തിക്കണം അതുകൊണ്ട് അവരുടെ മുന്നിൽ അധികനേരം നിന്നില്ല. പക്ഷെ എന്നെ ശ്രദ്ധിക്കാത്ത മട്ടിലിരുന്നുകൊണ്ട് ഏട്ടത്തി എന്നെ ശ്രദ്ധിക്കുന്ന കാര്യം എനിക്ക് മനസ്സിലായി.
ഞാൻ റൂമിൽ ചെന്ന് കവറിൽ നിന്നും മദ്യക്കുപ്പി അലമാരക്കുള്ളിൽ ഒളിപ്പിച്ചു.
ഇന്നുറങ്ങാൻ എനിക്ക് ഇത് കൂടെയേ മതിയാവു.തലയെ കാർന്നുതിന്നുന്ന ഭ്രാന്തൻ ചിന്തകളിൽ നിന്നും ഒരല്പം ശമനം അതിവന് മാത്രമേനിക്ക് നൽകാനാവു.
ബോധം മറയുംവരെ കുടിച്ചു അൽപ്പം സമാധാനത്തോടെ ഉറങ്ങണം എനിക്കിന്ന്. അതാണ് കുപ്പി വാങ്ങുമ്പോൾ മനസ്സിൽ തെളിഞ്ഞ ഒരേയൊരു ലക്ഷ്യം.
അങ്ങിനെ അത്താഴം കഴിക്കും വരെ റൂമിൽ കഴിച്ചുകൂട്ടി..അത്താഴശേഷം ആരും കാണാതെ നേരെ അടുക്കളയിൽ പോയി ഒരുക്കുപ്പി വെള്ളവും ഒരു പാത്രത്തിൽ ഐസും എടുത്തു തിരിച്ചു നടക്കാൻ ഒരുങ്ങാവേ മുറ്റത്ത് നിന്നും അമ്മ അടുക്കളയിലേക്ക് കയറി വന്നു..,.അമ്മക്ക് പിന്നാലെ ഏട്ടത്തിയും.
“”””ഇതെന്താ ഐസ്….? “”””… അമ്മ സംശയത്തോടെ ചോദിച്ചു. അപ്പോഴും ഏട്ടത്തി എന്നെനോകാതെ തലകുനിച്ചു നിൽക്കുകയാണ്.
“””വണ്ടീന്ന് ഇറങ്ങിയപ്പോ കാലുത്തട്ടി അപ്പൊ ഐസ് വെച്ചാ വേദന കുറയും…””””… പൂർണമല്ലാത്ത ഒരുത്തരവും അമ്മക്ക് നൽകി ഏട്ടത്തിയെ നോക്കിയൊന്ന് കണ്ണെറിഞ്ഞുകൊണ്ട് ഞാൻ തിരികെ മുറിയിലേക്ക് പോയി.
റൂമിൽ ചെന്ന് കൈയിലെ സാധനങ്ങൾ മേശപ്പുറത്ത് വെച്ച ശേഷം ഞാൻ ബെഡിൽ കുറച്ചു നേരം ഇരുന്നു. വീണ്ടും ആലോചനക്കുള്ള പുറപ്പാടാണ് എന്ന് തോന്നിയതും ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റു. പെട്ടന്ന് എന്റെ റൂമിന്റെ ഡോർ തുറന്ന് ഏട്ടത്തി അകത്തേക്ക് കയറി വന്നു. ഏട്ടത്തിയുടെ ആ വരവ് ഞാനൊട്ടും പ്രതീക്ഷിച്ചതല്ല അതിനാൽ അതിന്റെയൊരു വലിയ ഞെട്ടൽ എന്നിലുണ്ട്.
ഏട്ടത്തി മുറിയുടെ അകത്ത് കയറി വാതിൽ അടച്ചുകുറ്റിയിട്ട് ക്രൂരമായ ഭാവത്തോടെ എന്നെ നോക്കി……… ആ നോട്ടത്തിന്റെ പിന്നിലെ രഹസ്യം അറിയാതെ ഞാൻ പതറി. ഇനി ഞാനിന്നലെ ചെയ്‌തത്തിന്റെ പ്രതികാരം ആണോ ഏട്ടത്തിയുടെ വരവിന്റെ പിന്നിലെ ഉദ്ദേശം.
പെട്ടന്ന് ഏട്ടത്തി അതെ ഭാവത്തോടെ മുന്നോട്ട് വന്നു…..
തുടരും………
____________________⭕️__________________
അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ നൽകാം. ശാരീരികമായി അത്യാവശ്യം ബുദ്ധിമുട്ടുകൾ ഉണ്ട്. എഴുതുമ്പോൾ ശ്രദ്ധിക്കാൻ സാധിക്കുന്നില്ല. തലവേദനയും കൂട്ടരും അവധിഎടുക്കാതെ നല്ലപ്പണിയിൽ ആണ്. അവരോട് മല്ലിട്ട് വേണം എഴുതാൻ.എങ്കിലും ശ്രമിക്കാം.
എന്നും നൽകുന്ന പിന്തുണക്ക് ഒരായിരം നന്ദി.
സ്നേഹത്തോടെ
രാജനുണയൻ 💞
