ശ്യാമാംബരം – 1അടിപൊളി  

ശ്യാമാംബരം – 1

Shyamambaram | Author : J Snow

 


 

ഇതെൻ്റെ ആദ്യത്തെ കഥയാണ് (നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലേൽ ഒരു പക്ഷേ അവസാനത്തേതും). സ്വൊല്പം റിയലിസ്റ്റിക് ആയിട്ട് എഴുതാൻ ശ്രമിച്ചിട്ടുണ്ട് അതുകൊണ്ട് ആദ്യമേ തന്നെ കമ്പി പ്രതീക്ഷിക്കരുത്. ക്ഷമ വേണം സമയമെടുക്കും. കഥയിലേക്ക് കടക്കാം.

 

“എത്രയായി ചേട്ടാ?”  “70 രൂപാ.” പൈസയും കൊടുത്ത് വീട്ടിൽ നിന്നും വാങ്ങാൻ പറഞ്ഞു വിട്ട പച്ചക്കറികളുമായി അഭി വീട്ടിലേക്ക് നടന്നു.

 

“ടാ അഭീ ഇന്ന് വൈകിട്ട് 4 മണിക്ക് ആണ് ചലഞ്ചേഴ്സ് ഇലവൻ ആയിട്ടുള്ള മൽസരം. നീ വരില്ലേ”. അതുവഴി ബൈക്കിൽ വന്ന അഭിയുടെ കൂട്ടുകാരൻ അമൽ അഭിയോടായി ചോദിച്ചു. “കൊള്ളാം സെമി ആയിട്ട് ഞാൻ വരില്ലേ എന്നോ. ഞാൻ 3:30 ആകുമ്പോ ഗ്രൗണ്ടിൽ കാണും നീ പിള്ളേരെ എല്ലാം വിളിച്ച് സെറ്റ് ആകിക്കോ”. “ഓക്കേ. ബാറ്റ് എടുത്തോണെ”  എന്നും പറഞ്ഞ് അമൽ പോയി. വീണ്ടും സാധനങ്ങളും ആയി അഭി നടത്തം ആരംഭിച്ചു.

 

വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞ അഭിയുടെ പുറകിൽ നിന്നുമുള്ള കാറിൻ്റെ കാതടപ്പിക്കുന്ന ഹോണടി കേട്ട് മനസ്സിൽ ഒന്നു പതിയെ അടിക്കെടാ മൈരെ എന്ന് പറഞ്ഞുകൊണ്ട് അഭി കാറിനു പോകാനായി അല്പം സൈഡിലേക്ക് മാറി നിന്നു. കാർ പോയതിനു ശേഷം വീണ്ടും നടക്കാൻ ആരംഭിച്ച അഭിയുടെ കുറച്ച് മുന്നിലായി വണ്ടി ഒന്ന് നിന്നു.

അതിനു ശേഷം അത് റിവേഴ്സ് എടുത്ത് അഭിയുടെ അടുത്തായി വന്നു നിന്നു. കാറിൻ്റെ ഗ്ലാസ്സ് താഴ്‌ന്നതും അകത്തിരിക്കുന്ന ആളെ കണ്ടതും അഭിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടരുന്നതിനോടൊപ്പം മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷവും. ‘ശ്യാമേച്ചി’ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവൻ ചേച്ചിയെ നോക്കിക്കൊണ്ട് തന്നെ അവിടെ നിന്നു.

“എടാ ചെറുക്കാ” എന്നുള്ള ചേച്ചിയുടെ വിളിയാണ് അവനെ പെട്ടെന്ന് സ്വബോധത്തിലേക് തിരിച്ച് കൊണ്ടുവന്നത്. “നീ അങ്ങ് വളർന്നല്ലോടാ ചെക്കാ” എന്ന് പറഞ്ഞ് മീശയിൽ പിടിച്ച് ഒരു വലിയും. ഒരല്പം വേദനിച്ചെങ്കിലും അത് പുറത്ത് കാണിക്കാതെ

“ഇതെന്താ ചേച്ചി ഇവിടെ” എന്ന അഭിയുടെ ചോദ്യത്തിന് മറുപടിയായി “ചേട്ടന് ഇങ്ങോട്ടേക്ക് ട്രാൻസ്ഫർ ആയെടാ ഞങ്ങളിനി ഇവിടെയാ താമസം കുറച്ച് കാലത്തേക്ക്”. “അറിയോ?” എന്നൊരു ചോദ്യം കേട്ടപ്പോഴാണ് കാർ ഓടിച്ചിരുന്ന ആളെ അഭി ശ്രദ്ധിക്കുന്നത് തന്നെ.

‘പ്രദീപേട്ടൻ’ ശ്യാമേച്ചിയുടെ ഹസ്ബൻഡ്. രണ്ടു പേരെയും അഭി അവരുടെ കല്യാണത്തിന് കണ്ടതാണ് ഒടുവിൽ പിന്നെ ഇപ്പോഴാണ്. “പിന്നേ അറിയാം ചേട്ടാ” എന്ന് പറഞ്ഞു കൊണ്ട് അഭി ഒന്നു ചിരിച്ചു.

“എവിടെയാ നിങ്ങൾ താമസിക്കുന്നേ?” അഭിയുടെ ചോദ്യത്തിന് മറുപടിയെന്നോണം അവൻ്റെ വീടിൻ്റെ മൂന്ന് വീടുകൾക്ക് അപ്പുറം ഉള്ള ഇരുന്നില കെട്ടിടത്തിൻ്റെ മുകളിലെ നിലയിൽ ആണെന്ന് ചേച്ചീ പറഞ്ഞു. “അവിടെ അതിനും മാത്രം സൗകര്യം ഉണ്ടോ?”  അഭിയുടെ അടുത്ത ചോദ്യം. “വേറെ കിട്ടാൻ ഇല്ലെടാ ഇവിടെ അടുത്തെങ്ങും…

പിന്നെ ഇവിടെ ആവുമ്പോ വലിയ വാടകയും ഇല്ല പിന്നെ പോരാത്തതിന് നിങ്ങളൊക്കെ ഉണ്ടല്ലോ ഇവിടെ” ഒരു പുഞ്ചിരിയോടെ ചേച്ചി പറഞ്ഞു. “എന്നാ ശരിയടാ ചെല്ലട്ടെ അങ്ങോട്ട്… കാണാം…പിന്നേ നിൻ്റെ നമ്പർ ഒന്നു തന്നേക്ക്”. അഭി അവൻ്റെ നമ്പർ പറഞ്ഞ് കൊടുത്ത് അവരോട് യാത്ര പറഞ്ഞു വീട്ടിലേക്ക് നടന്നു.

 

“അമ്മേ… ഇന്നാ” വാങ്ങിക്കാൻ പറഞ്ഞ സാധനങ്ങൾ അമ്മയുടെ കൈയിൽ കൊടുത്ത അഭിയോട് എന്താടാ ഇത്രയും താമസിച്ചത് എന്ന് ചോദിച്ചപ്പോ ശ്യാമേച്ചിയെ കണ്ടതും ഇങ്ങോട്ടേക്കു താമസം മാറിയതും എല്ലാം അവൻ പറഞ്ഞിട്ട് മുകളിലുള്ള അവൻ്റെ റൂമിലേക്ക് ഓടി.

 

വർഷങ്ങൾക്കു ശേഷം ചേച്ചിയെ വീണ്ടും കണ്ടതിൻ്റെ സന്തോഷത്തിൽ ആയിരുന്നു അഭി. അതിൻ്റെ കാരണം എന്താണെന്ന് വെച്ചാൽ അവൻ്റെ സ്കൂൾ കാലഘട്ടത്തിൽ അവനു ഏറ്റവും പ്രിയപ്പെട്ട ആളുകളിൽ ഒരാളായിരുന്നു ശ്യാമയും.

 

അഭി ആറാം ക്ലാസ്സ് കഴിഞ്ഞുള്ള വേനൽ അവധിക്ക് ആണ്  ശ്യാമേച്ചിയും കുടുംബവും അവരുടെ നാട്ടിൽ നിന്നും അഭിയുടെ തോട്ടിപ്പുറത്തുള്ള വീട്ടിലേക്ക് വാടകക്ക് താമസിക്കാൻ വരുന്നത്. ചേച്ചി, ചേച്ചിയുടെ അച്ഛൻ, അമ്മ, ചേട്ടൻ ഇവർ നാലു പേരും അടങ്ങിയതാണ് അവരുടെ കുടുംബം. ചേച്ചിയുടെ അച്ഛൻ രാജേഷ് സാർ സ്കൂൾ അധ്യാപകൻ ആയിരുന്നു. സാറിന് ട്രാൻസ്ഫർ ആയപ്പോഴാണ് അവർ ആദ്യം ഇങ്ങോട്ടേക്കു വന്നത്. ചേച്ചിയുടെ അമ്മ ശാരദ ആൻ്റി ഹൗസ് വൈഫ് ആണ്. ചേട്ടൻ ശ്രേയസ്, ഡിഗ്രീ പൂർത്തിയാക്കി ജോലിക്ക് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്നു.

ചേച്ചി ഡിഗ്രിക്ക് ജോയിൻ ചെയ്യാനായി നിക്കുന്ന സമയം. രാജേഷ് സാർ ഒരു അധ്യാപകൻ ആയതുകൊണ്ടും സർ അവരുടെ വീട്ടിൽ ട്യൂഷൻ എടുക്കുന്നതുകൊണ്ടും അഭിയേയും അവിടെ ട്യൂഷന് വിടാൻ വീട്ടിൽ നിന്നും തീരുമാനിച്ചു.

അന്ന് തുടങ്ങിയ പരിചയം ആണ് അഭിക്ക് ചേച്ചിയോടും അവരുടെ വീട്ടുകാരോടും. പരിചയം എന്ന് പറയുമ്പോ വെറുമൊരു പരിചയം അല്ല. അവരുടെ വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെയാണ് അവർ അഭിയെ കണ്ടിരുന്നത്. അഭിക്കു തിരിച്ചും അതുപോലെ തന്നെ.

ട്യൂഷന് അവിടെ ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നെങ്കിലും തോട്ടിപ്പുറത്തെ വീട്ടിൽ ഉള്ളതായത്കൊണ്ടും അത്യാവശ്യം നന്നായി പഠിക്കുന്നത് കൊണ്ടും അവിടെ എല്ലാവർക്കും അഭിയോട് ഒരുപാട് ഇഷ്ടവും ഒരു പ്രത്യേക വാത്സല്യവും ഉണ്ടായിരുന്നു.

അതുപിന്നെ വീട്ടിലെ ഒരു അംഗം എന്ന നിലയിലേക്ക് ആകാൻ ഒരു കാരണം ആയെന്ന് മാത്രം. പക്ഷേ അവനു ഏറ്റവും പ്രിയപ്പെട്ടത് അവൻ്റെ ശ്യാമേച്ചിയെ തന്നെ ആയിരുന്നു. ചേച്ചിക്ക് തിരിച്ചും അവനോട് നല്ല സ്നേഹവും കരുതലും ആയിരുന്നു. അതിനൊക്കെ പല പല കാരണങ്ങളും ഉണ്ടായിരുന്നു…

 

അഭി പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് രാജേഷ് സർ തിരിച്ച് അവരുടെ നാട്ടിലേക്ക് തന്നെ ട്രാൻസ്ഫർ ആകുന്നത്. അപ്പോഴേക്കും ശ്രേയസ് ചേട്ടൻ്റെ കല്യാണമൊക്കെ കഴിഞ്ഞിരുന്നു. ചേച്ചിയുടെ കല്യാണം ഉറപ്പിച്ചിരുന്നു ആ സമയം. അങ്ങനെ അഭി എൻജിനീയറിങ് ഫസ്റ്റ് ഇയറ് കേറിയപ്പോഴേക്കും ചേച്ചിയുടെ കല്യാണവും കഴിഞ്ഞു.

അന്നാണ് അഭി അവരെ എല്ലാവരെയും അവസാനമായി കണ്ടത്. ആദ്യമൊക്കെ അവർ പോയതും ചേച്ചിയെ മിസ്സ് ചെയ്തതും എല്ലാം അവനെ ഒരുപാട് സങ്കടപ്പെടുത്തിയെങ്കിലും പതിയെ പതിയെ അവനും എല്ലാം മറന്നിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ് ഒട്ടും പ്രതീക്ഷിക്കാതെ അവൻ ഇന്ന് വീണ്ടും അവൻ്റെ ഏറ്റവും പ്രിയപ്പെട്ട ശ്യാമേച്ചിയെ കാണുന്നത്.

 

ഓർമകൾ അയവെറുക്കികൊണ്ട് അഭി അല്പം മയങ്ങി പോയി. മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ടാണ് അഭി പിന്നെ ഉണർന്നത്. ഫോണിലേക്ക് നോക്കിയപ്പോ അമൽ. “എടാ പുല്ലേ നീ 3:30ക്ക് ഗ്രൗണ്ടിൽ കാണുമെന്ന് പറഞ്ഞിട്ട് എന്തിയേടാ മൈരേ? സമയം 4 ആവുന്നു. പറഞ്ഞ സമയത്ത് നമ്മൾ ചെന്നില്ലേൽ അവന്മാർ വാക്കോവർ കൊടുത്തു വിടും പെട്ടെന്ന് ഒന്നു എഴുന്നള്ളാമോ”. ഉടനെ തന്നെ മുഖവും കഴുകി ബാറ്റും എടുത്ത് അവൻ താഴേക്കിറങ്ങി അമ്മയോട് പറഞ്ഞ് ബൈക്കെടുത്ത് ഗ്രൗണ്ടിലേക്ക് ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *