(നിങ്ങൾ വിചാരിക്കും അവന്റെ പഴയ കാമുകിടെ വീട് ആയിരിക്കും എന്ന്. എന്നാൽ അത് ശെരി ആണ്. പക്ഷെ ഇന്ന് അവൾ illa)
ഡോർ തുറന്നു ഞാൻ നേരെ വീടിന്റെ ഹാളിൽ കേറിയപ്പോഴേ ആനി അവളുടെ അച്ഛൻ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോഴേ ഇത്രേം നേരത്തെ വന്നേ എന്ന് മട്ടും. ഈ കൊച്ചു വീട് ആണ് എന്റെ ആനിടെ വീട്. ഞാൻ എന്റെ ജീവിതത്തിൽ കൂടെ കൂട്ടണം എന്ന് ഈശ്വരനോട് ഉരുകി പ്രാർത്തിച്ച എന്റെ ആനി.
ഞാൻ വന്നത് അറിഞ്ഞു ആനിടെ അമ്മയും പിന്നെ എന്റെ കാന്താരിയും ( ആനിടെ അനിയത്തി – പ്രീത ). ഞാൻ എപ്പോ വന്നാലും ആർക്കും ഇവിടെ ഒരു പ്രേശ്നവും ഇല്ല അങ്ങനെ ആണ് നമ്മൾ തമ്മിൽ ഉള്ള ബന്ധം. അമ്മായിയപ്പൻ അല്ലേലും ഞാൻ അങ്ങനെ ആണ് കണ്ടിരുന്നത്. അവർക്കു തിരിച്ചു ഞാൻ മോനെ പോലെയും.
മേരിയമ്മ (ആനിടെ അമ്മ ) ചായ എടുക്കാം എന്ന് പറഞ്ഞു പോയി. അപ്പോഴേ അപ്പച്ചനോട് ഞാൻ ഒന്ന് ഇപ്പൊ വരാം എന്ന് പറഞ്ഞു ഇറങ്ങി. നേരെ ചെന്ന് നിന്നത് അവളുടെ കല്ലറയുടെ അടുത്ത് ആയിരുന്നു. വീറും വാശി ഒക്കെ ഇവള്ടെ കാണിക്കാൻ പറ്റില്ല എന്റെ പെണ്ണ് ഒരു പാവം ആയിരുന്നു.
ആകെ ഞാനും അവളും ആറ് മാസം ആണ് കൂടെ ഉണ്ടായിരുന്നത് ആ ആറ് മാസം ആറ് വർഷം പോലെ ആണ് എനിക്ക്. അത്രമേൽ പ്രിയപ്പെട്ടത് ആണ് അവൾ എനിക്ക്. പക്ഷെ അവൾ ഇന്ന് എന്റെ കൂടെ ഇല്ല. എല്ലാവരേം ഒറ്റക്ക് ആക്കി അവൾ പോയി. അവളുടെ അവസാന നിമിഷം വരെ ഞാൻ കൂടെ ഉണ്ടായിരുന്നു എന്റെ തോളിൽ കിടന്നു ആഹ് അവൾ കണ്ണ് അടച്ചേ.
കല്ലറയുടെ മുന്നിൽ കുറെ നേരം നിക്കുന്ന കണ്ടപ്പോഴേ അപ്പച്ചന് മനസിലായി എന്തോ വിഷമം ഉണ്ട് എന്ന്. പുള്ളി ഒന്നും മിണ്ടീല. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോ ഞാൻ വീട്ടിലേക്ക് കേറി അവിടെ അപ്പച്ചും അമ്മച്ചിയും പ്രീതയും ഉണ്ടായിരുന്നു.
ഞാൻ : എന്താണ് എല്ലാരും ഇങ്ങനെ നോക്കുന്നെ. ഞാൻ ആദ്യമായി അല്ലല്ലോ ഇവിടെ വരുന്നേ
അപ്പച്ചൻ : എന്താടാ നിനക്ക് ഒരു വിഷമം. നിന്നെ കണ്ടപ്പോഴേ ഞങ്ങൾക്ക് തോന്നി. നീ കല്ലറടെ അവിടെ അത്രേം നേരം നിന്നപ്പോഴേ മനസിലായി എന്തോ ഉണ്ട് എന്ന്
പ്രീത : പറയ് ചേട്ടാ
ഞാൻ : കുറെ നേരത്തെ മൗനത്തിനു ശേഷം ഞാൻ നീരജ ആയിട്ട് ഉള്ള കല്യാണ കാര്യം അവളുടെ വീട്ടിൽ ഞാൻ പോയി ഉണ്ടാക്കിയ പ്രശനം ഒക്കെ പറഞ്ഞു
അപ്പച്ചൻ : മോനെ നീ ഞങ്ങളുടെ മോൻ തന്നെ ആണ്. ഞങ്ങൾ പറയുന്നത് മോൻ കേൾക്കു. മോൻ ആഹ് കൊച്ചിനെ അങ്ങ് സ്വീകരിക്കണം.
ഞാൻ : അപ്പച്ചാ നിങ്ങള്ക്ക് അറിയാവുന്നത് അല്ലെ എല്ലാം എന്നിട്ട് ആണോ.
അമ്മച്ചി : അറിയാം മോനെ പക്ഷെ. എന്റെ മോൾക്ക് അത്രെ ദൈവം കൊടുത്തോളു. പക്ഷെ അവൾ പോകുന്നതിനു മുന്നേ നിന്നെ ഞങ്ങൾക്ക് തന്നിട്ട് ആ പോയെ. അമ്മച്ചി പറയുന്ന കേൾക്കു. ആഹ് കുട്ടി നല്ല കുട്ടി ആയിരിക്കും. മോന്റെ അമ്മേടെ സെലെക്ഷൻ അല്ലേ
ഞാൻ : എന്റെ അച്ഛൻ വിളിച്ചിരുന്നു അല്ലേ അപ്പച്ചാ
അപ്പച്ചൻ : ഇല്ല
ഞാൻ : കള്ളം പറയണ്ട. എന്റെ അച്ഛന് അറിയാം ഞാൻ ഇന്ന് ഇവിടെ വരും എന്ന്
പ്രീത : ചേട്ടാ എനിക്ക് അഹ് ചേച്ചിയെ അറിയില്ല. പക്ഷെ ഞാൻ ചേട്ടന്റെ അനിയത്തികുട്ടി അല്ലേ ഒന്ന് സമ്മതിക്കു ചേട്ടാ.
കുറെ നേരത്തെ ആലോചനക്ക് ശേഷം നിങ്ങളുടെ ഒക്കെ ഇഷ്ടം അങ്ങനെ ആണേൽ അങ്ങനെ ആവട്ടേ.
ഞാൻ : നിന്റെ പടുത്തം ഒക്കെ എങ്ങനെ ഉണ്ട് ഡി കാന്താരി
പ്രീത : അങ്ങനെ പോകുന്നു ചേട്ടാ.
ഞാൻ : കുറച്ചു നാൾ കൂടെ കഴിഞ്ഞ നേഴ്സ് ആകേണ്ടേ ആഹ് നീ
പ്രീത : അതിനു ഒക്കെ ഇനിയും സമയം ഉണ്ടല്ലോ
വൈകുന്നേരം ആയപ്പോ എല്ലാരോടും യാത്ര പറഞ്ഞു അവിടന്ന് ഇറങ്ങി നേരെ വീടിലേക്ക് പോയി ചെന്ന് കേറിയപ്പോഴേ അമ്മേടെ വായിൽ നിന്ന് കുറെ കേട്ടു. ഞാൻ ഒന്നും മിണ്ടാതെ മുറിയിൽ പോയി.
അമ്മ : ഇവന് എന്തു പറ്റി
അച്ഛൻ : എനിക്ക് അറിയില്ല
അമ്മ : അച്ഛനും മോനും കൂടി എന്തു വേണേലും ചെയ്. പിന്നെ നാളെ രാവിലെ പോണം കേട്ടല്ലോ
അച്ഛൻ : കേട്ടു, ഞാൻ അവന്റെ അടുത്ത് കൂടി പറയട്ടെ
ഞാൻ റൂമിൽ വന്നു കട്ടിലിൽ അങ്ങനെ അങ്ങ് കിടന്നു. കുറച്ചു കഴിഞ്ഞപ്പോ അച്ഛൻ കേറി വന്നു. ഞാൻ ഒന്നും മിണ്ടാതെ അങ്ങ് ഇരുന്നു. അച്ഛൻ ഡോർ ലോക്ക് ചെയ്തിട്ട് വന്നു സംസാരിക്കാൻ തുടങ്ങി. എനിക്ക് അറിയാം ആയിരുന്നു എന്തായിരിക്കും എന്ന്.
