ശ്യാമാംബരം – 2അടിപൊളി  

ശ്യാമാംബരം 2

Shyamambaram Part 2 | Author : AEGON TARGARYEN

[ Previous Part ]

 


 

ആദ്യ പാർട്ടിന് കിട്ടിയ അഭിപ്രായങ്ങൾക്ക് നന്ദി. അത് വായിക്കാത്തവർ വായിച്ചതിനു ശേഷം ഈ പാർട്ട് വായിക്കുക. കഥയിലേക്ക്…

അങ്ങനെ ഫൈനൽ കളിക്കാൻ ആയിട്ട് അഭിയും ടീമും ഗ്രൗണ്ടിൽ എത്തി. കപ്പ് അടിക്കുക എന്നതിനേക്കാൾ ഉപരി ശ്യാമേച്ചിയുടെ അധരങ്ങളിൽ നിന്നുമുള്ള ചുടുചുംബനം നേടി എടുക്കുക എന്നതായി അഭിയുടെ മുൻഗണന. ആ മുഹൂർത്തം അവൻ ഒരോവട്ടം മനസ്സിൽ ആലോചിക്കുംതോറും എന്തെന്നില്ലാത്ത ഒരു ആവേശം അവൻ്റെ സിരകളിലൂടെ ഒഴുകിയിറങ്ങി. അത് കളിക്കളത്തിലും പ്രകടമായി.

പക്ഷേ വിജയത്തിനു തൊട്ടരികിൽ വെച്ച് അഭിയുടെ വിക്കറ്റ് ടീമിന് നഷ്ടമായി…അവിടുന്ന് പിന്നെ ടീം നിലം പതിക്കുന്ന കാഴ്ച ആണ് അഭി കണ്ടത്. രണ്ട് ഓവറിൽ നിന്നും 7 വിക്കറ്റിന് 15 റൺസ് എന്ന നിലയിൽ നിന്നും 2 റൺസിൻ്റെ തോൽവിയിലേക് അഭിയും ടീമും കൂപ്പുകുത്തി.

എന്താണ് സംഭവിച്ചതെന്ന് അഭിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. വളരെ നിരാശനായി അവൻ തലയിൽ കൈ വെച്ച് അവിടെ ഇരുന്നു. ഒരുപക്ഷേ തോൽവിയെക്കാളും കൂടുതൽ അവനെ നിരാശപ്പെടുത്തിയത് തനിക്കിനി ശ്യാമേച്ചിയുടെ ഉമ്മ ലഭിക്കില്ല എന്ന വസ്തുത ആയിരിക്കാം…അല്ല ആണ്.

ബെസ്റ്റ് ബാറ്റർ ഓഫ് ദി ടൂർണമെൻ്റ് ആയിട്ട് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അതൊന്നും അവൻ്റെ മനസ്സിലെ നിരാശ മാറ്റാൻ സഹായിച്ചില്ല. കളി തോറ്റ വിഷമത്തിൽ അവൻ വീട്ടിലേക്ക് മടങ്ങി.

വീട്ടിലെത്തിയ അഭി കുളിയെല്ലാം കഴിഞ്ഞ് ഫോൺ എടുത്തു കട്ടിലിലേക്ക് കയറി. ശ്യാമയുടെ മെസ്സേജ് അവൻ പ്രതീക്ഷിച്ചപോലെ തന്നെ വന്നിട്ടുണ്ടായിരുന്നു…

ശ്യാമ: ടാ എന്തായി. കോഹ്‌ലി കപ്പ് അടിച്ചോ😌

അഭി: 🥹🥹

ശ്യാമ: എന്താടാ ജയിച്ചില്ലേ?

അഭി: ഇല്ലാ…

ശ്യാമ: 😂🤣എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി അമ്പും വില്ലും അവസാനം പവനായി ശവമായി🤭🤭

ശ്യാമ: എന്തായാലും ഒരു ഉമ്മ വേസ്റ്റ് ആയില്ലാ😂

(അതുകൂടി കേട്ടപ്പോ അഭിക്ക് ശരിക്കും സങ്കടമായി…അവൻ മറുപടി ഒന്നും പറഞ്ഞില്ല…)

ശ്യാമ: ടാ എന്തിയെ പോയോ…

ശ്യാമ: ടാ ചെക്കാ…

(അവളുടെ മെസ്സേജിന് റിപ്ലേ കിട്ടാതിരുന്നപ്പോ അവൾ അവനെ ഫോണിലേക്ക് വിളിച്ചു)

ഫോൺ റിംഗ് ചെയ്യുന്നത് കേട്ട അഭി ആദ്യം ഒന്നു മടിച്ച ശേഷം കോൾ അറ്റൻഡ് ചെയ്തു.

ശ്യാമ: ഹെല്ലോ ടാ…

അഭി: മ്

ശ്യാമ: സങ്കടമായോ

അഭി: ഏയ് ഇല്ല…

ശ്യാമ: ശബ്ദം കേട്ടിട്ട് അങ്ങനെ തൊന്നുന്നില്ലാലോ

അഭി: ഏയ് ഒന്നുമില്ല…

ശ്യാമ: പോട്ടെടാ സാരമില്ല…സോറി…ഞാൻ നിന്നെ ഒന്നു ചൂടാക്കാൻ വേണ്ടി പറഞ്ഞതല്ലേ നിനക്ക് അതിത്രേം വിഷമം ആകുമെന്ന് കരുതിയില്ല…

അഭി: മം

ശ്യാമ: കളിയല്ലേ ജയവും തോൽവിയും ഒക്കെ ഉണ്ടാവും …അടുത്ത തവണ എന്തായാലും നീ ജയിക്കും പോരെ…കളി തോറ്റതും വിഷമിച്ച് ഇരിക്കാതെ ഒന്നു ഉഷാറായിക്കേ നീ…

(സത്യത്തിൽ കളി തോറ്റതിനേക്കാൾ കൂടുതൽ ചേച്ചിയുടെ ഉമ്മ കിട്ടാതെ പോയതാണ് അവൻ്റെ സങ്കടം എന്നത് ശ്യാമക്ക് മനസ്സിലായില്ല)

അഭി: മം ശരി…

ശ്യാമ: മം മം അല്ലാതെ എന്തേലും ഒന്നു പറയടാ…

അഭി: മം

ശ്യാമ: ശെടാ ഇനി നിൻ്റെ വിഷമം മാറ്റാൻ ഞാൻ എന്ത് ചെയ്യണം…ജയിച്ചിട്ടു വന്നാൽ കിട്ടുമെന്ന് പറഞ്ഞ ഉമ്മ ഞാൻ തന്നാൽ നിൻ്റെ വിഷമം മാറുമോ?

(അത്രയും നേരം അണ്ടി പോയ അണ്ണാനെ പോലെ ഇരുന്ന അഭി അത് കേട്ടപ്പോൾ അതിലും നല്ലൊരു അണ്ടി കിട്ടിയ അണ്ണാനെ പോലെ മനസ്സിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടി…പക്ഷേ അതവൻ ഉടനെ പ്രകടമാക്കിയില്ല)

അഭി: ഒഹ് ജയിച്ചാലെ തരൂ എന്നല്ലേ പറഞ്ഞതല്ലേ അതൊന്നും വേണ്ട…

ശ്യാമ: എങ്കിൽ നീ വാഷിംഗ് മെഷീൻ നന്നാക്കി തന്നതിൻ്റെ കൂലി ആയിട്ട് കണ്ടാ മതിയന്നേ…

അഭി: അന്നേരം വലിയ ജാഡ ആയിരുന്നല്ലോ ചോദിച്ചപ്പോ…

ശ്യാമ: അതുപിന്നെ നീ കളി ജയിക്കാൻ ഒരു മോട്ടിവേഷൻ ആയിക്കോട്ടെ എന്ന് വിചാരിച്ച് പറഞ്ഞതല്ലേ…ഞാൻ വിചാരിച്ചോ ഇങ്ങനെ തോറ്റ് തുന്നം പാടി വരുമെന്ന്…(അല്പം പരിഹാസത്തോടെ)

അഭി: ദേ ചേച്ചി കളിയാക്കല്ലെ

ശ്യാമ: അപ്പോ എങ്ങനാ ഉമ്മ കിട്ടിയാൽ പിണക്കവും വിഷമവും ഒക്കേ മാറി നീ റെഡി ആവില്ലേ…

അഭി: ഹാ നോക്കാം…

ശ്യാമ: മം അങ്ങനെ വഴിക്ക് വാ

അഭി: ഈ………

ശ്യാമ: എന്തെടുക്കുവ നീ

അഭി: കിടക്കുന്നു

ശ്യാമ: ചുമ്മാ ഇരിക്കുവാണേൽ വരുന്നോ ഇങ്ങോട്ട്

അഭി: വന്നാൽ ഉമ്മ കിട്ടുമോ ഇപ്പൊ

ശ്യാമ: അയ്യടാ ചെക്കൻ്റെ ഒരു കൊതി

അഭി: തരാമെന്ന് ചേച്ചി പറഞ്ഞിട്ടല്ലെ

ശ്യാമ: എപ്പോ തരാമെന്ന് പറഞ്ഞില്ലല്ലോ…ഏതായാലും നീ വാ നോക്കാം (😌)

അഭി: എന്നാ ഞാൻ ദേ എത്തി…

ഇത്രയും പറഞ്ഞു ഫോണും കട്ടാക്കി അഭി ശ്യാമയുടെ അടുത്തേക്ക് പോകുവാനായി ഇറങ്ങി…

താഴേക്കിറങ്ങിയ അഭിയോട്…

അമ്മ: എങ്ങോട്ടാടാ?

അഭി: ശ്യാമേച്ചിയുടെ അടുത്ത് വരെ പോയിട്ട് വരാം അമ്മേ.

അമ്മ: എന്നാല് ദേ ഇതുകൂടി കൊണ്ടുപൊയ്ക്കോ

അഭി: (കൈയിൽ കിട്ടിയ പൊതി നോക്കിക്കൊണ്ട് അഭി അമ്മയോട് ചോദിച്ചു)…ഇതെന്താ അമ്മേ?

അമ്മ: ഇതൊരു ചുരിദാർടോപ് ആണ് ഇന്നലെ ഞാൻ രണ്ടെണ്ണം വാങ്ങിച്ചപ്പോ അതിൻ്റെ കൂടെ ഒന്നു ഫ്രീ കിട്ടി. ഇത് നീ അവൾക്ക് കൊടുത്തേക്ക്…അഥവാ പാകം ആയില്ലെങ്കിലോ ഇഷ്ടപ്പെട്ടില്ലേലോ തിരിച്ച് തന്നേക്കാൻ പറഞ്ഞേക്ക്.

അഭി: ശരി അമ്മേ…

ചുരിദാർ ടോപ്പും അമ്മയുടെ കൈയിൽ നിന്ന് വാങ്ങി അവൻ ശ്യാമയുടെ വീട്ടിലേക്ക് ഇറങ്ങി…

കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് ശ്യാമ വന്നു കതകു തുറന്നു. ഹാ വന്നോ സാർ…

അഭി: പിന്നെ ആരേലും ഒരു ഉമ്മ വേണ്ടന്നു വേക്കുമോ (അല്പം നാണത്തോടെ അവൻ പറഞ്ഞു)

ശ്യാമ: ഒഹ് അപ്പോ ഉമ്മ കിട്ടുമെങ്കിൽ മാത്രമേ നീ ഇങ്ങോട്ട് വരൂ അല്ലേടാ…

അഭി: ഒന്നു പോ ചേച്ചി…ചേട്ടൻ വന്നില്ലേ?

ശ്യാമ: ഇല്ലടാ …7 കഴിയും എന്ന് വിളിച്ചു പറഞ്ഞു

അഭി: ആഹാ…എന്തായാലും അത് നന്നായി

ശ്യാമ: അതെന്താ?

അഭി: അല്ലാ ചേച്ചി എനിക്ക് ഉമ്മ തരുന്നത് ചേട്ടൻ കണ്ടാൽ എന്ത് വിചാരിക്കും.

ശ്യാമ: നീ കൊള്ളാലോ ചെക്കാ…അതിപ്പോ കണ്ടാലും കുഴപ്പം ഒന്നും ഇല്ലാ എനിക്ക് നിന്നോടുള്ള സ്നേഹവും അടുപ്പവും ഒക്കേ ചേട്ടനും അറിയാവുന്നതാ…

അഭി: എന്നാലും…

ശ്യാമ: വേണ്ടെങ്കിൽ വേണ്ട

അഭി: വേണ്ടന്നാരു പറഞ്ഞു…ചേട്ടൻ്റെ മുന്നിൽ വെച്ച് വേണ്ടന്നല്ലെ പറഞ്ഞൊള്ളു…

ശ്യാമ: അതെന്താ ചേട്ടൻ നമ്മളെ ഡൗട്ട് അടിക്കുമെന്ന് വെച്ചാ (ശ്യാമ പോട്ടിച്ചിരിച്ചോണ്ട് ചോദിച്ചു)

(തൻ്റെ ഉള്ളിൽ ചേച്ചിയോടുള്ള വികാരങ്ങൾ മാറുന്നത് കൊണ്ട് ആവാം സത്യത്തിൽ അഭിക് ആ ഒരു പേടി മനസ്സിൽ ഉണ്ട് പക്ഷേ അത് പുറത്ത് കാണിക്കാൻ അഭി തുനിഞ്ഞില്ല)

അഭി: ഏയ് അങ്ങനൊന്നുമില്ല…ചേച്ചി എന്നെ അനിയനെ പോലെയാ കാണുന്നതെന്ന് ചേട്ടന് അറിയാലോ അപ്പോ ആ പേടി ഒന്നുമില്ല…പിന്നെ ഒരു ചെറിയ നാണക്കേട് അതുകൊണ്ട് പറഞ്ഞതാ…ഹീ….

ശ്യാമ: അപ്പോ നീ എന്നെ ചേച്ചി ആയിട്ടല്ലേ കാണുന്നത്?

ആ ചോദ്യം അഭിക്ക് ചെറിയൊരു ഞെട്ടൽ ഉണ്ടാക്കി…തന്നെ ഒരു അനിയനെ പോലെ കാണുന്ന ചേച്ചിയോട് തനിക്ക് മറ്റൊരു വികാരം ആണ് ഇപ്പോൾ ഉള്ളതെന്ന സത്യം ചെറിയ രീതിയിൽ അഭിയുടെ മനസ്സിനെ വേട്ടയാടി. എന്താണ് തനിക്ക് പറ്റിയത് എന്ന് ഓർത്ത് നിന്ന അഭിയോട് “അത് കേട്ട് ഇനി സങ്കടപ്പെടണ്ട ചെക്കാ ഇതുപോലെ ഒരു തൊട്ടാവാടി” എന്ന് പറഞ്ഞ് അഭിയുടെ കവിളിൽ ഒരു കുത്ത് കൊടുത്തു…അതവനെ ആ കുഴങ്ങി നിൽപ്പിൽ നിന്നും ഉണർത്തി.

ശ്യാമ: ഇതെന്താടാ കൈയിൽ?

അഭി: ഹാ ഇന്നാ ചേച്ചിക്കാ…അമ്മ തന്നു വിട്ടതാ ഒരു ചുരിദാർ ടോപ്പ്.

ശ്യാമ: ആഹാ നോക്കട്ടെ…

അഭി: ഇട്ടു നോക്കിയിട്ട് പാകം ആയില്ലേൽ തിരിച്ച് നാളെ തന്നാൽ മതിയെന്ന് അമ്മ പറഞ്ഞു…

ശ്യാമ: നല്ല കളർ…എനിക്കിഷ്ടായി…എന്നാ നീ നിക്ക് ഞാൻ ഇപ്പൊ തന്നെ ഒന്നു ഇട്ടു നോക്കിയിട്ട് പറയാം…

അഭി: നാളത്തേക്ക് മതി കുഴപ്പമില്ല

ശ്യാമ: നിനക്ക് ഇപ്പൊ തന്നെ പോയിട്ട് അവിടെ എന്നാ ചെയ്യാനാ ഇവിടെ നിക്ക് ചെറുക്കാ ഞാൻ ഇപ്പൊ വരാം.

അത്രയും പറഞ്ഞ് ശ്യാമ മുറിയിലേക്ക് പോയി കതകടച്ചു…

ആ സമയം അഭി തനിക്ക് ചേച്ചിയോട് തോന്നുന്നത് തെറ്റാണോ …ചേച്ചി തന്നെ ഒരു അനിയനെ പോലെയാണ് കാണുന്നത് പക്ഷേ തനിക്ക് ചേച്ചിയോടുള്ള കാഴ്ചപ്പാട് മാറിയിരിക്കുന്നു… ഇനി അങ്ങനെയുള്ള ചിന്തകൾ തൻ്റെ മനസ്സിൽ വരാതിരിക്കാൻ ശ്രദ്ധിക്കണം …അങ്ങനെ അങ്ങനെ എന്തൊക്കെയോ അവൻ മനസ്സിൽ ചിന്തിച്ചുകൂട്ടി ഉറപ്പിച്ചു…പക്ഷേ ആ ഉറപ്പിന് വെറും സെക്കൻഡുകൾ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ…

“അഭീ….. ഒന്നിങ്ങു വന്നേ…” മുറിക്കുള്ളിൽ നിന്നും ശ്യാമയുടെ ശബ്ദം…

“എന്താ ചേച്ചി?” അവൻ വാതിലിനു പുറത്ത് നിന്നും അകത്തേക്ക് വിളിച്ച് ചോദിച്ചു.

ശ്യാമ: എടാ ഇതിൻ്റെ ബാക്കിലെ സിപ് എനിക്ക് ഇടാൻ കഴിയുന്നില്ല നീ ഇതൊന്നു കേറ്റിയിട്ടു തന്നേ…

അഭി: ഹാ ശരി…ഞാൻ ഡോർ തുറക്കട്ടെ എങ്കിൽ…

ശ്യാമ: ഹാ കേറിക്കോ

ഡോറ് തുറന്ന് അകത്തേക്ക് കയറിയ അഭി ഒരു നിമിഷത്തേക്ക് സ്തംഭിച്ചു നിന്നു പോയി…താൻ കൊടുത്ത ചുരിദാർ ടോപ് പാതി ഇട്ടുകൊണ്ട് അവൻ്റെ ശ്യാമേച്ചി അവനു തൊട്ടു മുന്നിൽ പുറം തിരിഞ്ഞു നിൽക്കുന്നു…പുറകിലെ സിപ് തുറന്ന് കിടക്കുന്നതിനാൽ ചേച്ചിയുടെ കറുത്ത ബ്രാ അവനു ചെറുതായി കാണാം …അവൻ അവളുടെ പിന്നിൽ നിന്നും ആ ശരീര ഘടന അൽപ്പ നേരം അങ്ങനെ തന്നെ ആസ്വദിച്ച് നിന്നു…

ശ്യാമ: ടാ നീ എന്തെടുക്കുവാ ഇതൊന്നു കേറ്റി ഇട്ടെ…

അവൻ ചേച്ചിയുടെ അടുക്കലേക്ക് നീങ്ങി നിന്നുകൊണ്ട് ഒരു കൈ പതിയെ അവളുടെ ഇടത്തേ തോളിലും മറു കൈ സിപ് ഇലും പിടിച്ചു…അവൻ സിപ് മുകളിലേക്ക് കയറ്റാൻതുടങ്ങി…പക്ഷേ ഒരു കൈ കൊണ്ട് മാത്രം അത് കേറില്ല എന്ന് അവനു ബോധ്യമായി…കാരണം അത് അത്രക്ക് ടൈറ്റ് ആയിരുന്നു…അതുകൊണ്ടാണ് ചേച്ചി അവനെ സഹായിക്കാനായി വിളിച്ചതെന്ന് അവനു മനസ്സിലായി…

“ഹ്മം ഉള്ള ആഹാരം എല്ലാം കൂടെ വലിച്ചു കേറ്റിയിട്ട് ബാക്കി ഉള്ളവരെ ബുദ്ധിമുട്ടിക്കാൻ ആയിട്ട്”…അവൻ അൽപ്പം പരിഹാസ രൂപേണ പറഞ്ഞു.

“ഒന്നു പോടാ എനിക്ക് അത്രക്ക് വണ്ണം ഒന്നുമില്ല” ശ്യാമ മറുപടി കൊടുത്തു.

“ഉവ്വ് ഉവ്വേ” …സത്യത്തിൽ ശ്യാമക്ക് അത്ര വലിയ വണ്ണം ഒന്നും ഇല്ല …തള്ളി നിൽക്കുന്ന ആ വലിയ മുലകൾ ആണ് ഇത് കേറാൻ തടസ്സം എന്ന് ചേച്ചിയോട് പറയാൻ ഉള്ള ബുദ്ധിമുട്ട് കാരണം ആണ് അവൻ അങ്ങനെ പറഞ്ഞത്…പിന്നെ ടോപ് കുറച്ച് ചെറുതും ആയിരുന്നു…

അവൻ അവൻ്റെ രണ്ടു കൈയും ഉപയോഗിച്ച് ഇപ്പോൾ സിപ് കയറ്റാൻ തുടങ്ങി …സിപ് തുടങ്ങുന്ന ഭാഗത്ത് അവൻ ഒന്നു അമർത്തി പിടിച്ചപ്പോൾ ടോപ്പിന് അടിയിലുള്ള അവളുടെ ബ്രായുടെ സ്ട്രാപ്പിൽ ആണ് ഇപ്പൊ തൻ്റെ കൈ ഇരിക്കുന്നതെന്ന കാര്യം അവൻ്റെ സിരകളെ ചൂടുപിടിപ്പിച്ചു…ആ പാൽക്കുടങ്ങളെ താങ്ങി നിർത്തിയേക്കുന്ന ബ്രായിൽ അവൻ അവളറിയാതെ ഒന്നു തടവി…അത് അവൻ്റെ കുട്ടനെ ശരിക്കും കമ്പി ആക്കി…കൂടുതൽ നേരം അങ്ങനെ തന്നെ നിന്നാൽ ചേച്ചിക്ക് എന്തേലും സംശയം തോന്നും എന്നതിനാൽ അവൻ വീണ്ടും സിപ് ഇടാൻ ആരംഭിച്ചു…പകുതിയോളം കേറിയെങ്കിലും വീണ്ടും അത് അവിടെ ഉടക്കി നിന്നു…

“ചേച്ചി ഇത് ചേച്ചിക്ക് പാകം ആകുമെന്ന് തോന്നുന്നില്ല ഊരിയേക്ക്” എന്ന് അവൻ അവളോട് പറഞ്ഞു.

“എടാ ഒന്നൂടെ നോക്കെടാ നല്ല ടോപ് ആയിരുന്നു…ഒരു തവണയെങ്കിലും ഒന്നു ഇട്ടു നോക്കിയിട്ട് ഊരിയാലും വേണ്ടില്ലാ…” അവളുടെ ആ ദയനീയമായിട്ടുള്ള പറച്ചിൽ അവനിൽ ഒരു ബുദ്ധി ഉപയോഗിക്കാൻ അവൻ്റെ മനസ്സ് പ്രേരിപ്പിച്ചു.

“എങ്കിൽ ഞാൻ ടോപ്പിൻ്റെ ഇരുവശങ്ങളിൽ നിന്നും ഒന്നു വലിച്ചു അൽപ്പം കൂടി പുറകിലേക്ക് ചേർത്ത് പിടിച്ച് നോക്കാം ചേച്ചി” അവൻ പറഞ്ഞു…

ശ്യാമ: ഹാ എന്നാ അങ്ങനെ നോക്ക്…

അവൻ അവളുടെ ഇരുവശങ്ങളിലും കൈകൾ എത്തിച്ച് ടോപ് വലിച്ചു കുറച്ചുകൂടി അടുപ്പിക്കാൻ നോക്കി…അങ്ങനെ ചെയ്യുന്നതിൻ്റെ ഇടയിൽ അവൻ ആ അവസരം അവളുടെ മുഴച്ച് നിൽക്കുന്ന മുലകലുടെ സൈഡിൽ ചെറുതായി തലോടാനും മറന്നില്ല…ആ സ്പർശനം ശ്യാമ ചെറുതായി അറിഞ്ഞെങ്കിലും സിപ് ഇടാനുള്ള തത്രപ്പാടിൽ ചെയ്തപ്പോൾ അറിയാതെ സംഭവിച്ചതാകാം എന്നവൾ കരുതി…

ഒടുവിൽ എങ്ങനെയോ കഷ്ടിച്ച് അവൻ ടോപ്പിൻ്റെ സിപ് മുഴുവനായും കയറ്റി ഇട്ടു…

ഒരു ദീർഘനിശ്വാസം പുറപ്പെടുവിച്ചുകൊണ്ട് അവൻ അവിടെ ഉണ്ടായിരുന്ന കട്ടിലിലേക്ക് ഇരുന്നു…

ശ്യാമ കണ്ണാടിയുടെ മുന്നിൽ പോയി ആ ടോപ്പിൽ നിൽക്കുന്ന അവളെത്തന്നെ അടിമുടി ഒന്ന് നോക്കിയ ശേഷം തിരിഞ്ഞു നിന്ന് അഭിയോടായി ചോദിച്ചു…”കുറച്ച് ടൈറ്റ് ആണ് അല്ലേടാ?”

അപ്പോഴാണ് അവൻ അവളെ അതിൽ ശരിക്കും കാണുന്നത്…34c എന്നു നേരത്തെ പറഞ്ഞ ആ മുലകൾ ഇപ്പോൾ 36 ഓ 38 ഓ കാണുമെന്ന് അവനു തോന്നി…അത്രക്കും മുന്നിലേക്ക് തെറിച്ചു നിൽക്കുക ആയിരുന്നു ആ പാൽകുടങ്ങൾ…അവൻ്റെ ഉമിനീര് വറ്റുന്ന പോലെ അവനു തോന്നി…കാരണം അത്രക്കും മനോഹരവും മത്ത് പിടപ്പിക്കുന്നതും ആയിരുന്നു അവന് ആ കാഴ്ച…

അവൻ വിക്കി വിക്കി ചേച്ചിയോട് “ഹാ കുറ്…കുറച്ച് ടൈറ്റ് ആണെന്ന് തോ…തോന്നുന്നു” എന്ന് പറഞ്ഞൊപ്പിച്ചു…

ശ്യാമ: ശോ കഷ്ടമായിപ്പോയി…നല്ല ടോപ് ആയിരുന്നു എനിക്ക് നല്ലപോലെ ഇഷ്ടമായി എന്ത് ചെയ്യാനാ…

അഭി: ഒന്നെങ്കിൽ ചേച്ചി കുറച്ച് വണ്ണം കുറയ്ക്കണം അല്ലെങ്കിൽ…(അവൻ പറയാൻ ഒന്നു മടിച്ചു)

ശ്യാമ: അല്ലെങ്കിൽ?

അഭി: അല്ലെങ്കിൽ ടോപ് മാത്രമായിട്ട് ഇട്ടു നടക്കണം…(അവൻ അൽപ്പം ബുദ്ധിമുട്ടി പറഞ്ഞു)

ശ്യാമ: ടോപ് മാത്രമോ…അപ്പോ പാൻ്റ് വേണ്ടെ?

അഭി: അതല്ലാ…ടോപ്പിൻ്റെ അടിയിൽ ഇടുന്ന സാധനം ഊരിക്കളഞ്ഞിട്ട് ഇട്ടു നോക്കണമെന്ന്…അപ്പോ ടൈറ്റ് കുറയുമായിരിക്കും…

അതുകേട്ട് ശ്യാമ അൽപ്പം നാണിച്ചെങ്കിലും മുഖത്ത് കാണിക്കാതെ നിൽക്കാൻ ശ്രമിച്ചു…

ശ്യാമ: ചീ പോടാ വൃത്തികെട്ടവനെ…

അഭി: അല്ലാതെ പിന്നെ ഞാൻ എന്തോ പറയാനാ…ഇടാനും വയ്യ ഊരാനും വയ്യെന്ന് വെച്ചാൽ കുറച്ച് കഷ്ടമാ…

അല്പ നേരം പരിഭവിച്ചു നിന്ന ശേഷം “എന്നാൽ ഇനി സാറോന്ന് പുറത്തോട്ട് പോയാട്ടെ…” എന്ന് പറഞ്ഞതനുസരിച്ച് അഭി “ഒഹ് ആയിക്കോട്ടെ” എന്നും പറഞ്ഞ് പുറത്തേക്കിറങ്ങി…

2 മിനിറ്റിനു ശേഷം റൂമിൻ്റെ വാതിൽ തുറന്ന് ശ്യാമ പുറത്തേക്ക് വന്നു…പക്ഷേ അപ്പോഴും ആ ടോപ്പ് തന്നെ ആണ് അവൾ ഇട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കിയ അവൻ അവളോട് ചോദിച്ചു…” ഇത് ഊരുന്നില്ലേ…?”

ശ്യാമ: ഇപ്പൊ വൃത്തികേടുണ്ടോ?

അഭി: ശരിയാണല്ലോ ഇപ്പൊ മുൻപത്തെ അത്രേം കുഴപ്പം തോന്നുന്നില്ലല്ലോ…

അപ്പോഴാണ് അവൻ്റെ ശ്രദ്ധ പെട്ടെന്ന് അവളുടെ മുലകളിലേക്ക് പോയത്…താൻ നേരത്തെ വെറുതെ കളിയായി പറഞ്ഞ കാര്യം ശ്യാമേച്ചി സീരിയസ് ആയി എടുത്തിരിക്കുന്നു…

അതേ ഇപ്പൊ ആ ടോപ്പിൻ്റെ അടിയിൽ നേരത്തെ ഉണ്ടായിരുന്ന ബ്രാ ഇല്ല..

Leave a Reply

Your email address will not be published. Required fields are marked *