ശ്യാമാംബരം – 5അടിപൊളി  

 

അഭിയുടെ ആ പെരുമാറ്റത്തിന് കാരണം ദേഷ്യമാണോ, സങ്കടമാണോ, നാണക്കേടാണോ എന്നൊന്നും ശ്യാമക്കു മനസ്സിലായില്ല…ഒരുപക്ഷേ എല്ലാം അവൻ മറക്കാൻ ശ്രമിക്കുക ആയിരിക്കും എന്ന് അവൾ വിചാരിച്ചു…

 

അഭി ചക്ക എടുത്ത് അടക്കളയിലേക്ക് കയറാൻ തുടങ്ങിയപ്പോ “അകത്തോട്ടു കൊണ്ടുപോകണ്ടാ നീ അത് ഇവിടെ പുറത്ത് വെച്ചോ” എന്ന് പറഞ്ഞു…അഭി ചക്ക അമ്മ പറഞ്ഞ സ്ഥലത്ത് വെച്ചു…അതിനു ശേഷം അകത്തു നിന്നും വെട്ടുകത്തി എടുത്തുകൊണ്ട് വരാൻ പറഞ്ഞതനുസരിച്ച് അവൻ പോയി വെട്ടുകത്തിയുമായി വന്നു…അമ്മ അവൻ്റെ കൈയിൽ നിന്നും അത് വാങ്ങാനായി തുടങ്ങിയപ്പോൾ “ഇത്രയും ചെയ്തെങ്കിൽ പിന്നെ ഞാൻ തന്നെ മുറിച്ചോളാം” എന്ന് പറഞ്ഞ് അവൻ പുറത്തേക്കിറങ്ങി ചക്കയുടെ നടു ഭാഗം നോക്കി ആഞ്ഞ് വെട്ടി അത് രണ്ടായി പിളർത്തി…

 

ഈ സമയം എല്ലാം ശ്യാമ അവനെ നോക്കുന്നുണ്ടായിരുന്നെങ്കിലും അവൻ അത് ശ്രദ്ധിക്കാത്ത പോലെ നിന്നു…

 

ചക്ക അടർത്തുമ്പോൾ കൈയിൽ അരക്ക് പറ്റാതെയിരിക്കാൻ കൈയിൽ എണ്ണ തേക്കുവനായി എണ്ണ കുപ്പി എടുത്തുകൊണ്ട് വരാൻ അവൻ്റെ അമ്മ അകത്തേക്ക് പോയ തക്കം നോക്കി ശ്യാമ അവൻ്റെ കൈയിൽ പിടിച്ചുകൊണ്ട് “നിനക്ക് എന്താ എന്നെ കണ്ടിട്ട് ഒരു മൈൻഡ് ഇല്ലാത്തത്” എന്ന് അവനോട് ചോദിച്ചു…അഭി “ഒന്നുമില്ല” എന്ന് മറുപടി കൊടുത്തു…

 

“ഒന്നുമില്ലാഞ്ഞിട്ടാണോ ഇങ്ങനെ…എന്നോട് പിണങ്ങരുതെന്ന് പറഞ്ഞിട്ട് ഇപ്പൊ നീയാണല്ലോ പിണങ്ങി നിൽക്കുന്നത്” എന്നും ശ്യാമ തിരിച്ച് വീണ്ടും അവനോട് ചോദിച്ചു… അപ്പോൾ “എനിക്ക് പിണക്കം ഒന്നും ഇല്ല ചേച്ചിക്ക് തോന്നുന്നതാണെന്ന്” അഭി പറഞ്ഞു…

 

“ആണോ… ആണോ…” എന്ന് ചോദിച്ചുകൊണ്ട് ശ്യാമ അഭിയുടെ വയറ്റിൽ കൈകൊണ്ട് ഇക്കിളിയാക്കിയപ്പോൾ അത്രയും നേരം ബലം പിടിച്ച് നിന്ന അഭി “അടങ്ങി ഇരിക്ക് ചേച്ചി” എന്നും പറഞ്ഞുകൊണ്ട് പെട്ടെന്ന് പൊട്ടിച്ചിരിച്ചു പോയി…അതുകണ്ട് ശ്യാമ “ഹാ അപ്പോ ചിരി ഒക്കെ വരും” എന്ന് പറഞ്ഞ് അവൻ്റെ കവിളിൽ ഒരു കുത്ത് കൂടി കൊടുത്തു…എന്നിട്ട് “ഇനി ബലം പിടിച്ച് പിണങ്ങി നിക്കരുത് കേട്ടോ” എന്നും കൂടി അവനോട് പറഞ്ഞു…അതിനു മറുപടിയായി അഭി ഒന്നു തലകുലുക്കി…

 

അപ്പോഴേക്കും എണ്ണ പുരട്ടിയ കൈകളിൽ എണ്ണ കുപ്പിയുമായി അഭിയുടെ അമ്മ പുറത്തേക്ക് വന്നു…

 

അമ്മയുടെ കൈയിൽ നിന്നും കുപ്പി വാങ്ങി അതിൽ നിന്നും എണ്ണ കൈകളിലേക്ക് ഒഴിച്ച് രണ്ടു കൈയിലും ശ്യാമ നന്നായി പുരട്ടി…അതിനു ശേഷം ശ്യാമ അത് അഭിയുടെ നേരെ നീട്ടി…അഭി എനിക്കെന്തിനാ എന്ന മട്ടിൽ നോക്കി നിൽക്കുന്നത് കണ്ട് “പുരട്ട് ചെറുക്കാ” എന്ന് ശ്യാമ പറഞ്ഞു…

 

അത് കേട്ട അഭി “എനിക്ക് എന്തിനാ…ഞാൻ പോവാ നിങ്ങള് ഇരുന്ന് ചെയ്തോ” എന്നും പറഞ്ഞ് അകത്തേക്ക് കയറിയതും”നിക്കടാ അവിടെ” എന്ന് അമ്മ ആക്രോശിച്ചതും ഒന്നിച്ചായിരുന്നു…

 

“അവൻ ഉച്ച ആയപ്പോ എഴുന്നേറ്റു വന്നിട്ട് വീണ്ടും ഓടുന്നു മുകളിലോട്ട്…എന്തേലും മേലനങ്ങി ചെയ്യാൻ പറഞ്ഞാൽ അത് മാത്രം വയ്യ…എൻജിനീയറിങ് കഴിഞ്ഞതിൻ്റെ ക്ഷീണം ആണെന്ന്…മതി നീ ക്ഷീണം മാറ്റിയത്…ഇതൊന്നു ചെയ്യാൻ സഹായിച്ചെ അവിടിരുന്ന്…നീ കൂടെ ഇരുന്നാൽ പെട്ടെന്ന് തീർക്കാം…” ഇത്രയും അമ്മ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തത് കേട്ടതും അഭി കയറിയ പോലെ തന്നെ തിരിച്ചിറങ്ങി ശ്യാമയുടെ കൈയിൽ നിന്നും എണ്ണക്കുപ്പി വാങ്ങി അതിൽ നിന്നും എണ്ണ ഒഴിച്ച് കൈകളിൽ പുരട്ടി അവിടെ ഇരുന്ന് ചക്ക പടലകളായി തിരിക്കാൻ തുടങ്ങി…

 

ഇത് കണ്ട ശ്യാമ ചിരി അടക്കിപ്പിടിച്ചുകൊണ്ട് അവൻ്റെ ഒപ്പം ഇരുന്ന് അവനെ സഹായിച്ചു…ഇടക്ക് ഒളികണ്ണിട്ടുകൊണ്ട് “സമാധാനമായോ കേട്ടപ്പോ” എന്നും അവനോട് ചോദിച്ചു…അതിനു മുഖം കനപ്പിച്ച് “പോ” എന്നൊരു ആംഗ്യം മാത്രം ആയിരുന്നു അവൻ്റെ മറുപടി…

 

പെട്ടെന്ന് തന്നെ ചക്ക മുഴുവൻ ഓരോ പടലകളായി തിരിച്ച ശേഷം ഓരോരുത്തരും ഓരോന്ന് എടുത്ത് ചുള അടർത്താൻ തുടങ്ങി…അഭിയുടെ അമ്മ രണ്ടു പടലകളുമായി അടുക്കള വാതിലിനു സൈഡിലായി ഇട്ടിരിക്കുന്ന അരിപ്പെട്ടിയുടെ മുകളിലായി സ്ഥാനം പിടിച്ചു…ശ്യാമ ആകട്ടെ അടുക്കള പടിയിലും, അഭി ശ്യാമക്ക് എതിർവശം ആയി ഒരു പലക എടുത്തിട്ടുകൊണ്ട് അതിലും ആണ് ഇരിക്കുന്നത്…

 

ശ്യാമ അഭിയെ ഇടക്കിടക്ക് ശ്രദ്ധിക്കുന്നുണ്ടെങ്കിലും അഭി മുഴുവൻ ശ്രദ്ധയും ചെയ്യുന്ന പ്രവർത്തിയിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്…ഒരു നോട്ടം കൊണ്ടുപോലും ഇനി അവൻ്റെ ശ്യാമേച്ചിയെ വേദനിപ്പിക്കരുത് എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്…എന്നാൽ ഒന്നു ശ്രദ്ധിക്കടാ എന്നെ എന്നും മനസ്സിൽ പറഞ്ഞുകൊണ്ടാണ് അവൻ്റെ ശ്യാമേച്ചി ഇരിക്കുന്നതെന്നുണ്ടോ അവൻ അറിയുന്നൂ…

 

ശ്യാമ അവൻ്റെ ശ്രദ്ധ പിടിച്ചു പറ്റാൻ എന്ന പോലെ ഇടക്ക് ഇടക്ക് ഓരോ ചക്കക്കുരു അവൻ്റെ നേർക്ക് എറിയാൻ തുടങ്ങി…ഒടുവിൽ ഒരെണ്ണം അവൻ്റെ കാൽമുട്ടിൽ വന്നു കൊണ്ടപ്പോൾ അവൻ മുഖം ഉയർത്തി “എന്തിൻ്റെ കേടാ” എന്ന് ശബ്ദം താഴ്ത്തി അവളോട് ചോദിച്ചു…ശ്യാമ അൽപ്പം സങ്കടം അഭിനയിച്ച് “എൻ്റെ കുട്ടന് നൊന്തോടാ” എന്ന് കളിയാക്കി അഭിയോട് ചോദിച്ചു…അഭി “നൊന്തെങ്കിൽ?” എന്ന് തിരിച്ച് ചോദിച്ചപ്പോ ശ്യാമ “തിരുമ്മി തരണോ?” എന്ന് മറുപടി കൊടുത്തു…അഭി “അയ്യോ ഇനിയും സഹായിക്കല്ലേ” എന്ന് പറഞ്ഞത് കേട്ട് ശ്യാമ കൈ പൊത്തി ചിരി അടക്കാൻ ശ്രമിച്ചു…

 

അഭി ആദ്യത്തെ പടലയിൽ നിന്നും ചക്ക ചുളകളായി മുഴുവൻ മാറ്റിയ ശേഷം രണ്ടാമത്തെ എടുക്കാൻ തുടങ്ങിയത് കണ്ട ശ്യാമ “ആഹാ ഇത്രപെട്ടെന്ന് തീർത്തോ ഒരെണ്ണം” എന്ന് അഭിയോട് ചോദിച്ചത് കേട്ട അഭിയുടെ അമ്മ “കണ്ടോ ആർക്കാ എൻ്റെ മോന് പണിയെടുക്കാൻ വയ്യാ എന്ന് പറഞ്ഞത്…മിടുക്കനാ കേട്ടോ…പെട്ടെന്ന് ബാക്കി കൂടെ ചെയ്തിട്ട് വേഗം പോയി കിടന്നോ അമ്മേടെ മോൻ” എന്ന് അകത്തു നിന്നും വിളിച്ചു പറഞ്ഞത് കേട്ട് ശ്യാമ ഉറക്കെ പൊട്ടി ചിരിച്ചു പോയി…എന്നാൽ അഭിക്ക് അത് ഒരു അവാർഡ് കിട്ടിയതിനു തുല്യമായിരുന്നു…അഭിക്ക് മാത്രം അല്ലാ ഏതൊരു മകനും സ്വന്തം അമ്മമാരുടെ വായിൽ നിന്നും കേൾക്കുന്ന നല്ല വാക്കുകൾ അഭിമാനം തരുന്നതാണല്ലോ…അത് തമാശക്കാണെങ്കിൽ പോലും…

 

അതിൻ്റെ ഒരു ഉത്സാഹത്തിൽ അഭി കുറച്ചുകൂടി വേഗത്തിൽ അവൻ്റെ ജോലിയിൽ മുഴുകി…എന്നാൽ ശ്യാമയാവട്ടെ എങ്ങനെ അഭിയുടെ ശ്രദ്ധ പിടിച്ച് പറ്റാം എന്ന് ആലോചിച്ച് കൊണ്ടേ ഇരുന്നു ഓരോ ചുള അടർത്തി മാറ്റുന്നതിനിടയിലും…ചക്കക്കുരു എറിഞ്ഞാൽ ഇനി ചിലപ്പോ അഭി ദേഷ്യപ്പെട്ടേക്കാം എന്ന് കരുതി അവൾ അതിനു മുതിർന്നില്ല…ഒടുവിൽ ശ്യാമ അവളുടെ ശരീരം തന്നെ ഇനി രക്ഷ എന്ന് മനസ്സിൽ തീരുമാനിച്ചു…

Leave a Reply

Your email address will not be published. Required fields are marked *