അച്ഛൻ : മോനേ, എന്തു പറ്റി നിനക്ക്
ഞാൻ : അച്ഛന് അറിയാവുന്നത് അല്ലേ എല്ലാം എന്നിട്ട് എന്തിനു ആഹ് ഇങ്ങനെ ഒക്കെ
അച്ഛൻ : അറിയാം, വർഷം ഇത്രേം ആയില്ലേ ഡാ ഇപ്പോഴും
ഞാൻ : മറക്കാൻ പറ്റില്ല അച്ഛാ. അത് പറഞ്ഞു ഞാൻ കാര്യങ് തുടങ്ങി. അപ്പോഴേക്കും അച്ഛൻ എന്നെ ചേർത്ത് പിടിച്ചു
അച്ഛൻ : അയ്യേ എന്താടാ ഇങ്ങനെ. ദേ അമ്മ വല്ലോം കേൾക്കും. നിനക്ക് നല്ലത് വരുന്ന കാര്യങ്കൽ അല്ലെ ഞങ്ങൾ ചെയൂ ഡാ. നീ വിഷമിക്കാതെ ആനി മോൾക്ക് സമയം ആയപ്പോ അവൾ അങ്ങ് പോയി. അവൾ സന്തോഷത്തോടെ അല്ലെ പോയെ. എന്റെ കൊച്ചു ഉണ്ടായിരുന്നല്ലോ അവളുടെ കൂടെ. അവളും ആഗ്രഹിക്കില്ലേ നിനക്ക് ഒരു ജീവിതം ആകാൻ
ഞാൻ : എനിക്ക് ഒരു എത്തും പിടിയും ഇല്ല
അച്ഛൻ : നാളെ നമ്മൾ രാവിലെ പാലക്കാട് പോകും ആഹ് കൊച്ചിനെ കാണാൻ. നിനക്ക് ഇഷ്ടപ്പെട്ടില്ലേ അച്ഛൻ നിന്നെ നിർബന്ധിക്കില്ല.
കുറെ നേരത്തെ മൗനത്തിനു ശേഷം ഞാൻ സമ്മതം മൂളി
അച്ഛൻ : പിന്നെ അവനെ കൂടെ വിളിച്ചോ
ഞാൻ : ശെരി
അച്ഛൻ പോയി കുറച്ചു കഴിഞ്ഞപ്പോ അവനെ വിളിച്ചു. അവൻ രാവിലെ എത്താം എന്നും പറഞ്ഞു.
രാവിലെ 5 മണി ആയപ്പോ ഞങ്ങൾ എല്ലാരും കൂടി പാലക്കാട്ടേക്ക് പോയി. 10 മണി കഴിഞ്ഞപ്പോ ഞങ്ങൾ അങ്ങ് എത്തി. അമ്മ വന്നു കേറിയപ്പോഴേ വീടിന്റെ അകത്തു കേറി പോയി എനിക്ക് ആണേൽ വലിയ താല്പര്യവും ഇല്ല. അങ്ങനെ കുറെ കഴിഞ്ഞപ്പോ ചായ ആയി നീരജ വന്നു. നല്ല സുന്ദരി കൊച്ചു പക്ഷെ എന്റെ കണ്ണ് ഉടക്കിയത് അവളുടെ കണ്ണുകളിലേക്ക് ആണ്.
അഹ് കണ്ണുകൾ എന്തോ എനിക്ക് അറിയാവുന്ന പോലെ. എന്റെ ആനിടെ കണ്ണുകൾ പോലെ. സൂര്യ എന്നെ ആലോചന ഇൽ നിന്നും തട്ടി വിളിച്ചു അങ്ങനെ ചായ ഒക്കെ കുടിച് കഴിഞ്ഞു ഗായത്രി ആന്റി ചോദിച്ചു ഇവർക്ക് എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിലോ.
അൽപ്പ നേരത്തിനു ശേഷം ഞാൻ എനിക്ക് ആന്റിയോട് ആണ് സംസാരിക്കാൻ ഉല്ലേ എന്ന്. അച്ഛനും അമ്മയും എല്ലാരും അത് ഒട്ടും പ്രതീക്ഷിക്കാതെ പോലെ ആയി. ഞാൻ എന്തു പറയും എന്ന് ഒന്നും ആർക്കും അറിയില്ല
ഞാനും ആന്റിയും കൂടെ മുറ്റത്തു ഇറങ്ങി
ആന്റി : എന്താ മോനേ സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞേ
ഞാൻ : ആന്റിക്ക് ഇവടെ എന്താ ജോലി
ആന്റി : ഞാൻ ഇവടെ ഒരു തുണികടയിൽ സെയിൽസ്സെ ക്ഷൻ ഇൽ ആണ് ജോലി ചെയ്യുന്നേ
ഞാൻ : അക്കൗണ്ടിങ് പഠിച്ച അല്ലെ എന്നിട്ട് ആണോ
ആന്റി : എന്റെ ഭർത്താവിന്നിന്റെ ഇത് വെച്ച് ആരും അങ്ങനെ ജോലി തരില്ല. ഒരിക്കൽ ഒരു കമ്പനി ഇൽ ആയിരുന്നപ്പോൾ അവിടെ വന്നു പ്രശനം ഉണ്ടാക്കി കുറെ പൈസ കൊണ്ട് ഒക്കെ പോയി. ഇപ്പോഴത്തെ ജോലി ആണേൽ ചെറിയ ശമ്പളം ആണ് പക്ഷെ കൊഴപ്പം ഇല്ലാതെ അങ്ങ് പോകും
ഞാൻ : എന്നോട് ഷെമിക്കണം അന്നത്തെ ആഹ് സംഭവം
ആന്റി : ഞങ്ങൾ അല്ലെ ഷെമ ചോദിക്കേണ്ടേ. അയാൾ ഒരു ക്രൂരൻ ആണ് എന്റെ മോളും ഞാനും കുറെ സഹിച്ചേ ആണ്. എന്റെ കണ്ണ് അടയുന്നതിനു മുന്നേ എനിക്ക് ഇവളെ ആർടെലും കൈയിൽ പിടിച്ചു ഏല്പിക്കണം എന്നുണ്ട്. മോനു ഞങ്ങളെ ഇഷ്ടം ആയില്ല എന്ന് അറിയാം എനിക്ക് മനസിലാകും
ഞാൻ : ഈ വീട് വിട്ടു നിങ്ങള്ക്ക് എന്റെ കൂടെ ഇന്ന് വരാൻ പറ്റുവോ
ആന്റി : മോൻ എന്താ ഈ പറയുന്നേ
ഞാൻ : എനിക്ക് അവളെ ഇഷ്ടം ആയി. ആന്റി എനിക്ക് വേണ്ടി ഒരു സഹായം ചെയ്യണം അവൾക്കും എന്നെ ഇഷ്ടം ആണേൽ ഇന്ന് ഞങ്ങളുടെ കൂടെ നിങ്ങളും വരണം.
ആന്റി : മോനെ അത് ഇവിടം വിട്ടു വരാൻ എന്ന് ഒക്കെ?
ഞാൻ : ഒന്ന് കൊണ്ടും പേടിക്കണ്ട ഞാൻ ഉണ്ട് കൂടെ. അവളെ എനിക്ക് ആണ് തരുന്നേ എന്ന് അറിഞ്ഞാൽ ചിലപ്പോ നിങ്ങളെ അയാൾ എന്തേലും ചെയ്യും.
കുറച്ചു നേരം ആലോചിച്ച ശേഷം നീരജയോട് ചോദിക്കാം എന്ന് പറഞ്ഞു പോയി.
ആന്റി : മോളെ ഒന്ന് വന്നേ
നീരജ : എന്താമ്മേ
ആന്റി : മോൾക്ക് ഇഷ്ടം ആയോ
നീരജ : അതെ, പക്ഷെ ചേട്ടന് എന്നെ അറിയില്ലല്ലോ.
ആന്റി : മോൾ ഡ്രെസ്സ് എല്ലാം പാക്ക് ചെയ്
നീരജ : അമ്മേ എന്താ
ആന്റി നമ്മൾ സംസാരിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു. നീരജക്ക് ആണേൽ നാണവും ആൻഡ് സന്തോഷവും.
ആന്റി : മോനെ ഞങ്ങൾക്ക് സമ്മതം ആണ്
