ഇത് ഒന്നും മനസിലാവാതെ ആണ് അച്ഛനും അമ്മയെയും സൂര്യയും. ആന്റി അച്ഛനോടും അമ്മയോടും കാര്യങ്ങൾ ഒക്കെ പറഞ്ഞു. ഞാൻ സൂര്യയെയും വിളിച്ചു ഒന്ന് പുറത്തേക്കു പോയി.
അടുത്ത ഒരു ടാക്സി സ്റ്റാൻഡ് പോയി ഒരു ടാക്സി പിടിച്ചു ആൻഡ് അവനോടു പറഞ്ഞു നീ അവരേം കൊണ്ട് നേരെ നമ്മുടെ ജോസഫ് ചേട്ടന്റെ വീട്ടിൽ വരാൻ.
സൂര്യ : അങ്ങേര് വീട് എന്തിനു ആണ്. നമ്മുടെ വീട് ഉണ്ടല്ലോ
ഞാൻ : കല്യാണം ഒന്ന് ആയില്ലല്ലോ എല്ലാം ആവട്ടേ. പിന്നെ ആ വീട് കൊടുക്കാൻ ഇട്ടേക്കുവാ നമ്മുടെ വീടിന്റെ രണ്ട് വീട് അപ്പുറം അല്ല
സൂര്യ : അയാളുടെ അടുത്ത് സംസാരിക്കേണ്ടെ
ഞാൻ : ഞാൻ വിളിച്ചു സംസാരിച്ചു റേറ്റ് അങ്ങേരു കുറക്കുന്ന മട്ട് കാണുന്നില്ല. 10ലക്ഷം അഡ്വാൻസ് കൊടുക്കാം എന്ന് പറഞ്ഞു ബാക്കി വന്നിട്ട് സംസാരിക്കാം എന്ന് പറഞ്ഞു.
സൂര്യ : ഡാ അയാൾ ഒരു ടൈപ്പ് ആണ്
ഞാൻ : അത് ഒക്കെ ഞാൻ ഡീൽ ആക്കി. നീ ഇവരെ കൊണ്ട് ആദിയം ലുലു ഇൽ വാ. ഞങ്ങൾ അവിടെ കാണും
സൂര്യ : ശെരി.
എല്ലാം സംസാരിച്ചിരുന്നു ടാക്സി സെറ്റ് ആക്കി വീട്ടിൽ വന്നു. വന്നപ്പോഴേ അവർ റെഡി ആയി. ഞാൻ എല്ലാരോടും പറഞ്ഞു ടാക്സി ഇപ്പൊ വരും സൂര്യ ഇവരുടെ കൂടെ വരും നമുക്ക് ഇറങ്ങാം എന്ന് പറഞ്ഞു. അമ്മക്ക് ആണേൽ എന്താണ് എന്ന് ഒന്നും പിടുത്തം കിട്ടുന്നില്ല
ഞങ്ങൾ കാർ എടുത്തു നേരെ ലുലു പോയി വൈകിട്ട് ആയി എത്തിയപ്പോൾ. എറണാകുളം ബ്ലോക്ക് ഒക്കെ വലിയ പാട് ആഹ്. നേരെ ഫുഡ് കോർട്ട് ഇൽ പോയി എല്ലാർക്കും ഫുഡ് പറഞ്ഞിട്ട് ഇരുന്നപ്പോ
അമ്മ : എന്താണ് ഉദ്ദേശം
ഞാൻ : അവർ അവിടെ സേഫ് അല്ല. സൊ ഞാൻ അവരെ ഇങ്ങു കൊണ്ട് വരുന്നു
അച്ഛൻ : പക്ഷെ അവിടെ എവിടെ
ഞാൻ : ഞാൻ ആഹ് ജോസഫ് ചേട്ടന്റെ വീട് വാങ്ങിക്കാം എന്ന് പറഞ്ഞു
അച്ഛൻ : അയാൾ കൊള്ള വില ആണ് ചോദിക്കുന്നെ. 10 സെന്റ് വീടും കൂടെ ഒന്നര കോടി.
ഞാൻ : അത് ഒക്കെ ഞാൻ സംസാരിച്ചിട്ട് ഉണ്ട്
അച്ഛൻ : എന്റെ പൈസ പോയി
ഞാൻ : ഒരു 50 ലക്ഷം മതി. ബാക്കി ഉണ്ട് എന്റെൽ. പിന്നെ രജിസ്റ്റർ ചെയുന്നത് ഗായത്രി ആന്റിടെ നെയിം ഇൽ ആണ്
അച്ഛൻ : കൊള്ളാം നന്നായി
അമ്മ : എന്താ അവന്റെ പെണ്ണിന്റെ അമ്മേടെ പേരിൽ അല്ലേ
ഞാൻ : അച്ഛാ നമ്മുടെ ഫാക്ടറി ഇൽ അക്കൗണ്ടിങ് സെക്ഷൻ ഇൽ ആന്റിയ്ക്ക് ഒരു ജോലി
അച്ഛൻ : നീ മഹേഷിന്റെ അടുത്ത് പറഞ്ഞേക്ക് അവൻ ചെയ്തോളും
അമ്മ : ഇവിടെ എന്തിനു ആണ് വരാൻ പറഞ്ഞേ
ഞാൻ : അവർക്കു കുറച്ചു ഡ്രസ്സ് ഒക്കെ എടുക്കണം. വീട്ടിലേക്കു ഉള്ള സാധനങ്ങൾ നാളെ നോക്കാം.
soorya: ഡാ ഞങ്ങൾ എത്തി എവിടെയാ നീ
ഞാൻ : നേരെ ഫാഷൻ സ്റ്റോർ കേറിക്കോ.
അമ്മ ആണേൽ ഗായത്രി ആന്റിയെ കൊണ്ട് സാരീ എടുക്കാൻ ഒക്കെ പോയി വേറെ ഷോപ്പിൽ
ഞാനും നീർജയും കൂടെ അവൾക്കു ഡ്രസ്സ് എടുക്കാൻ ആയി നടന്നു അവൾക്കു കുറച്ചു ടോപ്സ് പാന്റ്സ് ഇന്നേഴ്സ് ഒക്കെ എടുത്തു ഇറങ്ങി.
രാത്രി 10മണി ആയപ്പോ വീട് എത്തി. ഞാൻ വിളിച്ചു പറഞ്ഞ പോലെ ജോസഫ് ചേട്ടാ ഉണ്ടായിരുന്നു അവിടെ
ഞാൻ നേരെ ചെന്ന് ജോസഫ് ചേട്ടന്റെ കൈയിൽ നിന്ന് കീയിം വാങ്ങി അവർക്കു കൊടുത്തിട്ട് തുറന്നു കേറിക്കോ എന്ന് പറഞ്ഞു. സെമി ഫുർണിഷ്ഡ് ആണേ ബാക്കി ഒക്കെ നമുക്ക് നാളെ നോക്കാം എന്ന് പറഞ്ഞു. അവരെ അകത്തോട്ടു ആക്കീട്ട് ഞാനും സൂര്യയും കൂടെ ജോസഫ് ചേട്ടന്റെ അടുത്ത് പോയി
ഞാൻ : ചേട്ടാ എപ്പോ എങ്ങനെ ആണ് കാര്യങ്കൽ
ജോസഫ് : ഒന്നരക്കോടി ആണ് ഫുൾ എമൗണ്ട്
ഞാൻ : എന്താണ് ചേട്ടാ മാർക്കറ്റ് റേറ്റ് അത്ര ഇല്ലല്ലോ. പിന്നെ ഇത്രേം നാൾ ആയിട്ട ഇത് വിറ്റു പോകാതെ എന്താണ് എന്ന് ചേട്ടനും അറിയാം. പിന്നെ എന്തിനു ആഹ്. ചേട്ടന്റെ മോൻ ആണേൽ പ്രശനം ആണ് ഇത് കൊടുക്കുന്നതിൽ. അവൻ ആണേൽ എല്ലാം മുടക്കേം ചെയ്യും. ചേട്ടാ മാന്യമായി ഒരു റേറ്റ് ഞാൻ പറയും ഓക്കേ ആണേൽ 3 ഡേയ്‌സ് ഇന്റെ അകത്തു രെജിസ്ട്രേഷൻ.
ജോസഫ് : മോൻ റേറ്റ് പറ. എനിക്ക് ഓക്കേ ആണ്. വേറെ കുറച്ചു പ്രൊജക്റ്റ് ഉണ്ട് സൊ ഫണ്ട് ടൈറ്റ് ആണ്
ഞാൻ : ഒരുകോടി പതിനഞ്ചു ലക്ഷം. ഓക്കേ ആണേൽ ഇപ്പൊ പത്തു ലക്ഷം അഡ്വാൻസ്. ബാക്കി രെജിസ്ട്രേഷൻ ഇന്റെ അന്ന്.
